ദുർഗ്ഗാഗ്നി: ഭാഗം 72

durgagni

രചന: PATHU

""ഡോക്ടർ ദേവനടുത്തേക്ക് ചെല്ലുമ്പോൾ അവന്റെ ശരീരത്തിൽ പലയിടങ്ങളിലായുള്ള മുറിവുകളിൽ നിന്ന് രക്തം ഒഴുകുന്ന കാഴ്ച്ചയാണ് കണ്ടത്.... ദേവൻ കത്തി ഉപയോഗിച്ച് തന്റെ ശരീരത്തിൽ സ്വയം മുറിവുകളേൽപ്പിക്കുന്നുണ്ടായിരുന്നു..... "" ദേവാ.... എന്താ ഈ കാണിക്കുന്നത്....???? പ്ലീസ് ഞാൻ പറയുന്നതൊന്ന് കേൾക്ക്..... ഡോക്ടർ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദേവൻ അതൊന്നും ശ്രദ്ധിക്കാൻ പോലും കൂട്ടാക്കിയില്ല...... "" വേണ്ട.... ആരും എന്റെ അരികിലേക്ക് വരണ്ട..... എനിക്ക്..... എനിക്ക് എന്റെ ദച്ചുവിനെ വേണം.....!!!!! അവളെ.... അവളെ എനിക്ക് കാണണം.....""" ദേവന്റെ ഭാവത്തിൽ വല്ലാത്ത ഒരു തരം വിഭ്രാന്തിയുണ്ടായിരുന്നു..... അവന്റെ കണ്ണുകൾ വിളിച്ചു പറയുന്നുണ്ട് എത്രമാത്രം അവളെ സ്നേഹിക്കുന്നുണ്ടെന്ന്..... ദച്ചുവിന്റെ അഭാവം അവനിൽ ഏൽപ്പിച്ച ആഘാതം എത്രത്തോളം വലുതാണെന്ന്...... "" Calm down Deva..... ആ കുട്ടി എവിടെയാണെങ്കിലും നമുക്ക് കണ്ടുപിടിക്കാം..... തന്റെ അടുത്തേക്ക് ഉറപ്പായും അയാൾ വരും.... കുറച്ചു കൂടി താൻ കാത്തിരിക്കണം...... "" ഇല്ല.... എത്ര കാത്തിരുന്നാലും എന്റെ അടുത്തേക്ക് അവൾ വരില്ല.... അത്രക്ക് വെറുപ്പാ എന്നെ.....

പക്ഷേ എനിക്ക് അവളില്ലാതെ പറ്റില്ല.... എനിക്ക് വയ്യ ഇങ്ങനെ ഓരോ നിമിഷവും മരിച്ചു ജീവിക്കാൻ.... തീരട്ടെ.... ഇന്നത്തോടെ തന്നെ എല്ലാം തീരട്ടെ..... ഞാൻ മരിച്ചെന്ന് അറിയുമ്പോഴെങ്കിലും എന്നൊടുള്ള വെറുപ്പ്‌ കുറഞ്ഞാലോ....???? ദേവൻ കയ്യിലിരുന്ന കത്തി തന്റെ കഴുത്തിലേക്ക് ചേർത്തു വെച്ചു..... അപ്പോഴാണ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തന്നെ നോക്കി തറഞ്ഞു നിൽക്കുന്ന അച്ഛനെ ദേവൻ കാണുന്നത്..... "" ദേവാ.... എന്താ മോനെ ഇത്‌....????? എന്തിനാ എന്നെയും നിന്റെ അമ്മയെയും ഇങ്ങനെ ശിക്ഷിക്കുന്നത്.....????? ഒരു മോള് പോയതിന്റെ സങ്കടം ഇന്നും മായാതെ ഈ നെഞ്ചിലുണ്ട്..... അതിന്റെ കൂടെ നീയും ഞങ്ങൾക്ക് നൽക്കുന്നത് തീരാ വേദനയല്ലേ....????? ഇത്രയൊക്കെ അനുഭവിക്കാൻ എന്തു മാഹാപാപമാ ഞങ്ങൾ ചെയ്തത്.....????? മക്കൾപ്പൊക്കം മകനും കൂടി പോയതോർത്ത്‌ ഇനിയും നീറി നീറി ജീവിക്കാൻ വയ്യ..... എല്ലാവർക്കും കൂടി ഒരുമിച്ചങ്ങു മരിക്കാം..... അതല്ലേ നല്ലത്.....????

മാധവൻ നിറകകണ്ണുകളോടെ പറഞ്ഞത് കേട്ടതും ദേവൻ കയ്യിലിരുന്ന കത്തി ഫ്ലോറിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അയാളെ കെട്ടിപ്പിടിച്ചു..... "" എനിക്ക് കഴിയുന്നില്ലച്ഛാ..... അവളില്ലാതെ ഒരു നിമിഷം പോലും എന്നെകൊണ്ട് പറ്റില്ല..... അത്രക്ക് സ്നേഹിച്ചു പോയി ഞാൻ.....!!!! ഒന്ന് പറയുമോ എന്നോട് ക്ഷമിക്കാൻ..... ചെയ്‌തുപോയതിനെല്ലാം എന്തു ശിക്ഷ വേണമെങ്കിലും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്..... എന്നെ സ്നേഹിക്കണ്ട.... എന്നോട് ഒരു വാക്ക് പോലും മിണ്ടുകയും വേണ്ട.... എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നാ മതി..... ഒരു നോക്ക് കാണാനുള്ള അനുവാദം.... അത് മാത്രം... അത് മാത്രം മതി എനിക്ക് ഈ ജന്മം മുഴുവൻ ജീവിച്ചു തീർക്കാൻ.....!!!!! അത്രയെങ്കിലും കരുണ എന്നോടൊന്ന് കാണിക്കാൻ പറയുമോ...????? അതിന് പോലും അർഹതയില്ലാത്തവനാണോ ഞാൻ....???? ദേവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ എന്തു മറുപടിയാണ് പറയേണ്ടത് എന്നറിയാതെ മാധവൻ ഉരുക്കുകയായിരുന്നു...... പ്രണയം....!!! അത് നഷ്ടപ്പെട്ടവരോളം വലുതായി മറ്റാർക്കാണ് അതിന്റെ വിലയറിയാവുന്നത്.....????

ചുരുങ്ങിയ സമയം കൊണ്ട് നമ്മുടെ മനസ്സിൽ കയറിപ്പറ്റി അതിനേക്കാൾ വേഗത്തിൽ അവിടമാകെ ശൂന്യത നിറച്ചുകൊണ്ട് നമ്മളിൽ നിന്ന് അകന്നു പോകുന്ന ചിലരുണ്ട്..... നമ്മുക്കെല്ലാമായിരുന്നവർ, അവർക്ക് നമ്മൾ ആരുമല്ലെന്ന് അറിയുന്നതേനേക്കാൾ വേദന മറ്റെന്താണുള്ളത്....???? ഒരു നിമിഷം പോലും അകന്നിരിക്കാൻ കഴിയില്ലെന്നുറപ്പിച്ച് ആത്മാവിൽ കോറിയിട്ടില്ല ഒരു മുഖം എന്നന്നേക്കുമായി നമ്മേ വിട്ടു പോകുന്നത് ഒരുപക്ഷേ നമ്മുടെ പ്രാണനും കൊണ്ടായിരിക്കും....!!!! ദേവൻ അച്ഛനിൽ നിന്ന് അകന്നു മാറി ഫ്ലോറിലേക്ക് മുട്ടുകുത്തിയിരുന്നു..... കണ്ണുകൾ നിലക്കാതെ പെയ്തുകൊണ്ടിരുന്നു..... ""നിനക്കെന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുവെച്ചിട്ടും നിന്നെ എന്റെ ജീവന്റെ ജീവനായി സ്നേഹിച്ചു പോയില്ലേ ഞാൻ....???? എന്റെ പ്രാണനിൽ കൊരുത്തു പോയില്ലേ....!!!! ജീവന്റെ ഒരു തുടിപ്പെങ്കിലും എന്നിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, ശ്വാസത്തിന്റെ ഒരംശമെങ്കിലും എന്റെ നാഡികളിൽ മിടിക്കുന്നുണ്ടെങ്കിൽ ഞാൻ നിന്നെ പ്രണയിക്കും....

നിന്റെ ഓർമ്മകളും നിന്നോടുള്ള പ്രണയവും അവസാനിക്കുന്ന നിമിഷം എന്റെ ഹൃദയവും നിലക്കും..... എന്നെ നിന്നിൽ നിന്ന് പിഴുതെറിയാൻ നിനക്കും എനിക്കുമാവില്ല......ഒരുപക്ഷേ എന്റെ മരണത്തിനു പോലുമാകില്ല നിന്നോടുള്ള അളവറ്റ പ്രണയത്തിന്റെ എന്നിൽ നിന്ന് പറിച്ചെറിയാൻ.... മരണവേദനയെക്കാൾ വലുതാണ് നിന്നെയോർത്ത്‌ ഓരോ നിമിഷവും ഞാൻ അനുഭവിച്ചു തീർക്കുന്ന വേദന..... ഇതിലും വലുതായി എന്ത് ശിക്ഷയാണ് ദച്ചു, എനിക്ക് കിട്ടാനുള്ളത്....????? ദേവൻ മനസ്സിൽ പറഞ്ഞുകൊണ്ട് നിശബ്ദമായി തേങ്ങി..... മാധവൻ അവന്റെ അടുത്തേക്ക് വന്ന് ദേവനെ ഫ്ലോറിൽ നിന്ന് എഴുന്നേൽപ്പിച്ചു..... ദേവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണുംതോറും മാധവന്റെ നെഞ്ചു പൊടിയുകയായിരുന്നു...... "" ദേവാ.... ദച്ചു മോൾ എവിടെയുണ്ടെങ്കിലും അച്ഛൻ കൊണ്ടുവരും അവളെ നിന്റെ അടുത്തേക്ക്.... എത്രയും വേഗം....!!!!! മാധവൻ പറഞ്ഞു പൂർത്തിയാക്കുംമുൻപ് ദേവൻ ബോധരഹിതനായി താഴേക്ക് വീണിരുന്നു.....

ഉടൻ തന്നെ ദേവന്റെ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..... "" സർ.... ദേവന്റെ നില ഓരോ ദിവസം കഴിയുംതോറും വഷളായികൊണ്ടിരിക്കുകയാണ്..... പലപ്പോഴും അയാൾ ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ട്..... ഈ അവസ്ഥ തുടർന്നാൽ ഒരുപക്ഷേ ഇനിയൊരിക്കലും അയാളെ പഴയ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിഞ്ഞെന്ന് വരില്ല..... മെഡിസിൻസിന് ചെയ്യാൻ പറ്റുന്നതിനൊക്കെ ഒരു പരിധിയുണ്ട്..... ശ്രീദുർഗ്ഗ മാഡത്തിനെ ഇവിടേക്ക് കൊണ്ടുവരികയല്ലാതെ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ല.....!!!!! "" എന്തു ചെയ്തിട്ടാണെങ്കിലും ദച്ചുമോളെ ഞാൻ ഇവിടേക്ക് കൊണ്ടുവന്നിരിക്കും അർജുൻ.... അതിനു വേണ്ടി ഏതറ്റം വരെ പോകേണ്ടി വന്നാലും ശരി....!!!!!! എന്റെ മകന് വേണ്ടി അത്രയെങ്കിലും ചെയ്യണ്ടേ ഞാൻ....???? അത്രയും പറഞ്ഞുകൊണ്ട് മാധവൻ ഹോസ്പിറ്റലിനു പുറത്തേക്ക് ഇറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" ദച്ചു.... നീയെന്താ കഴിക്കാത്തെ....???? എന്താ ഇത്ര വലിയ ആലോചന....???? "" ഏയ്‌... ഞാൻ വെറുതെ....!!!

എനിക്ക് വിശപ്പില്ല അനു.... നീ കഴിച്ചോ...."" അത്രയും പറഞ്ഞുകൊണ്ട് ദച്ചു ചെയറിൽ നിന്ന് എഴുന്നേറ്റതും അനു അവളുടെ കൈപിടിച്ചു നിർത്തി..... "" ഇവിടെ വന്നപ്പോ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നതാ.... പഴയ ആളേ അല്ല.... എപ്പൊഴും എന്തൊക്കെയോ ചിന്തകൾ.... ചിലപ്പോ തനിച്ചിരുന്നു കരയുന്നതും കാണാം.... എന്താടാ....??? എന്താ നിനക്ക് പറ്റിയത്....??? "" അനു പ്ലീസ്.... എനിക്ക് ഒരു കുഴപ്പവും ഇല്ല.... എല്ലാം നിന്റെ വെറും തോന്നലാ...."" ദച്ചു അവളുടെ കൈ ബലമായി വിടുവിച്ചു കൊണ്ട് റൂമിലേക്ക് കയറി.... പക്ഷേ താനറിയാത്തതായി എന്തൊക്കെയോ ഉണ്ടെന്ന് ദച്ചുവിന്റെ പെരുമാറ്റത്തിൽ നിന്ന് പലപ്പോഴായി അനുവിന് തോന്നിയിരുന്നു.... ദച്ചുവിന് പിന്നാലെ തന്നെ അവളും റൂമിലേക്ക് പോയി..... "" എന്നോട് എന്താ നീ മറച്ചു വെക്കുന്നത്....???? ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയവരല്ല നമ്മൾ..... നിന്റെ മാറ്റങ്ങൾ എനിക്ക് മനസിലാവും ദച്ചു.....!!! "" നിനക്കെന്താ പറഞ്ഞാൽ മനസിലാകില്ലേ....????? മനുഷ്യനാണ്.... എല്ലായെപ്പോഴും ഒരുപോലിരിക്കാൻ കഴിഞ്ഞെന്ന് വരില്ല....

. എന്നെ ഒന്ന് ഒറ്റക്ക് വിട്ടേക്ക് അനു......"" ദച്ചു പറഞ്ഞത് കേട്ട് അനു മറ്റൊന്നും മിണ്ടാതെ റൂമിന് പുറത്തേക്കിറങ്ങി..... ദച്ചുവിന്റെ മനസ്സിനെ കാരണമില്ലാതെ എന്തൊക്കെയോ ചിന്തകൾ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു..... കുറച്ചു സമയത്തിനു ശേഷം ദച്ചുവിന്റെ ഫോണുമായി അനു റൂമിലേക്ക് വന്നു..... "" കുറേ സമയം കൊണ്ട് നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട്..... വിശ്വൻ അങ്കിളാണ്.... എന്തോ അത്യാവശ്യം ഉണ്ടെന്ന് തോന്നുന്നു..... അത്രയും പറഞ്ഞുകൊണ്ട് അനു ഫോൺ ദച്ചുവിന്റെ കയ്യിലേക്ക് കൊടുത്തു..... ദച്ചു കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രണ്ടു ദിവസത്തിന് ശേഷമാണ് ദേവന് ബോധം തെളിയുന്നത്..... അച്ഛനും അമ്മയും അമ്മുവുമെല്ലാം അടുത്തുണ്ടായിരുന്നിട്ടും ആരോടും ഒരക്ഷരം പോലും അവൻ സംസാരിച്ചില്ല.....

ഒരുതരം മരവിച്ച അവസ്ഥയിലായിരുന്നു ദേവൻ...... ആരോടും മിണ്ടാതെ ഒന്നിനോടും പ്രതികരിക്കാതെ ഓരോ നിമിഷവും തള്ളി നീക്കി...... നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികൾ മാത്രമായിരുന്നു ജീവൻ നിലനിൽക്കുന്നുണ്ടെന്നതിന്റെ തെളിവ്...... പാതി മയക്കത്തിൽ കിടക്കുമ്പോഴാണ് ദേവന്റെ നെറ്റിയിൽ ആരുടെയോ കാരസ്പർശം അറിഞ്ഞത്..... അവൻ കണ്ണുകൾ വലിച്ചു തുറന്നു..... മുന്നിൽ ദച്ചുവിനെ കണ്ടതും ദേവന് ഒരേ സമയം അത്ഭുതവും ഞെട്ടലും അനുഭവപ്പെട്ടു..... കണ്ണുകൾ നിറഞ്ഞൊഴുകി.... അവന്റെ മനസ്സ് സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തപ്പെട്ടു..... നഷ്ടപ്പെട്ടു പോയ തന്റെ പ്രാണൻ തന്നിലേക്ക് തിരികെ വന്നിരിക്കുന്നു...... ദേവൻ സന്തോഷം കൊണ്ട് എന്ത്‌ ചെയ്യണംമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു..............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story