ദുർഗ്ഗാഗ്നി: ഭാഗം 77

durgagni

രചന: PATHU

""നിന്റെ സ്വരം മാത്രം കാതുകളിൽ അലയടിക്കുന്നു.... നിന്റെ രൂപം മാത്രം ഹൃദയത്തിലെ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്നു....!!!!!!!!! നിന്റെ ഓർമ്മകളെ വലിച്ചെറിഞ്ഞുകൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് എങ്ങനെ കഴിയും...???? എന്നെ തേടിയെത്തുന്ന ഓരോ ഗന്ധവും ഞാൻ പോലുമാറിയാതെ നിന്നെ ഞാനുമായി ബന്ധിപ്പിക്കുന്നു.... ഒരിക്കലും അകലുവാനാകാത്ത വിധത്തിൽ നിന്നെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുവെച്ച നിമിഷങ്ങളിൽ നീ പറഞ്ഞ വാക്കുകൾ....!!!!! നിനക്ക് എന്നോട് പ്രണയമാണെന്ന്.... ഒരിക്കലും എന്നെ വിട്ടു പോകില്ലെന്ന്.....!!! എത്രമാത്രം സന്തോഷത്തോടെയാണ് ഞാനത് കേട്ടു നിന്നത്....???? എനിക്കറിയില്ല നീ എന്നെ മറക്കുമോ......???? എന്നോട് ക്ഷമിക്കാനുള്ള മനസ്സ് നിനക്ക് ഉണ്ടാകുമോ...??? എങ്കിലും ഞാൻ കാത്തിരിക്കുന്നു.... നീയെന്നെ തേടിയെത്തുന്ന ഒരു ദിവസത്തിനായി.... കാത്തിരിപ്പുകളിൽ നിന്നെ നിറച്ചു ജീവിക്കുന്നു.... നിനക്കായ് കാത്തിരിക്കുവാൻ വേണ്ടി മാത്രം ഞാൻ ജീവിക്കുന്നു....!!!!

നീയും ഞാനും പിരിഞ്ഞ അതേ തീരത്ത് നിൽക്കുകയാണ് ഞാൻ.... ഓർമ്മകൾ വിട്ടൊഴിഞ്ഞ നിമിഷത്തിൽ ഒരായിരം പ്രാവശ്യം ചോദിച്ചതല്ലേ ഞാൻ, ചെയ്ത തെറ്റുകളൊക്കെയും ക്ഷമിക്കാൻ കഴിയുമോന്ന്...??? അന്നെല്ലാം എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് നീ ചെയ്തത്.... ഒരിക്കലും അകലാനാവാത്ത വിധത്തിൽ എന്റെ ഹൃദയമിടിപ്പിൽ പോലും അലിഞ്ഞു ചേരുകയായിരുന്നു നീ.... എല്ലാം അറിഞ്ഞ നിമിഷത്തിൽ എന്നെ വിട്ടകന്നപ്പോൾ നീ തന്ന ഓർമ്മകൾ കൂടി എന്നിൽ നിന്ന് പറിച്ചുമാറ്റാമായിരുന്നില്ലേ.....????? ഹൃദയത്തിനുള്ളിൽ മായ്ച്ചാലും മായാത്ത നിന്റെ രൂപം മാത്രമാണ് എന്റെ ഇന്നുകളിൽ.....!!!!!! കണ്ണുകളടച്ചു കിടക്കുകയാണെണെങ്കിലും ദേവന്റെ കൺകോണിലൂടെ കണ്ണുനീർ തുള്ളികൾ ഒഴുകിയിറങ്ങുകയായിരുന്നു..... തലയിൽ മൃദുവായ തലോടൽ അറിഞ്ഞാണ് ദേവൻ പതിയെ കണ്ണുകൾ തുറക്കുന്നത്.... മുന്നിൽ അമ്മയെ കണ്ടതും അവൻ നിർവികാരതയോടെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..... "" നിന്നെ ഇങ്ങനെ കാണുന്ന ഓരോ നിമിഷം ഞാനും അച്ഛനും ഉരുകി തീരുകയാണ് ദേവാ...... ഇനിയും ഇങ്ങനെ നീറി നീറി ജീവിക്കാൻ വയ്യ.... കൂടുതലൊന്നും വേണ്ട എന്റെ കുട്ടിയെ ആ പഴയ ആളായി തിരിച്ചു കിട്ടിയാ മാത്രം മതി.....

"" അമ്മ പേടിക്കണ്ട.... എനിക്കിപ്പൊ ഒരുകുഴപ്പവും ഇല്ല.... എന്നോട് വെറുപ്പാണെങ്കിലും എന്നെ കാണാൻ വന്നല്ലോ.... അതിനുള്ള മനസ്സ് ദച്ചു കാണിച്ചില്ലേ....??? അതിൽ കൂടുതലൊന്നും ആഗ്രഹിക്കാനുള്ള അർഹത ഇല്ലാത്തവനല്ലേ ഞാൻ....???? "" ദേവാ.... നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ദച്ചു മോൾക്ക് ആകില്ല മോനെ.... പെണ്ണിന്റെ മനസ്സാണ്.... അതിനെ കീഴ്പ്പെടുത്താൻ സ്നേഹത്തേക്കാൾ വലിയൊരായുധവും ഭൂമിയിലില്ല.....!!!!! ഇന്നല്ലെങ്കിൽ നാളെ നിന്റെ സ്നേഹം ഉറപ്പായും അവൾ തിരിച്ചറിയും.... എല്ലാ തെറ്റുകളും ക്ഷമിച്ച് എന്റെ മോന്റെ അടുത്തേക്ക് ഓടി വരും.... അമ്മക്കുറപ്പാ അത്..... "" അവളോടുള്ള എന്റെ സ്നേഹം എത്രയാണെന്ന് ഒരുപക്ഷേ എന്നെക്കാൾ നന്നായി അവൾക്കറിയാം..... പക്ഷേ അവളതൊരിക്കലും അംഗീകരിക്കില്ല..... അതിന്റെ പേരിൽ ഒരിക്കലും ഒരു നോട്ടം കൊണ്ട് പോലും ദച്ചുവിനെ കുറ്റപ്പെടുത്താൻ കഴിയില്ല എനിക്ക്..... അത്രക്ക് ഞാൻ അവളെ വേദനിപ്പിച്ചിട്ടുണ്ട്..... അതിന്റെയൊക്കെ ശിക്ഷ ഞാൻ അനുഭവിക്കേണ്ടത് തന്നെയാണ്.... ""

ദച്ചുമോളെ ഞാൻ പറഞ്ഞു മനസിലാക്കാം.... ഇതിന്റെ പേരിൽ എന്റെ മോൻ വേദനിക്കുന്നത് കണ്ടു നിൽക്കാൻ കഴിയുന്നില്ല അമ്മക്ക്....... "" ആരൊക്കെ എന്തൊക്കെ അവളുടെ മനസ്സ് മാറ്റാൻ കഴിയില്ല.... ഞാൻ പറഞ്ഞില്ലേ, അമ്മ പേടിക്കണ്ട.... ഞാനിനി സ്വയം ശിക്ഷിക്കില്ല....!!!! ദച്ചുവിനെ കാണണമെന്ന് തൊന്നുമ്പൊ ദൂരെ എവിടെയെങ്കിലും നിന്ന് ഒരുനോക്ക് കണ്ടോളാം.... ആ ഒരു സന്തോഷം മാത്രം മതി ഈ ജന്മം മുഴുവൻ ജീവിച്ചു തീർക്കാൻ.....!!!! ദേവന്റെ വാക്കുകൾ കേട്ടതും കൂടുതലൊന്നും പറയാൻ നിൽക്കാതെ നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ലക്ഷ്മി പുറത്തേക്ക് ഇറങ്ങി.... ഒരു രാത്രി കടന്നു പോയി..... ദേവൻ മയക്കത്തിൽ നിന്ന് കണ്ണുകൾ തുറന്നതും ആദ്യം കണ്ടത് ദച്ചുവിനെയാണ്.... അവൻ വിശ്വാസം വരാതെ വീണ്ടും അവളെ തന്നെ നോക്കി.... ബെഡിനടുത്തായുള്ള ചെയറിൽ ഇരിക്കുകയാണ്.... ഒരു നിമിഷം രണ്ടുപേരുടെയും നോട്ടങ്ങൾ തമ്മിലിടഞ്ഞു.... അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന വേദനയിൽ ചാലിച്ച പ്രണയം......!!!!!

തന്റെ ഹൃദയത്തിലേക്കാണ് ആ നോട്ടം ആഴിന്നിറങ്ങുന്നത് എന്ന് മനസിലായതും ദച്ചു നോട്ടം മാറ്റി..... ദേവൻ എഴുന്നേൽക്കാൻ തുടങ്ങിയതും ദച്ചു അവന്റെ അടുത്തേക്ക് വന്നു.... അവളെ കണ്ട നിമിഷത്തിൽ തന്നെ, തന്റെ മനസ്സിൽ നിറഞ്ഞു നിന്ന വേദന സന്തോഷത്തിലേക്ക് വഴിമാറുന്നത് ദേവനറിഞ്ഞു..... പ്രണയത്തിന്റെ മൂർദ്ധനീയ ഭാവം....!!!! "" എന്തെങ്കിലും വേണോ...???? ദച്ചു അവനോട് ചോദിക്കുന്നത് കേട്ടതും ദേവൻ അത്ഭുതത്തോടെ അവളെ നോക്കി.... ആ മുഖത്ത്‌ പതിവ് ഗൗരവമാണെങ്കിലും അതിനൊപ്പം തന്നെ എന്തോ ഒരു പ്രത്യേകത ദേവന് തോന്നി..... "" കുടിക്കാൻ കുറച്ചു വെള്ളം വേണം... "" അത് പറഞ്ഞുകൊണ്ട് ദേവൻ വീണ്ടും എഴുന്നേൽക്കാൻ തുടങ്ങി.... അവൻ തലയിണയിൽ ചാരിയിരുന്നതും ദച്ചു വെള്ളം നിറച്ച ഗ്ലാസ്‌ അവനു നേരെ നീട്ടി.... ദേവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് ഗ്ലാസ്‌ കയ്യിൽ വാങ്ങാതെ ചുണ്ട് അതിലേക്ക് അടുപ്പിച്ചുകൊണ്ട് വെള്ളം കുടിക്കാൻ തുടങ്ങി.... അവൾ കൈ പിൻവലിക്കാൻ തുടങ്ങിയതും ദേവൻ അവളുടെ കയ്യിൽ പിടിച്ചുവെച്ചുകൊണ്ട് ഗ്ലാസ്സിലെ വെള്ളം മുഴുവൻ കുടിച്ചു.... ദേവൻ കുറുമ്പോടെ ഒന്ന് പുഞ്ചിരിച്ചതും ദച്ചു അവനെ കൂർപ്പിച്ചു നോക്കി..... "" എന്താ ഇവിടെ.....??? ""

ഇങ്ങോട്ട് വരാൻ പാടില്ലെന്ന് പുറത്ത് ബോർഡ്‌ ഒന്നും കണ്ടില്ല...... ദച്ചു ഉറച്ച സ്വരത്തോടെ തന്നെ പറഞ്ഞു.....!!! മനസ്സ് സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തപ്പെട്ടിരിക്കുകയാണെങ്കിലും ദേവൻ അത് പുറമേ കാണിച്ചില്ല..... അപ്പോഴാണ് ദേവനുള്ള ആഹാരവുമായി ലക്ഷ്മി അകത്തേക്ക് വന്നത്.... ദേവന്റെ അടുത്ത് ദച്ചു നിൽക്കുന്നത് കണ്ടപ്പൊ തന്നെ അവരുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു..... വരുമെന്ന് യാതൊരു ഉറപ്പും ഇല്ലാതെയാണ് ദച്ചുവിനെ വിളിച്ചത്..... ഏറെ നിർബന്ധിക്കേണ്ടി വന്നു.... മനസ്സിൽ അമ്മയുടെ സ്ഥാനം ഉള്ളതുകൊണ്ടാവാം കരഞ്ഞു പറഞ്ഞപ്പൊ വരാമെന്ന് സമ്മതിച്ചത്..... ലക്ഷ്മി നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു..... "" ദേവാ.... അമ്മ ആഹാരം കൊണ്ടുവന്നതാ.... ഇത്രയും നേരമായിട്ടും ഒന്നും കഴിച്ചില്ലല്ലോ..... "" എനിക്ക് വിശപ്പില്ല അമ്മേ.... "" കുറച്ചെങ്കിലും കഴിക്ക് മോനെ.... എത്ര ദിവസമായി മര്യാദക്ക് എന്തെങ്കിലും കഴിച്ചിട്ട്.... മെഡിസിൻ കഴിക്കേണ്ടതല്ലേ..... "" അമ്മക്ക് പറഞ്ഞാ മനസിലാവില്ലേ...???? എനിക്ക് വേണ്ട... "" അമ്മ പൊയ്ക്കോളു...

ആഹാരം ഞാൻ കൊടുത്തോളാം....!!!!! ദച്ചു പറയുന്നത് കേട്ട് ദേവനും അമ്മയും അങ്ങേയറ്റം അത്ഭുതത്തോടെ അവളെ നോക്കി..... ലക്ഷ്മി നിറകണ്ണുകളോടെ ദച്ചുവിന്റെ നെറുകിൽ മൃദുവായി ചുംബിച്ച ശേഷം പുറത്തേക്ക് ഇറങ്ങി.... ദച്ചു പ്ലേറ്റിൽ നിന്ന് ചപ്പാത്തി മുറിച്ചെടുത്ത്‌ ദേവന്റെ വായിലേക്ക് അടുപ്പിച്ചതും ദേവൻ അക്ഷരാർത്ഥത്തിൽ ഞെട്ടി..... സംഭവിക്കുന്നതെല്ലാം സ്വപ്‍നമാണോ സത്യമാണോ എന്ന ആശങ്കയിലായിരുന്നു ദേവൻ അപ്പോഴും..... ദച്ചു അവളുടെ കയ്യിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കിയതും ദേവൻ നിറകണ്ണുകളോടെ വാ തുറന്നു..... സന്തോഷത്താൽ അവന്റെ കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു.... ദച്ചുവിന്റെ കണ്ണുകളും നിറഞ്ഞു വന്നെങ്കിലും ദേവൻ കാണാതെ അവളതു തുടച്ചു..... ആഹാരത്തിനു ശേഷം കഴിക്കാനുള്ള മെഡിസിനും ദച്ചു തന്നെയാണ് എടുത്തുകൊടുത്തത്..... ദച്ചു ഡ്രോയറിലേക്ക് മെഡിസിൻ വെച്ചു തിരിഞ്ഞതും അവൾക്ക് തോട്ടുമുന്നിലായി ദേവൻ ഉണ്ടായിരുന്നു..... ദച്ചു പെട്ടന്ന് പിന്നിലേക്ക് ആഞ്ഞതും ദേവൻ അവളെ ഇടുപ്പിലൂടെ കയ്യിട്ടുകൊണ്ട് അവന്റെ നെഞ്ചോടു ചേർത്തു പിടിച്ചു.....

ദച്ചു അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അകന്നു മാറാൻ നോക്കിയതും ദേവൻ ചിരിയോടെ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു.... "" എന്താ ഈ കാണിക്കുന്നത്....???? വിട്ടേ....!!! "" വിടാൻ തൽക്കാലം ഉദ്ദേശിക്കുന്നല്ലെങ്കിലോ....???? അവൻ കുറുമ്പോടെ പറഞ്ഞതും ദച്ചു അവന്റെ മുഖത്തേക്ക് നോക്കി.... "" എന്റെ ജീവനല്ലേ നീ... നിന്റെ ഓരോ മാറ്റങ്ങളും നിന്നെക്കാൾ നന്നായി എനിക്കറിയാം ദച്ചു.... ഞാൻ അരികിൽ വരുമ്പോ ഇതുപോലെ ചേർത്തു പിടിക്കുമ്പോ ഇന്നലെ വരെ ഈ കണ്ണുകളിൽ കണ്ട എന്നോടുള്ള വെറുപ്പും ദേഷ്യവും ഇന്നീ കണ്ണുകളിൽ കാണാനില്ല..... എന്നോടുള്ളത് ഒരു സാധാരണ മനുഷ്യനോടുള്ള സഹതാപമാണെങ്കിൽ എന്തിനാ ഈ സമയത്ത് ഇങ്ങോട്ടേക്ക് വന്നത്.... ഞാൻ ഭക്ഷണം നിരസിച്ചപ്പൊ എന്നെ ഊട്ടിയത്.....???? ഇതെല്ലാം വെറും സഹതാപം കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ..... ഈ മനസ്സിന്റെ ഏതോ ഒരു കോണിൽ ഞാനുണ്ട്....!!!!!!!! അതല്ലേ ഇതിന്റെയൊക്കെ അർത്ഥം.....???? "" ഇതെല്ലാം നിങ്ങളുടെ വെറും തോന്നലാ....!!!

! ദച്ചു മറ്റെങ്ങോ നോക്കിയാണ് അത് പറഞ്ഞത്.... "" ശരി.... സമ്മതിച്ചു.... എന്റെ മുഖത്തേക്ക് നോക്ക് ദച്ചു..... നീ ഈ പറഞ്ഞത് എന്റെ കണ്ണുകളിലേക്ക് നോക്കി പറയാൻ കഴിയുമോ നിനക്ക്....???? ദേവന്റെ ചോദ്യത്തിനു മുന്നിൽ ദച്ചു ഒരു നിമിഷം പതറി..... ദേവൻ ഒരു പുഞ്ചിരിയോടെ അവളെ കൈകളിൽ നിന്ന് മോചിപ്പിച്ചു..... "" ഇനിയുള്ള എന്റെ കാത്തിരിപ്പ് നിന്റെ മനസ്സിൽ ഞാനുണ്ടെന്ന് നീ തിരിച്ചറിയുന്ന ദിവസത്തിനു വേണ്ടിയാണ്.....!!!!! അത്രയും പറഞ്ഞുകൊണ്ട് ദേവൻ അവളിൽ നിന്ന് അകന്നു മാറി..... താനാണ് ഈ ലോകത്തിലേ ഏറ്റവും സന്തോഷവാനായ മനുഷ്യനെന്ന് പോലും ദേവന് തോന്നിപോയി.... അത്രക്ക് സന്തോഷമായിരുന്നു അവന്റെ മനസ്സ് മുഴുവൻ....!!!!!!! അതിരുകളില്ലാത്ത സന്തോഷം.... ദച്ചുവിന് അവനെ നോക്കാൻ തന്നെ എന്തോ ഒരു മടി തോന്നി.... അവൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഫോൺ റിങ് ചെയ്തത്....അച്ഛൻ എന്ന് സ്‌ക്രീനിൽ കണ്ടതും ദച്ചു കോൾ അറ്റൻഡ് ചെയ്‌തു.... അദ്ദേഹം പറഞ്ഞത് കേട്ടതും ദച്ചു അക്ഷരാർത്ഥത്തിൽ ഞെട്ടി.... ദച്ചുവിനെ മുഖഭാവം കണ്ടതും ദേവൻ ആകെ പരിഭ്രമിച്ചു.... "" എന്താ ദച്ചു... എന്തു പറ്റി...??? ആരാ വിളിച്ചത്...??? "" അച്ഛനാ വിളിച്ചത്..... ജയേട്ടന്റെയും അമ്മുവിന്റെയും വിവാഹം കഴിഞ്ഞെന്ന്....!!!!! കേട്ട വാർത്തയിൽ ദേവനും ഞെട്ടി തരിച്ചു നിന്നു.......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story