ദുർഗ്ഗാഗ്നി: ഭാഗം 78

durgagni

രചന: PATHU

""അച്ഛനാ വിളിച്ചത്.... ജയേട്ടന്റെയും അമ്മുവിന്റെയും വിവാഹം കഴിഞ്ഞെന്ന്....!!!! ദച്ചു പറഞ്ഞത് കേട്ട് ദേവൻ ഞെട്ടലോടെ അവളെ നോക്കി.... കേട്ട വാർത്ത വിശ്വസിക്കാനോ അംഗീകരിക്കാനോ ദേവന് കഴിഞ്ഞില്ല.... "" നീ എന്തൊക്കെയാ ദച്ചു, ഈ പറയുന്നത്....??? ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും അമ്മുവിന്റെ വിവാഹം കഴിഞ്ഞെന്നോ...??? അതും ജയനുമായി...??? ഇല്ല... ഞാനിത് വിശ്വസിക്കില്ല.... "" ഞാൻ സത്യം തന്നെയാണ് പറഞ്ഞത്.... നിങ്ങളെപോലെ തന്നെ കേട്ടത് എനിക്കും വിശ്വസിക്കാനാകുന്നില്ല.... പക്ഷേ അതുകൊണ്ട് സത്യം അതല്ലാതാകുന്നില്ലല്ലോ....???? നമ്മൾ അറിയാത്തതായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്..... അതെന്താണെന്ന് അവർക്കേ പറയാൻ കഴിയു... "" രണ്ടാളും ഇപ്പൊ എവിടെയുണ്ട്.....???? ദേവൻ ഉള്ളിൽ നിറഞ്ഞു വരുന്ന ദേഷ്യം നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു.... "" തറവാട്ടിൽ.... ക്ഷേത്രത്തിൽ നിന്ന് താലി കെട്ടിയ ശേഷം അവിടെക്കാണ് വന്നതെന്നാ അച്ഛൻ പറഞ്ഞത്....??? "" വാ.... ദേവൻ ദച്ചുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് അങ്ങേയറ്റം ദേഷ്യത്തോടെ പുറത്തേക്ക് നടന്നു...

. "" എവിടേക്കാ ഈ പോകുന്നത്...??? ഒരു യാത്രക്ക് പറ്റിയ ആരോഗ്യസ്ഥിതിയിലല്ല നിങ്ങളെന്നുള്ള കാര്യം ഓർമ്മ വേണം....!!!!! "" ഇപ്പൊ എനിക്ക് വലുത് എന്റെ അനിയത്തിയുടെ ജീവിതമാണ്....."" ദേവന്റെ വാക്കുകൾ കേട്ടതും ദച്ചു മറുത്തൊന്നും പറയാൻ നിന്നില്ല.... ഇങ്ങനെയൊരു സാഹചര്യത്തിൽ അവനോട് എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു..... ദേവൻ ദച്ചുവുമായി കാറിനടുത്തേക്ക് വന്നു.... അവളെ കോഡ്രൈവർ സീറ്റിലേക്ക് ഇരുത്തിയ ശേഷം ദേവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.... അപ്പോഴാണ് ലക്ഷ്മി അവിടേക്ക് ഓടി കിതച്ചുകൊണ്ട് വന്നത്.... "" ദേവാ.... നീ എന്താ ഈ കാണിക്കുന്നത്...??? ശരീരം ശ്രദ്ധിക്കണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ....??? ഇപ്പൊ ഇങ്ങനെയൊരു യാത്രയുടെ ആവശ്യമെന്താ...???? "" ഞാനെല്ലാം പറയാം.... അമ്മ കാറിലേക്ക് കയറ്...."" ആദ്യം വിസമ്മതിച്ചെങ്കിലും ദേവൻ നിർബന്ധിച്ച് ലക്ഷ്മിയെ കാറിലേക്ക് കയറ്റി.... കാർ സൂര്യമഠം ലക്ഷ്യമാക്കി ചീറി പാഞ്ഞു..... യാത്രയിലുടനീളം ദേവൻ ഒരു വാക്കുപോലും സംസാരിച്ചില്ല.....

മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു...... ദേവന്റെ ഭാവം കണ്ടതും ലക്ഷ്മിക്ക് അവനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല..... ദച്ചു കൂടെയുണ്ടായിട്ടും ദേവൻ ഇത്രമാത്രം അസ്വസ്ഥനാകണമെങ്കിൽ അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു..... ദച്ചുവിന്റെ മനസ്സിനെയും ഉത്തരം കിട്ടാത്ത കുറേയേറെ ചോദ്യങ്ങൾ അലട്ടുകയായിരുന്നു..... അമ്മുവിന് ജയേട്ടനോടുള്ള ഇഷ്ടം തനിക്ക് നന്നായി അറിയായുന്നതാണ്.... പക്ഷേ ജയേട്ടൻ....!!!! ജയേട്ടൻ അവളോട് ദേഷ്യത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു.... അമ്മുവിന്റെ കാര്യം പലപ്പോഴും താൻ പറഞ്ഞിട്ടുണ്ടെങ്കിലും അന്നെല്ലാം ഒഴിഞ്ഞുമാറിയിട്ടേയുള്ളു.... ദേവനോടുള്ള വെറുപ്പ് തന്നെയായിരുന്നു അതിന്റെ കാരണവും.... പക്ഷേ ഇപ്പൊ, എന്താണ് സംഭവിച്ചത്...??? ചിന്തിക്കുംതോറും ദച്ചുവിന് ആകെ ഭ്രാന്തു പിടിക്കുന്നത് പോലെ തൊന്നി..... കാർ സൂര്യമഠത്തിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറി.... അവർ അകത്തേക്ക് ചെല്ലുമ്പോൾ എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു.....

വിവാഹ വേഷത്തിൽ നിൽക്കുന്ന അമ്മുവിനെ കണ്ടതും ലക്ഷ്മി നടുക്കത്തോടെ അവളെ നോക്കി..... അടുത്ത് തന്നെ ജയനും ഉണ്ടായിരുന്നു..... അമ്മു ദേവന്റെ അടുത്തേക്ക് ഓടി വന്ന ശേഷം പൊട്ടി കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.... അവളുടെ കണ്ണിൽ നിന്ന് അടർന്നു വീഴുന്ന ഓരോ തുള്ളി കണ്ണുനീരും അവന്റെ നെഞ്ചിനെ ചുട്ടു പൊള്ളിക്കുകയായിരുന്നു..... ആ കണ്ണുനീരിന്റെ ചൂടിൽ അവന്റെ മനസ്സിൽ നിറഞ്ഞു നിന്ന ദേഷ്യവും അലിഞ്ഞില്ലാതായി..... ദേവന്റെ കണ്ണുകൾ അടുത്തുണ്ടായിരുന്ന മാധവന്റെ നേർക്ക് നീണ്ടു.... അപമാനത്താൽ ആ ശിരസ്സ് താഴ്ന്നിരുന്നു.... "" അച്ഛാ.... എന്താ ഇതൊക്കെ...??? എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്....??? "" നമ്മുടെ കുട്ടി ഒരുപാട് വളർന്നു പോയി ദേവാ..... പരസ്പരം ഇഷ്ടമെണെന്ന് ഒരു വാക്ക് ഇവൾ പറഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ നമ്മൾ നടത്തി കൊടുക്കില്ലായിരുന്നോ ഇവരുടെ വിവാഹം.... ഇതിപ്പൊ ഒരു രാത്രി ഇവന്റെ കൂടെ ഒരേ റൂമിൽ.... ഛെ....!!!! ഒരച്ഛനായ ഞാൻ ഇതിൽ കൂടുതൽ എങ്ങനെയാ പറയേണ്ടത്....????

വേറൊരു വഴിയും മുന്നിലില്ലാതെ വന്നപ്പൊ ഇന്ന് തന്നെ നടത്തേണ്ടി വന്നു ഈ വിവാഹം..... അല്ലെങ്കിൽ ഇന്നുവരെ അച്ഛനെ ബഹുമാനത്തോടെ മാത്രം നോക്കിക്കണ്ട ഈ സമൂഹത്തിന് മുന്നിൽ പരിഹാരസങ്ങൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവനായി മാറിയേനെ അച്ഛൻ....... മാധവൻ പറഞ്ഞത് കേട്ടതും എല്ലാവരും ഞെട്ടലോടെ അമ്മുവിനെ തന്നെ നോക്കി.... ദേവൻ ബലമായി അമ്മുവിനെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി...... അമ്മു കരഞ്ഞുകൊണ്ട് അവനുമുന്നിൽ കൈകൾ കൂപ്പി..... "" ഏട്ടാ.... ഞാൻ.... ഞാനൊരു തെറ്റും ചെയ്തിട്ടില്ല.... ആരോ ചതിച്ചതാ എന്നെ.... ഏട്ടനെങ്കിലും എന്നെ ഒന്ന് വിശ്വസിക്കണം.... അമ്മു ഏങ്ങലോടെ പറയുന്നത് കേട്ടതും ദേവൻ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു..... "" ഏട്ടന് വിശ്വാസമാണ് എന്റെ മോളെ..... എന്റെ കുട്ടി അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്ന് എനിക്കുറപ്പാ.... എനിക്കറിണം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന്..... "" എല്ലാം ഞാൻ പറയാം ഏട്ടാ.....!!!! അമ്മു കഴിഞ്ഞ രാത്രിയിൽ സംഭവിച്ചതെല്ലാം ദേവനോട്‌ പറഞ്ഞു....

അവളുടെ ശബ്ദം പലപ്പോഴും ഇടറിയിരുന്നു..... എല്ലാം പറഞ്ഞു തീർന്നതും അവൾ പൊട്ടി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു..... എല്ലാം കേട്ടു കഴിഞ്ഞതും കുറ്റബോധത്താൽ മാധവന്റെ ഹൃദയം പിടഞ്ഞു.... തന്റെ മകളെ സംശയയിച്ചു പോയ നിമിഷങ്ങളെ അയാൾ സ്വയം ശപിച്ചു..... ദേവൻ നിറകണ്ണുകളോടെ അമ്മുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു.... ലക്ഷ്മി അടുത്തേക്ക് വന്ന് അമ്മുവിനെ കെട്ടിപിടിച്ചു.... "" എന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.... പിന്നെന്തിനാ സങ്കടപ്പെടുത്തന്നത്....??? എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാം.... "" ഈ വിധി എനിക്ക് മേൽ അടിച്ചേൽപ്പിച്ചതാണ് അമ്മേ.... ജീവനെപ്പോലെ സ്‌നേഹിച്ച് വളർത്തി വലുതാക്കിയ അച്ഛൻ പോലും എനിക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ തയ്യാറായില്ല..... ഒരു പ്രാവശ്യമെങ്കിലും എന്നെ കേൾക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ ഈ വിവാഹം നടക്കില്ലായിരുന്നു.....!!!! അമ്മു പറഞ്ഞത് കേട്ട് മാധവൻ അവളുടെ അടുത്തേക്ക് വരാൻ തുടങ്ങിയതും അമ്മു കരഞ്ഞുകൊണ്ട് റൂമിലേക്ക് റൂമിലേക്ക് ഓടി...

ദേവന് പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല.....അവൻ മാധവനെ ഒന്ന് നോക്കിയ ശേഷം ദേഷ്യത്തോടെ പുറത്തേക്ക് പോയി.... ദേവനെ ഈ അവസ്ഥയിൽ തനിച്ചു വിടുന്നത് ശരിയല്ലെന്ന് ദച്ചുവിന് തോന്നി.... ദേവൻ കാർ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുൻപ് തന്നെ ദച്ചു കോഡ്രൈവർ സീറ്റിലേക്ക് കയറി.... ദേവൻ ആശ്ചര്യത്തോടെ അവളെ നോക്കി.... ദച്ചു എന്താണെന്നുള്ള അർത്ഥത്തിൽ പുരികങ്ങൾ ഉയർത്തിയതും ദേവൻ നോട്ടം മാറ്റിക്കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടേക്ക് പോയി.... ഡോർ ശക്തിയായി വലിച്ചു തുറക്കുന്ന ശബ്ദം കേട്ടാണ് അമ്മു ബെഡിൽ നിന്ന് എഴുന്നേറ്റത്.... അവളുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരുന്നു.... ഡോർ ലോക്ക് ചെയ്ത ശേഷം ജയൻ കാറ്റുപോലെ അവളുടെ അടുത്തേക്ക് പാഞ്ഞെത്തി.... ദേഷ്യത്താൽ അടിമുടി വിറക്കുകയായിരുന്നു അവൻ.... അമ്മു പേടിയോടെ പിന്നിലേക്ക് നീങ്ങിയതും ജയൻ അമ്മുവിന്റെ കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് അവളെ ഭിത്തിയിലേക്ക് ചേർത്തു നിർത്തി..... ""

നീ പറഞ്ഞ കള്ളകഥകളൊക്കെ നിന്റെ വീട്ടുകാര് വിശ്വാസിക്കുമായിരിക്കും.... പക്ഷേ ഞാനാത് വിശ്വസിക്കില്ല..... എനിക്കുറപ്പാ സംഭവിച്ചതിന്റെയെല്ലാം പിന്നിൽ നീ തന്നെയാണെന്ന്....!!!! നീ മനപ്പൂർവം ചതിച്ചതാ എന്നെ.... എങ്ങനെയാടി അത്രക്ക് ചീപ്പാവാൻ കഴിഞ്ഞത്....????? നീ വിചാരിച്ചത് പോലെ തന്നെ നടന്നില്ലേ എല്ലാം.... ഒരുകാര്യം നീ മനസ്സിൽ കുറിച്ചിട്ടോ.... ജയാനന്ദിന്റെ ഭാര്യയായി ഇനിയുള്ള കാലം ജീവിച്ചു തീർക്കാമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട..... ഞാനാരാണെന്ന് നീ അറിയാൻ പോകുന്നതേയുള്ളു.... ഇനിയുള്ള ഓരോ നിമിഷങ്ങളും ജീവിച്ചിരിക്കുന്നതിനേക്കാൾ ഭേദം മരണമാണ് നിനക്ക് തോന്നും....!!!!!! ജയൻ അവളുടെ കഴുത്തിലെ പിടി അയച്ചതും അമ്മു അവന്റെ കാൽക്കൽ വീണു...... "" ദൈവം സാക്ഷിയായി ഞാൻ പറയുകയാണ്.... സംഭവിച്ചതിലൊന്നും എനിക്ക് യാതൊരു പങ്കുമില്ല.... ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഇതെല്ലാം....

ജയേട്ടനെ സ്നേഹിക്കുന്നുണ്ടെന്നത് സത്യം തന്നെയാണ്.... പക്ഷേ സ്വന്തമാക്കാൻ വേണ്ടി ഇത്രക്ക് ഞാൻ തരംതാഴുമെന്ന് തോന്നുന്നുണ്ടോ....???? "" നീ ഇതല്ല... ഇതിനപ്പുറവും ചെയ്യും.... അവന്റെ അനിയത്തിയല്ലേ....??? അപ്പൊ പിന്നെ ചെയ്തില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടാനുള്ളു....!!! നിനക്ക് എത്രപേരോട് സ്നേഹം തോന്നിയിട്ടുണ്ട്...??? അതിൽ എത്രാമത്തെയാളാ ഞാൻ....??? ഒരു പൊതുസ്ഥലത്ത് വെച്ചു പോലും മറ്റൊരുത്തന്റെ കരവലയത്തിൽ....ഛെ.....!!!!! അങ്ങനെയുള്ള നിനക്ക് എന്നെ സ്നേഹിക്കുന്നു എന്ന് പറയാൻ എന്ത്‌ യോഗ്യാതയാടി ഉള്ളത്....????? ജയന്റെ വാക്കുകൾ അഗ്നിഗോളമായി അമ്മുവിന്റെ ഹൃദയത്തിൽ പതിച്ചു..... തന്റെ സ്ത്രീത്വത്തിമേൽ , അഭിമാനത്തിനുമേൽ ഏറ്റ അതിശക്തമായ പ്രഹരം......!!!! ഈ ജീവിതത്തിൽ ഞാൻ പ്രണയിച്ചതും, ഒപ്പമൊരു ജീവിതം ആഗ്രഹിച്ചതും നിങ്ങൾക്കൊപ്പം മാത്രമാണ് പറയാൻ ഒരായിരം പ്രാവശ്യം നാവുയർന്നെങ്കിലും വാക്കുകൾ തൊണ്ടകുഴിയിൽ പിടഞ്ഞു മരിച്ചിരുന്നു.... അവളുടെ കണ്ണുകളിൽ നോന്നോഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ അവന്റെ കാൽപാദത്തിലേക്ക് വീണു ചിതറി....അമ്മുവിന്റെ മുടിയിൽ കുത്തി പിടിച്ചുകൊണ്ട് ജയൻ ബലമായി അവളെ എഴുന്നേൽപ്പിച്ചു....

"" നിന്റെ ഈ കണ്ണീരു കണ്ടാലൊന്നും എന്റെ മനസലിയുമെന്ന് വിചാരിക്കണ്ട..... ഒരു ദയയും എന്നിൽ നിന്ന് പ്രതീക്ഷിക്കുകയും വേണ്ട....ഒടുവിൽ സഹിക്കവയ്യാതെ നീ തന്നെ പൊട്ടിച്ചറിയണം ഈ താലി....!!!!! അത്രയും പറഞ്ഞുകൊണ്ട് ജയൻ അതിയായ ദേഷ്യത്തോടെ റൂമിനു പുറത്തേക്ക് ഇറങ്ങി.... അമ്മു കരഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവൻ നേരെ പോയത് ബീച്ചിലേക്കാണ്.... യാത്രയിലുടനീളം രണ്ടുപേരും ഒന്നും സംസാരിച്ചില്ല.... എങ്കിലും ദേവൻ എത്രത്തോളം മാനസികസങ്കർഷം അനുഭവിക്കുന്നുണ്ടെന്ന് ദച്ചുവിന് ഊഹിക്കാമായിരുന്നു..... ദേവന് അമ്മുവിനോടുള്ള സ്നേഹം, കരുതൽ ഇതെല്ലാം ദച്ചുവിന് നന്നായി അറിയാവുന്നതാണ്..... അവന്റെ മൗനത്തിൽ പോലും ഉള്ളിലെ വിങ്ങൽ അവൾക്ക് തൊട്ടറിയാൻ കഴിയുന്നത് പോലെ തോന്നി..... കുറച്ചു നേരത്തെ ഡ്രൈവിംഗിനു ശേഷം ബീച്ചിലേക്കെത്തി..... ദേവൻ കാർ പാർക്ക്‌ ഡോർ തുറന്ന് പുറത്തേക്കിറങ്ങി..... അവനു പിന്നാലെ തന്നെ ദച്ചുവും.....

രണ്ടുപേരും കടൽകരയിലൂടെ കുറച്ചു നേരം നടന്നു.... "" അമ്മുവിനെ ഓർത്താണ് ഈ വിഷമമെങ്കിൽ അതിന്റെ ആവശ്യമില്ല.... അവൾക്കിഷ്ടമാണ് ജയേട്ടനെ....!!!!! ദച്ചു പറഞ്ഞത് കേട്ട് ദേവൻ അതിശയത്തോടെ അവളെ നോക്കി.... "" നിനക്ക് ഇതെങ്ങനെ....??? "" അമ്മു തന്നെയാണ് എന്നോടിത് പറഞ്ഞത്.... മാളു മരിച്ച ശേഷം അത്രയും വേദനയോടെ ഞാനവളെ കാണുന്നത് ജയേട്ടന്റെ അവഗണന ഏൽപ്പിച്ച ആഘാതം സഹിക്ക വയ്യാതെയാണ്.... നമ്മൾ ഊഹിക്കുന്നതിനും ഒരുപാട് മുകളിലാണ് അമ്മുവിന് ജയേട്ടനോടുള്ള സ്നേഹം.... ഈശ്വരനായി കൂട്ടിച്ചേർത്തതാണ് അവരെ.... ഒരുതരത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചത് നന്നായെന്നേ ഞാൻ പറയു.... "" അമ്മുവിനെ ഇങ്ങനെയൊരു ചതിയിൽപെടുത്തിയത് ആരായാലും അവരെ വെറുതേ വിടില്ല ഞാൻ.... അമ്മുവിന് അവനോടുള്ളത് പോലെ ജയന് അവളെ സ്നേഹിക്കാൻ കഴിയുമെന്ന് നിനക്ക് ഉറപ്പുണ്ടോ ദച്ചു....???? അങ്ങനെയൊരുറപ്പ് തരാൻ കഴിയുമോ നിനക്ക്.... ജയന് എന്നോട് വെറുപ്പാണ്.... അതേ വെറുപ്പ്‌ തന്നെയായിരിക്കും അവന് അവളോടും.... ""

ഓർമ്മവെച്ച കാലം മുതൽ ഞാൻ കാണുന്നതാണ് ആ മുഖം.... ജയേട്ടനെക്കാൾ നല്ലൊരാളെ അമ്മുവിന് കിട്ടില്ല.... പിന്നെ വെറുപ്പിന്റെ കാര്യം.... അമ്മുവിന്റെ സ്നേഹംകൊണ്ട് അത് മാറ്റിയെടുക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്..... സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ പറ്റാത്തതായി ഈ ലോകത്ത് ഒന്നും തന്നെയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു....!!!!!!! ദച്ചു പറഞ്ഞത് കേട്ട് ദേവനൊരു പുഞ്ചിരിയോടെ അവളെ നോക്കി.... "" സ്വന്തം കാര്യത്തിലുമുണ്ടോ ഈ വിശ്വാസം....??? അതോ മറ്റുള്ളവരുടെ കാര്യത്തിൽ മാത്രമാണോ....???? ദേവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് അത് ചോദിച്ചത്.... "" മനസിലായില്ല....!!!!! ദച്ചു മറ്റെങ്ങോ നോക്കി പറഞ്ഞു.... "" മനസിലായില്ലെന്ന് നടിക്കുകയാണ് നീ..... കുറച്ചു മുമ്പ് പറഞ്ഞില്ലേ സ്നേഹംകൊണ്ട് മാറ്റിയെടുക്കാൻ പറ്റാത്തതായി ഈ ലോകത്ത്‌ ഒന്നും തന്നെ ഇല്ലെന്ന്.... നിന്നോടുള്ള എന്റെ സ്നേഹം എത്രമാത്രമാണെന്ന് നിനക്കറിയാവുന്നതല്ലേ....???? എന്നിട്ടും എന്തിനാ എന്നോട് ഇപ്പോഴും ഈ അകൽച്ച കാണിക്കുന്നത്....???? എന്റെ തെറ്റുകളൊന്നും പൊറുക്കാൻ കഴിയാത്തത്....????

ഭ്രാന്താണ് നീയെനിക്ക്.....!!!!!! എന്റെ ആത്മാവിലും, ഹൃദയത്തിലും, എന്നിലെ ഓരോ അണുവിലും അലിഞ്ഞു ചേർന്ന ഭ്രാന്ത്.... ഒരാൾക്ക് മറ്റൊരാളെ ഇത്രയേറെ സ്നേഹിക്കാൻ കഴിയുമോ എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് ഞാൻ.... നീയെന്നെ എത്രത്തോളം വെറുത്താലും അവഗണിച്ചാലും നിന്നോടുള്ള എന്റെ പ്രണയം കൂടുകയേയുള്ളു...... ഈ പ്രണയത്തിന് ഒരിക്കലും മരണമില്ല... ചേതനയറ്റ ശരീരമായി മണ്ണോട് അലിഞ്ഞുചേരുമ്പോഴും എന്റെ നിലച്ച ഹൃദയത്തിനുള്ളിൽ നീയുണ്ടാവും..... എന്റെ ജീവനിലെ ഓരോ തുടിപ്പും നിനക്ക് വേണ്ടി മാത്രമാണ്.... മറ്റാർക്കും നിന്നെ ഇതുപോലെ സ്നേഹിക്കാൻ കഴിയില്ല....!!!! എന്നിട്ടും അവഗണന മാത്രമാനെന്നിക്ക്..... ഒരിക്കൽ ചെയ്തുകൂട്ടിയ തെറ്റുകളുടെ ശിക്ഷ..... അത് ജീവിതകാലം മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കാൻ തക്ക ശേഷിയുള്ളതാണെന്ന് ഓരോ നിമിഷവും തിരിച്ചറിയുന്നുണ്ട് ഞാൻ.... എന്റെ മരണംകൊണ്ടെങ്കിലും നീയറിയണം ദച്ചു, എന്റെ പ്രാണനെ ഞാൻ മുറുകെപിടിച്ചിരുന്നത് നിനക്ക് വേണ്ടിമാത്രമായിരുന്നു എന്ന്...!!!!!

അത്രയും പറഞ്ഞുകൊണ്ട് ദേവൻ, നിറഞ്ഞു തുളുമ്പാൻ നിന്ന കണ്ണുകളെ തുടച്ചു മാറ്റി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദച്ചു അവന്റെ കയ്യിൽ പിടിച്ചു നിർത്തി.... ദേവൻ തിരിഞ്ഞു നോക്കിയതും ദച്ചു പൊട്ടികരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു.... ദേവൻ അത്ഭുതത്തോടെയാണ് അവളുടെ പ്രവൃത്തിയെ നോക്കികണ്ടത്.... അവൻ നിറഞ്ഞ മനസ്സോടെ തിരികെ അവളെ ഇറുകെ പുണർന്നു.... സന്തോഷത്താൽ നിറഞ്ഞൊഴുകുന്ന അവന്റെ കണ്ണുനീർ തുള്ളികൾ അവളുടെ നെറുകയിലേക്ക് ഒഴുകിയിറങ്ങി...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story