ECONOMICS: ഭാഗം 10

economics

രചന: rinsi

പ്രിൻസി എന്നെ വിളിക്കുന്നുണ്ടെന്ന് ഏതോ കുട്ടി വന്നു പറഞ്ഞതും ഒരു സമയം ആശ്വാസവും മറ്റൊരു സമയം ഭയവും എന്നെ വേട്ടയാടി. ഓരോന്നു ആലോചിച്ചു കൊണ്ട് ഓഫിസ് റൂമിന് മുന്നിലെത്തിയതൊന്നും ഞാൻ അറിഞ്ഞതെ ഇല്ല. സ്റ്റെപ്പിൽ തടഞ്ഞു മൂക്കും കുത്തി വീഴാൻ പോയപ്പോഴാണ് സ്വബോധം വന്നത്. ആരേലും കണ്ടോ എന്ന് നാല് പാടും നോക്കിയപ്പോൾ ആരും കണ്ടിട്ടില്ല. അപ്പോഴാണ് ഒന്ന് ആശ്വാസമയത്. ഇപ്പോൾ തന്നെ ഇമേജ് ഡാമേജ് ആയിന്നു. 'അതിന് അനക് എന്ത് ഇമേജ് ' പരട്ട മനസ്സ് അങ്ങനെ ചോദിച്ചപ്പോൾ ആണ് ഞാനും അത് ഓർത്തത്. എനിക്ക് എന്ത് ഇമേജ് അല്ലെ.. ഹാ യോഗല്ലാമ്മിണിയെ... "അഫ്ന come " കുറച്ചു ഉച്ചത്തിൽ പ്രിൻസി പറഞ്ഞപ്പോഴാണ് ഞാൻ ബോധമണ്ഡലത്തിൽ എത്തി ചേർന്നത്.. എല്ലാടത്തും പോയി നാറാൻ എന്റെ ജീവിതം ഇനിയും ബാക്കി. ഹാ സാരല്ല അമ്മിണിയെ.. ഞാൻ പ്രിൻസിയെ നോക്കി വളിച്ച ഒരു ഇളി ഇളിച്ചു ഞാൻ പ്രിൻസിപിൾന്റെ ഓഫീസിൽ കയറി. "സിറ്റ് "

ഇരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് പ്രിൻസി അങ്ങനെ പറഞ്ഞത്. എന്റെ ഇമ്മിണി വല്യൊരു ആഗ്രഹമായിരുന്നു കറങ്ങുന്ന പ്രിൻസിപിൾ ന്റെ ചെയറിലും മുന്നിലുള്ള പഞ്ഞി കേട്ടു പോലെ ഉള്ള ഈ ചെയറിലും ഇരിക്കാ എന്നത്... എന്റെ ആഗ്രഹം നടന്ന നിർവതിയിൽ ഞാൻ കസേരയിൽ നല്ലോണം അമർന്നു തന്നെ ഇരുന്നു.. "അഫ്ന " "എന്താ സർ " "ഞാൻ എന്തിനാ വിളിച്ചത് എന്ന് അഫ്നക്ക് അറിയുമോ "പ്രിൻസി ഒരു ചോദ്യഭാവത്തോടെ എന്നോട് ചോദിച്ചു. അത് അറിയുമെങ്കിൽ ഞാൻ ഇങ്ങോട്ട് ഇങ്ങനെ ടെൻഷൻ അടിച്ചു വരുമായിരുന്നോ കുംഭ കർണ്ണാ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും വയസ്സിനെ മാനിക്കുന്ന ഞാൻ അങ്ങനെ ഒന്നും ചോയ്ക്കാതെ ഇല്ല എന്ന് മാത്രം മറുപടി പറഞ്ഞു.. "അഫ്ന തന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നു ഞാൻ അറിഞ്ഞു."സർ അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ സുടുവ ഓഫീസിൽ എല്ലാം പാട്ടാക്കിയെന്ന് എനിക്ക് മനസ്സിലായി. ഇനി എല്ലാവരുടെയും സഹതാപത്തിന്റെ കണ്ണുകൾ എന്റെ നേരെ ആവും എന്ന് അറിഞ്ഞപ്പോൾ എന്തോ ആകെ വല്ലയിമ തോന്നുന്നു. എന്റെ മനസ്സ് വായിച്ച പോലെ പ്രിൻസി തുടർന്ന്..

"തനിക്ക് ഒരു സ്കോളർഷിപ് ശെരിയായിട്ടുണ്ട്. മാസം മാസം ആറായിരം രൂപയാണ്. പിന്നെ ഈ കാര്യം എനിക്കും തന്റെ ക്ലാസ്സ്‌ സർനും തനിക്കുമല്ലാതെ ആർക്കും അറിയില്ല. താൻ ഇനി വീട്ടുപണിക്ക് ഒന്നും പോവരുത്.നന്നായി പഠിച്ചു നല്ലൊരു ജോബ് ഒക്കെ വാങ്ങണം"പ്രിൻസി ആദ്യമായി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ നാണക്കേട് തോന്നിയെങ്കിലും പിന്നീട് എന്തിനാണ് നാണക്കേട് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു സ്വയം മോട്ടിവേറ്റ് ചെയ്തു. "ഇതാ.. ഈ മാസത്തെ ക്യാഷ് ആണ്. എല്ലാ മാസവും ഫസ്റ്റ് എന്നെ കാണാൻ വരണം " പ്രിൻസി അതും പറഞ്ഞു എന്റെ നേരേക്ക് കല്യാണ കവർ പോലെ ഒക്കെ ഉള്ള ഒരു ഇത് നീട്ടിയപ്പോൾ ഞാൻ കുറച്ചു മടിച്ചനെങ്കിലും വാങ്ങി.. തിരിച്ചു ക്ലാസ്സിലേക്ക് പൊക്കോളാൻ പറഞ്ഞപ്പോൾ ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു.. മനസ്സ് പല വഴിക്കായിരുന്നു.. ചിന്തകളെ എല്ലാം ആട്ടി പായിച്ചു ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് കോമേഴ്‌സ് ക്ലാസ്സിൽ നിന്ന് അരുൺ സർ ക്ലാസ്സ്‌ എടുക്കുന്നത് കേട്ടത്.

"The definition of Income is the amount of money received by a person, group of company during a certain period of time. An Example $70,000 a year salary Gross income minus deducation permitted by the internal Revenue code.. " അരുൺ സർ പറയുന്നത് കേട്ടപ്പോഴാണ് ഇന്നലെ വായിച്ചതൊക്കെ ഓർമ വന്നത്.. ഇതായിരുന്നോ income. ക്ലാസ്സിലെ കുട്ടികൾക്ക് ചോദ്യം മനസ്സിലായി കാണില്ല അതാവും ഉത്തരം പറയാത്തത്.. ഓരോന്നു ആലോചിച്ചു ക്ലാസ്സിന്റെ മുന്നിലെത്തിയത് അറിഞ്ഞില്ല. "Get in " സുടുവയുടെ ഗർജ്ജനത്തിൽ ബോധം വന്ന ഞാൻ നെട്ടിക്കൊണ്ട് അങ്ങേരെ നോക്കി. മുഖമെല്ലാം വലിഞ്ഞു മുറുകിയത് കണ്ടത്.. പേടിയായെങ്കിലും പുറത്ത് കാണിക്കാതെ മുന്നോട്ട് നടക്കുമ്പോഴാണ് ക്ലാസ്സ്‌ മുഴുവൻ എണീറ്റ് നിൽക്കുന്നത് കണ്ടത്. ഇവരെന്തിനാ ഇപ്പോൾ എണീറ്റ് നിൽക്കുന്നെ.. ഞാൻ വന്നതിനുള്ള ബഹുമാനമാണോ.. അത്രേയുന്നും വേണ്ടന്നെ.. അതും കരുതി സുടുവായെ നോക്കിയപ്പോഴാണ് കയ്യിൽ ചൂരൽ കഷായം കണ്ടത്.. ന്റെ പടച്ചോനെ.. ഞാൻ വേഗം സീറ്റിലേക്ക് നടന്നു ഇരിക്കാൻ നിന്നതും "അഫ്നാ " സുടുവയുടെ ശബ്ദം കേട്ടപ്പോൾ സുടുവായെ തന്നെ നോക്കി നിന്നു. "വാട്ട്‌ is income "

സുടുവ ആദ്യം ചോദിച്ചപ്പോൾ പഠിച്ചതെല്ലാം മറക്കുന്ന പോലെ തോന്നിയെങ്കിലും പറഞ്ഞിട്ടില്ലെങ്കിൽ തല്ല് കിട്ടും എന്ന് ഉറപ്പായതും ഞാൻ പറയാൻ തന്നെ തീരുമാനിച്ചു.. "അത് സർ " "അതും ഇതുമൊന്നുമില്ല.. നിനക്ക് ആൻസർ അറിയുമോ " ഞാൻ പറയാൻ നിൽക്കുമ്പോഴേക്ക് സുടുവ ഗാർജിച്ചു.. ഞാൻ ഒന്നും തലയിട്ടിക്കൊണ്ട് "The definition of Income is..... the amount of money....received by a person,.... group of company during a certain...period of time. An Example $70,000 a year salary Gross income minus....deducation permitted by the internal Revenue code.. " എങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു.. എല്ലാവരും എന്നെ അത്ഭുത ജീവിയെ പോലെ നോക്കുന്നത് ഞാൻ കണ്ടെങ്കിലും ഞാൻ ഡെസ്കിലേക്ക് തന്നെ നോക്കി നിന്നു. മെല്ലെ തല ഉയർത്തി സുടുവായെ നോക്കിയപ്പോൾ മുഖത്തെ ഭാവം എനിക്ക് മനസ്സിലാക്കാനായില്ല. ഞാൻ തല ചെരിച്ചു നെസ്രിയെ നോക്കി അവൾ വായും പൊളിച്ചു നിൽക്കുന്നു... ഞാൻ ആരാ മോൾ അല്ലെ.. അരുൺ സാറേ ഇങ്ങള് നമ്മളെ മുത്താണ്.. "അഫ്ന സിറ്റ് "സുടുവ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കൊയനയെ നോക്കി പുച്ഛിച്ചു കൊണ്ട് സീറ്റിൽ ഇരുന്നു.. സുടുവ എന്റെ അല്ലാത്ത എല്ലാവരുടെയും കൈ ചിവപ്പിച്ചു. തല്ലിയെന്ന്..

കൊയനക്ക് രണ്ടെണ്ണം കിട്ടി.കൊയനയെ തല്ലുന്നതാണ് രസം സർ തല്ലിയതും അവൾ കൈ വലിച്ചു.. ദേഷ്യത്തിലായിരുന്ന സുടുവ അത് ഇഷ്ടപ്പെടാത്തത് കൊണ്ട് രണ്ടെണ്ണം കൊടുത്തു.. അവളെ എക്സ്പ്രേഷൻ കണ്ട് ഞാനും നസ്രിയും ചിരിച്ചു.. നസ്രിക്ക് പിന്നെ ഇതൊന്നും ഒരു പുത്തരിയെ അല്ല.. ഇങ്ങനെ ഒരു ജന്മം.. "നിങ്ങളൊക്കെ എന്തിനാ ഇങ്ങോട്ട് കേട്ടോയെടുക്കുന്നെ.. ഞാൻ ഇവിടെ അഫ്നക്ക് മാത്രമാണോ ക്ലാസ്സ്‌ എടുക്കുന്നത്.. അവൾ മാത്രമാണ് ഇന്ന് ഉത്തരം കഷ്ടിച്ചെങ്കിലും പറഞ്ഞത്. അഫ്ന അല്ലാത്ത എല്ലാവരും നാളെ income എന്നാൽ എന്താണെന്ന് നൂർ പ്രാവശ്യം എഴുതി എന്നെ കാണിച്ചിട്ടല്ലാതെ ക്ലാസ്സിൽ കയറരുത്.. ഗോട്ട് ഇറ്റ് " അലർച്ചയോടെ അത്രയും പറഞ്ഞു സുടുവ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി.. ഞാൻ സ്കോളർഷിപ് ക്യാഷ് ബജിലേക്ക് വച്ചു. എല്ലാവരും ഇപ്പോഴാണ് ഒന്നും ശ്വാസം വിട്ടതെന്ന് തോന്നുന്നു.. പീരീടുകൾ ശരവേഗത്തിൽ കഴിഞ്ഞു. ലാസ്റ്റ് പീരിയഡ് വീണ്ടും സുടുവ കയറി വന്നു നാളെ ചോദ്യം ചോതിക്കൽ ഉണ്ടാവുമെന്നും ഫസ്റ്റ് പാഠം തന്നെയാണെന്നും പറഞ്ഞു എന്നെയൊന്നു നോക്കി ഇറങ്ങി പോയി... ലോങ്ങ്‌ ബെൽ അടിച്ചപ്പോൾ ആരെയും നോക്കാതെ പെട്ടെന്ന് പോവാൻ നിന്ന എന്നെ ഓഫീസ് റൂമിന്റെ മുന്നിലെത്തിയപ്പോൾ ആരോ ബാക്കിൽ നിന്ന് വിളിച്ചു.. ഈ ശബ്ദം നല്ല പരിചയമുണ്ടല്ലോ എന്നും കരുതി തിരിഞ്ഞു നോക്കിയപ്പോൾ സുടുവ.. പടച്ചോനെ കാത്തോളണേ.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story