ദുർഗ്ഗാഗ്നി: ഭാഗം 57

durgagni

രചന: PATHU

""ദേവൻ അതിയായ ദേഷ്യത്തോടെ റൂമിനു പുറത്തേക്കിറങ്ങി..... നിമിഷങ്ങൾക്കകം തന്നെ ദേവന്റെ കാർ സിദ്ധുവിന്റെ വീട്ടിലേക്കെത്തി..... അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി...... സിദ്ധുവിനെ അവിടമാകെ തിരഞ്ഞെങ്കിലും താഴെ അവൻ ഉണ്ടായിരുന്നില്ല.... ആ വീട് തനിക്ക് നല്ല പരിചിതമായിരുന്നത് കൊണ്ട് തന്നെ ദേവൻ മുകളിലുള്ള സിദ്ധുവിന്റെ റൂമിലേക്ക് പോയി..... റൂമിന്റെ ഡോർ തള്ളി തുറന്നതും അവിടെ കണ്ട കാഴ്ചയിൽ ദേവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപോയിരുന്നു...... സിദ്ധുവിന്റെ കൂടി ഹരി.... രണ്ടു പേരും കാര്യമായ എന്തോ ചർച്ചയിലായിരുന്നു..... പെട്ടന്ന് അവിടെ ദേവനെ കണ്ടതും സിദ്ധു ആകെ പരിഭ്രമിച്ചു..... ഹരിയുടെ മുഖത്ത്‌ പ്രേത്യേകിച്ചൊരു ഭാവ വ്യത്യസവും ഉണ്ടായില്ല.... അവൻ ദേവനെ ഒന്ന് പുച്ഛത്തോടെ നോക്കികൊണ്ട് പുറത്തേക്കിറങ്ങി..... സിദ്ധു ദേവന്റെ അടുത്തേക്ക് നടന്നു വന്നു..... "" ദേവാ.... നീ എപ്പോഴാ വന്നത്....???? സിദ്ധു മടിച്ചു മടിച്ചാണ് അത് ചോദിച്ചത്.... "" അവനെന്താ ഇവിടെ....???? ദേവേന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു.... "" നിനക്കറിയുമോ അയാളെ....??? എന്റെ പഴയ ഒരു സുഹൃത്ത് ആണ്..... ഉള്ളിലെ പതർച്ച മറച്ചുവെക്കാൻ സിദ്ധു നന്നായി കഷ്ടപ്പെട്ടു.... "" നീ എപ്പൊഴാ ഇത്രക്ക് നന്നായി കള്ളം പറയാൻ പഠിച്ചത്....???

നിനക്കറിയില്ലേ അവൻ ആരാണെന്ന്....???? ദേവന്റെ ചോദ്യത്തിനു മുന്നിൽ എന്തു മറുപടി പറയണമെന്നറിയാതെ സിദ്ധു ഒരു നിമിഷം പകച്ചു..... "" ശരി.... അത് പോട്ടെ..... ദച്ചുവും നീയുമായി എന്താ ബന്ധം....???? ഈ പ്രാവശ്യം സിദ്ധു ശരിക്കും ഞെട്ടിയിരുന്നു.... "" നീ എന്തൊക്കെയാ പറയുന്നത്....??? നിന്റെ ഭാര്യയുമായി എനിക്കെന്ത് ബന്ധം....???? നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ദേവാ.... "" ഒരു സുഹൃത്ത് മാത്രമല്ല നീയെനിക്ക്..... ഒരു കൂടപ്പിറപ്പിനെ പോലെയെ ഇന്നുവരെ ഞാൻ നിന്നെ കണ്ടിട്ടുള്ളു..... അതുകൊണ്ടാ അതുകൊണ്ട് മാത്രമാ എന്റെ കൈ നിനക്ക് നേരെ ഉയരാത്തത്..... നീ അറിയാതെ എങ്ങനെയാടാ നിന്റെ നമ്പറിൽ നിന്ന് അവളുടെ ഫോണിലേക്ക് കോൾ വന്നത്....????? നിന്റെ ശബ്ദം ഞാൻ വ്യക്തമായി കെട്ടതാണ് സിദ്ധു..... ഇനിയും നിനക്ക് കള്ളം പറഞ്ഞു രക്ഷപെടാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ....????? "" ദേവാ ഞാൻ.....!!!!! "" വേണ്ട..... ന്യായീകരണങ്ങൾ ഒന്നും തൽക്കാലം വേണ്ട.... കാര്യങ്ങളൊക്കെ എനിക്ക് ഏകദേശം ഊഹിക്കാവുന്നതേ ഉള്ളു.....

എന്നെ നന്നായിട്ടറിയാവുന്ന ആരോ ഒരാൾ അവൾക്കൊപ്പമുണ്ടെന്ന് എനിക്കുറപ്പായിരുന്നു...... അത് നീ തന്നെയാണെന്ന് അവനെ ഇവിടെ കണ്ടതോടുകൂടി മനസിലായി..... നിനക്കെങ്ങനെ കഴിഞ്ഞടാ അവളോടൊപ്പം ചേർന്ന് എന്നെ ചതിക്കാൻ.....????? ദച്ചുവിനോട് ഞാൻ തെറ്റു ചെയ്തു എന്ന കാരണത്തിലല്ലേ നീ എന്നെ ശത്രുവായി കണ്ടത്...???? ഇപ്പൊ നിനക്ക് അറിയില്ലേ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്ന്..... അപ്പോഴെങ്കിലും നിനക്ക് ഒന്ന് മാറി ചിന്തിക്കാമായിരുന്നു സിദ്ധു..... കഴിഞ്ഞതെല്ലാം കഴിഞ്ഞു.... ഇതുവരെ നീ ചെയ്തതെല്ലാം ഞാൻ ക്ഷമിച്ചു..... പക്ഷേ ഇനി.....!!!!! ഇനി നിന്റെ ഭാഗത്ത് നിന്ന് എനിക്കെതിരെ ഒരു നീക്കം ഉണ്ടായാൽ, നിനക്ക് ഞാൻ നൽക്കുന്ന സ്ഥാനം മനപ്പൂർവം ഞാനങ്ങു മറക്കും..... ദേവൻ പറഞ്ഞിതൊന്നും മറുപടി പറയാനാകാതെ സിദ്ധു തല കുനിച്ചു നിന്നു..... ദേവൻ അവനെ രൂക്ഷമായി നോക്കികൊണ്ട് റൂമിനു പുറത്തേക്ക് നടന്നു..... ഡോറിനടുത്തെത്തിയതും ദേവൻ സിദ്ധുവിനെ ഒന്ന് തിരിഞ്ഞു നോക്കി..... ""

എന്റെ ജീവനെക്കാളേറെ ഞാനിന്ന് സ്നേഹിക്കുന്നുണ്ട് ദച്ചുവിനെ..... ഒരു പരിധിയിൽ കൂടുതൽ സ്വന്തം വീട്ടുകാരുപോലും അവളെ സ്നേഹിക്കുന്നത് എനിക്ക് ഇഷ്ടമല്ല...... വേണ്ടാത്ത എന്തെങ്കിലും ചിന്ത നിന്റെ മനസ്സിലുണ്ടെങ്കിൽ അതങ്ങ് മാറ്റിയേക്ക് സിദ്ധു..... അവൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കില്ല ഞാൻ..... അറിയാല്ലോ എന്നെ.....!!!!!! ഒരു താക്കീത് പോലെ പറഞ്ഞുകൊണ്ട് ദേവൻ പുറത്തേക്കിറങ്ങി..... സിദ്ധു ആകെ വല്ലാത്തൊരവസ്ഥയിലായിരുന്നു..... മനസ്സാകെ സങ്കർഷഭരിതമാണ്...... ദച്ചുവിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ..... തന്റെതാകില്ലെന്ന് ഒരായിരം പ്രാവശ്യം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും അത് സ്വയം അംഗീകരിക്കാനാകുന്നില്ല..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഏറെ വൈകിയാണ് ദേവൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.... ദച്ചു അപ്പോഴേക്ക് ഉറങ്ങിയിരുന്നു..... അവൻ കുറച്ചു നേരം അവളെ തന്നെ നോക്കിനിന്നു..... അറിഞ്ഞ കാര്യങ്ങളുടെ പേരിൽ അവളോട് ഒരു ചോദ്യമോ പറച്ചിലോ വേണ്ടെന്ന് ഇവിടുന്ന് ഇറങ്ങിയപ്പോൾ തന്നെ തീരുമാനിച്ചതാണ്..... ഇങ്ങനെയൊന്നും ആയിരുന്നില്ല താൻ..... ദച്ചുവിനോടുള്ള പ്രണയം തന്റെ മനസിനെ ഇത്രയേറെ സ്വാധീനിച്ചതോർത്ത്‌ ദേവൻ സ്വയം അത്ഭുതപ്പെട്ടു....

പിറ്റേന്ന് രാവിലെ ദച്ചു ററെഡിയായി ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് റൂമിലേക്ക് ദേവൻ വന്നത്.... തന്റെ ചിതറി കിടന്ന ഫോണും, ആ സമയത്തെ അവന്റെ യാത്രയും കൂടിയായപ്പോൾ തന്നെ സിദ്ധുവിന്റെ കാര്യം ദേവൻ മനസിലാക്കിയിട്ടുണ്ടന്ന് ദച്ചുവിന് ഉറപ്പായിരുന്നു.... ഏത് സമയവും അതിനെപറ്റിയില്ല ചോദ്യം ചെയ്യൽ പ്രതീക്ഷിച്ചു തന്നെയാണ് അവൾ നിന്നത്..... ദേവൻ അകത്തേക്ക് വന്നതും ദച്ചു റൂമിനു പുറത്തേക്കിറങ്ങി..... അവനെ മറികടന്നു പോകാൻ തുടങ്ങിയതും ദേവൻ അവളുടെ കൈ പിന്നിലേക്ക് വലിച്ചു.... ദച്ചു ദേവന്റെ നെഞ്ചിൽ തട്ടി നിന്നു..... അവൾ ദേഷ്യത്തോടെ കുതറി മാറികൊണ്ട് അവനെ രൂക്ഷമായി നോക്കി..... "" രാവിലെ തന്നെ എങ്ങോട്ടാ....????? "" എങ്ങോട്ടാണെങ്കിലും അത് തന്നെ ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല.....!!!! "" അത് അറിയേണ്ട ആവശ്യം എനിക്കുണ്ട് ഭാര്യേ..... ഇന്ന് ഓഫീസിലേക്ക് പോകണ്ട.... നമുക്ക് വേറെ ഒരിടം വരെ പോകാനുണ്ട്..... "" അങ്ങനെ താൻ പറയുന്നടുത്തേക്ക് തനിക്കൊപ്പം വരാൻ എനിക്ക് സൗകര്യപ്പെടില്ലെങ്കിലോ....????? ദച്ചുവിന്റെ ചോദ്യത്തിനു മറുപടിയായി ദേവൻ ഒന്ന് പുഞ്ചിരിച്ചു..... "" നീ എന്റെ ഭാര്യ ആണെങ്കിൽ കൊണ്ടുപോകാൻ എനിക്കറിയാം..... വെറുതേ വാശി കാണിക്കല്ലേ.... അത് നല്ലതിനാകില്ല.....!!!!!

ദച്ചു എന്തോ തിരിച്ചു പറയാൻ തുടങ്ങിയതും ദേവന്റെ അമ്മ അവിടേക്ക് വന്നു..... "" ദേവാ.... സമയം പോകുന്നു..... ഇതുവരെ ഇറങ്ങിയില്ലേ രണ്ടാളും....???? അമ്മയുടെ ചോദ്യം കേട്ടപ്പോഴും എവിടെക്കാണ് പോകുന്നതെന്ന് ദച്ചുവിന് മനസിലായിരുന്നില്ല..... പക്ഷേ എതിർക്കാൻ കഴിയില്ല എന്നുള്ള കാര്യം ഉറപ്പായിരുന്നു..... "" ഇറങ്ങാൻ തുടങ്ങുകയായിരുന്നു.... പോയിട്ടു വരാം അമ്മെ.... അത്രയും പറഞ്ഞുകൊണ്ട് ദേവൻ ദച്ചുവിന്റെ കൈ പിടിച്ച് പുറത്തു കാറിനടുത്തേക്ക് നടന്നു..... അവളെ കോഡ്രൈവിംഗ് സീറ്റിലേക്ക് ഇരുത്തിയ ശേഷം ദേവൻ ഒരു പുഞ്ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടേക്ക് പോയി..... ദേവന്റെ കണ്ണുകൾ പലപ്പോഴും തന്നെ തേടി വരുന്നത് ദച്ചുവിന് അങ്ങേയറ്റം അരോചകമായി തൊന്നി..... അവൾ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം കടിച്ചമർത്തികൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു..... രണ്ടു പേർക്കുമിടയിൽ യാത്രയിലുടനീളം മൗനം തന്നെയായിരുന്നു...... കാർ Medicity യിലേക്കാണ് വന്നു നിന്നത്..... ദേവൻ അവളുമായി ഡോക്ടറിന്റെ റൂമിലേക്ക് കയറി.....

ദേവന്റെ നെഞ്ചിലെ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു..... അത് ക്ലീൻ ചെയ്തു ഡ്രസ്സ്‌ ചെയ്ത ശേഷം രണ്ടുപേരും പുറത്തേക്കിറങ്ങി...... കാറിനകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് വളരെ അപ്രതീക്ഷിതമായി ഹരിയെ അവിടെ കണ്ടത്..... തനിക്കെതിരെ നടന്നുവരുന്ന ഹരിയെ കണ്ടതും ദച്ചു ഒരു നിമിഷം നിന്നു..... ഹരിയും അവിടെ അങ്ങനെയൊരു കൂടികാഴ്ച തീരെ പ്രതീക്ഷിച്ചത് ആയിരുന്നില്ല..... രണ്ടു പേരുടെയും കണ്ണുകൾ ഒരേ സമയം നിറഞ്ഞു..... ഇത്‌ കണ്ട ദേവന് സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു..... ദേഷ്യത്താൽ അവന്റെ നാഡീഞരമ്പുകൾ വലിഞ്ഞു മുറുകി..... ദച്ചുവിന്റെ കണ്ണുകളിൽ ആ സമയം നിറഞ്ഞു നിന്ന നഷ്ടബോധവും വേദനയുമെല്ലാം ദേവന്റെ ഉള്ളിലെ അഗ്നിയെ ആളിപടർത്തുകയായിരുന്നു..... അങ്ങേയറ്റം ക്രൂരമായി തന്നെ ചിന്തിക്കാൻ അതവനെ പ്രേരിപ്പിച്ചു..... ദേവൻ ഹരിയെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് ദച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കാറിലേക്ക് കയറ്റി..... ഹരി എന്തോ പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ദേവന്റെ കാർ അവിടെ നിന്ന് ചീറി പാഞ്ഞിരുന്നു..... അവന്റെ സകല ദേഷ്യവും ഡ്രൈവിംഗിൽ തീർത്തു.... അത്രക്ക് സ്പീഡിലായിരുന്നു കാർ മുന്നോട്ടേക്ക് പൊയ്ക്കൊണ്ടിരുന്നത്.....

ദച്ചുവിനെ ഇതൊന്നും ബാധിച്ചിരുന്നില്ല..... ഹരിയുടെ നിറമിഴികൾ മാത്രമായിരുന്നു അവളുടെ മനസ്സ് നിറയെ...... വീട്ടിലേക്കെത്തി ദച്ചു കാറിൽ നിന്ന് ഇറങ്ങിയ അടുത്ത നിമിഷം തന്നെ ദേവന്റെ കാർ വീണ്ടും ഓവർ സ്പീഡിൽ ഗേറ്റ് കടന്നു പോയി..... ദേവൻ മനസ്സിൽ എന്തൊക്കെയോ ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു..... ഹരിയെകുറിച്ച് ആലോചിക്കുന്ന ഓരോ നിമിഷവും ദച്ചു ഉരുകുകയായിരുന്നു..... പുറമേ എത്രയൊക്കെ മറച്ചു വെച്ചാലും ഹരിയേട്ടനെ കാണുന്ന നിമിഷത്തിൽ താൻ മനസ്സ് കൊണ്ട് ആ പഴയ ദച്ചുവായി പോകുന്നു...... ആ മനുഷ്യന്റെ സ്നേഹം, അത് തനിക്ക് എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് ഓരോ നിമിഷവും തിരിച്ചറിയുന്നുണ്ട് താൻ..... പക്ഷേ പാടില്ല.... ആ ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് വേണ്ടെന്നുള്ള കാര്യം എന്നോ തീരുമാനിച്ചുറപ്പിച്ചതാണ്... അത് അങ്ങനെ തന്നെ മതി..... അവളുടെ മനസ്സിൽ ചിന്തകളുടെ വേലിയേറ്റങ്ങൾ നടക്കുകയായിരുന്നു..... രാവിലെ പോയ ശേഷം രാത്രിയാണ് ദേവൻ വീട്ടിലേക്ക് തിരികെ വന്നത്..... ദച്ചു ബാൽക്കണിയിലെ റൈലിങ്ങിൽ പിടിച്ചുകൊണ്ട് താഴേക്ക് നോക്കി നിൽക്കുകയായിരുന്നു.... അപ്പോഴാണ് പിന്നിൽ നിന്ന് രണ്ടു കൈകൾ അവളെ ചുറ്റി വരിഞ്ഞത്.... ദച്ചു ഞെട്ടലോടെ തിരിഞ്ഞു നോക്കി.....

തനിക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ദേവനെ കണ്ടതും അവളുടെ മനസ്സിൽ വെറുപ്പ് നിറഞ്ഞു..... ദേവൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു..... "" നിനക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു വാർത്തയുമായിട്ടാണ് ഭാര്യേ ഞാനിപ്പൊ വന്നിരിക്കുന്നത്...... അത് ആരെപ്പറ്റിയാണെന്ന് അറിയണ്ടേ....???? വേറാരുമല്ല.... നിന്റെ പൂർവ്വ കാമുകനില്ലേ അവനെ പറ്റി തന്നെയാ..... ദേവൻ പറഞ്ഞത് കെട്ട് ദച്ചു ഒരു ഞെട്ടലോടെ അവനെ നോക്കി.... അപ്പോഴാണ് ദേവൻ പറഞ്ഞിരുന്ന ഓരോ വാക്കുകളും അവളുടെ മനസ്സിലേക്ക് വന്നത്.... ദച്ചു ദേവന്റെ ഷർട്ടിൽ കുത്തി പിടിച്ചു..... "" താൻ ഹരിയേട്ടനെ എന്താ ചെയ്തത്.....????? ദച്ചുവിന്റെ വാക്കുകളിൽ ആശങ്കയും ദേഷ്യവും വേദനയുമെല്ലാം നിറഞ്ഞിരുന്നു..... ദേവൻ പുച്ഛത്തോടെ തന്റെ ഷർട്ടിൽ ഉണ്ടായിരുന്ന അവളുടെ കൈകൾ എടുത്തു മാറ്റി..... "" അത് ഞാൻ പറയുന്നതിനേക്കാൾ നല്ലത് മറ്റുചിലര് പറയുന്നതല്ലേ ഭാര്യേ....???? അത്രയും പറഞ്ഞുകൊണ്ട് ദേവൻ മൊബൈലിൽ ജയന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ അവൾക്ക് നേരെ നീട്ടി..... ഒരുപാട് സമയം റിങ് ചെയ്ത ശേഷമാണ് ജയൻ ഫോണെടുത്തത്..... "" ജയേട്ടാ.... ഹരിയേട്ടന്... ഹരിയേട്ടന് എന്താ പറ്റിയത്....????? ദച്ചു കണ്ണീരോടെ ചോദിച്ചു..... മറുതലക്കൽ നിന്ന് ജയൻ പറഞ്ഞത് കേട്ടതും ദച്ചുവിന്റെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് ഊർന്നു പോയി..... ഒരു തരം മരവിപ്പ് തന്റെ ശരീരത്തിനെയും മനസിനെയും കീഴ്പ്പെടുത്തുന്നത് അവളറിഞ്ഞു..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story