ECONOMICS: ഭാഗം 1

economics

രചന: rinsi

മമ്മദ് കാക്കടെ കടയുടെ മുന്നിലെത്തിയപ്പോൾ തന്നെ ബെൽ അടിക്കുന്ന ശബ്ദം കേട്ടു... 'ഇന്നും ആ കാലമാടന്റെ വായിൽ ഇരിക്കുന്നതെല്ലാം കേൾക്കണമല്ലോ പടച്ചോനെ'എന്നും വിചാരിച്ചു നടത്തതിന്റെ വേഗത കൂട്ടി..സെക്യൂരിറ്റി ചേട്ടന് ഇന്നും പതിവ് പോലെ ഒരു പുഞ്ചിരി സമ്മാനിക്കാൻ മറന്നില്ല... ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ കാലമാടനോട്‌ ഇന്ന് എന്ത് പറഞ്ഞു ഒഴിവാകും എന്ന് മാത്രമായിരുന്നു ചിന്ത...ക്ലാസ്സ്‌ റൂമിന്റെ മുന്നിലെത്തി അകത്തേക്കൊന്ന് എത്തി വലിഞ്ഞു നോക്കിയപ്പോൾ ആരുമില്ല.. കുട്ടികളെല്ലാം തേരാ പാര സൊറ പറഞ്ഞു നടക്കുന്നു.. അത് തെല്ലൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചത്.. സന്തോഷത്തോടെ ക്ലാസ്സ്‌ മുറിയിൽ കയറി സ്ഥിരം ഇരിക്കാറുന്ന മൂന്നാം ബെഞ്ചിൽ പോയി ഇരുന്നു.. "ഇന്ന് നീ രക്ഷപ്പെട്ടല്ലേ "ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയ നയന എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചു..

അതിന് എന്റെ പക്കൽ നൽകാൻ ആകെ ഉള്ള പുച്ഛം മാത്രം അവൾക്ക് ഞാൻ ഇരട്ടിയായി തിരിച്ചു നൽകി..ഈ ക്ലാസ്സിലുള്ള കുട്ടികളെല്ലാം അധികവും മാനേജ് മെന്റ് സീറ്റിൽ കയറിയവരാണ് പറയുന്ന ഞാൻ അടക്കം.. നയനക്ക് സയൻസിൽ സീറ്റ് ലഭിച്ചിട്ടും ഹ്യുമാനിറ്റീസിലേക്ക് മാറിയതാണ്.. അതെല്ലാം കഴിഞ്ഞു രണ്ടാം വർഷമായിട്ടും ജാടക്ക് ഒരു കുറവും വന്നിട്ടില്ല.. സർ മാർ ചോദ്യം ചോദിച്ചു അപദവശാൽ ഗുഡ് എന്നെങ്ങാനും പറഞ്ഞാൽ തുടങ്ങും എനിക്ക് പത്തിൽ ഒൻപത് എ പ്ലസ് ആയിരുന്നു.. സയൻസിൽ സീറ്റ് ലഭിച്ചതായിരുന്നു എന്നൊക്കെ... പറഞ്ഞു പറഞ്ഞു ഞാൻ എങ്ങോട്ടോ എത്തിയല്ലേ😅 എല്ലാവരും ക്ലാസ്സിൽ തേരാ പാര നടക്കുകയാണ് ഞാനും എന്റെ ഖൽബ് ആയ മിസിരിയും ബെഞ്ചിൽ തന്നെ ഇരുന്നു വീട്ടിലെ കാര്യങ്ങൾ സംസാരിച്ചു.. "അഫി ഉമ്മാക്ക് സുഖമല്ലേ "

മിസിരി ചോദിച്ചപ്പോൾ തന്നെ ഉമ്മയാണ് മനസ്സിൽ വന്നത്..ഞാൻ ഉമ്മയുടെ വയറ്റിലായപ്പോൾ തന്നെ ഉപ്പ മരണപ്പെട്ടിരുന്നു.. എന്നെയും ഇത്തയെയും അടുത്ത വീട്ടിലെല്ലാം അടുക്കളപ്പണിക്ക് പോയി ഒരു കുറവുമില്ലാതെയാണ് ഉമ്മ വളർത്തിയത്. പക്ഷെ ഉമ്മാക് ഇപ്പോൾ ഷുഗറും പ്രശറും ഒക്കെ ആയി വയ്യാതെ ഇരിക്കുകയാണ്. രാവിലെ അടുത്ത വീട്ടിൽ അടുക്കള ജോലി ചെയ്താണ് ഞാൻ ക്ലാസ്സിന് വരാറ്.എന്റെ കഷ്ടപ്പാടൊന്നും ഫ്രണ്ട്‌സ്ന് അറിയില്ല.. ഞാൻ അറിയിച്ചില്ല എന്നുള്ളതാണ് സത്യം. ചിന്തകൾ കാട് കയറി പോയപ്പോൾ എന്റെ കണ്ണും നിറഞ്ഞു വന്നു അത് ആരും കാണാതെ ഇരിക്കാൻ വേണ്ടി ഡെസ്കിൽ തല വച്ചു കിടന്നു... "ഡോ താൻ എന്താ ക്ലാസ്സിൽ നിന്ന് ഉറങ്ങുവാണോ " ശബ്ദം കേട്ടാണ് ഞാൻ ഡെസ്കിൽ നിന്നും പതിയെ തല ഉയർത്തി നോക്കിയത്..നോക്കുമ്പോൾ മുന്നിലൊരു സുന്ദരനായ ചെറുപ്പക്കാരൻ എന്നെ നോക്കി മാറിൽ കൈ പിണച്ചു കെട്ടിക്കൊണ്ട് പുച്ഛഭാവത്തിൽ നിൽക്കുന്നു.. ആരാണെന്ന് എനിക്ക് മനസ്സിലായില്ല..

ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുന്നു.. എന്റെ നോട്ടം നയനയിൽ എത്തിയപ്പോൾ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു... "ഞാൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ " വീണ്ടും എന്റെ മുന്നിൽ നിൽക്കുന്മ സുന്ദരനായ ചെറുപ്പക്കാരനിൽ നിന്നും ചോദ്യം ഉയർന്നു.. ക്ലാസ്സിലെ കുട്ടികളെല്ലാം എന്നെ കളിയാക്കി ചിരിക്കുകയാണ് ഞാൻ എന്റെ തൊട്ടടുത്തിരിക്കുന്ന മിസിരിയെ ഒന്ന് നോക്കി അവളും ചിരിക്കുകയാണ് അല്ലെങ്കിലും എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്കുകയാണല്ലോ എല്ലാവരും 😬 ഞാൻ പല്ല് കടിച്ചു കൊണ്ട് മിസിരിയെ നോക്കി പേടിപ്പിച്ചു..ഈ തെണ്ടികളൊക്കെ ഇതെന്ത് കണ്ടിട്ടാ ഇളിക്കുന്നതെന്ന് നോക്കിയിരിന്നപ്പോഴാണ് അടുത്ത ചോദ്യം "തന്റെ പേരെന്താ " "അഫി "ഏതോ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയി "വീട്ടിൽ വിളിക്കുന്ന പേരല്ല ചോദിച്ചത്" സുന്ദരനായ ചെറുപ്പക്കാരൻ ദേഷ്യത്തോടെ പറഞ്ഞു "അഫ്ന ജെബിൻ "ഞാൻ ഒന്ന് പേടിച്ചു കൊണ്ട് പറഞ്ഞു "ആരായാലും കൊള്ളാം എന്റെ ക്ലാസ്സിൽ മര്യാദക്ക് ഇരിക്കണം "

ക്ലാസ്സിൽ വീണ്ടും ചിരി മുഴങ്ങി എന്റെ കൂടെ ഉള്ള മിസിരിയെ ഞാൻ ഒന്ന് ദൈനീയമായി നോക്കി അവളും ചിരിക്കുകയാണ് 'ബ്ലഡി ഫൂൾ ഇവളൊക്കെ ഒരു ഫ്രണ്ട് ആണോ ' അല്ലെങ്കിലും എന്തെങ്കിലും കിട്ടാൻ കാത്തു നിൽക്കുകയല്ലേ ആളെ കളിയാക്കാൻ ഹും "അല്ല താനെന്താ പകൽ കിനാവ് കാണുകയാണോ " വീണ്ടും അയാൾ ചോദിച്ചു.. "അല്ല സർ എനിക്ക് തല വേദനയാണ് " അയാൾ ഒന്ന് അമർത്തി മൂളിക്കൊണ്ട് ബോഡിൽ പോയി ECONOMICS എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചു.. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത് ഇത് ന്യൂ ആയി വരും എന്ന് പറഞ്ഞ സർ ആണെന്ന്.. എല്ലാവരുടെ പേരും ഓർത്തു വെക്കാൻ പ്രയാസമായതിനാൽ നമുക്ക് വഴിയേ പരിചയപ്പെടാം എന്നും പറഞ്ഞു അയാൾ ഇക്കണോമിക്സ് എന്തൊക്കെയോ പറയാൻ തുടങ്ങി.. ബെൽ അടിച്ചപ്പോൾ സുന്ദരൻ ഇറങ്ങിപ്പോയി..

സമയം പെട്ടെന്ന് തന്നെ കടന്നു പോയി. ഞാൻ എല്ലാ പീരീടും തല വേദനയാണെന്ന് പറഞ്ഞു ഡെസ്കിൽ തല വച്ചു കിടക്കുകയായിരുന്നു.. ലോങ്ങ്‌ ബെൽ അടിച്ചപ്പോൾ വേഗം വീട്ടിലെത്തണം എന്ന ഉൾപ്രേരണയിൽ ക്ലാസ്സിൽ നിന്ന് പെട്ടെന്ന് ഇറങ്ങി. താഴെ എത്തിയപ്പോൾ സുന്ദരനെ കണ്ടു. തിരിഞ്ഞു നോക്കി നടക്കുന്നതിനിടയിൽ ഒരു കല്ലിൽ തട്ടി "പ്തോം " എന്നൊരു ശബ്ദത്തോടെ ഞാൻ താഴേക്ക് വീണിരുന്നു.. സർ കണ്ടോ എന്നും വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആദ്യം കണ്ണിലുടാക്കിയത് കളിയാക്കി ചിരിക്കുന്ന നയനയെ ആണ്.. ഞാൻ പിന്നെ ഒന്നും നോക്കാതെ എണീറ്റു.. ടോപ് ചെറുതായി തെന്നിയിരുന്നു.. വയർ കണ്ടോ എന്നുള്ളത് സംശയമാണ്..വേഗത്തിൽ വീട്ടിലെത്തി ഉമ്മാക്ക് ആഹാരമെല്ലാം നൽകി കുളിച്ചു ഫ്രഷ് ആയി നിസ്കരിച്ചു പഠിക്കാനിരുന്നു.. അടി വയർ വേദനിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ വേഗം ഡേറ്റ് നോക്കി.. രണ്ട് ദിവസം മുൻപ് തന്നെ എനിക്ക് വയർ വേദന തുടങ്ങാറുണ്ട്..

ഞാൻ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു കിടന്നു... സൂര്യ കിരനങ്ങൾ മുഖത്തടിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്.. വയർ ചെറുതായി വേദനിക്കുന്നുണ്ട് ക്ലാസ്സിൽ പോവുമ്പോൾ പാഡ് കയ്യിൽ വെക്കണം എന്ന് ഞാൻ മനസ്സിൽ കരുതി പല്ല് തേച്ചു ഉമ്മാക് ചായ ഇട്ട് കൊടുത്ത് അടുത്ത വീട്ടിലേക്ക് പോയി.. അടുക്കള പണിയെല്ലാം കഴിഞ്ഞു വേഗം തന്നെ ഇറങ്ങി വീട്ടിലെത്തോയപ്പോൾ സമയം 8:00 മണിയായിരുന്നു.. ഒന്നും നോക്കീല ഓടി പോയി കുളിച്ചു യൂണിഫോം എടുത്തിട്ടു.. ഉമ്മാക്ക് ഭക്ഷണം നൽകി വേഗം ഇറങ്ങി... പെട്ടെന്ന് സ്കൂളിൽ എത്തിയാൽ മതിയായിരുന്നു എന്ന ചിന്ത മാത്രമേ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളു.

അത് കൊണ്ട് തന്നെ ഓടുകയാണോ നടക്കുകയാണോ ഞാൻ ചെറുത്തതെന്ന് എനിക്ക് തന്നെ സംശയമാണ്... എങ്ങാനോയൊക്കെയോ നടത്തായാട്ടം നടത്തി സ്കൂൾ ഗേറ്റ് വരെ എത്തി.. ആഞ്ഞു ശ്വാസം വലിച്ചു സെക്യൂരിറ്റി ചേട്ടന് ഒന്ന് പുഞ്ചിരിച്ചു കൊടുത്ത് വേഗം തന്നെ ക്ലാസ്സ്‌ റൂമിലേക്ക് നടത്തായോട്ടം തുടങ്ങി.. ക്ലാസ്സിൽ എത്തിയപ്പോൾ എന്റെ എല്ലാ ധാരണകളെയും തെറ്റിച്ചു കൊണ്ട് ഞാൻ ഇന്നും വൈകിയിരുന്നു..അല്പം മടിയോടെ ആണെങ്കിലും ഞാൻ "may i coming " എന്ന് ചോദിച്ചു.. "Yes " അകത്തു നിന്ന് കയറാൻ അനുമതി കിട്ടിയപ്പോൾ സന്തോഷം കൊണ്ട് വേഗം തന്നെ അകത്തു കയറി ആരെയും നോക്കാതെ ഇരിക്കാൻ പോവുമ്പോഴാണ് പ്രധീക്ഷിക്കാതെ ബാക്കിൽ നിന്ന് ഒരു അപശബ്ദം കേട്ടത്.. "One Minute " തുടരും...❣️

Share this story