ദുർഗ്ഗാഗ്നി: ഭാഗം 62

durgagni

രചന: PATHU

""പെട്ടന്ന് ആരുടെയോ കരസ്പർശം തോളിലേറ്റതും അമ്മു തിരിഞ്ഞു നോക്കി.... മുന്നിൽ ജയനെ കണ്ടതും അമ്മു ഞെട്ടലോടെ ഫ്ലോറിലേക്ക് ഇറങ്ങി.... ജയൻ അമ്മുവിന്റെ അടുത്തേക്ക് വരുന്നതിനനുസരിച്ച് അവൾ പേടിയോടെ പിന്നിലേക്ക് നീങ്ങി.... "" ജയേട്ടാ... എന്താ ഇങ്ങ...."" അമ്മു പറഞ്ഞു പൂർത്തിയാക്കും മുൻപ് ജയൻ അവളുടെ അധരങ്ങൾ സ്വന്തമാക്കിയിരുന്നു..... എന്താണ് നടക്കുന്നതെന്ന് അമ്മുവിന് ചിന്തിക്കാൻ കഴിയുന്നതിനു മുൻപ് തന്നെ ജയൻ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി..... ആ ചുംബനത്തിൽ നിറഞ്ഞു നിന്നത് പ്രണയമായിരുന്നില്ല.... വെറുപ്പ്‌.... വെറുപ്പ്‌ മാത്രം..... അവളെ അങ്ങേയറ്റം വേദനിപ്പിച്ചുകൊണ്ടു തന്നെ അവനാ ചുണ്ടുകൾ നുകർന്നു..... അമ്മു അവനെ ശക്തിയോടെ തള്ളി മാറ്റി..... കിതച്ചുകൊണ്ട് നിറകണ്ണുകളോടെ അമ്മു അവനെ നോക്കി.... ജയന്റെ മുഖത്ത്‌ പുച്ഛം മാത്രമായിരുന്നു..... "" എന്താടി...??? നിനക്കെന്നോട് ദിവ്യ പ്രണയമല്ലേ.... എന്നിട്ട് ഞാനൊന്ന് സ്നേഹിക്കാൻ വന്നപ്പൊ നീ ഇതുപോലെ ഒഴിഞ്ഞു മാറിയാൽ എങ്ങനെയാ...????? ജയന്റെ ചോദ്യം കേട്ടതും അമ്മു കരഞ്ഞുകൊണ്ട് ഫ്ലോറിലേക്ക് ഊർന്നിരുന്നു..... ജയൻ അവളുടെ മുടിയിൽ കുത്തി പിടിച്ചു കൊണ്ട് അവളെ എഴുന്നേൽപ്പിച്ചു....

"" നിന്റെ പൂങ്കണ്ണീരു കാണാൻ അല്ല ഞാൻ വന്നത്.... ഞാൻ നിന്നെ സ്നേഹിച്ചേ പറ്റൂന്ന് നിനക്കല്ലേ വാശി.... അതുകൊണ്ട് കുറച്ചു നേരം നമുക്ക് നന്നായിട്ട് ഒന്ന് സ്നേഹിച്ചു കളയാം.... നിനക്ക് വേണ്ടതും അത്‌ തന്നെയാണല്ലോ.... അതിനു വേണ്ടിയല്ലേ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്..... മോളുടെ ആ ആഗ്രഹം ഞാനങ്ങു സാധിച്ചു തരാൻ പോകുവാ..... അവൻ പറഞ്ഞു തീർന്നതും അത്രയും നേരം നിറഞ്ഞൊഴുകുകയായിരുന്ന അവളുടെ കണ്ണുകളിൽ അഗ്നി പടർന്നു.... മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..... തന്റെ അഭിമാനത്തിനേറ്റ അതിശക്തമായ പ്രഹരം.... അമ്മുവിന് അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..... അടുത്ത നിമിഷം തന്നെ അമ്മുവിന്റെ കൈകൾ അവന്റെ മുഖത്തിനു നേരെ ഉയർന്നു താഴ്ന്നു..... അങ്ങനെയൊന്ന് തീരെ പ്രതീക്ഷിക്കാത്തത് ആയതുകൊണ്ടു തന്നെ ജയൻ ഞെട്ടലോടെ അവളെ നോക്കി..... എന്നിട്ടും ദേഷ്യം തീരാതെ അമ്മു അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു..... "" ഇത്രക്ക് തരംതാഴ്ന്നവനാണോ നിങ്ങൾ....???? എനിക്ക് എന്നോടു തന്നെ ഇപ്പൊ പുച്ഛം തോന്നുവാ..... നിങ്ങളെ പോലെ ഒരാളെ സ്നേഹിച്ചു പോയതോർത്ത്‌.... ഒരു പെണ്ണിന്റെ മുഖത്തു നോക്കി ഈ രീതിയിൽ സംസാരിക്കാൻ അറപ്പ് തോന്നുന്നില്ലേ നിങ്ങൾക്ക്....????

ഇന്നുവരെ നിങ്ങളെ പിന്നാലെ നടന്നത് മനസ്സിൽ അത്രക്ക് ഇഷ്ടം തോന്നിപ്പോയത് കൊണ്ടാ.... എന്നോട് വെറുപ്പാണെന്ന് അറിഞ്ഞിട്ടും ജന്മം തന്നവരെക്കാൾ കൂടുതൽ നിങ്ങളെ സ്നേഹിച്ചുപോയി..... എന്നെ ഇത്രയേറെ ശിക്ഷിക്കാൻ എന്തു തെറ്റാ ഞാൻ ചെയ്തത്.....?????? പറ....!!!!!! കണ്ട നിമിഷം മുതൽ എന്നെ വെറുക്കാൻ മാത്രം ഞാൻ എന്തു തെറ്റാണ് ചെയ്തതെന്ന് എനിക്കറിയണം....."" അത്രയും പറഞ്ഞ ശേഷം അമ്മു പൊട്ടികരഞ്ഞു പോയി..... ജയൻ ആകെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു..... അവളുടെ ഇങ്ങനെയൊരു ഭാവം അവൻ ആദ്യമായാണ് കാണുന്നത്..... "" എനിക്ക് പോലും അറിയില്ല സ്വന്തമാകില്ലെന്ന് അറിയാമായിരുന്നിട്ടും നിങ്ങളെ മാത്രം എന്റെ മനസ്സ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന്..... അതിന്റ കാരണം നിങ്ങളെ പോലെ ഒരാൾക്ക് പറഞ്ഞാൽ മനസിലാകുകയും ഇല്ല..... നിങ്ങളുടെ നോട്ടത്തിൽ എന്റെ ഉദ്ദേശം വേറെയാണല്ലോ..... ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റം ക്ഷമിച്ചിട്ടുണ്ട് ഞാൻ.... നിങ്ങളെ സ്നേഹിച്ചു പോയതിന്റെ പേരിൽ ഈ ജന്മം മുഴുവൻ അനുഭവിക്കാനുള്ള വേദന ചുരുങ്ങിയ സമയം കൊണ്ട് അനുഭവിച്ചു തീർത്തു..... ഇനി വയ്യ.... നിങ്ങളു പറഞ്ഞല്ലോ എനിക്ക് ദിവ്യ പ്രണയം ആണെന്ന്.... അതേ അങ്ങനെ തന്നെയാണ്.....

അത് എത്രമാത്രം ഉണ്ടായിരുവെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല..... എല്ലാം ഇന്നത്തോടെ അവാസാനിച്ചു..... എന്റെ മനസ്സിൽ നിന്ന് നിങ്ങളെ എന്നന്നേക്കുമായി മായിച്ചു കളയുവാ ഞാൻ..... ദക്ഷയുടെ ഒരു നോട്ടം പോലും ഇനി ജയാന്ദിന്റെ നേർക്ക് ഉണ്ടാകില്ല.....!!!!!!!! അമ്മു വീറോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും ജയൻ അവളെ രൂക്ഷമായി നോക്കിയ ശേഷം പുറത്തേക്ക് പോയി.... അവൻ പോയി കഴിഞ്ഞതും അമ്മു മുഖം പൊത്തി കരഞ്ഞു..... "" മനസ്സിൽ ആദ്യമായി തോന്നിയ പ്രണയമാണ്.... അന്നു മുതൽ ഇന്നീ നിമിഷം വരെ വേദന മാത്രം നൽകിയ പ്രണയം....!!!!! മറവിക്ക് നിങ്ങളെ വിട്ടു കൊടുക്കാൻ ഈ ജന്മം എനിക്ക് കഴിയില്ല ജയേട്ടാ.... പക്ഷേ ഇനി ഒരു നോട്ടം കൊണ്ടു പോലും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല ഞാൻ.... എന്റെ പ്രണയം, അത് എന്റെ ഏറ്റവും വലിയ വേദനയായി മരണംവരെ എന്റെ നെഞ്ചിൽ തന്നെ ഉണ്ടാകും.....!!!!!!! അമ്മു മനസ്സിൽ പറഞ്ഞുകൊണ്ട് നിശബ്ദമായി തേങ്ങിക്കൊണ്ടിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദേവൻ റൂമിലേക്ക് കയറിയതും ഒരു ചിരിയോടെ ഡോർ ലോക്ക് ചെയ്തു..... അവൻ നേരെ ബാൽക്കണിയിലേക്കാണ് പോയത്.... ദച്ചു ബാൽക്കണിയിൽ തന്നെ ഉണ്ടാകുമെന്ന് ദേവന് ഉറപ്പായിരുന്നു..... അവൻ അങ്ങോട്ടേക്ക് നടന്നു.... ദച്ചു വിദൂരദയിലേക്ക് നോക്കി നിൽക്കുകയാണ്.... മുഖത്ത് നാണവും, ചമ്മലും എല്ലാം കൂടി കലർന്ന ഭാവം.... അവൻ പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്നു..... കഴുത്തിൽ കിടന്ന താലിയിലേക്കും നെറ്റിയിലെ സിന്ദൂരത്തിലേക്കും അവന്റെ നോട്ടം എത്തി...... ഇന്നതിനെല്ലാം അർത്ഥമുണ്ടായത് പോലെ..... ദേവൻ പതിയെ അവളുടെ അടുത്തേക്ക് വന്ന് ഇടുപ്പിലൂടെ പിടിച്ചുകൊണ്ട് നെഞ്ചോടു ചേർത്തു..... "" എന്താണ് എന്റെ പെണ്ണിന് ഇത്ര വല്യ ആലോചന....??? ദേവൻ പുഞ്ചിരിയോടെ ചോദിച്ചതും ദച്ചു അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി..... "" ഇയാളെ എന്തുകൊണ്ടാണ് ഇത്രയേറെ സ്നേഹിക്കുന്നതെന്ന് ആലോചിക്കുകയായിരുന്നു....."" അത് പറഞ്ഞ് ദച്ചു അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിക്കുമ്പോൾ ദേവന് ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു..... അവനവളെ ഇറുകി പുണർന്ന ശേഷം പതിയെ ദച്ചുവിനെ അടർത്തി മാറ്റി...... ദേവനെ മുഖമുയർത്തി നോക്കാൻ തന്നെ ദച്ചുവിന് എന്തോ ഒരു ജാള്യത തോന്നി....

ദച്ചു കണ്ണുകൾ അടച്ചു നിന്നു...... അത് മനസിലായതും ദേവൻ കുസൃതി നിറഞ്ഞ ചിരിയോടെ അവളുടെ രണ്ടു കണ്ണിലും ചുംബിച്ചു..... ദച്ചു പതിയെ കണ്ണുകൾ തുറന്നു നോക്കി..... അവന്റെ നോട്ടത്തിൽ താൻ അലിഞ്ഞില്ലാതാകുന്നത് പോലെ തോന്നി അവൾക്ക്...... ആ കണ്ണുകൾ നിറഞ്ഞു കത്തുന്ന പ്രണയം അത്രമേൽ തീവ്രമായിരുന്നു..... സൂര്യപ്രകാശം നിറഞ്ഞു നിൽക്കുന്ന പകലിനു പോലും നൽകാനാത്ത വെളിച്ചമാണ് ഇരുവരുടെയും മിഴികളിൽ ഉള്ളത്..... അത്‌ പ്രണയത്തിന്റെതാണ്..... തീവ്രമായ പ്രണയത്തിന്റെത്.....!!!!!! മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം, ഓരോ കാറ്റിലും ഒരു പൂമരം വിറക്കുന്നത് പോലെ സ്വയം വിറച്ച് പൂക്കളെ ഉതിർത്തി തുടങ്ങും.... സ്വയം മറന്ന് നാമങ്ങനെ തളിർത്തും പൂത്തും കണ്ണുകളിൽ സൂര്യശോഭ പടർന്നും ആടികുഴഞ്ഞുകൊണ്ടേയിരിക്കും..... പ്രണയിക്കുന്നയാൾ സമ്മാനിച്ച മധുരമായ ഓർമ്മകൾ, പിന്നീട് ഒരു രാവും അവയെ ഓർമിപ്പിക്കാതെ കടന്നു പോകില്ല.... ഒരു പുഴയിലേക്ക് സ്വയം ഇറങ്ങിചെല്ലുന്നത് പോലെ അത്രയും ആഴങ്ങളിലേക്ക് പ്രണയിക്കുന്നവരുടെ ഓർമ്മകൾ ഇറങ്ങി ചെല്ലും..... എന്നും കാത്തിരിക്കും സ്വപ്‌നത്തിലെങ്കിലും ആ മുഖമൊന്ന് കാണാൻ.....

വാക്കുകളുടെ നീലത്തടാകത്തിൽ മത്സങ്ങളായി പ്രണയത്തെ നീന്താൻ അനുവദിക്കാൻ....കാത്തിരിപ്പിന്റെ ശലഭ ഭംഗികളിലേക്ക് അവയെ ചേർത്തു വെക്കാൻ..... പ്രണയിക്കുമ്പോൾ നാം നമ്മളെ തന്നെ മറക്കുന്നു.... അത്രക്ക് ശക്തമാണ് പ്രണയമെന്ന വികാരം.... ഒരേ സമയം ആഹ്ലാദമായും, വിങ്ങലായും, വിരഹമായും കാമമായുമെല്ലാം മാറാൻ കഴിയുന്ന ഏറ്റവും സുന്ദരമായ വികാരം....!!!!! ദേവൻ സ്വിങ്ങിലേക്ക് ഇരുന്നുകൊണ്ട് ദച്ചുവിനെ അവന്റെ മടിയിലേക്ക് ഇരുത്തി.... അവൾ ഒരുവശം ചരിഞ്ഞിരുന്നുകൊണ്ട് അവന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു.... ദേവൻ അവളെ ഒന്നുകൂടി ചേർത്തിരുത്തി..... ഇരുവരും തമ്മിൽ ശ്വാസത്തിന്റെ അകലം മാത്രം..... അവൻ തലയൽപ്പം താഴ്ത്തികൊണ്ട് അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചതും ദച്ചു പിടഞ്ഞു കൊണ്ട് അവന്റെ അവന്റെ മുടിയിഴകളിൽ കൈകോർത്തു..... രണ്ടു ശരീരങ്ങളും ചൂടു പിടിച്ചു..... നിശ്വാസങ്ങളിൽ പ്രണയത്തോടൊപ്പം കാമവും നിറഞ്ഞു നിന്ന നിമിഷങ്ങൾ..... പരസ്പരം മതി മറന്ന നിമിഷങ്ങൾ..... അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ ഓടി നടന്നു...... ചെയ്യുന്നത് തെറ്റാണെന്ന് ഒരായിരം പ്രാവശ്യം മനസ്സ് പറഞ്ഞിട്ടും ദേവന് സ്വയം നിയന്ത്രിക്കാനായില്ല.....

അവൾ അത്രയേറെ അവന്റെ സിരകളിൽ ആളി പടർന്നിരുന്നു..... പെട്ടന്നാണ് ഫ്ലോർ ബെഡിൽ ഉണ്ടായിരുന്ന ദേവന്റെ ഫോൺ റിങ് ചെയ്തത്.... അത് കേട്ട് ദച്ചു ദേവനിൽ നിന്ന് അകന്നു മാറിയതും ദേവൻ പരിഭവത്തോടെ അവളെ നോക്കി..... ദച്ചുവിന് അത് കണ്ട് ചിരിയാണ് വന്നത്..... അവൾ ഫോണെടുത്ത്‌ അവന്റെ നേർക്ക് നീട്ടി.... "" എന്തെങ്കിലും അത്യാവശ്യം ആണെങ്കിലോ.... അറ്റൻഡ് ചെയ്യ് ദേവേട്ടാ...."" ദച്ചു പറഞ്ഞതും ദേവൻ അവളെ കുറുമ്പോടെ ഒന്ന് നോക്കികൊണ്ട് കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..... മറുതലക്കൽ നിന്ന് നിന്ന് പറഞ്ഞത് കേട്ടതും ദേവൻ ഞെട്ടി തരിച്ചു കൊണ്ട് സ്വിങ്ങിൽ നിന്ന് ചാടിയെഴുന്നേറ്റു...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story