ദുർഗ്ഗാഗ്നി: ഭാഗം 69

durgagni

രചന: PATHU

""മുഹൂർത്തമായി താലി കെട്ടിക്കോളു..... തിരുമേനി പറഞ്ഞത് കെട്ട് സിദ്ധു തളികയിൽ പൂജിച്ചു വെച്ചിരുന്ന താലി കയ്യിലെടുത്ത്‌ ദച്ചുവിന്റെ കഴുത്തിൽ ചാർത്തി...... അവൻ കുങ്കുമചെപ്പിൽ നിന്ന് സിന്ദൂരം തൊട്ടെടുത്ത് ദച്ചുവിന്റെ സീമന്ത രേഖയെ ചുവപ്പിച്ചു.....!!!! ഈ ദൃശ്യം ഉപബോധ മനസ്സിൽ തെളിഞ്ഞു വന്നതും ദേവൻ ഒരു ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു.... തലയിലൂടെ നിലക്കാതെ രക്തം പ്രവഹിക്കുകയായിരുന്നു..... വേദനയുടെ കൊടുമുടിയിൽ മരണത്തെ മുഖാമുഖം കാണുമ്പോഴും, ദച്ചുവിനെ മറ്റൊരുവൻ സ്വന്തമക്കാൻ അനുവദിക്കില്ലന്ന ഉറച്ച തീരുമാനമായിരുന്നു മനസ്സ് നിറയെ..... ദേവൻ പതിയെ എഴുന്നേൽക്കാൻ നോക്കി..... അവന് തല വെട്ടി പിളരുന്നത് പോലെ തോന്നി.... എഴുന്നേൽക്കാൻ പരമാവധി നോക്കിയെങ്കിലും ആ ശ്രമങ്ങളെല്ലാം വിഭലമാകുകയായിരുന്നു..... ഒന്നനങ്ങാൻ പോലും ദേവനു കഴിഞ്ഞില്ല.... ശരീരത്തിന്റെ വേദന അവനെ ബാധിച്ചിരുന്നില്ല..... ഹൃദയം വിങ്ങിയതും കണ്ണുനീർ നിലക്കാതെ പെയ്തതും ദച്ചുവിനെ കുറിച്ചോർത്ത് മാത്രമായിരുന്നു.....

പെട്ടന്നാണ് ഒരു കാർ ദേവനടുത്തേക്ക് പാഞ്ഞു വന്നത്..... ആർഭാടമായി അലങ്കരിച്ച മണ്ഡപത്തിൽ പലയിടത്തും "Siddharth Weds Sreedhurgga" എന്നെഴുതിയിരിക്കുന്നത് കണ്ടതും ദച്ചുവിന്റെ ഹൃദയം വിങ്ങി..... മുഖത്ത്‌ നിറപുഞ്ചിരിയുമായി തന്നെ നോക്കിയിരിക്കുന്ന സിദ്ധുവിനെ കണ്ടതും ദച്ചു നിർവികാരതയോടെ ഒന്ന് പുഞ്ചിരിച്ചു..... മണ്ഡപത്തിൽ അവനൊപ്പം ഇരിക്കുമ്പോൾ ഒരുതരം മരവിപ്പായിരുന്നു ദച്ചുവിന്റെ മനസ്സ് നിറയെ..... ഉള്ളിൽ ഒരു പിടിവലി തന്നെ നടക്കുകയാണ്..... കാരണമെന്തന്നറിയാതെ ഹൃദയം വിലപിക്കുന്നു..... എന്തോ അപകടം സംഭവവിക്കാൻ പോകുന്നു എന്നൊരു ഭയം ഉള്ളിൽ ശക്തിയാർജിക്കാൻ തുടങ്ങി..... ദച്ചു ഒരു നിമിഷം കണ്ണുകൾ അടച്ചു..... മനസ്സിൽ നിറവോടെ തെളിഞ്ഞു വന്നത് ദേവന്റെ മുഖമാണ്..... ദച്ചു പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നു.... ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു കൊണ്ട് അവളുടെ ഓർമ്മകൾ ദേവനൊപ്പം ചിലവഴിച്ച നിമിഷങ്ങളിൽ തന്നെ തങ്ങി നിന്നു..... അവന്റെ ചുംബനങ്ങൾ, സ്പർശനങ്ങൾ, സ്നേഹം, കരുതൽ എല്ലാം....

എല്ലാം അവളുടെ മനസ്സിലേക്ക് തിരമാലകൾ പോലെ ആർത്തിരമ്പി.... ഒരുപക്ഷേ നഷ്ടപ്പെടലിന്റെ വാക്കോളം എത്തിയതുകൊണ്ടായിരിക്കാം ഓർമ്മകൾക്ക് ഇത്രയേറെ വീര്യം തോന്നിക്കുന്നത്..... ഒന്നും മനസ്സിൽ നിന്ന് മായത്തടുത്തോളം കാലം എങ്ങനെയാണ് മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാനാകുന്നത്.... അത് അയാളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാകില്ലേ....??? അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു..... ഏതാനും നിമിഷങ്ങൾക്ക് ശേഷം തന്റെ ജീവിതം തന്നെ തന്റെ കൈപ്പിടിയിൽ നിന്ന് വിട്ടു പോകും.... ഒരുപക്ഷേ ഒരിക്കലും തിരുത്താൻ കഴിയത്തൊരു തെറ്റായി അത്‌ മാറിയേക്കാം...!!! പലതരത്തിലുള്ള ചിന്തകൾ അവളെ മഥിച്ചുകൊണ്ടിരുന്നു..... സിദ്ധു നിറപുഞ്ചിരിയോടെ താലി കയ്യിലെടുത്ത്‌ ദച്ചുവിന്റെ കഴുത്തിനു നേർക്ക് നീട്ടിയതും ദച്ചു പെട്ടന്ന് തന്നെ മണ്ഡപത്തിൽ നിന്ന് എഴുന്നേറ്റു.... അത് കണ്ട് എല്ലാവരും ഞെട്ടലോടെ അവളെ നോക്കി..... "" ദച്ചു.... നീ എന്താ ഈ കാണിക്കുന്നത്....???? അമ്മ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.... "" ഈ വിവാഹത്തിന് എനിക്ക് താൽപ്പര്യം ഇല്ല..... ഇത്‌ നടക്കില്ല..... ദച്ചു ഉറച്ച സ്വരത്തോടെ തന്നെ പറഞ്ഞു..... "" ഞങ്ങളെ വേദനിച്ചിപ്പ് മതിയായില്ലേ നിനക്ക്....????

ഇതൊന്നും കുട്ടിക്കളി അല്ല..... നിന്റെ കൂടി സമ്മതം ചോദിച്ചിട്ടല്ലേ ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടത്....???? എന്നിട്ട് മുഹൂർത്തമായപ്പോ വിവാഹത്തിന് താൽപ്പര്യമില്ലന്നോ.....???? നിന്റെ ഇഷ്ടത്തിന് കാര്യങ്ങൾ തീരുമാനിക്കാൻ അനുവാദം തന്ന ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ....!!! എന്ത്‌ തന്നെ സംഭവിച്ചാലും ഈ വിവാഹം നടക്കും..... "" അമ്മക്കെന്താ പറഞ്ഞാൽ മനസിലാകില്ലേ....???? എന്റെ ജീവിതം എന്റെ മാത്രം തീരുമാനമാണ്.... അതിൽ ആരും ഇടപെടാൻ വരണ്ട.....!!!!!! ദച്ചു പറഞ്ഞത് കെട്ട് അമ്മ ഞെട്ടലോടെ അവളെ നോക്കി..... ആദ്യമായാണ് അമ്മയോട് സ്വരമുയർത്തി സംസാരിക്കുന്നത് പോലും..... അതും ഇത്രയും ദേഷ്യത്തോടെ...... അവരുടെ കണ്ണുകൾ നിറഞ്ഞു..... അതേ അവസ്ഥയിലായിരുന്നു വിശ്വനാഥനും.... ദച്ചുവിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം അവർക്ക് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..... ദച്ചു വിശ്വനാഥന്റെ അടുത്തേക്ക് വന്ന് അദ്ദേഹത്തിന്റെ കാൾക്കൾ വീണു.... "" അച്ഛൻ എന്നോട് ക്ഷമിക്കണം.....

അച്ഛൻ ഒരുപാട് നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് വിവാഹത്തിന് ഞാൻ സമ്മതിച്ചത്.... പക്ഷേ എന്നെകൊണ്ട് കഴിയില്ല.... ഒരിക്കൽ കൂടി എന്റെ ജീവിതം ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ എനിക്ക് പറ്റുന്നില്ല.... ഒരുപക്ഷേ ഈ തീരുമാനം തെറ്റിപോയാൽ നാളെ സിദ്ധുവും ഒരുപാട് ഒരുപാട് വേദനിക്കേണ്ടി വരും..... ആ ശാപവും കൂടി ഏറ്റുവാങ്ങാൻ വയ്യ എനിക്ക്..... അച്ഛന് മനസിലാവില്ലേ അച്ഛന്റെ ഈ മകളെ.....???? എന്നോട് അൽപ്പമെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഈ വിവാഹത്തിന് എന്നെ നിർബന്ധിക്കരുത്‍.....!!!! ദച്ചുവിന്റെ കണ്ണുനീർ അദ്ദേഹത്തിന്റെ കാലിൽ വീണു ചിതറിയതും വിശ്വനാഥൻ ദച്ചുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു..... "" സ്വാർത്ഥതയായിരുന്നു..... മകളുടെ ജീവിതം സുരക്ഷിതമാകണമെന്നുള്ള അച്ഛന്റെയും അമ്മയുടെയും സ്വാർത്ഥത.... അതുകൊണ്ടാ മോളുടെ ഇഷ്ടം പോലെ നോക്കാതെ എല്ലാം ഉറപ്പിച്ചത്.... തെറ്റായി പോയെന്ന് ഇപ്പൊ തോന്നുന്നു.... ഇനിയെല്ലാം മോളുടെ ഇഷ്ടം പോലെ..... ഒന്നും നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ അച്ഛനൊ അമ്മയോ വരില്ല.....

അദ്ദേഹം ദച്ചുവിന്റെ നെറുകിൽ ഒന്ന് ചുംബിച്ച ശേഷം അകത്തേക്ക് കയറി പോയി.... പിന്നാലെ തന്നെ അമ്മയും..... സിദ്ധു മണ്ഡപത്തിൽ നിന്നിറങ്ങി പുറത്തക്ക് പോകാൻ തുടങ്ങിയതും ദച്ചു കരഞ്ഞുകൊണ്ട് അവന്റെ മുന്നിലേക്ക് വന്നു..... "" മാപ്പു ചോദിക്കാൻ യാതൊരു അർഹതയുമില്ല എനിക്ക്..... തെറ്റ് തന്നെയാണ്..... കാര്യങ്ങൾ ഇവിടെവരെ കൊണ്ടെത്തിച്ചത് എന്റെ മാത്രം തെറ്റാണ്.... തന്റെ വിവാഹജീവിതത്തെക്കുറിച്ച് ഒരു പുരുഷന് എന്തുമാത്രം സ്വപ്‌നങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു..... തനിക്ക് ഒരു നല്ല ഭാര്യയായിരിക്കാൻ എനിക്കൊരിക്കലും കഴിയില്ലെടോ.... അത് തിരിച്ചറിയാൻ ഈ ദിവസം വരെ കാത്തിരിക്കേണ്ടി വന്നു...... മനസ്സ് കൊണ്ടു പോലും തന്നെ ചതിക്കാൻ എനിക്ക് കഴിയില്ല..... പൊറുക്കണം എന്നോട്..... ദച്ചു നിറക്കണ്ണുകളോടെ അവനോട് പറഞ്ഞതും സിദ്ധു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..... "" എനിക്ക് മനസിലാവും തന്നെ.... മാറ്റാരേക്കാൾ നന്നായി..... വിഷമം ഇല്ലാന്ന് ഞാൻ പറയുന്നില്ല..... ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയി തന്നെ ഞാൻ.... ഹൃദയം പൊള്ളിയടരുന്ന വേദനയോടെയാ ഇപ്പൊ തന്റെ മുന്നിൽ നിൽക്കുന്നത്..... പക്ഷേ സ്നേഹിച്ചതുകൊണ്ടു മാത്രമായില്ലല്ലോ....

ദൈവം തന്നെ എനിക്ക് വിധിച്ചിട്ടില്ലന്ന് കരുതി സമാധാനിച്ചോളാം ഞാൻ..... പഴയ പോലെ തന്നെ തന്റെ ഏറ്റവും നല്ല സൃഹൃത്തായി എന്തിനും ഏതിനും കൂടെയുണ്ടാകും ഞാൻ.....!!! നിറഞ്ഞൊഴുകുന്ന കണ്ണുകളെ ദച്ചുവിൽ നിന്ന് മറച്ചു പിടിച്ചുകൊണ്ട് സിദ്ധു പുറത്തേക്കിറങ്ങി..... കൂടെ മറ്റുള്ളവരും..... ദച്ചു കരഞ്ഞുകൊണ്ടു ഫ്ലോറിലേക്ക് ഊർന്നിരുന്നു..... ദച്ചുവിന്റെ ഈ തീരുമാനത്തോട് ജയനും എതിർപ്പ് തോന്നിയെങ്കിലും ഇങ്ങനെയൊരവസ്ഥയിൽ അവളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് തോന്നി..... രാധു, ദച്ചുവിന്റെ അടുത്തേക്ക് വന്ന് അവളുടെ തോളിൽ കൈവെച്ചു..... ദച്ചു എഴുന്നേറ്റ് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു..... രാധു അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നാറിയാതെ നിന്നു...... മണിക്കൂറുകൾ കടന്നു പോയി...... ദച്ചു ഡ്രസ്സ്‌ പാക്ക് ചെയ്യുന്നത് കണ്ടാണ് രാധു അവളുടെ റൂമിലേക്ക് കയറിയത്.... "" ദച്ചു.... നീ എവിടേക്കാ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്ത്....???? "" നിനക്ക് രാത്രിയല്ലേ ഫ്ലൈറ്റ്....???? ഞാനും വരുന്നുണ്ട് ബാംഗ്ലൂർക്ക്.... കുറച്ചു ദിവസം കഴിഞ്ഞ് അവിടുന്ന് തന്നെ ലണ്ടനിലേക്ക് പോകും...."" ദച്ചു പറഞ്ഞത് കെട്ട് രാധു ഞെട്ടലോടെ അവളെ നോക്കി..... "" അപ്പൊ ദേവന്നോടുള്ള ഇഷ്ടം കൊണ്ടാല്ലേ നീ ഈ വിവാഹത്തിൽ നിന്ന് പിന്മാറിയത്....?????

ഞാൻ കരുതിയത്....."" "" രാധു.... മതി നിർത്ത്....!!!!! രാധു പറഞ്ഞുപൂർത്തിയാക്കുംമുൻപ് തന്നെ ദച്ചു അടുത്തുണ്ടായിരുന്ന വേസ് എടുത്ത് വാൾ മിററിലേക്ക് ഊക്കോടെ എറിഞ്ഞു..... "" നീ കരുതുന്നത് പോലെ അയാളോടുള്ള ദിവ്യ പ്രേമം കൊണ്ടൊന്നുമല്ല ഞാൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറിയത്..... ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ കൂടി ചില കാര്യങ്ങൾ മനസ്സിൽ ഇന്നും മായാതെ അവശേഷിക്കുന്നുണ്ട്..... അതും മനസ്സിലിട്ട് സിദ്ധുവിനെ പോലെ ഒരാളിന്റെ ജീവിതത്തിലേക്ക് കയറിചെല്ലാൻ യോഗ്യത ഇല്ലെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് അവസാന നിമിഷം വിവാഹം വേണ്ടെന്ന് വെച്ചത്..... അല്ലാതെ അതിന് മറ്റൊരർത്ഥവും നീ ചിന്തിച്ചു കൂട്ടണ്ട.....""

അത്രയും പറഞ്ഞുകൊണ്ട് ദച്ചു വീണ്ടും പാക്കിങ്ങിൽ ശ്രദ്ധിച്ചു..... ദച്ചുവിന്റെ ദേഷ്യവും വാശിയും നന്നായി അറിയാവുന്നതുകൊണ്ട് തന്നെ രാധു കൂടുതൽ ഒന്നും പറയാൻ നിന്നില്ല..... യാത്രയുടെ കാര്യത്തിൽ അച്ഛനും അമ്മക്കും എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ദച്ചുവിന്റെ നിർബന്ധത്തിന് മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നു..... കുറച്ചു സമയത്തിന് ശേഷം രാണ്ടാളും എയർപോർട്ടിലേക്ക് പുറപ്പെട്ടു..... അടുത്തെങ്ങും ഇവിടേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് ദച്ചു മനസ്സിൽ ഉറപ്പിച്ചിരുന്നു..... സമയം വീണ്ടും കടന്നു പോയി..... എയർപോർട്ടിലെ procedures എല്ലാം കഴിഞ്ഞ് ഫ്ലൈറ്റിനായി വെയിറ്റ് ചെയ്യുമ്പോഴും ആകാരണമായൊരു ഭയത്താൽ ദച്ചുവിന്റെ മനസ്സ് മൂടപ്പെട്ടിരുന്നു.....ഫ്ലൈറ്റ് ടേക്ക് ഓഫ്‌ announcement വന്നതും ദച്ചുവും രാധുവും waiting lounge ൽ നിന്നും എഴുന്നേറ്റ് മുന്നോട്ടേക്ക് നടന്നു..... അതേ സമയം തന്നെ എയർപോർട്ടിനു പുറത്തേക്ക് ഒരു കാർ പാഞ്ഞു വന്നു നിന്നു..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story