ദുർഗ്ഗാഗ്നി: ഭാഗം 67

durgagni

രചന: PATHU

""ഞാൻ ഇവളെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നുള്ളത് സത്യം തന്നെയാണ്.... പക്ഷേ ദൈവത്തെ സാക്ഷിയാക്കി ഞാൻ പറയുകയാണ്.... അതിന് ശ്രമിച്ചതല്ലാതെ ഞാൻ ചെയ്തിട്ടില്ല..... അച്ഛൻ എന്നെ വിശ്വസിക്കണം....!!!! ദേവൻ പറഞ്ഞത് കെട്ട് ദച്ചു ഞെട്ടലോടെ അവനെ നോക്കി..... അവൾ അതിയായ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് വന്നു..... "" താൻ.... താനെന്താ പറഞ്ഞത്....???? ദച്ചുവിന്റെ ചോദ്യം കേട്ടതും ദേവൻ നിറകണ്ണുകളോടെ അവളെ നോക്കി.... "" നീ വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ ഞാൻ നിന്നെ കളങ്കപ്പെടുത്തിയിട്ടില്ല ദച്ചു....!!!!! ദേവൻ പറഞ്ഞു തീർന്നതും അവൾ അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു..... "" എല്ലാവരും അറിഞ്ഞെന്നായപ്പൊ കള്ളം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണല്ലേ താൻ....???? ദേവൻ ഒട്ടും പതറാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി..... "" ഞാൻ പറഞ്ഞത് സത്യം തന്നെയാ.....!!!! അന്ന് എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് നിനക്ക് പോലും അറിയില്ല..... പ്രതികാരം ചെയ്യാൻ നീയായിട്ട് എന്റെ ജീവിത്തിലേക്ക് കയറി വന്നപ്പൊ ആദ്യമൊക്കെ ദേഷ്യമായിരുന്നു..... എങ്ങനെയും നിനക്ക് മുന്നിൽ ജയിച്ചു നിൽക്കണമെന്ന വാശിയായിരുന്നു..... പക്ഷേ പിന്നീട് ഞാൻ പോലും അറിയാതെ എന്റെ മനസ്സ് നിന്നിലേക്ക് ചാഞ്ഞു.....

നീ എന്നെ എത്രമാത്രം വെറുക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം..... എന്നോടുള്ള പക ഒന്നുകൊണ്ട് മാത്രമാണ് എന്റെ ജീവിതത്തിൽ പിടിച്ചു നിൽക്കുന്നതെന്നും അറിയാം.... സത്യങ്ങൾ എല്ലാം മാനസിലാക്കിയാൽ നീ എന്നെ ഉപേക്ഷിച്ചു പോകുമെന്ന ഭയമുള്ളത് കൊണ്ടാ ഒന്നും നിന്നോട് പറയാതിരുന്നത്..... എന്നെ വിട്ടു പോകുന്നതിനേക്കാൾ എത്രയൊ നല്ലതാണ് വെറുപ്പോടെയാണെങ്കിലും എന്റെ കൺവെട്ടത്ത് തന്നെ ഉണ്ടാകുന്നത്..... അത് മാത്രമേ ഞാൻ ചിന്തിച്ചുള്ളു.... ഇനിയും വിശ്വാസം വരുന്നില്ലേ....?????? ദേവൻ ആ നിമിഷം തന്നെ മുകളിലേക്ക് കയറി പോയി..... ദച്ചു ആകെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു.... ശരീരമാകെ മരവിച്ചത് പോലെ..... കുറച്ചു സമയത്തിനു ശേഷം ദേവൻ ഒരു ഫയലുമായി താഴേക്ക് ഇറങ്ങി വന്നു..... "" ഇത് നിന്റെ മെഡിക്കൽ റിപ്പോർട്ട്സ് ആണ്..... നിന്റെ പരിശുദ്ധി നഷ്ടപ്പെട്ടില്ല എന്നതിന് ഇതിലും വലിയ ഒരു തെളിവും എനിക്ക് തരാനില്ല...."" ദേവൻ ഫയൽ അവൾക്ക് നേരെ നീട്ടിയതും ദച്ചു വിറക്കുന്ന കൈകളോടെ അത് വാങ്ങി.....

അവൾ അത് തുറന്നു നോക്കി.... നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളിൽ അതിലേക്ക് അടർന്നു വീഴുന്നുണ്ടായിരുന്നു..... "" തമ്മിൽ കണ്ട നിമിഷം മുതൽ ഇതുവരെ നിന്നോട് തെറ്റുകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു.... മാപ്പ് ചോദിക്കാൻ പോലുമുള്ള അർഹതയില്ലാത്തവനാ ഞാൻ..... ഒരുപാട് ഒരുപാട് ആഗ്രഹിച്ചു പോയി നമ്മുടെ സന്തോഷത്തോടെയുള്ള ഒരു ജീവിതം..... പോന്നു പോലെ കാത്തോളം ഞാൻ..... ഒരു പ്രാവശ്യം ഒരേഒരു പ്രാവശ്യം എനിക്ക് മാപ്പുതന്നൂടെ....???? നിന്നോട് ചെയ്തു പോയ എല്ലാ തെറ്റുകൾക്കും എന്റെ സ്നേഹം കൊണ്ട് ഞാൻ പരിഹാരം ചെയ്തോളാം...... ദേവൻ നിറകണ്ണുകളോടെ ദച്ചുവിനോട് ചോദിച്ചതും അവൾ കയ്യിലുണ്ടായിരുന്ന ഫയൽ അവന്റെ മുഖത്തേക്ക് എറിഞ്ഞു..... "" ഒരിക്കലെങ്കിലും ഇതെല്ലാം എന്നോട് തുറന്നു പറഞ്ഞിരുന്നു എങ്കിൽ തന്റെയീ നശിച്ച ജീവിത്തിലേക്ക് ഞാൻ ഒരിക്കലും വരില്ലായിരുന്നു..... ചതിക്കുവല്ലായിരുന്നോടോ താൻ എന്നെ ഇത്രയും കാലം...???? നഷ്ടങ്ങൾ അന്നും ഇന്നും എനിക്ക് മാത്രമാണ്.....

അന്നത്തെ ദിവസത്തിനു ശേഷം ഞാൻ അനുഭവിച്ച വേദന, ഒഴുക്കിയ കണ്ണീർ ഇതെല്ലാം ഇതെല്ലാം എങ്ങനെ മറക്കണം ഞാൻ.....???? കളങ്കപെട്ടു പോയി എന്ന വിശ്വാസത്തിൽ ഓരോ നിമിഷവും ഞാൻ നീറി നീറി ജീവിക്കുമ്പോ എന്റെ അവസ്ഥ കണ്ട് ആസ്വദിക്കുകയായിരുന്നല്ലേ താൻ.....????കഴിഞ്ഞതൊന്നും മറക്കാനോ തനിക്ക് മാപ്പ് തരാനോ ഈ ജന്മം എനിക്ക് കഴിയില്ല..... ഇന്നത്തോടെ അവസാനിക്കുകയാണ് എല്ലാം.... ഇനി ഒരിക്കലും എന്റെ കൺമുന്നിൽ പോലും കാണരുത് തന്നെ..... നമുക്കിടയിൽ അവശേഷിക്കുന്നത് ഈ താലിയുടെ ബന്ധമല്ലേ...??? ഇത്‌ പൊട്ടിചെറിയുന്നതോടെ എന്റെ ജീവിതത്തിൽ നിന്ന് താനെന്ന ആദ്യായം എന്നന്നേക്കുമായി ഇല്ലാതാവും.... ദച്ചു താലി കഴുത്തിൽ നിന്ന് അഴിച്ചു മാറ്റാൻ ശ്രമിച്ചതും ദേവൻ അവളുടെ കയ്യിൽ പിടിത്തമിട്ടു..... അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..... "" ടീ.....!!!!! എന്തും ഞാൻ സഹിക്കും..... പക്ഷേ ഞാൻ ചാർത്തിത്തന്ന താലി ഈ കഴുത്തിൽ തന്നെ...... "" ദേവൻ പറഞ്ഞു പൂർത്തിയാക്കുംമുൻപ് തന്നെ മാധവന്റെ കൈ അവന്റെ കവിളിൽ ശക്തിയായി പതിഞ്ഞു..... "" ഇത്‌ പറയാൻ എന്തു യോഗ്യതയാടാ നിനക്കുള്ളത്....???? ഒരു പെൺകുട്ടിയുടെ മാനം നശിപ്പിക്കാൻ ശ്രമിക്കാനും മാത്രം തരംതാഴ്ന്നവനായിരുന്നോ നീ.....????

ഇത്രയും കാലം നിന്നെപോലൊരു മകനെ കിട്ടിയതോർത്ത്‌ അഭിമാനിച്ചിട്ടേയുള്ളു ഞാൻ..... പക്ഷേ ഇന്നത് ഏറ്റവും വലിയ ശാപമായി തോന്നുകയാണ് എനിക്ക്..... "" മാധവട്ടാ.... എന്തൊക്കെയാ ഈ പറയുന്നത്....???? ലക്ഷ്മി കരഞ്ഞുകൊണ്ട് അദ്ദേഹത്തിനടുത്തേക്ക് പോയതും മാധവൻ അവരെ തടഞ്ഞു..... "" നീയും കേട്ടതല്ലേ ഇവൻ പറഞ്ഞത്....???? നമ്മളുടെ മകളോടാണ് ആരെങ്കിലും ഇതുപോലെ ചെയ്തതെങ്കിൽ നമുക്ക് ക്ഷമിക്കാൻ കഴിയുമോ....????? ഇനി എനിക്ക് ഇങ്ങനെ ഒരു മകനില്ല..... ഇന്നത്തോടെ തീർന്നു ഇവനും ഞാനുമായുള്ള എല്ലാ ബന്ധവും..... """ മാധവൻ പറഞ്ഞത് കെട്ട് ദേവൻ ഞെട്ടലോടെ അയാളെ നോക്കി..... അയാൾ ദച്ചുവിനടുത്തേക്ക് വന്നു.... "" എങ്ങനെയാ മോളോട് മാപ്പു ചോദിക്കേണ്ടതെന്ന് അറിയില്ല അച്ഛന്..... തെറ്റ് ഞങ്ങളുടേത് കൂടിയാണ്.... സ്വന്തം മകൻ ഇത്രെയേറെ അധപതിച്ചു പോയെന്ന് തിരിച്ചറിയാൻ വൈകി.... ഇനി എന്തു വേണമെന്ന് മോൾക്ക് തീരുമാനിക്കാം..... ആരും തടയില്ല..... അത്രയും പറഞ്ഞുകൊണ്ട് മാധവൻ അകത്തേക്ക് കയറി പോയി....

വിശ്വനാഥന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും അയാൾക്കുണ്ടായിരുന്നില്ല...... ദച്ചു കരഞ്ഞു കൊണ്ട് വിശ്വനാഥന് അടുത്തേക്ക് വന്നു..... അയാളുടെ നിറകണ്ണുകൾ കണ്ടതും അവളുടെ ഉള്ളം വിങ്ങി..... "" അച്ഛാ..... "" ദച്ചു കരഞ്ഞുകൊണ്ട് അയാളെ വിളിച്ചു.... "" ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു വാക്ക്.... ഒരു വാക്ക് അച്ഛനോട് പറയാൻ തോന്നിയില്ലല്ലോ നിനക്ക്....???? സ്വന്തം ജീവിതം വെച്ചു പന്താടാനും മാത്രം എന്റെ മകൾ അത്രയേറെ വളർന്നു പോയെന്ന് അച്ഛൻ അറിഞ്ഞില്ല....."" അദ്ദേഹം പറഞ്ഞത് കെട്ട് ദച്ചു കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാലിൽ വീണു..... "" എന്നോട് ക്ഷമിക്ക് അച്ഛാ..... എല്ലാം തുറന്നു പറയണമെന്ന് വിചാരിച്ചതാണ് പലവട്ടം.... പക്ഷേ അതിനുള്ള ധൈര്യം ഉണ്ടായില്ല..... ജീവനെപോലെ സ്നേഹിക്കുന്ന മകൾക്ക് ഇങ്ങനെ ഒരു ദുർവിധി ഉണ്ടായെന്ന് അറിഞ്ഞാൽ അച്ഛനും അമ്മക്കും സഹിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം..... അതുകൊണ്ടാ ഇത്രയും കാലം എല്ലാം ഉള്ളിലൊതുക്കിയത്..... എന്നോട് ക്ഷമിക്കണം....

ദച്ചുവിന്റെ കണ്ണുനീർ വിശ്വനാഥന്റെ കാലിൽ വീണു ചിതറി..... വിശ്വനാഥൻ ദച്ചുവിനെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു..... "" ഇനി എന്താ ചെയ്യേണ്ടതെന്ന് അച്ഛന് നന്നായി അറിയാം...."" അയാൾ ദച്ചുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ദേവന്റെ അടുത്തേക്ക് നടന്നു..... അദ്ദേഹത്തിനെ ആഭിമുഖീകരിക്കാൻ കഴിയാതെ ദേവൻ തല താഴ്ത്തി നിന്നു..... "" എന്റെ കുഞ്ഞിനെ മാനംകെടുത്താൻ ശ്രമിച്ച നിന്നെ പച്ചക്ക് കത്തിക്കാൻ അറിയാഞ്ഞിട്ടല്ല.... പക്ഷേ എപ്പോഴൊക്കെയോ സ്വന്തം മകന്റെ സ്ഥാനത്തു കണ്ടുപോയി.... അതുകൊണ്ട്.... അതുകൊണ്ട് മാത്രം വെറുതേ വിടുകയാണ് ഞാൻ....!!!! ഇനി എന്റെ മോളുടെ നിഴൽ വെട്ടത്തെങ്കിലും നിന്നെ കണ്ടാൽ കൊന്നു കുഴിച്ചു മൂടും നിന്നെ..... ഓർത്തോ.....!!!!! അത്രയും പറഞ്ഞുകൊണ്ട് വിശ്വനാഥൻ ദച്ചുവുമായി പുറത്തേക്ക് നടന്നതും ദേവൻ അതിയായ ദേഷ്യത്തോടെ അവർക്ക് മുന്നിലായി വന്നു നിന്നു............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story