ദുർഗ്ഗാഗ്നി: ഭാഗം 76

durgagni

രചന: PATHU

""മുന്നിൽ ദച്ചു നിൽക്കുന്നുണ്ടെന്ന് അറിഞ്ഞതും ദേവൻ തലയുയർത്തി നോക്കി..... ദേവന്റെ മനസ്സിലെ വേദന അവന്റെ കണ്ണുകളിൽ തന്നെ പ്രകടമായിരുന്നു..... ആ നെറ്റിയിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു..... ടേബിളിനു മുകളിലുണ്ടായിരുന്ന കോട്ടൻ കയ്യിലെടുത്തുകൊണ്ട് ദച്ചു അവന്റെ നെറ്റിയിലുണ്ടായിരുന്ന രക്തം ഒപ്പിയെടുത്തു..... ദേവൻ ഈ സംഭവിക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ അതിശയത്തോടെ അവളെ നോക്കിക്കൊണ്ട് അതിയായ സന്തോഷത്തോടെ തന്റെ നെറ്റിയിൽ അമർന്ന അവളുടെ കൈയ്യിൽ തൊട്ടതും ദച്ചു നിറകണ്ണുകളോടെ അവനെ തന്നെ നോക്കി.... ദേവൻ അവളെ വലിച്ചടുപ്പിച്ച്കൊണ്ട് തനിക്കഭിമുഖമായി മടിയിലേക്കിരുത്തി.... രണ്ടുപേരും പരസ്പരം നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കി..... "" എന്നോടുള്ള വെറുപ്പും ദേഷ്യവും ഒരൽപ്പമെങ്കിലും കുറഞ്ഞോ....??? അതോ ഇപ്പോഴും വെറുപ്പാണോ എന്നെ....??? അവന്റെ സ്വരം വല്ലാതെ ചിലമ്പിച്ചു പോയിരുന്നു.... ദേവൻ ചോദിച്ചു തീർന്നതും ദച്ചു അവന്റെ മുഖം കൈകുമ്പിളിലേക്ക് എടുത്തു.... ""

ഒരുപാട് വേദനിപ്പിച്ചൂല്ലേ ഞാൻ....???? ദച്ചു കരഞ്ഞുകൊണ്ട് അവനോട് ചോദിച്ചതും ദേവന്റെ ഹൃദയം തകരുന്നത് പോലെ തോന്നി..... "" ഇല്ല ദച്ചു.... ഞാനല്ലേ നിന്നെ വേദനിപ്പിച്ചത് മുഴുവൻ.... ഇനിയും എന്നെ വിട്ടു പോകല്ലേ.... അങ്ങനെ സംഭവിച്ചാൽ ഒരു മുഴു ഭ്രാന്തനായി പോകും ഞാൻ....!!!!!! "" ഇല്ല... എവിടെയും പൊകില്ല.... ഇത്രയും കാലം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച പ്രണയം മുഴുവൻ അനുഭവിക്കണമെനിക്ക്.... മനപ്പൂർവം തരാതിരുന്ന സ്നേഹം മുഴുവൻ തന്നു തീർക്കണം.... എനിക്ക്.... എനിക്ക് ഇഷ്ടമാണ് ദേവട്ടനെ..... ജീവിക്കണം നമുക്ക്..... പരസ്പരം പ്രണയം പങ്കുവെച്ച് ഈ ജന്മം മുഴുവൻ സന്തോഷത്തോടെ ജീവിച്ചു തീർക്കണം.....!!!!! ദച്ചുവിന്റെ വാക്കുകൾ കേട്ടതും ദേവന് താനീ ലോകം തന്നെ പിടിച്ചടക്കിയതുപോലെ തോന്നി.... അവൻ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തി.... അടുത്ത നിമിഷം തന്നെ ദേവന്റെ ചുണ്ടുകൾ ദച്ചുവിന്റെ ചുണ്ടുകളെ പൊതിഞ്ഞു..... അവളുടെ അധരങ്ങളെ ആവേശത്തോടെ അവൻ നുകർന്നു..... മനസ്സിലെ പ്രണയത്തിന്റെ തീവ്രത പറയാതെ പറയുന്നതു പോലെ.....

ദേവന്റെ കൈകൾ അവളുടെ വയറിനെ തഴുകിയപ്പോൾ ദച്ചുവിന്റെ കൈകൾ അവന്റെ തലമുടിയിൽ കോർത്തു വലിച്ചു.... പ്രണയം അത്രമേൽ നിറഞ്ഞു നിന്ന ചുംബനം.... പരസ്പരം മതിമറന്നു രണ്ടുപേരും അതിൽ ലയിച്ചു..... ആ ചുംബനത്തിൽ അവന്റെ ഹൃദയതാളമുണ്ടായിരുന്നു.... ചേർത്തു പിടിച്ച കരങ്ങളിൽ കരുതലിന്റെ സ്പർശമുണ്ടായിരുന്നു....അവൾക്കായ് മാത്രം നിലനിൽക്കുന്ന അവന്റെ ജീവനിലലിഞ്ഞു ചേർന്നിരിക്കുന്ന പ്രണയത്തിന്റെ നിത്യ വസന്തമുണ്ടായിരുന്നു..... ദച്ചു ഒന്ന് പിടഞ്ഞതും ദേവൻ മനസ്സില്ലാ മനസോടെ അവളുടെ അധരങ്ങളെ മോചിപ്പിച്ചു..... ദച്ചുവിന്റെ മുഖം നാണത്താൽ ചുവന്നുതുടുത്തു..... ദേവൻ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി......!!!!!! ദച്ചു അവന്റെ കയ്യിൽ അമർന്നിരുന്ന അവളുടെ കൈ പിൻവലിച്ചപ്പോഴാണ് താൻ ഇത്രയും നേരം സ്വപ്‍നം കണ്ടാതാണെന്ന് ദേവൻ തിരിച്ചറിഞ്ഞത്...... അപ്പോഴേക്കും ദച്ചു അവന്റെ നെറ്റിയിൽ ഉണ്ടായിരുന്ന രക്തതുള്ളികൾ ഒപ്പിയെടുത്തിരുന്നു.......

( അത് പിന്നെ, ദച്ചു എന്തായാലും അമ്പിനും വില്ലിനും അടുക്കാത്ത സ്ഥിതിക്ക് ചെക്കൻ വല്ലപ്പോഴും ഇതുപോലെ സ്വപ്നങ്ങൾ കാണുന്നത് ഒരു തെറ്റാണോ....😌 ഞാൻ നന്നായീന്ന് നിങ്ങൾ ബെർതേ തെറ്റിദ്ധരിച്ചു....😜 പൊങ്കാലകൾ മൊത്തമായും ചില്ലറയായും സ്വീകരിക്കുന്നതാണേ 🙈 ) ദച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദേവൻ അവളുടെ കൈ പിടിച്ചു നിർത്തി..... ദച്ചു തിരിഞ്ഞു നോക്കിയതും ദേവൻ ബെഡിൽ നിന്ന് എഴുന്നേറ്റു.... "" എന്നോട് ഒന്ന് ദേഷ്യപ്പെടുകയെങ്കിലും ചെയ്തൂടെ....??? പൊട്ടിത്തെറിക്കാനൊരുങ്ങുന്ന വാക്കുകളെ മൗനത്താൽ അടക്കി പിടിച്ച് സ്വയം ഉരുകണ്ട.... പറയുന്നതെന്തും കേട്ടു നിൽക്കാൻ ബാധ്യസ്ഥനാണ് ഞാൻ.....!!!!! ഇനി അതല്ല മൗനം കൊണ്ടു കൂടി വേദനപ്പിക്കാനാണെങ്കിൽ അതുമാവാം..... "" ഇതുവരെ പറഞ്ഞതിൽ കൂടുതലായി ഒന്നും തന്നെ എനിക്ക് പറയാനില്ല.... നിങ്ങളനുഭവിച്ച വേദനകളോരോന്നും എണ്ണി എണ്ണി പറഞ്ഞല്ലോ.... ഒരു പ്രാവശ്യമെങ്കിലും എന്റെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്ക്.... അപ്പോഴേ മനസിലാകൂ എന്റെ അവസ്ഥ എന്താണെന്ന്.....

ആ നശിച്ച ഓർമ്മകളൊക്കെയും ഒരിക്കലും മായാത്ത മുറിവുകളായി ഇന്നും എന്റെ ഹൃദയത്തിൽ അവശേഷിക്കുന്നുണ്ട്....!!!!! അത്‌ മറക്കാൻ കഴിയാത്തടുത്തോളം എങ്ങനെയാണ് എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ പറ്റുന്നത്..???? "" ഒരിക്കലും അതിന് കഴിയില്ലെന്നാണോ....???? എന്റെ സ്നേഹം കൊണ്ട് നിനക്ക് എന്നോടുള്ള മനോഭാവം മാറ്റിയെടുക്കാമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട് ദച്ചു.... അതിനൊരവസരം.... അതേ ഞാൻ ചോദിക്കുന്നുള്ളു..... കൂടുതലൊന്നും വേണ്ട..... ഒരു സുഹൃത്തിന്റെ സ്ഥാനത്തുള്ള പരിഗണന....???? അത്രയെങ്കിലും....???? "" സമ്മതം...... അതിനു മുൻപ് ദേവപ്രതാപ് എനിക്കൊരു വാക്ക് കൂടി തരണം.... ഇനി അങ്ങോട്ട് വെറുമൊരു സുഹൃത്തായി മാത്രമേ ഞാൻ നിങ്ങളുടെ മനസ്സിൽ ഉണ്ടാകു എന്ന്....!!! അങ്ങനെയൊരുറപ്പ് തരാൻ കഴിയുമോ.....???? "" എനിക്കതിന് പറ്റില്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാം ദച്ചു..... ഇനി എനിക്ക് ഒന്നും പറയാനില്ല.... എല്ലാം നിന്റെ ഇഷ്ടം പോലെ.... ഈ മനസ്സ് മാറുന്ന ദിവസത്തിനായി കാത്തിരുന്നോളാം ഞാൻ.....

അതതെന്റെ മരണം വരെ നീണ്ടു പോയാലും.....!!!!!! "" ഒരു മനുഷ്യനോട്‌ തോന്നുന്ന സഹതാപം മാത്രമേ എനിക്ക് നിങ്ങളോടുള്ളു.... അതുകൊണ്ടാണ് വന്നതും കണ്ടതും..... കൂടുതലൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്‍.....!!!!! "" അത്രയെങ്കിലും മനസ്സ് കാണിച്ചല്ലോ.... സന്തോഷം.... ഒരുപാട് ഒരുപാട് സന്തോഷം..... ഒരപേക്ഷയുണ്ട്.... ഇനിയും എന്നെ പേടിച്ച് ഒരൊളിച്ചോട്ടത്തിന് മുതിരരുത്..... നിന്റെ നിഴൽവെട്ടത്ത്‌ പോലും വരില്ല ഞാൻ....!!!! ദൂരെ എവിടെയെങ്കിലും നിന്ന് ഒരുനോക്ക് കണ്ടോളാം...."" ദേവൻ നിറകണ്ണുകളോടെ പറഞ്ഞു നിർത്തി..... മറുപടി ഒന്നും പറയാതെ അവനെ ഒന്ന് നോക്കുകമാത്രം ചെയ്തുകൊണ്ട് ദച്ചു പുറത്തേക്കിറങ്ങി..... പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും അവന്റെ വാക്കുകൾ സൃഷ്ടിച്ച ചുഴികളുടെ ആഴങ്ങളിൽ മുങ്ങി താഴുകയായിരുന്നു അവളുടെ മനസ്സ്..... ദച്ചുവും അനുവും എയർപോർട്ടിൽ നിന്ന് നേരെ ഹോസ്പിറ്റലിലേക്കായിരുന്നു വന്നത്.... അതുകൊണ്ട് തന്നെ വീട്ടിലേക്ക് പോകാൻ അമ്മയും അച്ഛനും അവളെ നിർബന്ധിച്ചു.... അവരുടെ നിർബന്ധത്തിനു വഴങ്ങി അവൾ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.... ദച്ചു അനുവിനെയും കൂട്ടി സൂര്യമഠത്തിലേക്ക് പുറപ്പെട്ടു.... അനുവായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.....

ദേവന്റെ വാക്കുകൾ ദച്ചുവിന്റെ ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു..... കാരണമില്ലാത്ത എന്തോ ഒരു വേദന അവളുടെ മനസ്സിൽ നിറയുന്നത് പോലെ.... "" ഇനിയും തീർന്നില്ലേ ഈ ആലോചന....???? അനുവിന്റെ വാക്കുകളാണ് ദച്ചുവിനെ ചിന്തകളിൽ നിന്ന് തിരികെ കൊണ്ടുവന്നത്..... "" ഞാൻ ഇനി ലണ്ടനിലേക്ക് തിരിച്ചു വരുന്നില്ല അനു.... ഇവിടെ തന്നെ നിൽക്കാനാ തീരുമാനം....!!! "" അതെന്താ അങ്ങനെ....??? രണ്ടു ദിവസം കഴിഞ്ഞാൽ തിരികെ പോകാമെന്നല്ലേ നീ പറഞ്ഞിരുന്നത്..... "" ഇനിയും അച്ഛനെയും അമ്മയെയും വിട്ട് ഞാൻ എങ്ങോട്ടേക്കും ഇല്ല..... "" അത്‌ മാത്രമാണോ ഈ തീരുമാനത്തിന് പിന്നിൽ....???? വേറെ ഒന്നും ഇല്ലാ....???? "" വേറെ എന്ത്....???? നീ വെറുതേ എഴുതാപ്പുറം വായിക്കണ്ട..... ഒരു കാര്യം ചോദിക്കാൻ മറന്നു.... നിനക്ക് എങ്ങനെയാ ദേവനെ പരിചയം....??? ദച്ചുവിന്റെ ചോദ്യം കെട്ടതും ഒരു നിമിഷം എന്തു പറയണമെന്നറിയാതെ അനു പകച്ചു.... "" അത്.... അത് പിന്നെ....!!! "" നീ എന്താ അനു എന്നിൽ നിന്ന് ഒളിക്കാൻ ശ്രമിക്കുന്നത്....

എനിക്കറിഞ്ഞേ തീരു.... എന്താ.... എന്താ നിങ്ങൾ തമ്മിലുള്ള ബന്ധം....???? അനു എന്തോ പറയാൻ തുടങ്ങിയതും പെട്ടന്നാണ് അവരുടെ കാറിനെ ഓവർ ടേക്ക് ചെയ്ത് ഒരു Mercedes- Benz പാഞ്ഞു വന്നു നിന്നത്..... ( തുടരും ) നമ്മുടെ സ്റ്റോറിയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ട്വിസ്റ്റ്‌ വരാൻ പോകുവാണേ.... ട്വിസ്റ്റ്‌ എന്താന്ന് ഊഹിക്കുന്നവർക്ക് ഗിഫ്റ്റ് ഉണ്ടായിരിക്കും....😁🏃‍♀️ നെക്സ്റ്റ് നാളെ ചിലപ്പോഴെ ഉണ്ടാകൂട്ടോ.... ഇന്നലത്തെ part ഡിലീറ്റ് ആയി പോയതുകൊണ്ട് അത്കൂടി ഇതിനോടൊപ്പം പോസ്റ്റ്‌ ചെയ്യുവാട്ടോ....👇 ""അനു പ്ലീസ്.... ഇങ്ങനെ കരയല്ലേ..... എന്താണ് നിന്റെ മനസിലെന്ന് പറ.... ദേവനെ കണ്ട നിമിഷം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ ഈ മാറ്റം..... നിനക്കെങ്ങനെ ദേവനെ അറിയാം.....????? നീയും ദേവനുമായി എന്താ ബന്ധം....????? "" ഞാൻ പറയാം ജയ്.....!!!! ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ കൂടി അനു നടന്നതെല്ലാം ജയനോട് പറഞ്ഞു..... എല്ലാം കേട്ടു കഴിഞ്ഞതും അവൾ പറഞ്ഞൊന്നും വിശ്വസിക്കാനാകാതെ ജയൻ ഞെട്ടി തരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.....

"" അനു.... നീ പറഞ്ഞൊക്കെ സത്യം തന്നെയാണോ....???? എനിക്ക്... എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല..... "" വർഷങ്ങളായി എന്റെ മനസ്സിൽ ഒരു നെരിപ്പോടായി നീറി പുകയുന്ന സത്യങ്ങളാണിതെല്ലാം.....!!!! എല്ലാം ദച്ചുവിനോട് തുറന്നു പറയുന്നതിന് മുൻപ് എങ്ങനെയാണ് അവർ തമ്മിലുള്ള വിവാഹം നടനതെന്ന് എനിക്കറിയണം..... "" ഞാനെല്ലാം പറയാം.....!!!! ദച്ചുവും ദേവനുമായുള്ള വിവാഹം നടക്കാനിടയായ സാഹചര്യങ്ങളെല്ലാം ജയൻ അനുവിനോട് പറഞ്ഞു..... എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ദച്ചു അനുഭവിച്ച വേദനകൾ എത്രമാത്രമെന്ന് അനുവിന് ഊഹിക്കാമായിരുന്നു..... "" ജയ്.... ദച്ചു എല്ലാം അറിയണം.... പിന്നീട് അവൾ തീരുമാനിക്കട്ടെ എന്താണ് വേണ്ടതെന്ന്..... "" ഇപ്പൊ വേണ്ട.... അതിനുള്ള സമയമായിട്ടില്ല.... ദച്ചു എല്ലാം അറിയുന്നതിന് മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..... അതിന് ശേഷം മാത്രം എല്ലാവരും ഇതറിഞ്ഞാൽ മതി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അമ്മു പാർക്കിങ്‌ ഏരിയയിലുള്ള ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു..... ശരീരമാകെ ഒരു മരവിപ്പായിരുന്നു..... മനസ്സ് ശൂന്യവും....!!!!! ഒന്ന് പൊട്ടികരയണമെന്ന് ഉണ്ടായിരുന്നെങ്കിലും കണ്ണുനീർ പുറത്തേക്ക് ഒഴുകാതെ തന്നോട് വാശി കാണിക്കുന്നത് പോലെ.....

ജയനെ ആദ്യമായി കണ്ടതു മുതലുള്ള ഓരോ നിമിഷങ്ങളും അമ്മുവിന്റെ മനസിലൂടെ കടന്നു പോയി..... സ്നേഹത്തോടെയുള്ള രു നോട്ടം പോലും ഇന്നുവരെ തനിക്ക് നേർക്ക് ഉണ്ടായിട്ടില്ല..... നോക്കിലും വാക്കിലും വെറുപ്പായിരുന്നു..... എന്നിട്ടും താൻ ജീവനെക്കാളേറെ പ്രണയിച്ചു..... തന്നോടുള്ള വെറുപ്പിന് കാരണം ദേവേട്ടനാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്..... എങ്കിലും എന്നെങ്കിലും തന്നെയും തന്റെ സ്നേഹത്തെയും മനസിലാക്കുമെന്ന് വിശ്വസിച്ചു..... "" ഹൃദയം തന്ന് നിങ്ങളെ ഞാൻ പ്രണയിച്ചപ്പോൾ അറിഞ്ഞിരുന്നില്ല എന്റെ ഹൃദയം തകർത്തെറിഞ്ഞുകൊണ്ട് വിദൂരങ്ങളിലേക്ക് പോയി മറയുമെന്ന്..... എന്റെ ഹൃദയത്തിന്റെ ആഴമേറിയ മുറിവിൽ ഉപ്പുരസം നിറച്ചുകൊണ്ട് നിങ്ങളുടെ ഓർമ്മകളുടെ വിണ്ണിൽ നിന്നും കണ്ണുനീർ പൊഴിയാത്ത ദിനമാണിന്ന്..... മറക്കാൻ ശ്രമിക്കുതോറും ഓർമ്മകൾ ഒരുപക്ഷേ തീവ്രമാകാം.... തലച്ചോറിൽ സൂചിമുന ആഴ്ന്നിറങ്ങുന്നത് പോലെയാണ് ജയേട്ടാ നിങ്ങളെ പറ്റിയുള്ള ചിന്തകൾ എന്നിൽ നിലനിൽക്കുന്നത്..... ആ വേദന ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു..... ഇന്നെന്റെ ഓരോ നിശ്വാസത്തിലും ജീവന്റെ തുള്ളികൾ അറ്റു പോകുന്നത് പോലെ.... ശ്വാസം നിലച്ചത് പോലെ അമ്പരപ്പിക്കുന്ന ശൂന്യത എന്നെ പൊതിയുന്നുണ്....

എന്റെയുള്ളിൽ ജീവൻ നിലനിൽക്കുന്നുണ്ടാവാം.... പക്ഷേ ഒന്നുമാത്രം മനസിലാവുന്നില്ല, മനസ്സിന്റെ ബോധതലങ്ങൾ എകാന്തയുടെ പടുകുഴിയിൽ വേദനയോടെ നിലനിൽക്കാൻ ഈ ജീവൻ മാത്രം എന്തിന് ബാക്കി....????? നിങ്ങളെ മറ്റൊരുവാൾക്കൊപ്പം കണ്ട നിമിഷം മരിക്കാതെ ഞാൻ പിടഞ്ഞു മരിച്ചു കഴിഞ്ഞു.....!!!!!!! മറ്റൊരുവളെ മനസ്സിൽ കൊണ്ടുനടക്കുന്നത് കൊണ്ടാണ് എന്നെ ഇത്രമാത്രം അവഗണിച്ചതെന്ന് മനസിലാക്കാൻ കഴിയാതിരുന്ന വിഡ്ഢിയാണ് ഞാൻ....."" ജയനെ കുറിച്ചുള്ള ചിന്തകൾ അവളെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ തോന്നി..... പെട്ടന്ന് തന്നെ തനിക്കടുത്ത് ആരോ വന്നു നിൽക്കുന്നതായി തോന്നിയതും അമ്മു തലയുയർത്തി നോക്കി...... "" എന്താടോ ഇവിടെ വന്ന് ഒറ്റക്കിരിക്കുന്നത്....???? ഡോക്ടർ ഒരു പുഞ്ചിരിയോടെ അമ്മുവിനോട് ചോദിച്ചതും അവൾ പ്രയാസപ്പെട്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... "" ഒന്നൂല്ല ഡോക്ടർ.... ഞാൻ വെറുതേ..... അമ്മു ഉള്ളിലുള്ള സങ്കർഷങ്ങൾ പുറമേ അറിയാതിരിക്കാൻ പരമാവധി ശ്രമിച്ചു..... "" ദേവന്റെ കാര്യത്തിൽ ഇനിയൊരു ടെൻഷനും വേണ്ട..... പുള്ളിയുടെ വേദനയും വേദനക്കുള്ള മരുന്നുമെല്ലാം ഒരാളല്ലേ.... മാഡം വന്ന സ്ഥിതിക്ക് ഇനി പേടിക്കാൻ ഒന്നും തന്നെയില്ല.... He will be alright.....

പിന്നെ, എനിക്ക് ദക്ഷയോട് മറ്റൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു..... "" എന്താ ഡോക്ടർ....???? "" അത് എങ്ങനെ പറയണെമെന്ന് എനിക്കറിയില്ല.... അധികം വളച്ചുകെട്ടുന്നില്ല..... എനിക്ക്.... എനിക്ക് തന്നെ ഇഷ്ടമാണ്..... വെറുമൊരിഷ്ടമല്ല.... കണ്ട നിമിഷം മുതൽ തന്നെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയി താൻ..... എന്റെ ജീവനായി എന്റെ അവസാന ശ്വാസം വരെ ചേർത്തു പിടിച്ച് പൊന്നുപോലെ നോക്കിക്കോളാം ഞാൻ....!!!! അത്രക്ക് ഇഷ്ടമാടോ തന്നെ..... ഇപ്പൊ ഒന്നും പറയണ്ട.... നന്നായി ആലോചിച്ച് എനിക്കൊരു മറുപടി തന്നാൽ മതി.... തന്റെ മറുപടി കിട്ടിയാൽ ഞാൻ മാധവൻ സർനോട് സംസാരിച്ചോളാം....."" ഡോക്ടർ പറഞ്ഞു തീർന്നതും അമ്മു ഒന്ന് പുഞ്ചിരിച്ചു.... വേദനയിൽ കുതിർന്ന പുഞ്ചിരി.... "" ആലോചിക്കാൻ ഒന്നും തന്നെയില്ല..... എനിക്ക് ഈ ബന്ധത്തിന് താൽപ്പര്യമില്ല.....!!!!! അമ്മുവിന്റെ പെട്ടന്നുള്ള മറുപടി കേട്ടതും ഡോക്ടറിന്റെ മുഖത്ത്‌ വേദന നിറഞ്ഞു...... "" തനിക്ക് എന്നെ ഇഷ്ടമായില്ലേ.....???? എന്താടോ ദക്ഷാമാധവിന്റെ അന്തസ്സിനും പ്രൗഡിക്കും ഒരു ഡോക്ടർ പോരാന്നു തോന്നുന്നുണ്ടോ....??? അതുകൊണ്ടാണോ ഈ അവഗണന....???? "" ഒരിക്കലുമല്ല.... ഡോക്ടറിനെ പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട് അച്ഛൻ.... വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് താങ്കൾ.....

ഒരു ഫ്രണ്ട്‌ എന്നതിൽ കവിഞ്ഞ് മറ്റൊരു രീതിയിൽ എനിക്ക് ഡോക്ടനെ കാണാനാവില്ല..... ഡോക്ടറിനെ എന്നല്ല മറ്റാരെയും.....!!! ഞാനൊരാളെ സ്നേഹിക്കുന്നുണ്ട്.... എന്റെ ജീവനേക്കാളേറെ..... മരണം വരെ ആ മുഖം എന്റെ മനസ്സിൽ നിന്ന് പറിച്ചു മാറ്റാനാവില്ല.... അതുപോലെ തന്നെ ആ സ്ഥാനത്തേക്ക് മറ്റൊരാളെ സങ്കൽപ്പിക്കാനും.....!!!!! "" സോറി.... ഞാൻ.... ഞാനറിയാതെ....."" അയാളുടെ സ്വരത്തിൽ വേദനയും നിരാശയുമെല്ലാം കലർന്നിരുന്നു..... "" It's Okay, Sorry too...."" അത് പറഞ്ഞുകൊണ്ട് ദച്ചു മുന്നോട്ടേക്ക് നടക്കാൻ തുടങ്ങിയതും അവൾക്കെന്തോ തല കറങ്ങുന്നതായി തോന്നി.... അമ്മു താഴേക്ക് വീഴാൻ തുടങ്ങിയതും പെട്ടന്ന് തന്നെ ഡോക്ടർ അവളെ താങ്ങി പിടിച്ചു.... കാറിനടുത്തേക്ക് നടക്കുമ്പോഴാണ് ജയൻ ഈ കാഴ്ച കാണുന്നത്.... അമ്മുവിനെ അങ്ങനെയൊരു സാഹചര്യത്തിൽ കണ്ടതും അവൻ വിശ്വാസം വരാതെ അവളെ തന്നെ നോക്കി..... അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.....ഉള്ളിൽ വേദനയും സങ്കടവുമെല്ലാം നിറഞ്ഞു വന്നു.....

അവൻ അതിയായ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും പെട്ടന്ന് എന്തോ ഓർത്തത് പോലെ അവിടെ തന്നെ നിന്നു..... അവരെ ഒരുമിച്ചു കാണുന്ന ഓരോ നിമിഷവും ജയൻ ദേഷ്യം നിയനന്ത്രിക്കാൻ പാടുപെടുകയായിരുന്നു..... ഇനിയും കണ്ടു നിന്നാൽ സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ജയൻ പെട്ടന്ന് തന്നെ കാറിലേക്ക് കയറി..... ജയന്റെ കാർ അവിടെ നിന്ന് ചീറി പാഞ്ഞു..... "" എന്താടോ...??? എന്താ പറ്റിയത്....???? "" തലചുറ്റുന്നത് പോലെ.... ഞാൻ ഫുഡ് കഴിച്ചിട്ടില്ലായിരുന്നു.... ചിലപ്പൊ അതാകും.... അമ്മു വീണ്ടും മുന്നോട്ടേക്ക് നടക്കാൻ തുടങ്ങി..... "" ഞാനും കൂടെ വരണോ....??? "" വേണ്ട ഡോക്ടർ.... ഞാൻ പൊയ്ക്കോളാം.... അവൾ നിറവികാരതയോടെ ഒന്ന് പുഞ്ചിരിച്ച ശേഷം അവിടെ നിന്ന് നടന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""പഴയപോലെ ആത്മഹത്യാ ഭീഷണി ഇനി വേണ്ട..... നിനക്കെന്തെങ്കിലും സംഭവിച്ചാൽ ആ നിമിഷം തന്നെ ഞാനും ജീവനൊടുക്കും.....!!!! മരണത്തിൽ പോലും ഒറ്റക്ക് വിടില്ല ഞാൻ.....

ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്നിൽ നിന്നൊരു മോചനം നിനക്ക് അസാധ്യമാണെന്ന്..... അതിന് ശ്രമിച്ചാൽ പിന്നെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞാൻ പറയുന്നതിനേക്കാൾ നല്ലത് നീ കണ്ടറിയുന്നതാ.....!!!!!!! ഓർത്തുവെച്ചോ......ദേവൻ പറഞ്ഞതെല്ലാം മൗനമായി കേട്ടു നിന്നതല്ലാതെ ദച്ചുവിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.... "" ഭൂമിയോളം താഴ്ന്നു നിൽക്കുകയാണ് ഞാൻ.... ഇനിയും എന്നെ ചവിട്ടി താഴ്ത്തരുത് ദച്ചു.....!!!! ഇനിയും എന്നെ ഉൾക്കൊള്ളാൻ കഴിയുന്നെങ്കിൽ നിനക്ക് മുന്നിൽ ഒറ്റ വഴിയേ ഉള്ളു..... എത്രയും പെട്ടന്ന് എന്റെ ജീവൻ പോകാൻ പ്രാർത്ഥിക്ക്.... അല്ലെങ്കിൽ നിന്റെ കൈകൊണ്ട് തന്നെ എന്നെ കൊന്നോ..... അങ്ങനെ എങ്കിലും ഞാൻ നിന്നോട് ചെയ്തുകൂട്ടിയ തെറ്റുകൾക്കൊക്കെ പരിഹാരമാവട്ടെ..... എന്റെ മരണത്തിനല്ലാതെ മറ്റൊന്നിനും നിന്നോടുള്ള എന്റെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിയില്ല.....!!!!!! * അസ്ത്രങ്ങൾക്ക് മുന്നിൽ നീ എന്നെ എറിഞ്ഞുകൊടുക്കുക.....നിന്റെ കോപാഗ്നിയിലെന്റെ നിമിഷങ്ങൾ ഉരുകി തീരട്ടെ....!!!. കൂർത്ത മുനകൾക്ക് മുന്നിലെന്റെ ജീവൻ പിടയട്ടെ....!!!!!നിന്റെ വീഞ്ഞുകോപ്പയിലെന്റെ രക്തം പകരുക.... നിന്റെ ദാഹം ശമിക്കുവോളം ഞാൻ മൂകമായിരിക്കും.....

എന്റെ ആത്മാവിനെ നിന്റെ വിശപ്പിൽ വിഴുങ്ങുക.... നിന്റെ കനൽ കണ്ണുകളിൽ ഞാൻ വെന്തുരുകട്ടെ....!!!!! നിന്റെ മുന്നിൽ വേദനയോടെ എന്റെ ചേതന കേഴുമ്പോഴും ഞാൻ പുഞ്ചിരിക്കാം.... എങ്കിലും ഒന്ന് മാത്രം.... നിന്റെ വിരഹം അതിജീവിക്കാൻ എന്റെ പ്രാണനു ശേഷിയില്ല.....!!!!!!!! ( കടപ്പാട് )* ദേവൻ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ബെഡിലേക്ക് ഇരുന്നു..... ശരീരത്തിന്റെ യാതൊരു വേദനയും അവനെ ബാധിച്ചില്ല.... പക്ഷേ മനസിന്റെ വേദന അത് വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതിനും അപ്പുറമായിരുന്നു..... ദച്ചു അപ്പോഴും മൗനത്തെ തന്നെ കൂട്ടുപിടിച്ചിരിക്കുകയായിരുന്നു..... ദേവന്റെ അവസ്ഥ കണ്ട് സിദ്ധു അവന്റെടുത്തേക്ക് പോകാൻ തുടങ്ങിയെങ്കിലും എന്തോ ഓർത്തത് പോലെ ദച്ചുവിനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങി..... ദച്ചു പതിയെ ദേവനടുത്തേക്ക് നടന്നു...... മുന്നിൽ അവൾ നിൽക്കുന്നുണ്ടെന്ന് അറിഞ്ഞതും ദേവൻ തലയുയർത്തി നോക്കി...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story