ദുർഗ്ഗാഗ്നി: ഭാഗം 6

durgagni

രചന: PATHU

 "" ദൈവത്തെയോർത്ത് എന്നെ ഉപദ്രവിക്കരുത്.... "" അവൾ അവന്റെ കാലു പിടിച്ചു കെഞ്ചി...... അവളുടെ യാചനകളൊന്നും വകവെക്കാതെ അവൻ ഭ്രാന്തമായ ആവേശത്തോടെ അവളെ കീഴ്പ്പെടുത്തി.... അവളുടെ നിലവിളികൾ ആ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി.....ഒടുവിൽ ഇരയെ ആക്രമിച്ചു കീഴടക്കിയ വേട്ടക്കാരന്റെ കൗശലത്തോടെ അവൻ അവളെ നോക്കി ക്രൂരാമായി ചിരിച്ചു..... "" ആ... "" ഒരലർച്ചയോടെ ദച്ചു ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു..... AC യുടെ തണുപ്പിലും അവൾ വെട്ടിവിയർത്തു.... അറപ്പോടെ സ്വന്തം ശരീരത്തിലേക്ക് അവൾ നോക്കി..... പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു..... ആ നശിച്ച രാത്രിയുടെ ഓർമ്മകളിൽ നിന്ന് ഈ ജന്മം തനിക്കൊരു മോചനം ഉണ്ടാകില്ലന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു...... തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ആ ഒരു രാത്രികൊണ്ട് അവസാനിച്ചു..... ആരോടും ഒന്നും പറയാനാവാതെ എത്രനാൾ.....???

എത്രനാൾ ഇങ്ങനെയെല്ലാം ഉള്ളിലൊതുക്കി മുന്നോട്ട് പോകാനാകും....??? ദച്ചുവിന്റെ മനസ്സിൽ കഴിഞ്ഞ് പോയ സംഭവങ്ങളെല്ലാം ഒരു തിരശ്ശീലയിൽ എന്നപോലെ കടന്നു വന്നു...... ദേവന്റെ മുഖം ആലോചിക്കുംതോറും അവൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല..... അവളുടെ ഓരോ നിശ്വാസത്തിലും നിറഞ്ഞു നിന്നത് അവനോടുള്ള അടങ്ങാത്ത പക മാത്രമായിരുന്നു..... """ നിന്റെ നാശം കാണാനുള്ള എന്റെ ഈ കാത്തിരിപ്പ് വെറുതെയാവില്ല...... നീ ചവിട്ടിയരച്ച എന്റെ മാനത്തിനു പകരം നിനക്ക് പ്രിയപ്പെട്ട ഓരോരുത്തരുടെയും ജീവിതം നശിപ്പിക്കും ഞാൻ..... ഉരുകണം നീ, എന്റെ കോപാഗ്നിയിൽ വെന്തുരുകണം..... അന്ന് ഞാൻ കരഞ്ഞതിനെക്കൾ കൂടുതൽ നീ കരയും.... കരയിപ്പിക്കും ഞാൻ..... നിന്റെ സർവനാശം കണ്ടിട്ടേ ഞാൻ അടങ്ങൂ ദേവാ..... അതിന് വേണ്ടി ഏതറ്റം വരെ പോകാനും എനിക്ക് മടിയില്ല..... """ ദച്ചു മനസ്സിൽ പറഞ്ഞുകൊണ്ട് നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""എന്റെ ദേവാ.... ഒന്ന് പതിയെ കുടിക്ക്..... നിനക്ക് ഇതെന്താ പറ്റിയത്....???? "" """ മാറി നിൽക്കെടാ.... തടയാൻ വന്നാ കൊന്നുകളയും ഞാൻ.... എനിക്ക് നേരെ വരുന്ന എന്തിനെയും വേരോടെ പിഴുതെറിഞ്ഞേ എനിക്ക് ശീലമുള്ളൂ..... അവള്.... അവള് ഇത്‌ രണ്ടാം തവണയാ എന്നെ തോൽപ്പിക്കുന്നത് ..... ജീവിതത്തിൽ ആദ്യമായിട്ടാ ഈ ദേവപ്രതാപ് ഒരു പെണ്ണിന് മുന്നിൽ ഇതുപോലെ തോൽക്കുന്നത്.... തോൽക്കുന്നത്.....""" ദേവൻ അതിയായ ദേഷ്യത്തോടെ ബോട്ടിൽ വീണ്ടും വായിലേക്ക് കമഴ്ത്തി..... '" നീ ഇങ്ങനെ Worried ആകണ്ട.... നമുക്ക് എന്തെങ്കിലും ചെയ്യാം.... ഈ ഒരു പ്രാവശ്യം അവൾ രക്ഷപെട്ടു എന്ന് കരുതി എപ്പോഴും അങ്ങനെ അകണണമെന്നില്ലലോ....???? അവളെ ഇല്ലാതാക്കാൻ ഒരുപാട് വഴികൾ വേറെയുണ്ട്.... """ "" ഞങ്ങളുടെ വിവാഹം നടക്കേണ്ടത് ഇപ്പൊ എന്റെ കൂടി ആവശ്യമാണ്‌.....അത് വരെ അവൾക്കൊന്നും സംഭവിക്കാൻ പാടില്ല....."""

""" ദേവാ.... നിന്നോടുള്ള പ്രേമം കൊണ്ടല്ല, നീ അവളെ നശിപ്പിച്ചതിനുള്ള പ്രതികാരം തീർക്കലാണ് ഈ വിവാഹത്തിന് പിന്നിലുള്ള ഉദ്ദേശം എന്ന് നിനക്ക് നന്നായി അറിയാവുന്നതല്ലേ..... എന്നിട്ടും നീ എന്തിനാ വിവാഹത്തിന് സമ്മതിച്ചത് എന്നാ എനിക്ക് മനസിലാകാത്തത്..... """ "" നിനക്ക് അറിയാവുന്നതല്ലേ സഞ്ജു, പസഫിക് ഇന്റർനാഷണലിന്റെ പ്രൊജക്റ്റ്‌ എനിക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന്..... അത് എനിക്ക് കിട്ടാൻ ഈ വിവാഹം നടന്നേ തീരൂ..... പ്രൊജക്റ്റ്‌ കിട്ടി കഴിഞ്ഞാൽ അവളുടെ മരണം എന്റെയീ കൈകൾ കൊണ്ട് തന്നെയായിരിക്കും..... കൊന്ന് കുഴിച്ചുമൂടും ഞാൻ..... """ അവൻ വർധിച്ചു വന്ന ദേഷ്യത്തോടെ കയ്യിലിരുന്ന ബോട്ടിൽ എറിഞ്ഞുടച്ചു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദച്ചു അമ്പലനടയിൽ പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് വിളി കേട്ടത്..... """ ഏടത്തീ.....""" ആ വിളിയിൽ നിന്ന് തന്നെ അവൾക്ക് മനസിലായി പിന്നിൽ ഉള്ളത് ആരാണെന്ന്..... അവൾ ദേഷ്യം കടിച്ചമർത്തി തിരിഞ്ഞു നോക്കി..... ദച്ചു അമ്മുവിനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...... അമ്മു അവളുടെ അടുത്തേക്ക് വന്നു..... """

ഏടത്തിയെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാൻ ഇപ്പൊ വിചാരിച്ചതേയുള്ളു.... അപ്പോഴേക്കും ആള് ദേ മുന്നിൽ..... "" അമ്മു ചിരിയോടെ പറഞ്ഞു...... """ ഒറ്റക്കേയുള്ളോ....?? "" """ അല്ല ഏടത്തീ...... അമ്മയും മാളുവും ഉണ്ട്..... ഞങ്ങൾ ഒരുമിച്ചാ വന്നത്..... ദേ വരുന്നല്ലോ....."" അവർ നടന്നു വരുന്ന ഭാഗത്തേക്ക് കൈചൂണ്ടി കൊണ്ട് അമ്മു പറഞ്ഞു..... ദച്ചുവിനെ കണ്ടപ്പോ അവരുടെ കണ്ണുകളും തിളങ്ങി..... "" മോളേ....." അമ്മ അടുത്തേക്ക് വന്ന് അവളെ ആലിംഗനം ചെയ്തു..... "" അമ്മ കൊതിച്ചിരിക്കുകയായിരുന്നു മോളെ ഒന്ന് കാണാൻ.....അവർ അവളുടെ മുടിയിഴകളിൽ സ്നേഹത്തോടെ തലോടി..... """ മാളൂ..... ഏടത്തി വരുന്നതിന് മുൻപ് തന്നെ നമ്മള് out ആയി..... അമ്മക്ക് നമ്മളെ രണ്ടുപേരെയും ഇപ്പൊ മൈൻണ്ടേ അല്ല..... അമ്മു കുറുമ്പ് നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു..... "" ഈ പെണ്ണിന്റെ ഒരു കാര്യം....."" എനിക്ക് നിങ്ങളെ രണ്ടുപേരെയും പോലെ തന്നെയാ എന്റെ ഈ മോളും..... അവർ ദച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.....

""" ഏടത്തീ..... ഈ വേഷത്തിൽ കാണാൻ നല്ല സുന്ദരിയായിട്ടുണ്ട് കേട്ടോ...... """ "" ഏത് വേഷത്തിലും ഏടത്തി സുന്ദരി തന്നെയാ...."'" "" മതി മതി..... ഇനി അത് പറഞ്ഞ് രണ്ടുപേരും കൂടി തല്ലു കൂടണ്ട.....""" അമ്മ ഒരു ശാസനയോടെ പറഞ്ഞു...... '"" മോളെ പുറത്ത് ദേവനുണ്ട്.....""" അവന് ഈ വക കാര്യങ്ങളിലൊന്നും വലിയ വിശ്വാസമില്ല.... ഞങ്ങൾ ഒരുപാട് നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നതാ..... മോളു വന്നേ..... """ ആ പേര് കേട്ടതും അവളുടെ ഉള്ളിൽ പകയുടെ കനലുകളെരിഞ്ഞു...... അമ്മ അവളുടെ കൈ പിടിച്ച് അവനടുത്തേക്ക് നടന്നു..... ദൂരെ നിന്ന് ആ മുഖം കണ്ടതും, അവൾ ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി...... ഫോണിൽ നിന്ന് തലയുയർത്തി നോക്കിയ ദേവൻ കണ്ടത് തന്റെ നേർക്ക് വരുന്ന ദച്ചുവിനെയാണ്..... ആ നിമിഷം തന്നെ അവൻ അതിയായ ദേശ്യത്തോടെ മുഷ്ടി ചുരുട്ടി..... അമ്മുവും മാളുവും അവനടുത്തേക്ക് ഓടി വന്നു..... """ ഏട്ടാ..... ദേ ഇതാരാണെന്ന് നോക്കിയേ.....

"" ദേവന്റെ തോളിൽ കയ്യിട്ടു കൊണ്ട് ദച്ചുവിനെ ചൂണ്ടികാണിച്ച് അമ്മു പറഞ്ഞു...... രണ്ടുപേരും പരസ്പരം പകയോടെ നോക്കി!!!!!!!! "" മോളെ ഈ ചന്ദനം ദേവന്റെ നെറ്റിയിൽ തൊട്ട് കൊടുക്ക്.....""" അമ്മ ഇലചീന്ത് അവൾക്ക് നേരെ നീട്ടി...... """ വേണ്ടാ..... അമ്മക്കറിയാവുന്നതല്ലേ എനിക്ക് ഇതിലൊന്നും ഒരു വിശ്വാസവും ഇല്ലെന്ന്..... """ """ നീ മിണ്ടാതിരിക്ക് ദേവാ..... തിരുനടയിൽ വെച്ച് വേണ്ടാത്തതൊന്നും പറയണ്ട..... ഇവൻ ഇങ്ങനെയൊക്കെ പറയും...... മോള് തൊട്ട് കൊടുക്ക്..... """"" ദച്ചു എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം നിന്നു..... """ തന്റെ മാനം ചവിട്ടിയരച്ചവൻ, ഇവനോടുള്ള പകയാണ് ഓരോ നിമിഷവും തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും...... ഇവനെപ്പോലെ ഒരാളിന്റെ നെറ്റിയിൽ ഒരിക്കലും ഈ പവിത്രമായ പ്രസാദം ഞാനണിയിക്കില്ല..... ദച്ചു മനസ്സിൽ പറഞ്ഞു..... "" ഏടത്തി എന്താ ആലോചിക്കുന്നത്....??? ഞങ്ങൾ നിൽക്കുന്നതിന്റെ നാണമാണോ.... ഞങ്ങൾ വേണമെങ്കിൽ മാറി തരാട്ടോ..... """" മാളു ഒരു ചിരിയോടെ പറഞ്ഞു...... """അമ്മേ അത് വിവാഹം കഴിഞ്ഞ ശേഷം പോരേ....???? ദച്ചു പറഞ്ഞത് കേട്ട് അമ്മുവും മാളുവും ചിരിച്ചു.....

"" മോളുടെ ഇഷ്ടം.... അമ്മ നിർബന്ധിക്കുന്നില്ല.....ഉടനേ വരുന്നുണ്ട് ഞാനും അച്ഛനും അങ്ങോട്ടേക്ക്..... നിങ്ങളുടെ വിവാഹം അധികം വെച്ച് താമസിപ്പിക്കേണ്ടെന്നാ ഞങ്ങളുടെ തീരുമാനം..... അടുത്ത് തന്നെ നല്ലൊരു മുഹൂർത്തം നോക്കണം..... നീയെന്താ ദേവാ ഒന്നും പറയാത്തത്.....??? """ """ ഞാൻ എന്തു പറയാനാ.... എല്ലാം അച്ഛനും അമ്മയും തീരുമാനിക്കുന്ന പോലെ..... """ അവൻ അവളെ രൂക്ഷമായി നോക്കികൊണ്ട് കാറിലേക്ക് കയറി..... "" എനിക്ക് ഓഫീസിൽ പോണം.....അമ്മ വരുന്നുണ്ടോ......????? "" "" മോളിതൊന്നും കാര്യമാക്കണ്ട...... ഇവൻ ഇങ്ങനെയാ...... വിവാഹമേ വേണ്ടാ എന്ന് പറഞ്ഞു നിന്നതാ...... അതിന്റെയാ ഈ ദേഷ്യം.... വിവാഹം കഴിഞ്ഞ് എല്ലാം ശരിയാകും..... ശരി മോളെ അമ്മ പോയിട്ട് വരാം..... "" """ വിവാഹ ശേഷം അവൻ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ.....???

ഒറ്റയടിക്കല്ല..... ഇഞ്ചിയായി കൊല്ലും ഞാൻ.... അതിന് വേണ്ടിയാ നിമിഷങ്ങൾ എണ്ണി ഞാൻ കാത്തിരിക്കുന്നത്.... """അവൾ മനസ്സിൽ പറഞ്ഞു...... """ഏടത്തീ..... bye...."" അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് എല്ലാവരും കാറിലേക്ക് കയറി..... ദച്ചു പുറമേ പുഞ്ചിരിക്കുമ്പോഴും ഉള്ളിൽ അവനോടുള്ള പക ആളികത്തുകയായിരുന്നു...... ദേവൻ കാർ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് ഗ്ലാസ്‌ താഴ്ത്തി ദച്ചുവിനെ രൂക്ഷമായി നോക്കി......അവൾ തിരിച്ചും..... ആ നോട്ടത്തിന്റെ തീക്ഷ്ണതയിൽ നിന്ന് തന്നെ അവന് ഊഹിക്കാമായിരുന്നു അവളുടെ ഉള്ളിലുള്ള പകയുടെ ആഴം..... ദേവൻ കാർ മുന്നോട്ടേക്ക് എടുത്തു..... പെട്ടന്ന് തന്റെ തോളിൽ ഒരു കരസ്പർശം അറിഞ്ഞ് ദച്ചു തിരിഞ്ഞു നോക്കി................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story