ദുർഗ്ഗാഗ്നി: ഭാഗം 80

durgagni

രചന: PATHU

""നീ എന്താ അനു,എന്നെ പറ്റി വിചാരിച്ചത്....???? ദേവനൊടുള്ള പ്രേമം കൊണ്ടാണ് ഞാനിതൊക്ക കാണിച്ചുകൂട്ടുന്നതെന്നോ....????? എങ്കിൽ നിനക്ക് തെറ്റി.... അവനൊപ്പം ജീവിക്കാനല്ല, എന്നന്നേക്കുമായി അവനെ ഇരുമ്പഴിക്കുള്ളിലാക്കാനാണ് ഈ പ്രേമനാടകം.... ഞാൻ കാരണമാണ് മനസ്സിന്റെ താളം തെറ്റി ഹോസ്പിറ്റലിൽ കിടക്കുന്നതെന്നറിഞ്ഞപ്പോ ഒരു സഹതാപം തോന്നിയിരുന്നു എനിക്ക്..... പക്ഷേ ഒരു പാവം പെൺകുട്ടിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി കൊന്നുതള്ളിയ കഥ കേട്ടപ്പോ അവനോടു തോന്നിയത് തീർത്താൽ തീരാത്ത പകയും വെറുപ്പുമാണ്... ഒരുപക്ഷേ മുൻപത്തേക്കാളേറെ....!!!!!!! "" വേണ്ട ദച്ചു.... നിനക്കറിയാവുന്നതല്ലേ ദേവനെ.... എന്തും ചെയ്യാൻ മടിക്കാത്തവനാ അയാൾ.... ഒരുപക്ഷേ അയാൾ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞാൽ നിന്റെ ജീവന് തന്നെ ആപത്തായേക്കാം.... "" അതൊക്കെ നിന്റെ വെറും തോന്നലാണ് അനു.... എന്തൊക്കെ സംഭവിച്ചാലും ശരി അയാൾ എന്നെ ഒന്ന് നുള്ളി നോവിക്കുകപോലുമില്ല.... ആ ഉറപ്പ് എനിക്കുണ്ട്..... "" നിന്നോടുള്ള ദേവന്റെ പ്രണയം ആത്മാർത്ഥമാണെന്നാണോ ദച്ചു നീ കരുതുന്നത്.....????? അത്‌ വെറും അഭിനയം മാത്രമായിരിക്കും..... ഞാൻ നിന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല അയാളെ..... ""

ദേവനെ എനിക്കറിയാവുന്നതുപോലെ ഈ ലോകത്ത് മറ്റാർക്കും അറിയില്ല അനു.... ഞാൻ അംഗീകരിക്കുന്നില്ലെങ്കിൽ പോലും എന്നോടുള്ള അയാളുടെ സ്നേഹം ആത്മാർത്ഥമാണ്.... അതാണ് അയാളിലെ ഏറ്റവും വലിയ സത്യവും....!!!!! പലപ്പോഴായി അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഞാൻ..... അതുകൊണ്ട് തന്നെ എല്ലാം മാനസിലാക്കിയാലും അയാൾ എന്നെ ഉപദ്രവിക്കുമെന്നുള്ള പേടി നിനക്ക് വേണ്ട..... ഈ ഒരു കാര്യത്തിൽ കൂടുതലൊരു തർക്കത്തിന് എനിക്ക് താൽപ്പര്യമില്ല.... ദേവൻ ചെയ്ത തെറ്റിന് അയാൾക്ക് ശിക്ഷ ലഭിച്ചിരിക്കും..... എന്നിലൂടെ തന്നെ.....!!!! അത്രയും പറഞ്ഞുകൊണ്ട് ദച്ചു റൂമിന് പുറത്തേക്കിറങ്ങി.... അപ്പോഴാണ് എല്ലാം കെട്ടുകൊണ്ട് ഡോറിനടുത്ത് നിൽക്കുകയായിരുന്നു ജയനെ അവൾ കാണുന്നത്...... ജയൻ എന്തോ ചോദിക്കാൻ ദച്ചു അവനുമായി നേരെ ടെറസ്സിലേക്ക് പോയി..... "" എന്താ ദച്ചു ഇതിന്റെയൊക്കെ അർത്ഥം....??? എനിക്കൊന്നും മനസിലാവുന്നില്ല..... അനു പറഞ്ഞേതെല്ലാം കേട്ട ശേഷം നീ തന്നെയല്ലേ എന്നോട് പറഞ്ഞത് ദേവൻ ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ലെന്ന്.....!!!!! എന്നിട്ട് ഇപ്പൊ അവളോട് പറയുന്നു ദേവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് ദേവനോട് അടുത്തിടപഴകുന്നതെന്ന്..... എന്താ നിന്റെ മനസ്സിൽ....????

ഒന്ന് തെളിച്ചു പറ... ജയന്റെ ചോദ്യം കേട്ട് ദച്ചു ചെറുതായി ഒന്ന് പുഞ്ചിരിച്ചു..... "" എല്ലാം ഞാൻ പറയാം ജയേട്ടാ..... ദേവൻ ഒരിക്കലും അങ്ങനെയൊരു പ്രവൃത്തി ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.... അയാളൊരു അഭാസനായിരുന്നു എന്നുള്ളത് സത്യം തന്നെയാണ്.... പക്ഷേ സ്വന്തം സഹോദരിമാരെ ജീവനെപോലെ സ്നേഹിക്കുന്ന അയാൾക്ക് ആത്മാർത്ഥ സുഹൃത്തിന്റെ അനിയത്തിയോട് അങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ....????? ഇതിനു പിന്നിൽ അവനാണ്..... ഗിരി.....!!!!!! ഗിരിയാണ് അത് ചെയ്തത്.... ദേവനെ മറ്റുള്ളവർക്ക് മുന്നിൽ മനപ്പൂർവം കുറ്റക്കാരനക്കാൻ ശ്രമിക്കുകയായിരുന്നു അവൻ.... അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു..... അതുകൊണ്ടാണ് അനു ഇപ്പോഴും ദേവൻ തന്നെയാണ് കുറ്റക്കാരൻ എന്ന് വിശ്വസിക്കുന്നത്.....ദീപക്ക് ഉൾപ്പടെ ദേവനെ തെറ്റിദ്ധരിച്ചു..... ജയേട്ടന് ഓർമ്മ ഇല്ലേ അന്ന് അമ്മുവിനെയും ദിവ്യയെയും ദീപക് തട്ടിക്കൊണ്ട് പോയത്..... ദേവനാണ് തന്റെ സഹോദരിയുടെ മരണത്തിനു പിന്നിൽ എന്ന തെറ്റിധാരണയാണ് അയാളെ കൊണ്ട് അതെല്ലാം ചെയ്യിച്ചത്...... ""

പക്ഷേ ദച്ചു.... ഗിരിയാണ് ഇത്‌ ചെയ്തതെന്ന് നിനക്കെങ്ങനെ അറിയാം....???? "" കഴിഞ്ഞ ദിവസം ഞാനും അനുവും ഹോസ്പിറ്റലിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോൾ ഗിരി ഞങ്ങളെ കാണാനായി വന്നിരുന്നു..... അനു നാട്ടിൽ എത്തിയത് അവൻ എങ്ങനെയാണ് മനസിലാക്കിയതെന്ന് എനിക്കറിയില്ല...... പഴയ കാര്യങ്ങളെല്ലാം അനുവിനെ വീണ്ടും ഓർമ്മിപ്പിച്ചു..... ആ കുട്ടി അനുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു..... എല്ലാം കേട്ടപ്പൊ ആദ്യം ഒരമ്പരപ്പ് തോന്നിയെങ്കിലും പിന്നെ ആലോചിചപ്പോൾ വ്യക്തമായി ദേവൻ ഇതിൽ തെറ്റുകാരല്ലെന്ന്.... എങ്ങനെയും ദേവനെ കുറ്റവാളിയാക്കുക എന്നത് മാത്രമാണ് അവന്റെ ലക്ഷ്യം.... ഒരുപക്ഷേ അനു ദേവനോട് അടുത്താൽ എന്നെങ്കിലും സത്യങ്ങളെല്ലാം മറ്റുള്ളവർ മനസിലാക്കുമെന്നുള്ള ഭയം അവനുണ്ടാകാം... അനു അറിയാതെ ഗിരിയാണ് എന്നോട് പറഞ്ഞത് ദേവനോട് സ്നേഹം അഭിനയിക്കണമെന്നും അതുവഴി അവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും...... പക്ഷേ അവനു തെറ്റിപോയി....

അവന്റെ കള്ളകഥകളൊക്കെ അതുപോലെ വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല ശ്രീദുർഗ്ഗ.....!!!! ഇപ്പൊ ജയേട്ടന്റെ മനസ്സിലുണ്ടാവാൻ സാധ്യതയുള്ള മറ്റൊരു സംശയം എന്താന്ന് എനിക്കറിയാം..... എല്ലാം അറിഞ്ഞുവെച്ചിട്ടും എന്തിനാണ് ദേവനു മുന്നിൽ ഇതുപോലെ അഭിനയിക്കുന്നത് എന്നല്ലേ....??? "" അതേ.... ദേവൻ നിരപരാധിയാണെങ്കിൽ അയാളെ മനപ്പൂർവം വേദനിപ്പിക്കുന്നതിന് തുല്യമല്ലേ ഇത്....???? "" അറിയാം ജയേട്ടാ.... ഒരുതരത്തിൽ ദേവനെ അറിഞ്ഞുകൊണ്ട് വഞ്ചിക്കുകയാണ് ഞാൻ ചെയ്യുന്നത്.... പക്ഷേ ഇപ്പൊ എനിക്കിങ്ങനെ ചെയ്തേ പറ്റു.... ഗിരി ഞങ്ങളുടെ പിന്നാലെ തന്നെയുണ്ട്.....!!!! അവനുദ്ദേഷിക്കുന്നത് പോലെ തന്നെയാണ് എല്ലാം മുന്നോട്ടു പോകുന്നതെന്ന് അവനെ വിശ്വസിപ്പിക്കണം.... അതിനു വേണ്ടിയാ ദേവനോട്‌ ഇപ്പൊ ഞാൻ അടുപ്പം കാണിക്കുന്നത്.... ഗിരിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം... എങ്കിൽ മാത്രമേ എല്ലാ തെളിവുകളോടും കൂടി തന്നെ ഗിരിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയു....

എന്റെ ഫ്രണ്ട്‌ ധന്യ ഇപ്പൊ ഇവിടുത്തെ ACP യാണ്.... എല്ലാം ഞാൻ അവളോട് പറഞ്ഞിരുന്നു.... അവളുടെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ഡ്രാമ.... ഗിരിയുടെ ശ്രദ്ധ കുറച്ചു ദിവസത്തേക്ക് പൂർണമായും ഞങ്ങളുടെ നേർക്ക് ആക്കണം...ഒരു ചെറിയ സംശയം പോലും അവനുണ്ടാകാൻ പാടില്ല.... അങ്ങനെയുണ്ടായാൽ പണവും സ്വാധീനവും ഉപയോഗിച്ച് ഏത് വിധേനയും അവൻ രക്ഷപെടാൻ ശ്രമിക്കും..... "" അങ്ങനെയാണെങ്കിൽ എല്ലാം ദേവാനോട് തുറന്നു പറയുന്നതല്ലേ മോളെ നല്ലത്....???? വെറുതേ അയാളെ ഒരു കോമാളി വേഷം കെട്ടിക്കണ്ടല്ലോ.... "" അത് പറ്റില്ല ജയേട്ടാ... എന്റെ ഊഹം ശരിയാണെങ്കിൽ ദേവനറിയില്ല ഗിരിയാണ് ആ കുട്ടിയുടെ മരണത്തിന് പിന്നിലെന്ന്... അതറിയാമായിരുന്നെങ്കിൽ ഗിരി ഒരുപക്ഷേ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല..... ഞാൻ എല്ലാം പറഞ്ഞു കഴിഞ്ഞാൽ ദേവന്റെ സ്വഭാവം വെച്ച് ഗിരിയെ കൊല്ലാനും മടിക്കില്ല.... അത് പാടില്ല.... ഇപ്പൊ ഇതൊന്നും അനുവിനോട് പറയാനും പറ്റില്ല..... ദേവന്റെ നിരപരാധിത്വം അവൾ വിശ്വസിക്കില്ല.....

അതുകൊണ്ടാ അവളോട് അങ്ങനെയൊരു കള്ളം പറഞ്ഞത്... തൽക്കാലം കാര്യങ്ങളെല്ലാം ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ..... "" ഇപ്പൊ എല്ലാത്തിനും ഒരു വ്യക്തത കിട്ടി.... പക്ഷേ ഒരു കാര്യത്തിൽ മാത്രം ഇപ്പോഴും ഒരു സംശയം ബാക്കിയുണ്ട്..... "" ജയന്റെ ചോദ്യം കേട്ടതും എന്താണെന്നുള്ള അർത്ഥത്തിൽ ദച്ചു അവനെ നോക്കി..... "" സത്യം പറയണം ദച്ചു.... ഇപ്പൊ ഈ മനസ്സിൽ ദേവനില്ലേ....??? അതിനു മറുപടിയായി ദച്ചു പുഞ്ചിരിയോടെ അവനെ നോക്കി..... "" ദേവനോട്‌ ഇപ്പൊ പഴയപോലെ വെറുപ്പൊ ദേഷ്യമോ ഒന്നും എനിക്കില്ല ജയേട്ടാ.... അതുപോലെ തന്നെ ഇഷ്ടവും ഇല്ല.....!!!!!!! ഈ ജീവിതം ഇങ്ങനെയൊക്കെ തന്നെ മതിയെന്ന് ഞാൻ എപ്പോഴോ തീരുമാനിച്ചതാണ്.....""" അത്രയും മാത്രം പറഞ്ഞുകൊണ്ട് ദച്ചു താഴേക്ക് പോയി.... കുറച്ചു സമയത്തിന് ശേഷമാണ് ജയൻ റൂമിലേക്ക് വന്നത്.... അമ്മു ഫ്ലോറിൽ ഇരുന്നുകൊണ്ട് മുട്ടിനു മുകളിൽ തലയൂന്നി ഇരിക്കുകയായിരുന്നു..... ഡോർ ഓപ്പൺ ചെയ്യുന്ന ശബ്ദം കേട്ട് അവൾ തലയുയർത്തി നോക്കി.... കരയുകയായിരുന്നുവെന്ന് മുഖത്തു നിന്ന് തന്നെ വ്യക്തമാണ്....ജയൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് പോയി..... "" ഇതുവരെ തീർന്നില്ലേ നിന്റെയീ പൂങ്കണ്ണീര്.... എന്താണാവോ തമ്പുരാട്ടിക്ക് ഇത്രയും വലിയ സങ്കടം....????

ഞാനൊരു താലി കെട്ടിയതുകൊണ്ട് പഴയ കാമുകന് വേണ്ടാന്ന് പറഞ്ഞോ നിന്നെ...... "" ജയേട്ടാ.....!!!!!! വാതിലിനടുത്ത് നിന്ന് ദേഷ്യത്തോടെയുള്ള വിളി കേട്ടതും ജയനും അമ്മുവും അവിടേക്ക് നോക്കി.... ദച്ചുവിനെ കണ്ടതും അമ്മു കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ഓടി.... അമ്മു ദച്ചുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു..... ദച്ചു അവളുടെ തലയിൽ മൃദുവായി തലോടിയ ശേഷം പതിയെ അവളെ അടർത്തി മാറ്റിക്കൊണ്ട് ജയന്റെ അടുത്തേക്ക് വന്നു..... "" ജയേട്ടൻ എപ്പൊഴാ ഇത്രക്ക് മോശമായ രീതിയിലൊക്കെ സംസാരിക്കാൻ പഠിച്ചത്....???? സ്വന്തം ഭാര്യയോട് ഇങ്ങനെയൊക്കെ പറയാനും മാത്രം തരംതാഴ്ന്നു പോയോ ജയേട്ടൻ.....????? "" അപ്പൊ ഇവളു ചെയ്തുകൂട്ടിയതൊക്കെ ന്യായമാണെന്നാണോ നീ പറയുന്നത്....???? എന്റെ ഭാര്യയാകാൻ വേണ്ടി അന്തസ്സും ആത്മാഭിമാനവുമുള്ള ഒരു പെണ്ണിന് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങളല്ലേ ചെയ്തത്....

ചതിയിലൂടെ ഉദ്ദേശിച്ചത് നേടിയെടുത്തു.....!!!! "" അമ്മു അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കില്ല..... പറഞ്ഞില്ലേ ജയേട്ടാ അവളെ ആരോ ചതിയിൽപെടുത്തിയതാണെന്ന്..... പിന്നെയും എന്തിനാ അറിയാത്ത കാര്യത്തിന് അവളെ കുറ്റപ്പെടുത്തുന്നത്..... "" ഈ കള്ളകഥ നീ വിശ്വസിച്ചാ മതി ദച്ചു..... എന്നെ അതിന് കിട്ടില്ല.... ചതിയിലൂടെ ഇവളെ എന്റെ ഭാര്യയാക്കിയിട്ട് ആർക്ക് എന്ത്‌ ലാഭം....???? എല്ലാത്തിനും പിന്നിൽ ഇവൾ തന്നെയാ..... "" അല്ല......!!!!! അമ്മുവല്ല ഇതൊന്നും ചെയ്തത്.... ഞാനാ....."" പെട്ടന്ന് ദിവ്യ അവിടേക്ക് വന്നുകൊണ്ട് പറഞ്ഞത് കേട്ടതും എല്ലാവരും ഞെട്ടലോടെ ദിവ്യയെ തന്നെ നോക്കി..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story