ദുർഗ്ഗാഗ്നി: ഭാഗം 73

durgagni

രചന: PATHU

""പാതി മയക്കത്തിൽ കിടക്കുമ്പോഴാണ് ദേവന്റെ നെറ്റിയിൽ ആരുടെയോ കാരസ്പർശം അറിഞ്ഞത്..... അവൻ കണ്ണുകൾ വലിച്ചു തുറന്നു..... മുന്നിൽ ദച്ചുവിനെ കണ്ടതും ദേവന് ഒരേ സമയം അത്ഭുതവും ഞെട്ടലും അനുഭവപ്പെട്ടു..... കണ്ണുകൾ നിറഞ്ഞൊഴുകി.... അവന്റെ മനസ്സ് സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തപ്പെട്ടു..... നഷ്ടപ്പെട്ടു പോയ തന്റെ പ്രാണൻ തന്നിലേക്ക് തിരികെ വന്നിരിക്കുന്നു...... ദേവൻ സന്തോഷം കൊണ്ട് എന്ത്‌ ചെയ്യണമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു..... അവൻ ബെഡിൽ നിന്ന് ചാടിയെഴുന്നേൽക്കാൻ നോക്കിയതും ദേവന്റെ തലക്ക് വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു.... തല വെട്ടി പിളരുന്നത് പോലെ..... പെട്ടന്നാണ് ദേവൻ ബോധം മറഞ്ഞ് ബെഡിലേക്ക് തന്നെ വീണത്..... നിമിഷങ്ങൾ കഴിഞ്ഞു..... ഉപബോധ മനസ്സിൽ ദച്ചുവിന്റെ മുഖം തെളിഞ്ഞു വന്നതും ദേവൻ സ്വബോധത്തിലേക്ക് തിരികെ വന്നു..... കണ്ണുതുറക്കുമ്പോൾ ഡോക്ടറും അമ്മയും അമ്മുവുമെല്ലാം അവനടുത്തു തന്നെ ഉണ്ടായിരുന്നു.....

ദേവന്റെ കണ്ണുകൾ തിരഞ്ഞത് ദച്ചുവിനെ മാത്രമായിരുന്നു...... "" അമ്മേ.... ദച്ചു വന്നു...... കുറച്ചു മുൻപ് ഞാൻ കണ്ടതാ.... എന്റെ അടുത്ത് ഉണ്ടായിരുന്നു..... എനിക്ക്.... എനിക്ക് ഇപ്പൊ കാണണം അവളെ..... ദേവൻ അങ്ങേയറ്റം സന്തോഷത്തോടെ പറയുന്നത് കേട്ടതും ലക്ഷ്മി നിർവികാരതയോടെ അവനെ നോക്കി...... അവൻ ദച്ചുവിനെ എത്രമാത്രം സ്നേഹിക്കുന്നെണ്ടെന്ന് വ്യക്തമായി അറിയാമെങ്കിലും ദച്ചുവിനെ കുറിച്ചുള്ള ഓർമ്മകൾ പോലും ദേവനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ശരിക്കും അവർക്കൊരു അത്ഭുതമായിരുന്നു...... ദേവൻ ബെഡിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിയെങ്കിലും അവന്റെ ശരീരത്തിൽ പലയിടത്തായി ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകൾ എഴുന്നേൽക്കാൻ തടസ്സമായി..... "" ദേവാ... എന്തായിത്....???? എഴുന്നേൽക്കാൻ പാടില്ലെന്ന് അറിയില്ലേ...???? ഡോക്ടർ അവനെ ശാസിച്ചെങ്കിലും ദേവൻ അത് വകവെക്കാതെ വീണ്ടും എഴുന്നേൽക്കാൻ ശ്രമം നടത്തി.....

പക്ഷേ അവനതിന് കഴിഞ്ഞില്ല...... ലക്ഷ്മി ദേവന്റെ അടുത്തേക്ക് ചെന്ന് അവന്റെ തലയിൽ മൃദുവായി തലോടി.... "" ദച്ചു മോള് വന്നിട്ടില്ല മോനെ....!!! തോന്നിയതായിരിക്കാനേ വഴിയുള്ളു..... അവർ കരച്ചിൽ അടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.... സ്വന്തം മകന്റെ ഈ അവസ്ഥ അത്രത്തോളം അവരുടെ ഹൃദയത്തെ മുറിപ്പെടുത്തിയിരുന്നു..... "" ഞാൻ... ഞാൻ കണ്ടതാ.... ദച്ചു അൽപ്പം മുൻപ് എന്റെ അടുത്ത് ഉണ്ടായിരുന്നു..... അമ്മ എന്നെ ഒന്ന് വിശ്വസിക്ക്....!!! ദേവൻ നിറകണ്ണുകളോടെ പറഞ്ഞതും ലക്ഷ്മി പൊട്ടിക്കരഞ്ഞു പോയി..... "" അമ്മു.... മോളെ.... നീയെങ്കിലും ഏട്ടൻ പറയുന്നത് കേൾക്ക്..... ഏട്ടന്റെ പ്രാനണല്ലേ അവള്......??? ആ സാനിധ്യം എനിക്ക് മനസിലാക്കാൻ കഴിയില്ലേ....???? ഞാനിത് എങ്ങനെയാ നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത്...... "" ഏടത്തി വന്നിട്ടില്ല ഏട്ടാ.... നമ്മുടെ അച്ഛൻ ഒരുപാട് ശ്രമിക്കുന്നുണ്ട് ഏടത്തി എവിടെയുണ്ടെന്ന് കണ്ടുപിടിക്കാൻ..... തിരിച്ചു വരുമെന്ന് തന്നെയാ എന്റെ മനസ്സ് പറയുന്നത്.... അതുവരെ എന്റെ ഏട്ടനൊന്ന് ക്ഷമിക്ക്.....

അമ്മു സ്വരത്തിൽ സങ്കടവും വേദനയുമെല്ലാം നിറഞ്ഞിരുന്നു..... "" നിങ്ങൾക്കൊക്കെ എന്താ പറഞ്ഞാൽ മനസിലാകാത്തത്....????? എനിക്കുറപ്പാ ദച്ചു ഇവിടെ വന്നിട്ടുണ്ടെന്ന്..... മയക്കത്തിൽ ആയിരുന്നെങ്കിലും ഞാനറിഞ്ഞതാ അവളുടെ സ്പർശനം.....!!!!!!! ആരും ഒന്നും വിശ്വസിക്കണ്ട..... ഞാൻ തന്നെ കണ്ടുപിടിച്ചോളാം എന്റെ ദച്ചുവിനെ..... ദേവൻ ബലമായി എഴുന്നേൽക്കാൻ തുടങ്ങിയതും ഡോക്ടർ പെട്ടന്ന് താന്നെ അവന്റെ കയ്യിലേക്ക് മെഡിസിൻ ഇൻജെക്ട് ചെയ്തു..... ദേവന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു..... "" ഡോക്ടർ... എങ്ങനെ എങ്കിലും എന്റെ കുഞ്ഞിനെ പഴയതുപോലെ ഞങ്ങൾക്ക് തിരികെ തരണം.....പലതും കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല..... ഇങ്ങനെ കാണേണ്ടി വരുന്ന ഓരോ നിമിഷവും നെഞ്ച് പൊടിയുന്നുണ്ട്...... ലക്ഷ്മി നിറകണ്ണുകളോടെ പറയുന്നത് കേട്ടതും ഡോക്ടർ ദയനീയമായി അവരെ നോക്കി..... "" നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകുന്നുണ്ട്..... പക്ഷേ പറയാതെ വയ്യ.... ദേവൻ ഓരോ ദിവസം കഴിയുംതോറും കടുത്ത ഡിപ്രെഷനിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.....

അത് അയാളുടെ മാനസികനിലയെ അടിമുടി തകർത്തേക്കാം..... ദുഖസാഹചര്യങ്ങൾ ഉണ്ടകുമ്പോൾ അതിനെ നേരിടാൻ നമ്മുടെ തലച്ചോറിലെ Automatic Nervous System നടത്തുന്ന പ്രതിരോധമാണ് നമുക്ക് Stress ആയി അനുഭവപ്പെടുന്നത്.... ആ stress ആണ് ഒരാളെ ഡിപ്രെഷനിലേക്ക് നയിക്കുന്നത്..... ഇവിടെ ദേവനെ സംബന്ധിച്ച് അയാളുടെ ദുഖത്തിന്റെ കാരണം ഭാര്യ തന്നെ വിട്ടു പോയി എന്ന ചിന്തയാണ്..... Depression കടുക്കുന്ന സാഹചര്യത്തിൽ പലപ്പോഴും Hallucinations ഉണ്ടായെന്ന് വരാം.... അതാണ് ഇപ്പൊ ഇവിടെ കണ്ടത്..... ഞാൻ മാധവൻ സർനോടും പറഞ്ഞിരുന്നതാണ് ദേവനെ പഴയ ജീവിത്തിലേക്ക് കൊണ്ടുവരാൻ അയാളുടെ വൈഫിനു മാത്രമേ കഴിയു എന്ന്..... അവരുടെ presence പോലും മെഡിസിനേക്കാൾ ആയിരമിരട്ടി ഗുണം ചെയ്യും...... മെഡിക്കൽ സയൻസിന് അതീതമാണ് മനുഷ്യന്റെ മനസ്സും അതിലെ ഫീലിംഗ്സും..... എത്രയും വേഗം അവരെ ഇവിടെ എത്തിക്കുന്നോ അത്രയും നല്ലത്....!!!!! അത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ പുറത്തേക്കിറങ്ങി.....

ദച്ചു ദേവനെ കൂട്ടിക്കൊണ്ട് പോയത് ഒരു സ്വർഗത്തിലേക്കായിരുന്നു... അവിടെ അവളും അവനും മാത്രം....അവിടെവെച്ച് അവന്റെ മാറോട് ചേർന്നു നിന്നു കൊണ്ട് അവൾ പറഞ്ഞു, അവൾ അവനെ സ്നേഹിക്കുന്നുണ്ടെന്ന്..... എക്കാലവും ഒരുമിച്ച് ജീവിക്കാമെന്ന്..... അവൻ അത്യധികം സന്തോഷത്തോടെ അത് കേട്ട് നിന്നു.... അതിനു ശേഷം അവൾ അവനെ കൂട്ടിക്കൊണ്ട് പോയത് ഒരു താഴ്‌വരയിലേക്കാണ്..... അവിടെ മുഴുവൻ ഇരുട്ടായിരുന്നു.... അപ്പോൾ അവർക്ക് പരസ്പരം കാണാൻ സാധിച്ചില്ല.... ആ താഴ്‌വരയുടെ പേര് മൗനമെന്നായിരുന്നു.... അവിടെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല..... പരസ്പരം കോർത്തു പിടിച്ചിരുന്ന കൈകൾക്ക് മൃദുലത നഷ്ടപ്പെട്ടിരിക്കുന്നു..... അവിടെയാണ് താൻ ഉപേക്ഷിക്കപ്പെട്ടത്.... അവിടെയാണ് തനിക്ക് അവളെ നഷ്ടമായത്....!!!!!! അവളുടെ പേര് ഉറക്കെ വിളിച്ചുകൊണ്ടു ദേവൻ ഓടിയെത്തിയത് ഒരു കാരാഗൃഹത്തിലേക്കാണ്.... ഓർമ്മ എന്ന് പേരുള്ള മരണം മറക്കുന്ന മുറിയിലേക്ക്.... അവിടെ അവൻ ബന്ധിക്കപ്പെട്ടു.....

സംസാരശേഷിയും ചലന ശേഷിയും അവന് നഷ്ടമായിരിക്കുന്നു.... ചിലപ്പോഴൊക്കെ അവൾ വരാറുണ്ട്.... അവന്റെ സ്വപ്നങ്ങളിൽ തീ പടർത്താൻ.... അവന്റെ ആളിയെരിയുന്ന ചിന്തകളിൽ എണ്ണ നിറക്കാൻ..... എവിടെയാണ്....??? എവിടെയാണ് നിന്നിൽ നിന്ന് ഞാൻ ഓടിയൊളിക്കേണ്ടത്....??? കണ്ണടക്കുമ്പോഴും കണ്ണുതുറക്കുമ്പോഴും നിന്റെ ചിത്രമെന്നെ വേട്ടയാടുന്നു..... എത്രയൊ രാപ്പലുകളുടെ കണ്ണുനീർ സമ്മാനിച്ചു നീ എന്നെ വിട്ടു പോയി.... ഒരിക്കലും തിരികെ വരുമോയെന്ന പ്രതീക്ഷപോലും ഇല്ലാതാക്കി നീ പോയി.... ഇനി എന്തിന് വേണ്ടി...??? ആർക്ക് വേണ്ടി എന്റെ ജീവനെ പിടിച്ചു നിർത്തണം ഞാൻ....???? ദച്ചുവിന്റെ രൂപം പതിയെ പതിയെ അവന്റെ കണ്മുന്നിൽ നിന്ന് മറഞ്ഞു പൊയ്ക്കൊണ്ടിരുന്നു..... "" ദച്ചു.... പോകരുത്....!!!!! ദേവൻ മയക്കത്തിലും പറഞ്ഞുകൊണ്ടേയിരുന്നു..... അത് കേട്ടതും ലക്ഷ്മിയും അമ്മുവും നിറക്കണ്ണുകളോടെ പരസ്പരം നോക്കി..... "" അമ്മേ.... ഏട്ടന്റെ ഈ അവസ്ഥ അറിഞ്ഞാലെങ്കിലും ഏടത്തി ക്ഷമിക്കുമോ....????

വരുമോ ഏട്ടന്റെ അടുത്തേക്ക്....??? "" അമ്മക്കറിയില്ല എല്ലാം മറക്കാനും പൊറുക്കാനും ദച്ചു മോൾക്ക് കഴിയുമോന്ന്.... ക്ഷമിക്കാനും പൊറുക്കാനുമുള്ള മനസ്സ് മോൾക്ക് കൊടുക്കണേന്ന് ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിക്കാൻ മാത്രമല്ലേ നമുക്ക് പറ്റു.. "" അമ്മ വിഷമിക്കണ്ട.... ഏടത്തി എല്ലാം അറിഞ്ഞു കഴിഞ്ഞാൽ ഉറപ്പായും വരും.... അങ്ങനെ വരാതിരിക്കാനും മാത്രം അത്രക്ക് മനസാക്ഷി ഇല്ലാത്ത ആളല്ല ഏടത്തി....!!!!! ഡോക്ടർ പറഞ്ഞത് പോലെ ആ സാനിധ്യം മാത്രം മതി ഏട്ടനെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ....."" അത്രയും പറഞ്ഞുകൊണ്ട് അമ്മു റൂമിന് പുറത്തേക്കിറങ്ങിയതും പുറത്ത് ഭിത്തിയിൽ ചാരി ദച്ചു നിൽക്കുന്നത് കണ്ട് അമ്മു അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു... "" ഭാഗവാനെ.... അപ്പൊ ഏട്ടൻ ഏടത്തിയെ കണ്ടെന്ന് പറഞ്ഞത് സത്യമായിരുന്നോ...??? ഏടത്തി ഉണ്ടായിരുന്നോ ഇവിടെ....???? അമ്മു മനസ്സിൽ പറഞ്ഞു... താൻ കാണുന്നത് സ്വപ്‍നമാണോ സത്യമാണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു അമ്മു... അവൾ ദച്ചുവിനെ തന്നെ നോക്കി..... ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... അകത്ത് ഉണ്ടായ ബഹളങ്ങൾ എല്ലാം കെട്ടിട്ടുണ്ടെന്ന് ആ മുഖത്ത് നിന്ന് വ്യക്തമാണ്..... അമ്മു കരഞ്ഞുകൊണ്ട് ദച്ചുവിനടുത്തേക്ക് ഓടി ദച്ചുവിനെ കെട്ടിപ്പിടിച്ചു..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story