ദുർഗ്ഗാഗ്നി: ഭാഗം 9

durgagni

രചന: PATHU

"" ഇവരുടെ ജാതകപ്രകാരം വിവാഹം ഒരാഴ്ചക്കകം തന്നെ നടക്കണം.....""ജ്യോൽസ്യൻ പറഞ്ഞത് കേട്ട് ദച്ചു അവനെ വിജയിഭാവത്തോടെ നോക്കിയതും ദേവൻ അവളെ നോക്കി ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി..... "" ഒരാഴ്ചക്കക്കകമോ...????"" ദേവന്റെ അച്ഛൻ അതിശയത്തോടെ ചോദിച്ചു..... "" അതേ.... ജാതകപ്രകാരം ഈ സമയത്തിനുള്ളിൽ വിവാഹം നടന്നില്ലെങ്കിൽ ദേവന് അടുത്ത പത്തുവർഷത്തേക്ക് മംഗല്യ യോഗം കാണുന്നില്ല....."" "" എന്നാപിന്നെ നമുക്ക് എത്രയും വേഗം വിവാഹം നടത്താം..... വിശ്വാ... താൻ എന്തു പറയുന്നു...?? "" "" അങ്ങനെ തന്നെ ആകട്ടെ മാധവാ..... ജാതകത്തിൽ ഇങ്ങനെ ഒരു യോഗമുള്ള സ്ഥിതിക്ക് വിവാഹം വൈകിക്കണ്ട..... നാളെ കഴിഞ്ഞ് ചെറിയ രീതിയിൽ ഒരു engagement നടത്താം..... "" "" അച്ഛാ.... ഒരു മിനിറ്റ്.... എനിക്ക് ഒരു കാര്യം പറയാനുണ്ട്..... അച്ഛൻ ഒന്ന് വന്നേ.... "" ദേവൻ അച്ഛനുമായി കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു..... "" അച്ഛാ.... ഇത്ര പെട്ടന്ന് വിവാഹം വേണോ...??? ഞാൻ ഒട്ടും prepared അല്ല.... I need time..... """

"" ജ്യോൽസ്യര് പറഞ്ഞത് നീയും കേട്ടതല്ലേ ദേവാ.... അതുകൊണ്ട് എത്രയും വേഗം വിവാഹം നടക്കണം...... """ "" എനിക്കിതിലൊന്നും വിശ്വാസം ഇല്ലെന്ന് അച്ഛനറിയില്ലേ....??? എനിക്ക് കുറച്ചുകൂടി സമയം വേണം... "" "" നീ വെറുതേ വാശി പിടിക്കണ്ട..... ഞാൻ തീരുമാനിച്ചു കഴിഞ്ഞു.... നാളെ കഴിഞ്ഞ് നിങ്ങളുടെ engagement.... ഒരാഴ്ചക്കകം തന്നെ വിവാഹം..... ഈ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല....""" "" അച്ഛാ... പ്ലീസ്.... എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്ക്.... "" "" എനിക്ക് ഒന്നും കേൾക്കണ്ട..... ഈ വിഷയത്തിൽ ഇനി ഒരു സംസാരം വേണ്ട..... പറഞ്ഞത് കേട്ടല്ലോ...??? നമ്മൾ ഇങ്ങനെ മാറി നിന്ന് സംസാരിച്ചാൽ അവരെന്തെങ്കിലും വിചാരിക്കും.... നീ വന്നേ.... """ ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി ദേവൻ അച്ഛനോടൊപ്പം പോയി..... "" വിശ്വാ..... ഇനി അധികം സമയമില്ല...... നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പെട്ടന്ന് വേണം..... ഒരു ദിവസത്തെ സമയമേയുള്ളൂ..... """ "" അത് തന്നെ ധാരാളം..... നിശ്ചയം ചെറിയ രീതിയിൽ മതി......

വിവാഹം നമുക്ക് ആർഭാടമായി നടത്തണം....."" "" അത് പിന്നെ പ്രത്യേകം പറയാനുണ്ടോ...??? വിവാഹം നമുക്കൊരു ഉത്സവമാക്കണം.... നാളെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ നിങ്ങൾ രണ്ടുപേരും വേണം..... ഓഫീസ് കാര്യങ്ങളെല്ലാം വിവാഹം കഴിയുന്നത് വരെ മാറ്റി വെച്ചേക്ക്...."" മാധവൻ അടുത്ത് നിന്ന ദേവനോടും ദച്ചുവിനോടുമായി പറഞ്ഞു...... സമ്മതമെന്നുള്ള അർത്ഥത്തിൽ രണ്ടുപേരും തലയാട്ടി..... ദേവനെ നോക്കി പുച്ഛിച്ചു കൊണ്ട് ദച്ചു മുകളിലേക്ക് പോയി...... വിവാഹത്തിന്റെ കാര്യം ആലോചിക്കുംതോറും ദേവന് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി..... അവൾക്ക് പിറകെ അവനും മുകളിലേക്ക് പോയി.....ദച്ചുവിന്റെ മുറിയിലെ ഡോർ തള്ളി തുറന്ന് ദേവൻ അകത്തേക്ക് കയറി..... ശബ്ദം കേട്ട് ദച്ചു തിരിഞ്ഞു നോക്കി.... "" ഒരാളുടെ മുറിയിലേക്ക് കയറി വരുമ്പോ knock ചെയ്യണമെന്ന് തനിക്ക് അറിയില്ലേ....???? "" "" ഇത്തരത്തിലുള്ള മര്യാദകളൊന്നും നീ എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ട.... സത്യം പറയടീ, നീയല്ലേ ഇതിന് പിറകിൽ.....???? """

"" മനസിലായില്ല.... "" "" മനസിലാവാത്തതോ അതോ മനസ്സിലായില്ലെന്ന് നടിക്കുന്നതോ....??? നീയല്ലേ ആ ജ്യോത്സ്യനെകൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്...??? "" ഓഹ് അങ്ങനെ.... അതേ, ഞാൻ തന്നെയാ അദ്ദേഹത്തിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്....തനിക്ക് ഇനി എന്തെങ്കിലും അറിയണോ....???? "" "" നിന്റെ മരണം നീ തന്നെ ചോദിച്ചു വാങ്ങുവാങ്ങാനുള്ള പുറപ്പാട് ആണല്ലേ....??? വിവാഹം കഴിഞ്ഞാൽ എന്റെ മറ്റൊരു മുഖമായിരിക്കും നീ കാണാൻ പോകുന്നത്...."" "" മരണത്തെ ഭയമുണ്ടെങ്കിൽ അല്ലേ തന്റെ ഈ ഭീഷണിക്ക് മുന്നിൽ പേടിക്കേണ്ട കാര്യമുള്ളൂ.. എനിക്കതില്ല...!!! തന്നെപോലെ ഒരു അസുരനിൽ നിന്ന് എന്നെ രക്ഷിക്കാൻ എനിക്ക് നന്നായിട്ടറിയാം.... "" "" ഒരുമിച്ച് ഒരേ വീട്ടിൽ ഒരേ മുറിയിൽ എന്നോടൊപ്പം കഴിയാനുള്ള ധൈര്യം നിനക്ക് ഉണ്ടെങ്കിൽ അത് എനിക്ക് ഒന്ന് കാണണം..... """ "" ആ ധൈര്യം എനിക്ക് ഉള്ളതുകൊണ്ട് തന്നെയാണ് ആരാ, എന്താ എന്ന് പോലും അറിയാത്ത തന്നെ തേടിപിടിച്ചു കാര്യങ്ങൾ ഇതുവരെ കൊണ്ടെത്തിച്ചത്..... ""

"" നീ വെറുമൊരു പെണ്ണാണെന്ന് മറക്കരുത്..... എത്രയൊക്കെ ധൈര്യം കാണിച്ചാലും ഒരിക്കലും എനിക്ക് മുകളിൽ എത്തില്ല......"" "" അതേടോ.... ഞാൻ വെറുമൊരു പെണ്ണ് തന്നെയാ.... പെണ്ണിന്റെ പകയുടെ ചൂട് എന്താണെന്ന് തന്നെ ബോധ്യപ്പെടുത്തി തരാം ഞാൻ......ഉള്ളിൽ തന്നെ ചുട്ടെരിക്കാനുള്ള പകയുണ്ടെങ്കിലും പുറമേ കാണുന്ന എന്റെയീ ശാന്തത എന്തിനാണെന്ന് തനിക്ക് അറിയുമോ....???? എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ എന്റെ മുന്നിലൂടെ താൻ അലയുന്നത് കണ്ണുനിറയെ കാണാൻ.... ആ ഒരു നിമിഷത്തിന് വേണ്ടിയാ എന്റെ കാത്തിരിപ്പ്..... "" *പ്രണയശുദ്ധിയാൽ ബന്ധിതമായ നിന്റെ നിപൂര ധ്വനികളെ കാമകണ്ണാൽ സ്പർശിച്ചപ്പോഴാണ്, കാരാഗ്രഹത്തിന്റെ നാല് ചുവരുകൾ പോലും തകർക്കപ്പെട്ട് നീ ഉയർത്തെഴുന്നേറ്റത്..... ആ യുഗസന്ധ്യയിൽ അവൾ വിയർപ്പിൻ ഗന്ധം മണക്കുന്ന വിഴുപ്പ് ഭാണ്ഡത്തിലെ താലിചരടിൽ കുരുക്കിയ ഭാര്യയുമല്ല, അഴുകിയ മാംസത്താൽ ഗർഭം ചുമന്ന അമ്മയുമല്ല, സോദരിയും മകളുമായി തീർന്നതുമില്ല....

മേച്ചിൽപുറങ്ങളിൽ അലയാത്ത, കാരിരുമ്പിന്റെ ദൃഡതയുള്ള ഒറ്റചിലമ്പണിഞ്ഞ പെണ്ണൊരുത്തിയവൾ.... അവളൊന്നു ജ്വലിച്ചാൽ അണയാത്ത അഗ്നിഗോളമുണ്ട് ഈ മണ്ണിലുടനീളം.... പ്രളയത്തിനപ്പുറമാണ്‌ നിസ്വയാം പെണ്ണിന്റെ കണ്ണുനീർ പൊഴിക്കുന്ന നനവുകൾ.... ഇന്നും പെൺപിറവിയുടെ പുതു ഉയർപ്പിനായി നിലകൊള്ളുകയാണ് മണ്ണും, മഞ്ഞും, മലയും പുഴയും....!!!!!!! ( കടപ്പാട് ) * "" അത് നിന്റെ വെറും വ്യാമോഹം മാത്രമാണ്..... ഒരിക്കലും നടക്കാത്ത വെറുമൊരു വ്യാമോഹം.... ആയുസ്സ് കുറച്ചുകൂടി നീട്ടി തരണേന്ന് മോള് നല്ലപോലെ പ്രാർത്ഥിക്ക്.... """ "" തന്റെ നാശം പൂർണമായിട്ടേ എന്നെ ദൈവം അങ്ങോട്ടേക്ക് വിളിക്കൂ..... """ "" നിനക്ക് അത്രക്ക് ആത്മവിശ്വാസം ഉണ്ടോ....?? "" ദേവൻ അവളുടെ അടുത്തേക്ക് വന്ന് ഇടുപ്പിലൂടെ അവളെ ചേർത്തു പിടിച്ചു.... പെട്ടന്നായത്കൊണ്ട് തന്നെ അവൾക്ക് തടയാൻ കഴിഞ്ഞില്ല.... ദച്ചു രൗദ്ര ഭാവത്തോടെ അവനെ നോക്കി................🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story