ദുർഗ്ഗാഗ്നി: ഭാഗം 70

durgagni

രചന: PATHU

""നീ കരുതുന്നത് പോലെ അയാളോടുള്ള ദിവ്യ പ്രേമം കൊണ്ടൊന്നുമല്ല ഞാൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറിയത്..... ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ കൂടി ചില കാര്യങ്ങൾ മനസ്സിൽ ഇന്നും മായാതെ അവശേഷിക്കുന്നുണ്ട്..... അതും മനസ്സിലിട്ട് സിദ്ധുവിനെ പോലെ ഒരാളിന്റെ ജീവിതത്തിലേക്ക് കയറിചെല്ലാൻ യോഗ്യത ഇല്ലെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് അവസാന നിമിഷം വിവാഹം വേണ്ടെന്ന് വെച്ചത്..... അല്ലാതെ അതിന് മറ്റൊരർത്ഥവും നീ ചിന്തിച്ചു കൂട്ടണ്ട....."" അത്രയും പറഞ്ഞുകൊണ്ട് ദച്ചു വീണ്ടും പാക്കിങ്ങിൽ ശ്രദ്ധിച്ചു..... ദച്ചുവിന്റെ ദേഷ്യവും വാശിയും നന്നായി അറിയാവുന്നതുകൊണ്ട് തന്നെ രാധു കൂടുതൽ ഒന്നും പറയാൻ നിന്നില്ല..... യാത്രയുടെ കാര്യത്തിൽ അച്ഛനും അമ്മക്കും എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ദച്ചുവിന്റെ നിർബന്ധത്തിന് മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നു..... കുറച്ചു സമയത്തിന് ശേഷം രാണ്ടാളും എയർപോർട്ടിലേക്ക് പുറപ്പെട്ടു..... അടുത്തെങ്ങും ഇവിടേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് ദച്ചു മനസ്സിൽ ഉറപ്പിച്ചിരുന്നു.....

സമയം വീണ്ടും കടന്നു പോയി..... എയർപോർട്ടിലെ procedures എല്ലാം കഴിഞ്ഞ് ഫ്ലൈറ്റിനായി വെയിറ്റ് ചെയ്യുമ്പോഴും ആകാരണമായൊരു ഭയത്താൽ ദച്ചുവിന്റെ മനസ്സ് മൂടപ്പെട്ടിരുന്നു.....ഫ്ലൈറ്റിന്റെ announcement വന്നതും ദച്ചുവും രാധുവും waiting lounge ൽ നിന്നും എഴുന്നേറ്റ് മുന്നോട്ടേക്ക് നടന്നു..... അവർ ഫ്ലൈറ്റിലേക്ക് കയറിയ നിമിഷത്തിൽ തന്നെയാണ് എയർപോർട്ടിനു പുറത്തേക്ക് ഒരു കാർ പാഞ്ഞു വന്നു നിന്നത്..... അതിൽ നിന്നും സഞ്ജുവും സിദ്ധുവും പുറത്തേക്ക് ഇറങ്ങി..... അവർ ദച്ചുവിനെ തേടി എയർപോർട്ടിനത്തേക്ക് കയറിയതും ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തിരുന്നു..... "" സിദ്ധു.... ഇനി നമ്മൾ എന്താ ചെയ്യേണ്ടത്....??? തിരികെ ചെന്നിട്ട് ദേവന്റെ അച്ഛനോടും അമ്മയും എന്തു പറയും...???? "" എനിക്കറിയില്ല സഞ്ജു.... ഇനിയെല്ലാം വിധി പോലെ വരട്ടെ..... "" നമുക്ക് പോയാലോ ബാംഗ്ലൂർക്ക്...???? ദച്ചുവിനെ എങ്ങനെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം.... ദേവന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ ചിലപ്പൊ തിരികെ വരാൻ കൂട്ടാക്കിയാലോ...??? ""

അതുകൊണ്ട് കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.... ദച്ചുവിനെ എനിക്കറിയാവുന്നത് പോലെ നിനക്കറിയില്ലല്ലോ..... ഉറച്ച മനസ്സാണത്.... ദേവനവിടെ എന്തെങ്കിലും സ്ഥാനമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ യാത്ര തന്നെ ഉണ്ടാകുമായിരുന്നില്ല..... "" ദേവനെ ഈ അവസ്ഥയിൽ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ലടാ എനിക്ക്.... ദച്ചുവിനല്ലാതെ മറ്റാർക്കും അവനെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ...??? "" അത് നിന്നെക്കാൾ നന്നായി എനിക്കറിയാം സഞ്ജു..... പക്ഷേ ഇവിടെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല..... അവരൊന്നിക്കണമെന്നാണ് ഈശ്വര നിശ്ചയമെങ്കിൽ അത് അങ്ങനെ തന്നെ സംഭവിക്കും.....!!!!! ദച്ചുവും രാധുവും ബാംഗ്ലൂരിലെത്തിയ ശേഷം രാധുവിന്റെ ഫ്ലാറ്റിലേക്ക് പോയി..... രാത്രി ഏറെ വൈകിയിരുന്നെങ്കിലും ദച്ചുവിന് ഉറക്കം വന്നില്ല.... രാധു ഉറങ്ങിയെന്ന് മനസിലായതും അവൾ നേരെ ബാൽക്കണിയിലേക്ക് നടന്നു..... ദച്ചുവിന്റെ മനസ്സ് അപ്പോഴും കുലക്ഷിതമായിരുന്നു..... അരുതാത്തത് എന്തോ സംഭവിച്ചിട്ടുന്നെന്ന് ഉള്ളിളിലിരുന്ന് ആരോ പറയുന്നത് പോലെ..... കാരണമില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു..... പെട്ടന്ന് പിന്നിൽ നിന്ന് രാധു കെട്ടിപ്പിടിച്ചതും ദച്ചു നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു മാറ്റി.....

"" നീ എന്താ ഉറങ്ങാത്തത്...??? "" ഉറക്കം വന്നില്ല..... "" അതിന്റെ കാരണമാ ഞാൻ ചോദിച്ചത്....???? "" രാധു പ്ലീസ്.... ഞാൻ പറഞ്ഞില്ലേ.... കിടന്നിട്ട് ഉറക്കം വന്നില്ല.... അതുകൊണ്ട് ഇവിടെ വന്നു നിൽക്കുന്നു.... "" ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ നിന്നോടൊരു കാര്യം ചോദിച്ചോട്ടെ ദച്ചു.....???? "" എനിക്ക് ഇഷ്ടമല്ലാത്ത എന്തോ കാര്യമാണെന്ന് ഉറപ്പായി.... അല്ലെങ്കിൽ മുൻ‌കൂർ ജാമ്യം എടുക്കില്ലല്ലോ.... എന്തായാലും നീ ചോദിക്ക്.... "" ദേവനോട് ക്ഷമിച്ചൂടെ നിനക്ക്....??? തെറ്റ് തിരുത്താൻ ഒരവസരം അയാൾക്ക് കൊടുത്തുകൂടെ....????"" രാധുവിന്റെ ചോദ്യം കേട്ടതും ദച്ചു അവളിൽ നിന്ന് അകന്നു മാറി.... "" ഞാൻ ഊഹിച്ചു... ഇത് തന്നെയായിരിക്കും നിന്റെ ചോദ്യമെന്ന്.......!!! മറുപടി ഞാൻ തരാം.... പക്ഷേ അതിന് മുൻപ് ഒരുകാര്യം ഞാൻ അങ്ങോട്ട് ചോദിച്ചോട്ടെ.....???? എന്റെ സ്ഥാനത്ത്‌ നീയായിരുന്നെങ്കിൽ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചവനെ സ്നേഹിക്കാൻ കഴിയുമായിരുന്നോ നിനക്ക്....???? "" അത്... അത് പിന്നെ...."" ദച്ചുവിന്റെ ചോദ്യത്തിന് മുന്നിൽ എന്തു പറയണം എന്നറിയാതെ രാധു പകച്ചു.....

"" കഴിയില്ല രാധു.... തന്നെ കളങ്കപ്പെടുത്താൻ ശ്രമിച്ചവനെ പ്രണയിക്കാൻ അന്തസുള്ള ഒരു പെണ്ണിനും കഴിയില്ല..... പൊറുത്തുകൂടെ, ക്ഷമിച്ചുകൂടെ എന്നൊക്ക പറയാൻ എളുപ്പമാണ്..... പക്ഷേ നമ്മൾ ആ സ്ഥാനത്ത്‌ വരുമ്പോഴേ അതിന്റെ വേദന എത്രത്തോളമാണെന്ന് മനസിലാകു.... അയാൾ ഇപ്പൊ എന്നെ സ്നേഹിക്കുന്നുണ്ടാവാം.... പക്ഷേ അതുകൊണ്ട് മാത്രം എന്നോട് ചെയ്തുകൂട്ടിയതൊക്കെ ക്ഷമിക്കാനും മറക്കാനും എനിക്ക് എങ്ങനെ പറ്റും....???? അന്നത്തെ ആ ദിവസത്തിന് ശേഷം എന്റെ അവസ്ഥ എന്തായിരുന്നെന്ന് നേരിട്ട് കണ്ടവളല്ലേ നീ....??? സ്വയം കളങ്കപ്പെട്ടു പോയെന്ന് വിശ്വസിച്ച് ഓരോ നിമിഷവും നീറി നീറി ജീവിക്കുകയല്ലായിരുന്നോ ഞാൻ....??? എത്രയോ രാത്രികൾ കരഞ്ഞു തീർത്തു..... ഒരു ജന്മം അനുഭവിക്കാനുള്ളത് മുഴുവൻ അനുഭവിച്ചു തീർത്തില്ലേ ....??? ഇതിനെല്ലാം കാരണക്കാരനായാവനെ സ്നേഹിക്കാനുള്ള വിശാല മനസ്കതയൊന്നും എനിക്കില്ല..... എന്നോട് അയാൾ ചെയ്തത് മുഴുവൻ ദ്രോഹങ്ങൾ മാത്രമാണ്..... കാര്യങ്ങളെല്ലാം ഇവിടെവരെ കൊണ്ടെത്തിച്ചതും അയാളൊറ്റ ഒരാളാണ്.....

പ്രതികാരത്തിനായി അയാളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നപ്പോഴെങ്കിലും സത്യങ്ങൾ എല്ലാം പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞങ്ങളുടെ വിവാഹത്തിന് ഞാൻ നിന്നുകൊടുക്കില്ലായിരുന്നു...... അവിടെയും സത്യം മറച്ചുവെച്ച് എന്നെ കൂടുതൽ പ്രകോപിക്കാനാണ് അയാൾ നോക്കിയത്..... ഒന്നും അറിയാതെ വിഡ്ഢിയാവുകയായിരുന്നില്ലേ ഞാൻ...??? ഒരു പെണ്ണിനോട് ചെയ്യാവുന്ന തെറ്റുകളെല്ലാം ചെയ്തു കൂട്ടിയിട്ട് അവസാനം ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു, എനിക്ക് നിന്നെ വേണം എന്നൊക്കെ പറഞ്ഞു വന്നാൽ എല്ലാം മറന്ന് അയാളുടെ അടുത്തേക്ക് പോകാൻ മാത്രം ആത്മാഭിമാനം ഇല്ലാത്തവളല്ല ശ്രീദുർഗ്ഗ....!!!!!!! "" നീ പറഞ്ഞതെല്ലാം ശരിയാണ്.... സമ്മതിക്കുന്നു..... പക്ഷേ തന്റെ തെറ്റുകളൊക്കെ തിരുത്താൻ ഒരവസരം..... ഒരവസരം കൊടുത്തുകൂടെ ദേവന്....????? "" എന്റെ മനസ്സിൽ കഴിഞ്ഞതെല്ലാം മായാതെ ഉള്ളിടത്തോളം കാലം ഞാൻ എങ്ങനെയാണ് അയാളോട് ക്ഷമിക്കേണ്ടത്....???? അത്രമാത്രം വേദന ഞാൻ അനുഭവിച്ചിട്ടുണ്ട് രാധു.....

എന്റെ ജീവിതത്തിലേക്ക് അയാൾ കടന്നു വന്ന ആ നശിച്ച ദിവസം.....!!!!! അന്ന് മുതൽ ഇന്നുവരെ ഒന്ന് സന്തോഷവും സമാധാനവും എന്തെന്നറിഞ്ഞിട്ടില്ല ഞാൻ..... നഷ്ടങ്ങൾ എനിക്ക് മാത്രമായിരുന്നില്ലേ....???? വിവാഹത്തിന് മുൻപ് ദേവപ്രതാപ് എന്തായിരുന്നു എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ...???? സ്വന്തം ഓഫീസിൽ വെച്ചു പോലും മറ്റുള്ള പെൺകുട്ടികളുമായി.....!!! ഛെ... അത് പറയാൻ തന്നെ അറപ്പാണെനിക്ക്..... അയാളെന്നെ കൊല്ലാൻ നോക്കിയതും നിനക്കറിയാവുന്നതല്ലേ...??? ഇത്രയൊക്കെ ചെയ്തു കൂട്ടിയിട്ട് എന്നോട് പ്രേമം വന്നപ്പോ മുതൽ അയാൾ വിശുദ്ധൻ.....!!! കഴിഞ്ഞതൊന്നും മറക്കാൻ പറ്റാത്ത ഞാൻ അഹങ്കാരി.... അല്ലെങ്കിലും സഹനവും ക്ഷമയുമൊക്കെ എന്നും പെണ്ണിന് മാത്രം പറഞ്ഞിട്ടുള്ളതാണല്ലോ..... സ്വന്തമായി നിലപാടുകളുണ്ടെങ്കിൽ പിന്നെ തന്റേടിയും തന്നിഷ്ടക്കാരിയുമൊക്കെയായി..... ഒരു പെണ്ണായിട്ടു കൂടി എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ നിനക്ക് കഴിയുന്നില്ലേ രാധു....????? എനിക്ക് ഞാൻ ആകാനേ പറ്റു..... ഞാൻ ഇതാണ്....

ഇങ്ങനെയാണ്.....!!!!! എനിക്ക് എന്റേതായ ശരികളും തീരുമാനങ്ങളും ഉണ്ട്..... അത് ആരെകൊണ്ടും മാറ്റാൻ പറ്റില്ല...... "" ദച്ചു.... ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..... നിന്റെ സന്തോഷം.... അന്നും ഇന്നും അത് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു..... "" നിന്നെ എനിക്കറിയില്ലേ രാധു..... എന്റെ നന്മ മാത്രമേ നീ ആഗ്രഹിക്കു എന്ന് എനിക്ക് നന്നായിട്ടറിയാം..... മനസ്സിലുള്ളതെല്ലാം നിന്നോട് പറയണമെന്ന് തോന്നി..... ഞാൻ പറഞ്ഞത് സമൂഹത്തിലെ പൊതുവെയുള്ള കാഴ്ചപ്പാടുകളെ കുറിച്ചാണ്..... നിനക്കറിയുവോ പ്രണയം എന്താണെന്ന് എനിക്ക് മനസിലാക്കി തന്നത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ദേവൻ തന്നെയാണ്.....!!!!!! ഹരിയേട്ടനോട്‌ ഉണ്ടായിരുന്നത് പ്രണയത്തേക്കാൾ ഉപരിയായി ബഹുമാനമോ ആദരാവോ ഒക്കെയാണെന്ന് ഇപ്പൊഴാണ് എനിക്ക് തിരിച്ചറിയാൻ പറ്റുന്നത്..... ഓർമ്മകൾ എനിക്കന്യമായി നിന്ന ദിവസങ്ങളിലാണ് പ്രണയമെന്തെന്ന് ഞാനറിയുന്നത്.... അതും ഞാൻ വെറുക്കുന്ന അയാളിലൂടെ തന്നെ.....!!!! അതൊന്നും മനസ്സിൽ നിന്ന് മായാത്തത് കൊണ്ട് തന്നെയാണ് സിദ്ധുവുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയത്..... മനസ്സിൽ ഇപ്പോഴും ആ ഓർമ്മകൾ ഉണ്ടെന്നതിനർത്ഥം ഞാൻ ദേവനെ പ്രണയിക്കുന്നു എന്നോ അയാൾ ചെയ്തതെല്ലാം മറക്കാൻ കഴിയുമെന്നോ അല്ല......!!!!!!

നീ ചോദിച്ചില്ലേ എന്തിനാണ് അയാൾ അണിയിച്ച താലി ഇപ്പോഴും സൂക്ഷിക്കുന്നതെന്ന്...???? അതിന് കാരണം ഒരു പെണ്ണിനെ സംബന്ധിച്ച് താലി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് അറിയാവുന്നത് കൊണ്ട് മാത്രമാണ്...... ബന്ധം വേർപെടുത്തിയെങ്കിലും മുപ്പത്തി മുക്കോടി ദൈവങ്ങൾ സാക്ഷിയായി എന്റെ കഴുത്തിൽ വീണ താലിയോടുള്ള ആദരവാണ്...... അതിന് ദേവനൊടുള്ള സ്നേഹമെന്നോ അനുകമ്പയെന്നോ അർത്ഥമില്ല..... കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാന്നല്ലേ പറയാറ്..... നാളെ എന്നത് ദൈവത്തിന്റെ കയ്യിലാണ്.... ഒരുപക്ഷേ അയാൾ എന്നോട് ചെയ്തതെല്ലാം എനിക്ക് മറക്കാൻ പറ്റുന്ന ഒരു ദിവസം വന്നേക്കാം...... അങ്ങനെ സംഭവച്ചില്ലെന്നും വരാം..... ഈശ്വരനിശ്ചയം എന്നൊന്ന് ഉണ്ടല്ലോ..... എല്ലാം വിധി പോലെ..... അത്രയേ എനിക്കിപ്പോ പറയാൻ പറ്റു..... നാളെ കഴിഞ്ഞ് ഞാൻ ലണ്ടനിലേക്ക് പോകും....ഉടനേ നാട്ടിലേക്ക് ഒരു മടങ്ങി പോക്ക് ഉണ്ടാകില്ല..... അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു..... സമയം ഒരുപാട് ആയില്ലേ.... നീ ഉറങ്ങാൻ നോക്ക്..... ഞാൻ കുറച്ചു കഴിഞ്ഞ് കിടന്നോളാം....."""

ദച്ചു പറഞ്ഞത് കെട്ട് രാധു കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ റൂമിലേക്ക് പോയി..... പറഞ്ഞത് പോലെ തന്നെ രണ്ടു ദിവസത്തിനു ശേഷം ദച്ചു ലണ്ടനിലേക്ക് പോയി..... ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു..... വീട്ടിലേക്ക് വല്ലപ്പോഴും വിളിക്കും എന്നതൊഴിച്ചാൽ നാട്ടിലാരുമായും ദച്ചുവിന് കോൺടാക്ട് ഉണ്ടായിരുന്നില്ല..... ഒരുതരത്തിൽ ഇല്ലാതിരിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" ലക്ഷ്മി..... നീ വരുന്നില്ലേ അവിടേക്ക്....???? മാധവൻ നിറകണ്ണുകളോടെ ചോദിച്ചതും ലക്ഷ്മി പൊട്ടി കരഞ്ഞുകൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു..... "" കഴിയില്ല മാധവേട്ടാ.... എന്റെ ദേവനെ അങ്ങനെ ഒരവസ്ഥയിൽ കണ്ടു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ എനിക്ക്....???? എന്തിനാ ഈശ്വരൻ നമ്മളെ ഇങ്ങനെ പരീക്ഷിക്കുന്നത്..... എന്റെ കുഞ്ഞിന്റെ അവസ്ഥയോർത്ത് ഹൃദയം പൊള്ളുന്നുണ്ട് എനിക്ക്..... ഒരുപക്ഷേ നേരിട്ട് കാണുകകൂടി ചെയ്‌താൽ സഹിക്കില്ല ഞാൻ...."""

മാധവൻ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു മാറ്റിയ ശേഷം ലക്ഷ്മിയിൽ നിന്നകന്നു മാറി പുറത്തേക്ക് നടന്നു..... കണ്ണുനീർ അവർക്ക് മുന്നിൽ പിടിച്ചു നിർത്താൻ പാടുപെടുകയായിരുന്നു അയാൾ.....!!!!! മാധവൻ കാറിലേക്ക് കയറികൊണ്ട് എവിടെക്കാണ് പോകേണ്ടതെന്ന് ഡ്രൈവറിന് നിർദ്ദേശം കൊടുത്തു..... ദേവനെ അങ്ങനെയൊരവസ്ഥയിൽ കാണേണ്ടി വരിക എന്നത് അദ്ദേഹത്തെ സംബന്ധിച്ചും മരണ തുല്യമായിരുന്നു....... തെറ്റു ചെയ്തതിന്റെ പേരിൽ എത്രയൊക്കെ അകറ്റി നിർത്താൻ ശ്രമിച്ചാലും ജീവൻ കൊടുത്തു വളർത്തി വലുതാക്കിയ മകന്റെ ഈയൊരവസ്ഥ ഏതച്ഛനാണ് സഹിക്കാൻ കഴിയുക....???? മണിക്കൂറുകൾ നീണ്ട ഡ്രൈവിങ്ങിന് ശേഷം കാർ ഉദ്ദേശിച്ച സ്ഥലത്തേക്ക് എത്തി ചേർന്നു...... മാധവൻ കാറിൽ നിന്ന് പുറത്തേക്കിറങ്ങി...... ഹോസ്പിറ്റലിന്റെ ബോർഡ്‌ കണ്ടതും അയാളുടെ കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങി...... * Hospital for Mental Helth and Neuro Sciences....!!!!!!!! ( Mental Hospital ).......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story