ദുർഗ്ഗാഗ്നി: ഭാഗം 8

durgagni

രചന: PATHU

"" Calm down Mr. Deva Prathap.... എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലേ.....??? "" """ ടീ..... ദേവൻ അലറി കൊണ്ട് അവൾക്ക് നേരെ പാഞ്ഞതും പിന്നിൽ നിന്ന് ഒരു വിളി കേട്ട് അവൻ പിറകിലേക്ക് നോക്കി...... ""ദേവാ..... നീ എത്തിയോ....??? അച്ഛൻ അവന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..... "" അച്ഛാ.... ഇവളെന്താ ഇവിടെ....??? "" അവൻ ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം അടക്കി നിർത്തിക്കൊണ്ട് സൗമ്യമായി അച്ഛനോട് ചോദിച്ചു..... """ ഞാനാ ദച്ചു മോളോട് വരാൻ പറഞ്ഞത്.... പസഫിക് ഇന്റർനാഷണൽ മുന്നോട്ട് വെച്ച ഡിമാൻഡ് നിനക്കും അറിയാവുന്നതല്ലേ....??? So you have to work together for this project.... അത് മാത്രമല്ല വിവാഹത്തിന് മുൻപ് നിങ്ങൾക്ക് പരസ്പരം മനസിലാക്കുകയും ചെയ്യാല്ലോ.....""" അച്ഛൻ പറഞ്ഞത് കേട്ട് അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി......

"" മോളെ അച്ഛന് ഒരു മീറ്റിംഗ് ഉണ്ട്.... വൈകിട്ട് ഞങ്ങൾ എല്ലാവരും കൂടി വരുന്നുണ്ട് സൂര്യമഠത്തേക്ക്.... ദച്ചുവിനെ നോക്കി പറഞ്ഞ ശേഷം അച്ഛൻ പുറത്തേക്ക് പോയി..... ആ നിമിഷം തന്നെ ദേവൻ അവളുടെ അടുത്തേക്ക് വന്ന്‌ കവിളിൽ കുത്തി പിടിച്ചു..... "" നീ എന്തധികാരത്തിൽ ആടീ എന്റെ ചെയറയിൽ ഇരുന്നത്....???? """ """ കൈയെടുക്ക്....."" ദച്ചു കത്തുന്ന കണ്ണുകളോടെ അവനെ നോക്കി പറഞ്ഞു...... "" ഇല്ലെങ്കിൽ നീ എന്നെ എന്തു ചെയ്യും....??? ദേവൻ അവളെ പുച്ഛത്തോടെ നോക്കി..... """ ഛീ.... കൈയെടുക്കെടാ..... """ അതൊരലർച്ചയായിരുന്നു..... ദേവന്റെ കൈകൾ യാന്ത്രികമായി താഴ്ന്നു..... "" തന്നോട് ഞാൻ മുൻപേ പറഞ്ഞതാ ആവേശം അധികം വേണ്ടാന്ന്...... ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് സൂര്യമഠം ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ MD ആയി മാത്രമാണ്...... അവൾ കയ്യിലുണ്ടായിരുന്ന ഫയൽ ദേവന്റെ മുന്നിലേക്ക് ഇട്ടു..... "" For your kind information, ഈ ശ്രീദുർഗ്ഗ sign ചെയ്‌താൽ മാത്രമേ ഈ പ്രോജെക്ടിൽ ദേവാ അസോസിയേറ്റ്സിന് ഒരു പാർട്ണർഷിപ്പ് എങ്കിലും കിട്ടൂ....

മറന്നിട്ടില്ലല്ലോ അത്.....??? മറക്കാതിരുന്നാൽ തനിക്ക് നല്ലത്.... """ "" ഇത്‌ കൊണ്ടൊന്നും നീ ജയിച്ചൂന്ന് വിചാരിക്കണ്ട..... നീ അറിയാൻ പോകുന്നതേയുള്ളൂ ഞാൻ ആരാണെന്ന്.... "" """ തന്നെ പറ്റി എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാനിതിനൊക്കെ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്..... തന്റെ ഭീഷണിക്ക് മുന്നിൽ പതറുന്ന ആളല്ല ഞാനെന്ന് ഇതിനോടകം തന്നെ മനസിലായി കാണുമല്ലോ.....??? ഇനി തന്റെ ഈ കൈ എന്റെ ശരീരത്തിൽ സ്പർശിച്ചാൽ......????? അതിന് വാക്ക്കൊണ്ടായിരിക്കില്ല ഞാൻ മറുപടി തരുന്നത്.... """ ദേവൻ അവളെ പുച്ഛം നിറഞ്ഞ ഭാവത്തോടെ നോക്കി..... """ സ്വന്തം നാശത്തിനാ ഇതുപോലെ ഓരോ വിഡ്ഢിത്തങ്ങൾ ഒക്കെ തോന്നുന്നത്.... നീ ചെറുപ്പമല്ലേ....?? പക്ഷേ, ജീവിക്കാനുള്ള യോഗം അധികം ഉണ്ടാകുമെന്ന് തോന്നുന്നില്ല....... എന്റെ കൈകൊണ്ട് മരിക്കാനായിരിക്കും നിന്റെ വിധി..... മരണം ചോദിച്ചു വാങ്ങണോ മോളെ....??? ഇവിടം കൊണ്ടെല്ലാം അവസാനിപ്പിച്ചേക്ക്..... അതാ നിനക്ക് നല്ലത്..... """

""" അവസാനിപ്പിക്കാം.... പക്ഷേ, പിന്നീട് നമ്മളിൽ ഒരാളെ ജീവനോടെ കാണൂ..... തന്റെ കാലു പിടിച്ച് യാജിചില്ലേ ഞാൻ....???? എന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് കെഞ്ചിയില്ലേ....??? എന്നിട്ട് കേട്ടോ.... താൻ??? ആ നശിച്ച ദിവസത്തിന്റെ ഓർമ്മകൾ ഓരോ നിമിഷം എന്നെ ചുട്ടെരിക്കുന്നുണ്ട്..... അതിലും വലിയ വേദനയൊന്നും ഒരു മരണത്തിനും തരാൻ കഴിയില്ല.... ജീവിക്കാൻ ആഗ്രഹമുള്ളവർക്കല്ലേ മരണത്തെ പേടിക്കേണ്ട കാര്യമുള്ളൂ..... എനിക്കതില്ല.....""" """ അങ്ങനെയാണ് നിന്റെ തീരുമാനമെങ്കിൽ ദയയുടെ ഒരു കണിക പോലും നീയെന്നനിൽ നിന്ന് പ്രതീക്ഷിക്കണ്ട...... ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്ന് തള്ളും ഞാൻ..... """ "" തന്നെ പോലൊരു അസുരനിൽ നിന്ന് ഇതല്ല ഇതിനപ്പുറം ഉണ്ടാകും എന്ന് അറിഞ്ഞിട്ട് തന്നെയാടോ തനിക്ക് മുന്നിൽ ഇതുപോലെ വന്ന്‌ നിൽക്കുന്നത്...... പെണ്ണിന്റെ പകയുടെ ചൂട് എന്താണെന്ന് താനറിയും..... പിടിച്ചു നിൽക്കില്ല ഞാൻ.... വെന്ത് വെണ്ണീറാകും....."" അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി..... """Then I will show you, who I am....""അവൻ അതിയായ ദേശ്യത്തോടെ ഓഫീസിൽ നിന്ന് ഇറങ്ങി, നേരെ പോയത് പമ്പിലേക്ക് ആയിരുന്നു.....

ഫ്രണ്ട്‌സ് എല്ലാവരും എൻജോയ് ചെയ്യുമ്പോഴും ദേവൻ അതിൽ താൽപ്പര്യം കാണിക്കാതെ ഇരിക്കുകയായിരുന്നു..... പെട്ടന്നാണ് ബിയർ ബോട്ടിൽ സിപ് ചെയ്തു കൊണ്ടൊരു പെൺകുട്ടി അവന്റെ അടുത്തേക്ക് വന്ന്‌ തോളിലൂടെ കയ്യിട്ടു.... "" Come on Dev... Let's have some fun.... """ "" Spare me Catherine..... Just leave me alone..."" ""ദേവൻ അവളുടെ കൈ എടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു.... """ What's wrong with you Dev...??? Why are you so tensed??? """ ദേവൻ അവളെ പിടിച്ചു പിറകിലേക്ക് തള്ളി...... ""നിനക്ക് എന്താടീ പറഞ്ഞാൽ മനസിലാകില്ലേ....??? നിന്നോട് ഞാൻ പറഞ്ഞില്ലേ എന്നെ ഒന്ന് ഒറ്റക്ക് വിട്ടേക്കാൻ.... മനസ്സമാധാനം കളയണം എന്ന് പ്രതിജ്ഞയെടുത്ത് ഓരോന്ന് ഇറങ്ങിക്കോളും.... """ ദേവന്റെ ഒച്ച അവിടമാകെ മുഴങ്ങി കേട്ടു.... എല്ലാവരും കുറച്ചു നേരം നിശബ്ദമായി..... പെട്ടന്ന് തന്നെ സഞ്ജു അവനടുത്തേക്ക് വന്നു.... """ Deva Please.... Control yourself.... എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്..... നീ ഇങ്ങോട്ട് വന്നേ.... """ സഞ്ജു അവനുമായി പുറത്തേക്ക് ഇറങ്ങി.....

""" നിനക്ക് എന്താ ദേവാ പറ്റിയത്....??? എന്തിനാ ഇത്രയും ദേഷ്യം....???"" "" ഞാൻ ഇപ്പൊ അനുഭവിക്കുന്ന stress എത്രയാണെന്ന് നിനക്ക് അറിയില്ല സഞ്ജു.... അവള് ഓരോ ദിവസവും എന്നെ തോൽപ്പിച്ചുകൊണ്ടിരിക്കുകയാ..... വേരോടെ പിഴുതെറിയാൻ അറിയാഞ്ഞിട്ടല്ല.... പക്ഷേ, സാഹചര്യം അവൾക്കനുകൂലമായി പോയി.... """ "" അപ്പൊ അതിന്റെ frustration ആണ് ഇപ്പൊ ഇവിടെ കണ്ടത് അല്ലേ...???? പ്രൊജക്റ്റ്‌ കിട്ടുന്നത് വരെ നീയിതെല്ലാം സഹിച്ചേ പറ്റൂ ദേവാ.... ഒരു കാര്യം ഓർത്താൽ നീതന്നെയല്ലേ എല്ലാത്തിനും കാരണം..... "" ""സഞ്ജു പറഞ്ഞു തീർന്നതും ദേവൻ അവനെ രൂക്ഷമായി നോക്കി..... "" "" ഇതിനെങ്ങനെ പരിഹാരം കാണണമെന്ന് എനിക്ക് നന്നായിട്ടറിയാം..... ഈ വിവാഹം ഒന്ന് കഴിഞ്ഞോട്ടെ...."" 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം ദേവന്റെ വീട്ടുകാർ സൂര്യമത്തിലേക്ക് എത്തി..... ദച്ചുവിന്റെ അച്ഛനും അമ്മയും സന്തോഷപൂർവം അവരെ സ്വീകരിച്ചു..... വിവാഹത്തിന്റെ മുഹൂർത്തം കുറിക്കാനായി ജോത്സ്യനും അവിടെ ഉണ്ടായിരുന്നു....

ദേവന് ആകെ വീർപ്പുമുട്ടുന്നത് പോലെ തോന്നി.... ഇന്ന് വീണ്ടും അവളെ കാണേണ്ടി വരുമെന്ന് ഓർത്തപ്പോൾ അതിയായ ദേഷ്യവും..... എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുമ്പോഴും ദേവൻ അവരുടെ സംസാരത്തിൽ വലിയ താൽപ്പര്യം കാണിക്കാതെ ഫോണിൽ നോക്കി ഇരുന്നു..... "" ദച്ചു മോളെ കണ്ടില്ലല്ലോ...."" ദേവന്റെ അമ്മ ചോദിച്ചതും ദച്ചു താഴേക്ക് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു..... """ ചേച്ചി ദേ വരുന്നുണ്ട് ആന്റീ.... """ അവൾ വരുന്ന ഭാഗത്തേക്ക് കൈ ചൂണ്ടി ദിവ്യ പറഞ്ഞു...... ദച്ചു ഓരോ ചുവടു വെക്കുമ്പോഴും അവനെ വെറുപ്പോടെ നോക്കുകയായിരുന്നു .... അതേ സമയം തന്നെ ദേവനും അവളെ തലയുയർത്തി നോക്കി..... രണ്ടുപേരുടെയും മനസ്സിൽ ദേഷ്യം അതിന്റെ പാരമ്യതയിലായിരുന്നു.... അവൾ അവന്റെ അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.... അമ്മ അവളെ ചേർത്തു നിർത്തി..... ""എന്റെ മോന്റെ ഭാഗ്യമാണ് മോളെ നീ...."" ദേവന്റെ അമ്മ അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു.....

അത് കേട്ടതും ദച്ചു അവനെ പുച്ഛത്തോടെ നോക്കി..... അവൻ ദേഷ്യത്താൽ പല്ലു ഞെരിച്ചു..... മുഹൂർത്തം നോക്കികൊണ്ടിരുന്ന സമയത്താണ് ജയൻ അവിടേക്ക് വരുന്നത്..... "" ഇത്‌ എന്റെ പെങ്ങളുടെ മകനാണ്.... ജയാനന്ദ്.... ദച്ചുവിന്റെ അച്ഛൻ അവനെ പരിചയപ്പെടുത്തി.... ജയന്റെ രൂക്ഷമായ നോട്ടത്തിൽ നിന്ന് തന്നെ ദേവന് മനസിലായി അവന് സത്യങ്ങൾ എല്ലാം അറിയാമെന്ന്..... ജയൻ വന്നപ്പൊ മുതൽ അമ്മു അവനെ കണ്ണെടുക്കാതെ നോക്കുന്നത് ദിവ്യ കണ്ടു..... ദിവ്യ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.... "" ഒന്ന് മയത്തിൽ ഒക്കെ നോക്കടീ.... സ്വന്തം വീട്ടുകാർ അടുത്തുണ്ടെന്ന് മറക്കണ്ട.....""" അതിന് മറുപടിയായി അമ്മു അവളെ നോക്കി ചമ്മലോടെ ചിരിച്ചു.... "" മോളെ ദിവ്യേ.... നീ ഇങ്ങ് വന്നേ.... "" അമ്മു അവളെ പിടിച്ചു കുറച്ചു അപ്പുറത്തേക്ക് മാറി....

"" അങ്ങേർക്ക് പ്രേമം വല്ലതും ഉണ്ടോടീ...."" "" നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്..... പക്ഷേ നടക്കൂല്ല മോളെ.....ജയേട്ടൻ കാണുന്നപോലെ ഒന്നും അല്ല.... ടെറർ ആണ് ടെറർ..... അങ്ങേർക്ക് പ്രേമം എന്ന് കേൾക്കുന്നത് തന്നെ ചതുർഥിയാ.... """ "" പുള്ളിക്കാരനെ വളച്ചൊടിച്ചു കുപ്പിയിലാക്കുന്ന കാര്യം ഞാനേറ്റു..... നീ എന്നെ ഒന്ന് സപ്പോർട്ട് ചെയ്താ മതി.....""" "" അമ്മൂ.... നീ ശരിക്കും സീരിയസ് ആണോ.... ജയേട്ടനെ ഇപ്പൊ കണ്ടതല്ലേയുള്ളൂ..... അതിന് മുൻപേ പ്രേമം വന്നോ.....?? """ "" അങ്ങേരെ കണ്ടപ്പൊ തന്നെ എനിക്ക് എന്തോ ഒരു സ്പാർക് ഉണ്ടായടീ.... ഇത്‌ എനിക്കുള്ള ആളാണെന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയുന്ന പോലെ...... നിനക്ക് എന്റെ കൂടെ നിൽക്കാൻ പറ്റുമോ....?? """ "" ഞാൻ പറയാനുള്ളത് പറഞ്ഞു.... ബാക്കി എല്ലാം നിന്റെ ഇഷ്ടം.....എന്തായാലും ഞാൻ കൂടെ തന്നെ ഉണ്ടാകും.... """ ""താങ്ക്സ് ടീ...."" അമ്മു അവളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു..... അപ്പോഴാണ് ജയൻ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് അങ്ങോട്ടേക്ക് വരുന്നത് അമ്മു കണ്ടത്.....

"" എന്റെ ഫസ്റ്റ് സ്റ്റെപ് ഞാൻ ഇവിടെ തുടങ്ങുകയാണ്..... ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് നീ കണ്ടോ.... ദിവ്യയോട് പറഞ്ഞു കഴിഞ്ഞ് അവൾ ജയന് നേരെ നടന്നു....അടുത്തെത്തിയതും മനപ്പൂർവം അവനുമായി കൂട്ടിയിടിച്ചു..... "" നിനക്ക് എന്താടീ കണ്ണുകാണില്ലേ....??? ജയന്റെ അലർച്ച കേട്ട് അമ്മു കണ്ണും മിഴിച്ച് അവനെ നോക്കി.... "" I am Sorry..... ഞാൻ അറിയാതെ.... ''" "" എന്തറിയാതെ....??? നടക്കുമ്പോ നേരെനോക്കി നടക്കണം...."" ജയൻ അതും പറഞ്ഞ് ദേഷ്യത്തോടെ അവിടെ നിന്ന് പോയി.... അമ്മു ദിവ്യയെ നോക്കിയതും അവൾ ചിരി നിർത്താൻ പാടുപെടുന്നതാണ് കണ്ടത്..... ""ശരിയാക്കി താരാടീ നിന്നെ ഞാൻ.... അമ്മു പല്ലിറുമ്മി കൊണ്ട് ദിവ്യയുടെ അടുത്തേക്ക് വന്നു..... "" മതി ചിരിച്ചത്.... ഇങ്ങേര് എന്താ പെൺകുട്ടികളെ കണ്ടിട്ടില്ലേ....????

ഞാൻ ഏതോ കൊലപാതകം ചെയ്ത പോലെയാണല്ലോ സംസാരം..... """ """ ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതല്ലേ വേണ്ടാന്ന്..... ജയേട്ടൻ അത്രപെട്ടന്നൊന്നും വളയുന്ന ടൈപ്പ് അല്ല മോളെ..... നീ ഒന്ന് അറിയാതെ തട്ടിയതിന് തന്നെ ഇങ്ങനെ...... അപ്പൊ പിന്നെ ഇഷ്ടമാണെന്നും പറഞ്ഞ് അങ്ങോട്ട്‌ ചെന്നാൽ എന്തായിരിക്കും അവസ്ഥ.... അതുകൊണ്ട് ഇപ്പൊ മുളച്ച പ്രേമം ഇപ്പൊ തന്നെ നുള്ളികളയുന്നതാ നിനക്ക് നല്ലത്..... """ """ നീയെന്തൊക്കെ പറഞ്ഞാലും അങ്ങേരെയും കൊണ്ടേ ഞാൻ പോവൂ..... എത്ര കഷ്ടപ്പെട്ടാലും നിന്റെ ജയേട്ടനെ കൊണ്ട് ഞാൻ ഇഷ്ടമാണെന്ന് പറയിപ്പിച്ചിരിക്കും.... You Just wait and watch.... "" അമ്മു അവളുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ജ്യോൽസ്യൻ ദച്ചുവിന്റെയും ദേവന്റെയും ജാതകപൊരുത്തം നോക്കികൊണ്ടിരിക്കുകയാണ്..... ""എന്തു പറ്റി ജ്യോൽസ്യരേ..... ജാതകങ്ങൾ തമ്മിൽ പൊരുത്തക്കേട്‌ എന്തെങ്കിലും....??? "" മ്മ്... ഉണ്ട്... "" അദ്ദേഹം പറഞ്ഞത് കേട്ട് എല്ലാവരും ഒരു ഞെട്ടലോടെ പരസ്പരം നോക്കി................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story