ദുർഗ്ഗാഗ്നി: ഭാഗം 75

durgagni

രചന: PATHU

""ദേവൻ ദച്ചുവിന്റെ കയ്യിലേക്ക് കൈകോർക്കാനായി അവന്റെ കൈ ഉയർത്തിയതും ദച്ചു പിന്നിലേക്ക് നീങ്ങി..... അവൻ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അങ്ങേയറ്റം ദയനീയമായി അവളെ നോക്കി..... ദച്ചു കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി മറ്റെങ്ങോ നോക്കി നിന്നു..... പക്ഷേ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുയായിരുന്നു...... ജയൻ ദേവന്റെ റൂമിലേക്ക് വന്നു..... അവനു പിന്നാലെ തന്നെ അനുവും.... പ്രതീക്ഷിച്ചത് പോലെ തന്നെ ദച്ചുവിന്റെ അവിടെ കണ്ടതിന്റെ ദേഷ്യത്തിൽ ജയൻ ദച്ചുവിനെ രൂക്ഷമായി നോക്കി.... ദച്ചു ജയന്റെ അടുത്തേക്ക് വന്നപ്പോഴാണ് ബെഡിൽ കിടന്ന ദേവനെ അനു കാണുന്നത്..... ദേവനെ കണ്ടതും അനു ഞെട്ടലോടെ അവനെ തന്നെ നോക്കി..... അവളുടെ നോട്ടം വൈകാതെ തന്നെ ഞെട്ടലിൽ നിന്ന് ദേഷ്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു...... അനുവിനെ കണ്ട നിമിഷത്തിൽ അതേ ഞെട്ടൽ ദേവന്റെ മുഖത്തുമുണ്ടായിരുന്നു..... "" നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്....???? ജയൻ അങ്ങേയറ്റം ദേഷ്യത്തോടെ ദച്ചുവിനോട് ചോദിച്ചു....

അവൾ മറുപടി ഒന്നും പറയാതെ മൗനമായി തന്നെ നിന്നു..... "" ദച്ചു ഞാൻ നിന്നോടാ ചോദിച്ചത്..... നിന്റെ ആരുമല്ലാത്ത ഇവനെകാണാൻ എന്തിനാ ഇങ്ങോട്ടേക്ക് വന്നതെന്ന്....??????? "" എന്നെ സംബന്ധിച്ച് ഇയാളൊരു അന്യനാണെന്നുള്ള ബോധ്യം എനിക്കുണ്ട് ജയേട്ടാ....!!!!! ഒന്നും മറക്കാനോ പൊറുക്കാനോ കഴിയുന്നില്ലെന്നതിനർത്ഥം ഞാൻ മനസാക്ഷിയും മനുഷ്യത്വവും ഇല്ലാത്തവളാണെന്നല്ല.....!!! മനസ്സിൽ അച്ഛന്റെയും അമ്മയുടെയും സ്ഥാനം കൊടുത്തിട്ടിരിക്കുന്നവരുടെ യാചന തള്ളികളയാൻ തോന്നിയില്ല..... അതുകൊണ്ട് വന്നു.... അതുകൊണ്ട് മാത്രം.....!!!!!! അത്രയും പറഞ്ഞുകൊണ്ട് ദച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അനു അവളുടെ കയ്യിൽ പിടിച്ചു നിർത്തി..... ദച്ചു കാര്യം എന്താണെന്നുള്ള അർത്ഥത്തിൽ അനുവിനെ നോക്കി..... "" ഇയാളാരാ നിന്റെ.....????? അനുവിന്റെ ചോദ്യത്തിനു മുന്നിൽ എന്ത്‌ മറുപടി പറയണമെന്നറിയാതെ ദച്ചു ഒരു നിമിഷം ദേവനെ തന്നെ നോക്കി..... മുഖം തിരിച്ചു കിടക്കുകയാണെങ്കിലും അവൻ കരയുകയാണെന്ന് അവൾക്ക് മനസിലായി.....

. "" എന്റെ ആരും അല്ല..... ദച്ചു ഉറച്ച ശബ്ദത്തോടെ പറഞ്ഞത് കേട്ടതും ദേവന്റെ ഹൃദയത്തിൽ ഒരായിരം കാരമുള്ളുകൾ തറഞ്ഞു കയറുന്നത് പോലെ തൊന്നി..... അവഗണന മാത്രമേ അവളിൽ നിന്ന് ഉണ്ടാകൂ എന്നറിയാമെങ്കിലും ഓരോ പ്രാവശ്യം അവളുടെ അവഗണന തനിക്ക് സമ്മാനിക്കുന്നത് തീരാ വേദനയാണ്..... ഹൃദയത്തിൽ ആഴത്തിലേറ്റ മുറിവിൽ നിന്ന് വീണ്ടും രക്തം കിനിയാൻ തുടങ്ങി..... "" ആരുമല്ലെങ്കിൽ പിന്നെന്തിനാ ഇവനെ കാണാൻ ഇവിടേക്ക് വന്നത്....???? നീ എന്തൊക്കെയോ എന്നിൽ നിന്ന് മറച്ചുവെക്കുന്നുണ്ടെന്ന് എനിക്ക് മുൻപേ തന്നെ മനസിലായതാണ്.....!!! ഇനി ഒന്നും എന്നിൽ നിന്നൊളിക്കാൻ ശ്രമിക്കണ്ട..... ദേവപ്രതാപുമായി നിനക്കെന്താ ബന്ധമെന്ന് എനിക്കറിഞ്ഞേ തീരൂ.....!!!!!!!!! അനു പറയുന്നത് കേട്ടതും ദച്ചു ഒരു ഞെട്ടലോടെ അവളെ തന്നെ നോക്കി..... ദേവനെ അനുവിനെങ്ങനെ അറിയാം എന്നുള്ള ചോദ്യം ദച്ചുവിന്റെ മനസ്സിലും ജയന്റെ മനസ്സിലും ഒരുപോലെ ഉടലെടുത്തു..... "" അതിനുള്ള മറുപടി ഞാൻ പറഞ്ഞാൽ മതിയോ....?????

പെട്ടന്ന് ഡോറിനടുത്തു നിന്ന് ഒരു പുരുഷ ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ടേക്ക് നോക്കി.... സിദ്ധുവായിരുന്നു അത്....!!!! അവൻ അനുവിനെ തന്നെ നോക്കികൊണ്ട് അവളുടെ അടുത്തേക്ക് വന്നു..... അനു ദേഷ്യത്തോടെയും പുച്ഛത്തോടെയും സിദ്ധുവിനെ നോക്കി..... "" ഈ നിൽക്കുന്ന ദച്ചുവും ദേവനുമായി എന്താ ബന്ധം എന്നല്ലേ അനുപമ മാഡത്തിന് അറിയേണ്ടത്....???? എന്നാ കേട്ടോ.... ഇവരു തമ്മിൽ ഒരു ചെറിയ ബന്ധമുണ്ടായിരുന്നു...... ദൈവമായി കൂട്ടിച്ചേർത്ത ഒരു ബന്ധം.....!!!!! സിദ്ധു പറഞ്ഞത് കേട്ടതും ഒന്നും മനസിലാവാതെ അനു ദച്ചുവിനെ നോക്കി...... ദച്ചു ആകെ ആശയകുഴപ്പത്തിലായിരുന്നു..... അനുവിന് ദേവനെയും, സിദ്ധുവിന് അനുവിനെയും പരിചയമുണ്ടെന്നത് ദച്ചുവിന് പുതിയ അറിവായിരുന്നു....... "" മനസിലായില്ലേ....???? എന്നാ കുറച്ചു കൂടി വ്യക്തമായിട്ട് പറഞ്ഞു തരാം..... ദേവൻ താലി കെട്ടിയ പെണ്ണാ ദച്ചു......!!!!!!!! അനു അത് കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി പോയിരുന്നു..... കേട്ടത് വിശ്വസിക്കാനാകാതെ അവൾ തറഞ്ഞു നിന്നു.... പെട്ടന്ന് തന്നെ അനു ദേഷ്യത്തോടെ പുറത്തേക്ക് പോയി..... അനുവിന്റെയീ പെരുമാറ്റത്തിന്റെ കാരണമറിയാനായി അവൾക്ക് പിന്നാലെ തന്നെ ജയനും പുറത്തേക്ക് ഇറങ്ങി......

സിദ്ധു ദച്ചുവിന്റെ നേർക്ക് തിരിഞ്ഞു..... "" ഞാൻ പറഞ്ഞിരുന്നതല്ലേ തന്നോട് ഒരു സുഹൃത്തായി എന്നും കൂടെ ഉണ്ടാകുമെന്ന്....എന്നിട്ടും എന്തേ തനിക്കൊന്ന് വിളിക്കാൻ പോലും തോന്നിയില്ല..... അത്രക്ക് അന്യനായി പോയോടോ ഞാൻ.....????? "" അങ്ങനെയല്ല സിദ്ധു..... എന്റെ ഏറ്റവും നല്ല സുഹൃത്തായി അന്നും ഇന്നും താൻ എന്റെ മനസിലുണ്ട്.... എക്കാലവും അതങ്ങനെ തന്നെ ഉണ്ടാകും..... തനിക്ക് എന്നോട് ക്ഷമിക്കാൻ കഴിഞ്ഞാലും തന്നെ വേദനിപ്പിക്കേണ്ടി വന്നു എന്നുള്ള കുറ്റബോധം.... അത് എന്റെ മനസ്സിൽ നിന്ന് മായില്ല സിദ്ധു..... തന്റെ friendship ഞാൻ deserve ചെയ്യുന്നില്ല എന്നൊരു തോന്നൽ..... അതുകൊണ്ടാ ഒരു കോൺടാക്ടും വേണ്ടാന്ന് തീരുമാനിച്ചത്.... "" തെറ്റ് എന്റെ ഭാഗത്തല്ലായിരുന്നോടോ....???? സ്വന്തമാകില്ലെന്ന് അറിഞ്ഞിട്ട് കൂടി മോഹിച്ചു പോയത് ഞാനല്ലേ....???? എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ..... ഞാനതൊക്കെ മറന്നു..... അമ്മയെകാണാനാണ് നാട്ടിലേക്ക് വന്നതെന്ന് അറിഞ്ഞു..... എങ്ങനെയുണ്ട് അമ്മക്കിപ്പൊ....???? "" ഒരു മൈനർ അറ്റാക്ക് ആയിരുന്നു.....

രണ്ടു ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യാമെന്നാ ഡോക്ടർ പറഞ്ഞത്..... അത് കഴിഞ്ഞാ ഞാൻ തിരിച്ചു പോകും.....!!!!!! ദച്ചുവിന്റെ വാക്കുകൾ തീമഴപോലെ ദേവന്റെയുള്ളിൽ പെയ്തിറങ്ങി..... ശരീരവും മനസ്സും വെന്തു വെണ്ണീറാകുന്നത് പോലെ..... മനസ്സിലേക്ക് വേദനയും, സങ്കടവും, ദേഷ്യവുമെല്ലാം ഒരുപോലെ നിറഞ്ഞു വന്നു.... ശരീരം തളർന്നു പോകുന്ന അവസ്ഥയിലായിരുന്നു എങ്കിലും അവൻ അതെല്ലാം അവഗണിച്ചുകൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റ് അതിയായ ദേഷ്യത്തോടെ ദച്ചുവിന്റെ അടുത്തേക്ക് വന്നു...... "" എന്നെ ശിക്ഷിച്ചു മതിയായില്ലേ നിനക്ക്.....????? നീ ആഗ്രഹിച്ചത് പോലെ തന്നെ ഒരു ഭ്രാന്തനാ ഞാനിപ്പൊ.....!!!! നീ പോയത് മുതൽ ഇന്നീ നിമിഷം നിന്നെ കാണുന്നത് വരെ ഓരോ നിമിഷവും ഞാൻ അനുഭവിച്ചു തീർത്ത വേദന എത്രയാണെന്നറിയാമോ നിനക്ക്...????? അതിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഊഹിക്കാൻ പോലും കഴിയില്ല..... ഇനിയെങ്കിലും ഒരൽപ്പം ദയ എന്നോട് കാണിച്ചുകൂടെ....???? ചെയ്തുപോയതിനൊക്കെ ഒരായിരം പ്രാവശ്യം മാപ്പു ചോദിച്ചില്ലേ ഞാൻ......????

ബാക്കിയുള്ള ജീവിതകൊണ്ട് എല്ലാത്തിനും പ്രായശ്ചിത്തം ചെയ്തോളാമെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതല്ലേ.....????? ഇതിൽ കൂടുതൽ ഞാൻ എന്താ വേണ്ടത്.....?????? അവാസാനിപ്പിക്കട്ടേ.....???? എന്റെ ജീവൻ തന്നെ അവസാനിപ്പിക്കട്ടെ.....?????? ദേവൻ അത് പറഞ്ഞുകൊണ്ട് അവന്റെ തല ശക്തമായി ഭിത്തിയിൽ ഇടിച്ചു..... തല പൊട്ടി രക്തമൊഴുകാൻ തുടങ്ങിയതും ദച്ചു പകപ്പോടെ ദേവനെ നോക്കി..... അവൻ വീണ്ടും തലയിടിക്കാൻ തുടങ്ങിയതും സിദ്ധു അവനെ തടഞ്ഞു...... "" ദേവാ.... നീയെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്....????? "" ഞാനില്ലാതായാലെങ്കിലും എന്നോടുള്ള വെറുപ്പ്‌ മാറിയാലോ.....????? എന്റെ ജീവൻ പോകുന്നത് കാണുമ്പോഴെങ്കിലും എന്നോട് അൽപ്പം കരുണ തോന്നിയാലോ......!!!! അതിനു വേണ്ടി മരിക്കാനും തയ്യാറാ സിദ്ധു ഞാൻ..... ദേവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.......അവന്റെ വാക്കുകൾ മനസ്സിനെ ചുട്ടു പൊള്ളിക്കുന്നതായി അവൾക്ക് തോന്നി... ദേവൻ കണ്ണീരോടെ ദച്ചുവിന്റെ അടുത്തേക്ക് വന്നു....

. """ നിന്റെ കണ്മുന്നിൽ പോലും വരില്ല ഞാൻ.... ദൂരെ നിന്ന് ഒരു നോക്ക് കാണാനുള്ള അനുവാദം.... അത് മാത്രം മതിയെനിക്ക്.....!!!!!! ഇനി എന്നിൽ നിന്ന് ഓടിയൊളിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല..... ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തേടിയെത്തും ഞാൻ.....!!!!! പഴയപോലെ ആത്മഹത്യാ ഭീഷണി ഇനി വേണ്ട..... നിനക്കെന്തെങ്കിലും സംഭവിച്ചാൽ ആ നിമിഷം തന്നെ ഞാനും ജീവനൊടുക്കും.....!!!! മരണത്തിൽ പോലും ഒറ്റക്ക് വിടില്ല ഞാൻ..... ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്നിൽ നിന്നൊരു മോചനം നിനക്ക് അസാധ്യമാണെന്ന്..... അതിന് ശ്രമിച്ചാൽ പിന്നെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ പറയുന്നതിനേക്കാൾ നല്ലത് നീ കണ്ടറിയുന്നതാ.....!!!!!!! ഓർത്തുവെച്ചോ......ദേവൻ പറഞ്ഞതെല്ലാം മൗനമായി കേട്ടു നിന്നതല്ലാതെ ദച്ചുവിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജയൻ അനുവിനടുത്തേക്ക് ചെല്ലുമ്പോൾ അവൾ കരയുകയായിരുന്നു..... ജയൻ പരിഭ്രമത്തോടെ അവളുടെ അരികിലെത്തി.....

"" അനു.... തനിക്കിതെന്തു പറ്റി....??? എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്....???? ജയൻ ചോദിച്ചു തീർന്നുന്നതും അനു കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു..... ദേവനെ കണ്ടത് മുതൽ അവൾക് എന്താണ് സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും ജയനു മനസിലായില്ല..... അവൻ അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു..... അതേ നിമിഷത്തിൽ തന്നെയാണ് യാദൃശ്ചികമായി corridor നടുത്തേക്ക് അമ്മു വന്നത്..... ജയൻ മറ്റൊരു പെൺകുട്ടിയെ ചേർത്തു പിടിച്ചിരിക്കുന്നത് കണ്ടതും ലോകം തന്നെ ഒരു നിമിഷം നിശ്ചലമായാതായി തോന്നി അവൾക്ക്..... അമ്മു സർവ്വനാഡീഞരമ്പുകളുകളും തളർന്നതു പോലെ നിന്നു..... ഹൃദയം ആർത്തലച്ചു കരഞ്ഞപ്പോൾ കണ്ണുനീർ നിലക്കാതെ പെയ്തൊഴുകികൊണ്ടിരുന്നു........ അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായയിരുന്നു ആ കാഴ്ച.....

താൻ ജീവന്റെ ജീവനായി പ്രണയിക്കുന്നവന്റെ കരങ്ങൾ മറ്റൊരുവളെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു...... ഒരുപക്ഷേ തന്നെ വെറുക്കാൻ ഇതുമൊരു കാരണമായിരുന്നിരിക്കാം..... മനസ്സിൽ മറ്റൊരാൾക്കാണ് സ്ഥാനമെന്ന് ഒരിക്കലെങ്കിലും തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രമേൽ പ്രണയിക്കില്ലായിരുന്നു താൻ.....!!!!! അത് കണ്ടു നിൽക്കാൻ തനിക്കാവില്ലെന്ന് ഉറപ്പുള്ളത്കൊണ്ട് തന്നെ അമ്മു കരഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.... ജയൻ പതിയെ അനുവിനെ അടർത്തി മാറ്റി.... അവൾ അപ്പോഴും കരയുകയായിരുന്നു..... "" അനു പ്ലീസ്.... ഇങ്ങനെ കരയല്ലേ..... എന്താണ് നിന്റെ മനസിലെന്ന് പറ.... ദേവനെ കണ്ട നിമിഷം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ ഈ മാറ്റം..... നിനക്കെങ്ങനെ ദേവനെ അറിയാം.....????? നീയും ദേവനുമായി എന്താ ബന്ധം....????? "" ഞാൻ പറയാം ജയ്.....!!!! ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ കൂടി അനു നടന്നതെല്ലാം ജയനോട് പറഞ്ഞു..... എല്ലാം കേട്ടു കഴിഞ്ഞതും അവൾ പറഞ്ഞൊന്നും വിശ്വസിക്കാനാകാതെ ജയൻ ഞെട്ടി തരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story