ദുർഗ്ഗാഗ്നി: ഭാഗം 63

durgagni

രചന: PATHU

""ദേവന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും ദച്ചു ദേവനിൽ നിന്ന് അകന്നു മാറി.... ദേവൻ പരിഭവത്തോടെ അവളെ നോക്കി..... ദച്ചുവിന് അത് കണ്ട് ചിരിയാണ് വന്നത്..... അവൾ ഫോണെടുത്ത്‌ അവന്റെ നേർക്ക് നീട്ടി.... "" എന്തെങ്കിലും അത്യാവശ്യം ആണെങ്കിലോ.... അറ്റൻഡ് ചെയ്യ് ദേവേട്ടാ...."" ദച്ചു പറഞ്ഞതും ദേവൻ അവളെ കുറുമ്പോടെ ഒന്ന് നോക്കികൊണ്ട് കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..... മറുതലക്കൽ നിന്ന് നിന്ന് പറഞ്ഞത് കേട്ടതും ദേവൻ ഞെട്ടി തരിച്ചു കൊണ്ട് സ്വിങ്ങിൽ നിന്ന് ചാടിയെഴുന്നേറ്റു..... പെട്ടന്നുള്ള അവന്റെ ഭാവം മാറ്റം കണ്ട് ദച്ചു ആകെ അമ്പരന്നു..... "" എന്താ ദേവേട്ടാ....???? ആരാ വിളിച്ചത്....??? "" ഒന്നൂല്ല.... ഞാനൊന്ന് പുറത്തേക്ക് പോയിട്ടു വരാം...."" ദേവൻ അത്രയും പറഞ്ഞു മുന്നോട്ടേക്ക് നടന്നതും ദച്ചു അവന്റെ കയ്യിൽ പിടിച്ചു നിർത്തി..... "" പ്ലീസ് ദേവേട്ടാ.... എന്നെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ.... എന്താണെന്ന് ഒന്ന് പറ....."" നിറകകണ്ണുകളോടെയുള്ള ദച്ചുവിന്റെ ചോദ്യം കേട്ടതും ദേവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് നെറുകിൽ ചുംബിച്ചു..... "" ഒന്നൂല്ലടാ.... കമ്പനിയിൽ ഒരത്യാവശ്യം..... ടെൻഷൻ ആകണ്ട.... ഞാൻ പോയിട്ടു പെട്ടന്ന് തന്നെ എത്താം....

ദേവൻ പുഞ്ചിരിയോടെ പറഞ്ഞത് കെട്ട് ദച്ചുവിന് ആശ്വാസം തോന്നി..... ദച്ചു പെരുവിരലിൽ ഉയർന്നു കൊണ്ട് അവനെയും തിരികെ ചുംബിച്ചു..... നിർവികാരതയോടെ ഒരു പുഞ്ചിരി അവൾക്കായി സമ്മാനിച്ചു കൊണ്ട് അവൻ പുറത്തേക്കിറങ്ങി..... കേട്ട വാർത്ത തന്റെ മനസ്സിൽ ഏൽപ്പിച്ച ആഘാതത്തിന്റെ പ്രതിഭലനം ദച്ചുവിൽ നിന്ന് മറച്ചുപിടിക്കാൻ ദേവൻ പാടുപെടുകയായിരുന്നു..... നിമിഷങ്ങൾക്കകം തന്നെ ദേവന്റെ കാർ ഗേറ്റ് കടന്ന് ചീറി പാഞ്ഞു..... ദേവൻ പോയ ശേഷം ദച്ചു അമ്മുവിനെ അന്വേഷിച്ച് അവളുടെ റൂമിലേക്ക് പോയി..... ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് അമ്മു ഫ്ലോറിൽ മുട്ടിനു മുകളിൽ തലവെച്ചിരുന്നു കരയുന്നത് കണ്ടത്..... ദച്ചു പരിഭ്രമത്തോടെ അവളുടെ അടുത്തേക്ക് പോയി..... "" അമ്മൂ.... എന്തു പറ്റി മോളെ....???? ദച്ചുവിന്റെ ചോദ്യം കേട്ടതും അമ്മു എഴുന്നേറ്റ് ദച്ചുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു..... എന്താണ് അവൾക്ക് പറ്റിയതെന്ന് അറിയില്ലെങ്കിലും ദച്ചു അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു..... കുറച്ചു സമയത്തിനു ശേഷമാണ് ദച്ചു അവളെ അടർത്തി മാറ്റിയത്.... "" എന്താ മോളെ നിനക്ക് പറ്റിയത്....??? എന്താണെങ്കിലും ഏട്ടത്തിയോട് പറ.... ദച്ചു അമ്മുവിന്റെ മുഖം തനിക്ക് നേരെ ഉയർത്തികൊണ്ട് അവളോട് ചോദിച്ചു.....

"" ഞാൻ... ഞാനൊരാളെ ഇഷ്ടപ്പെട്ടു പോയി ഏട്ടത്തി.... അമ്മുവിന്റെ വാക്കുകൾ പലപ്പോഴും കരച്ചിലിനിടക്ക് പലപ്പോഴും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു..... "" അതിനാണോ ഈ സങ്കടം....??? ഒരാളെ ഇഷ്ടപ്പെടുന്നതിൽ എന്താ തെറ്റ്....??? നമുക്ക് അച്ഛനോടും അമ്മയോടും സംസാരിക്കാം.... അച്ഛനും അമ്മയും നിന്റെ ഇഷ്ടത്തിന് എതിരു നിൽക്കുമെന്ന് തോന്നുന്നുണ്ടോ അമ്മു....???? പിന്നെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.....??? "" ഇഷ്ടം ഒരാൾക്ക് മാത്രം ഉണ്ടായാൽ പോരല്ലോ ഏട്ടത്തി.... അയാൾക്ക് എന്നോട് വെറുപ്പാണ്.... എന്നെ കാണുന്നത് പോലും ദേഷ്യാണ്.... സ്നേഹിച്ചതും ആഗ്രഹിച്ചതുമൊക്കെ ഞാൻ മാത്രമാ..... "" അയാൾക്ക് നിന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞോ....???? "" പറഞ്ഞു.... ഒന്നല്ല.... പലവട്ടം.... പക്ഷേ എനിക്ക് മറക്കാൻ കഴിയുന്നില്ല ഏട്ടത്തി..... ഒരുപാട് സ്നേഹിച്ചു പോയി ഞാൻ...... എന്റെ മനസ്സിൽ അയാൾക്കുള്ള സ്ഥാനത്തേക്ക് മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റാത്ത വിധം....!!!! "" അതിനിങ്ങനെ വിഷമിക്കുന്നത് കൊണ്ട് എന്താ പ്രയോജനം....??? ഞാൻ പറയാം ദേവേട്ടനോട്..... അയാളെ കണ്ട് സംസാരിക്കാൻ......

"" വേണ്ട ഏട്ടത്തി.... സ്നേഹം പിടിച്ചു വാങ്ങാനൊന്നും ഞാനില്ല.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാൾക്ക് എന്നോടുള്ള വെറുപ്പ്‌ മാറാനും പോകുന്നില്ല..... "" എനിക്കൊന്നും മനസിലാവുന്നില്ല അമ്മു..... നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് ഇത്രയേറെ വെറുക്കാനും മാത്രം എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചത്....???? "" എനിക്കറിയില്ല ഏട്ടത്തി.... ഇങ്ങനെ അവഗണിക്കാൻ മാത്രം ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല..... ആദ്യമായിട്ടാണ് ഒരു പുരുഷനോട്‌ പ്രണയം തോന്നുന്നത്..... അത് തുറന്നു പറയുകയും ചെയ്തു..... തമ്മിൽ കണ്ട കാലം മുതൽ അയാൾക്ക് എന്നോട് ദേഷ്യമാണ്.... പലപ്പോഴും ഞാനും ചോദിച്ചിട്ടുണ്ട് അതിന്റെ കാരണം..... അറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹവും ഞാൻ ചെയ്തിട്ടില്ല ഏട്ടത്തി..... എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും മാത്രമേ അറിയൂ.... എന്നിട്ടും എന്തിനാ എന്നോടിങ്ങനെ...."" ബാക്കി പറയുന്നതിന് മുൻപ് തന്നെ അമ്മു കരഞ്ഞു പോയിരുന്നു..... ദച്ചു അമ്മുവിന്റെ കണ്ണിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളികൾ തുടച്ചു മാറ്റി..... "" നിന്റെ സ്നേഹം അയാൾ അർഹിക്കുന്നില്ല മോളെ.....

അല്ലെങ്കിൽ ഒരിക്കലും നീ വെച്ചു നീട്ടിയ സ്നേഹം തട്ടി തെറുപ്പിക്കില്ലായിരുന്നു..... മോളിത് മനസ്സിൽ നിന്ന് കളഞ്ഞേക്ക്..... അയാൾ ആരാണെന്ന് ഞാൻ ചോദിക്കുന്നില്ല..... ആരായാലും അയാളെക്കാൾ യോഗ്യനായ ഒരാളെ ഏട്ടത്തി കണ്ടുപിടിച്ചു തരും...... മോൾ അയാളെ മനസ്സിൽ നിന്ന് കളഞ്ഞേക്ക്..... "" മറക്കാൻ കഴിയുന്നില്ല ഏട്ടത്തി..... ഒരുപാട് ഒരുപാട് ശ്രമിച്ചു നോക്കിയതാ ഞാൻ..... മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയി ആ മുഖം..... എന്നെ എത്രയൊക്കെ വേദനിപ്പിച്ചാലും മറക്കനോ വെറുക്കാനോ കഴിയില്ല എനിക്ക്..... "" പിന്നെ നീ എന്തു ചെയ്യാൻ പോകുവാ അമ്മു.....????? നിന്നെ സ്നേഹിക്കാത്ത ഒരാളിനെ ഈ ജന്മം മുഴുവൻ മനസ്സിൽ കൊണ്ടുനടക്കാൻ പോകുവാണോ....???? നോക്ക് അമ്മു...... കുറച്ചുനാൾ കഴിയുമ്പോ ഇതൊക്കെ താനെ മനസ്സിൽ നിന്ന് മാഞ്ഞു പോകും..... നല്ലൊരു ജീവിതം നിനക്ക് മുന്നിൽ ഉണ്ട് മോളെ..... "" ജയേട്ടനെ മറന്നുകൊണ്ട് ഒരു ജീവിതവും എനിക്ക് വേണ്ട ഏട്ടത്തി.....!!! പറഞ്ഞു കഴിഞ്ഞാണ് താൻ എന്താണ് പറഞ്ഞതെന്ന് അമ്മു ചിന്തിച്ചത്.....

ജയന്റെ പേര് കേട്ടതും ദച്ചു ഞെട്ടലോടെ അവളെ നോക്കി..... "" ജയേട്ടനോ....???? അമ്മു നീ... നീ ജയേട്ടനെയാണോ സ്നേഹിക്കുന്നത്.....????? ദച്ചുവിന്റെ ചോദ്യത്തിന് മുന്നിൽ എന്തു പറയണമെന്നറിയാതെ അമ്മു പകച്ചു..... ആ സമയത്താണ് അമ്മ അവളുടെ റൂമിലേക്ക് വന്നത്..... അമ്മയെ കണ്ടതും അമ്മു പെട്ടന്ന് തന്നെ തിരിഞ്ഞു നിന്നുകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു മാറ്റി..... "" രണ്ടാളും ഇവിടെ നിൽക്കുകയാണോ..... ഞാനും അച്ഛനും നോക്കുമ്പോ പുറത്ത് ആരെയും കണ്ടില്ല.....ദേവൻ എവിടെ മോളെ....???? "" ദേവേട്ടൻ ഓഫീസിലേക്ക് പോയിരിക്കുകയാണ് അമ്മേ.... എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു..... "" അമ്മു.... മോളുടെ മുഖം എന്താ വല്ലാതിരിക്കുന്നത്....??? അമ്മയുടെ ചോദ്യം അവളെ ഒന്ന് കൂടി വേദനിപ്പിച്ചു.... പിടിച്ചു നിർത്തിയ കണ്ണുനീർ തുള്ളികൾ അമ്മക്ക് മുന്നിൽ അണപൊട്ടി ഒഴുകുമോയെന്ന് ഒരു നിമിഷം ഭയന്നു..... "" അത് അമ്മെ.... അവൾക്ക് നല്ല തലവേദന.... ഞാനിപ്പോ വന്നു നോക്കുമ്പോ കിടക്കുകയായിരുന്നു..... അമ്മുവിന്റെ അവസ്ഥ മനസിലാക്കിക്കൊണ്ട് ദച്ചു പെട്ടന്ന് തന്നെ അമ്മയോട് പറഞ്ഞു..... "" കണ്ടിട്ട് കരഞ്ഞത് പോലെ ഉണ്ടല്ലോ..... നല്ല വേദന ഉണ്ടോ മോളെ.... വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം.... ""

അത്രക്കൊന്നും ഇല്ലമ്മെ.... ഒന്ന് കിടന്നാൽ മതി.... അമ്മു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു..... "" മോളു കിടന്നോ.... അമ്മ അവളുടെ തലയിൽ മൃദുവായി ഒന്ന് ചുംബിച്ചു.....ലക്ഷ്മിയോടൊപ്പം ദച്ചുവും അമ്മുവിന്റെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.... ഈ സമയത്ത്‌ അവളോട് ഒന്നും ചോദിക്കണ്ട എന്ന് തന്നെ ദച്ചുവും കരുതി.... ജയേട്ടനെയാണ് അവൾ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവ് ദച്ചുവിന്റെ മനസ്സിനെ സന്തോഷിപ്പിച്ചെങ്കിലും അമ്മുവിനോടുള്ള ജയേട്ടന്റെ അവഗണന അവളുടെ മനസ്സിൽ ഒരു സംശയമായി അവശേഷിച്ചു..... മണിക്കൂറുകൾ കടന്നു പോയി..... രാത്രി ഏറെ വൈകിയിട്ടും ദേവൻ തിരിച്ചെത്തിയില്ലായിരുന്നു....ദച്ചു പല പ്രാവശ്യം വിളിച്ചു നോക്കിയെങ്കിലും മൊബൈൽ Switched ഓഫ് ആയിരുന്നു..... ഇത് പതിവുള്ളതാണെന്ന് അച്ഛനും അമ്മയും പറഞ്ഞു സമാധാനിപ്പിച്ചിട്ടും ദച്ചുവിന് ഉള്ളിലെന്തോ ഭയം തോന്നി.....

എല്ലാവരും കിടന്നിട്ടും അവൾ ദേവൻ വരുന്നതും കാത്ത് ഹാളിൽ തന്നെ ഉണ്ടായിരുന്നു..... പുറത്ത് ദേവന്റെ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ദച്ചു പെട്ടന്ന് പോയി ഡോർ തുറന്നു.... ദേവൻ അകത്തേക്ക് കയറും മുൻപ് തന്നെ ദച്ചു കരഞ്ഞുകൊണ്ട് അവനെ ഇറുകി കെട്ടിപ്പിടിച്ചു.... "" ഞാൻ.... ഞാൻ എത്രമാത്രം പേടിച്ചെന്ന് അറിയുവോ....??? എവിടെയായിരുന്നു ഇത്രയും നേരം....??? എന്താ ഒന്ന് വിളിക്കുക പോലും ചെയ്യാത്തത്....???? എന്തിനാ ദേവേട്ടാ എന്നെ ഇങ്ങനെ....???? ദച്ചുവിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ദേവൻ മൗനമായി നിന്നു..... ചേർത്തു പിടിക്കാൻ ദേവൻ കൈകൾ ഉയർത്തിയെങ്കിലും അവൻ വേദനയോടെ കൈകൾ താഴ്ത്തി..... ദച്ചു അപ്പോഴും അവന്റെ നെഞ്ചിൽ ചേർന്നു നിന്ന് കൊണ്ട് അവനെ കെട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു..... ദേവന്റെ കണ്ണിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുള്ളികൾ ദച്ചുവിന്റെ നെറുകിൽ വീണു ചിതറിയതും ദച്ചു ഞെട്ടലോടെ അവനെ മുഖം ഉയർത്തി നോക്കി..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story