ECONOMICS: ഭാഗം 11

economics

രചന: rinsi

പടച്ചോനെ കാത്തോളണേ.. എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന സുടുവയെ ആണ് കണ്ടത്.. ഞാൻ എന്താണെന്നുള്ള ഭാവത്തിൽ സുടുവയെ നോക്കി. സുടുവ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഞാനും അങ്ങ് നോക്കി. അല്ല പിന്നെ.. രണ്ട് പേരും കണ്ണും കണ്ണും നോക്കി കഥകൾ കൈ മാറുമ്പോഴാണ് മൂഡ് നശിപ്പിക്കാനായി സുടുവിനെ ആരോ "ഡാ അക്കു " എന്ന് വിളിച്ചത്. ആക്കുവോ അത് സുടുവായിരുന്നോ..പെട്ടെന്ന് കണ്ണ് പിൻവലിച്ചു കൊണ്ട് സർ തിരിഞ്ഞു നോക്കി. അപ്പോഴാണ് ഞാനും മുന്നോട്ട് നോക്കിയത്. അരുൺ സർ.. ഏഹ് സാറും സാറും ഫ്രണ്ട്‌സ് ആണോ.. എന്തേലും ആയിക്കോട്ടെ എന്ന് കരുതി പോവാൻ നിൽക്കുമ്പോഴാണ് സുടുവ എന്നെ തടഞ്ഞു നിർത്തി കൊണ്ട് "2 മിനുട്സ് ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം "എന്നും പറഞ്ഞു അരുൺ സർ നെയും വിളിച്ചു കൊണ്ട് പോയത്. ഇനി സുടുവ വരുന്നവരെ ഇവിടെ വായേം പൊളിച്ചു നിൽക്കണമല്ലോ എന്നും ആലോചിച്ചു കൊണ്ട് ഞാൻ വാകയുടെ ചുവട്ടിൽ പോയിരുന്നു.. നല്ല ഇളം കാറ്റും ആസ്വദിച്ചു കൊണ്ട് വകമരച്ചുവട്ടിലിരിക്കാൻ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.. ______________

അഫ്നയോടും സംസാരിച്ചു അല്ല നോക്കി നിൽക്കുമ്പോഴാണ് മരങ്ങോടൻ അരുൺ വന്നു പുറകിൽ നിന്നും വിളിച്ചത്. അതും അക്കു എന്ന്. നാറിയില്ലേ.. സ്റ്റുഡന്റസ് ന്റെ മുന്നിൽ നാറാ എന്ന് പറഞ്ഞാൽ ഹേയ് ആലോയ്ക്കാൻ വയ്യ.. ഞാൻ ദേഷ്യത്തോടെ ഒന്ന് അവനെയും നോക്കിക്കൊണ്ട് അഫ്നയോട് രണ്ട് മിനുട്ട് വെയിറ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട് അരുണിന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് എന്റെ കാബിനയിലേക്ക് കയറി.. "എന്താടാ നിനക്ക് വേണ്ടത് "അവനെ ചുമരിലേക്ക് തള്ളിക്കൊണ്ട് കഴുത്തിനു കുത്തിപ്പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. അവൻ ഇവന് പ്രാന്തായോ എന്നുള്ള എക്സ്പ്രേഷനും ഇട്ട് കൊണ്ട് എന്നെ നോക്കിയപ്പോഴാണ് ഞാൻ ചെയ്തത് എന്താണെന്ന് എനിക്ക് ബോധം വന്നത്.. ശ്യേ ആകെ ചമ്മി.. ഞാൻ പെട്ടെന്ന് തന്നെ അവനെ വിട്ട് കുറച്ചു മാറി നിന്നു.. "എന്താടാ പറ്റിയെ "എന്നും ചോദിച്ചു അവനെന്റെ ശൗൽഡറിൽ കൈ വച്ചപ്പോൾ ഞാൻ ഇവനോട് എന്ത് പറയും എന്ന് ആലോചിച്ചു കൈ നെറ്റിയിൽ കൊണ്ട് പോയി ഒന്ന് ഉരസി..

ആവശ്യത്തിന് ഒരു കള്ളവും വരുന്നില്ലല്ലോ അല്ലാഹ് എന്നും വിചാരിച്ചു ഞാൻ അവനെ നോക്കി ഒന്ന് വളിച്ച ഇളി ഇളിച്ചു. അല്ലാണ്ട് എന്ത് ചെയ്യാൻ. എന്റെ ചിരികണ്ടിട്ടാണോ എന്തോ അവൻ എന്നെ നോക്കി ഒന്ന് അർത്ഥം വച്ചു മൂളി. എന്താണെന്ന് എനിക്ക് മനസ്സിലായില്ല.. "മോനെ.. ലബ് ആണോ "തുടരെ തടരെ കണ്ണ് ചിമ്മിക്കൊണ്ട് നിലത്തു കാലു കൊണ്ട് എന്തോ കാണിച്ചു കൊണ്ട് അരുൺ ചോദിച്ചു. അവന്റെ കാട്ടി കൂട്ടലൊക്കെ കണ്ട് ഞാൻ വയറിൽ കയ്യും വച്ചു ചിരിച്ചു മതി. അവൻ വീണ്ടും എന്തോ പറയാൻ വന്നപ്പോഴാണ് അഫ്നയോട് അവിടെ നിൽക്കാൻ ഞാൻ പറഞ്ഞത് ഓർമ വന്നത്. "നമുക്ക് പിന്നെ സംസാരിക്കാം "അതും പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി. അവൻ എന്നെ വിളിച്ചേങ്കിലും തിരിഞ്ഞു നോക്കിയില്ല.. ഞാൻ വേഗം തന്നെ അവൾ നിന്നിരുന്ന സ്ഥലത്തേക്ക് ചുവടുകൾ വച്ചു. അവിടെ ഒന്നും അവളെ കാണാതായപ്പോൾ അവൾ പോയെന്നും കരുതി തിരിയാൻ നിന്നപ്പോഴാണ് ഒരു ഇളം കാറ്റ് എന്നെ തഴുകി പോയത്..

ഒരു നിമിഷം കണ്ണടച്ചു ആസ്വദിച്ചു. കണ്ണ് തുറന്നപ്പോൾ വാക ചുവട്ടിൽ ഇരിക്കുന്ന അഫ്നയിലാണ് കണ്ണ് ചെന്നു നിന്നത്... പാറി പറക്കുന്ന തട്ടം എന്തോ പിറുപിറുത് കൊണ്ട് ഒതുക്കി വെക്കുന്ന അവളെ തന്നെ ഒരു നിമിഷം നോക്കി നിന്നു.. മിക്കവാറും എന്നെ പ്രാകുകയായിരിക്കും എന്ന് മനസ്സിലാക്കി ഞാൻ അവളുടെ അടുത്തേക്ക് ചുവടുകൾ വച്ചു.. _____________ ഒരുപാട് നേരമായി ആ സുടുവയെയും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്. ഇനി അയാൾ തന്നെ മറന്നു കാണുമോ? എന്നാ ഞാൻ അയാളെ കൊല്ലും.. 'ഇജ്ജ് 🤭 സുടുവയെ കാണുമ്പോഴേക്കും മുട്ട് ഇടിക്കാൻ തുടങ്ങുന്ന ഇജ്ജ് തന്നെന്നോ പറയണേ ' പരട്ട മനസ്സ് കളിയാക്കിക്കൊണ്ട് എന്നോട് തന്നെ ചോദിച്ചപ്പോൾ ഞാൻ മനസ്സിനെ നല്ലോണം ഒന്ന് അങ്ങ് സ്മരിച്ചു.. എന്റെ മനസ്സായിട്ടും കൂറ് ബാക്കില്ലൊരാടാണെന്ന് വച്ചാൽ എന്താ ചെയ്യാ.. എടുത്തു വലിച്ചറിയണമെങ്കിൽ കൂടെ ആ സാധനം എവിടെന്ന് ആർക്കും അറീല്ലലോ.. അതിന്റെ അഹങ്കാരാണ് ബ്ലഡി മനസ്സ് തെണ്ടിക്ക്.. ഓരോന്നു ആലോചിച്ചു കാറ്റിൽ പറക്കുന്ന തട്ടത്തിനെയും കുറെ നേരം പ്രാകി ഇരിക്കുമ്പോഴാണ് ഒരു ഇളം കാറ്റ് വന്നു കിന്നാരം പറഞ്ഞു കൊണ്ട് പോയത്..

വല്ലാത്ത ഒരു അനുഭൂധിയിൽ തട്ടം ഒന്നുകൂടെ ശെരിയാക്കിക്കൊണ്ട് സൈഡിലേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കിയിരിക്കുന്ന അല്ല നോക്കി നിൽക്കുന്ന സുടുവയെ ആണ് കണ്ടത്. സുടുവയെ ഒന്ന് നോക്കി ഞാൻ ചാടി എണീച് കൊണ്ട് സുടുവയെ തിരിഞ്ഞു നോക്കി.. ഈ സുടുവയെ കാണാൻ എന്ത് ഭംഗിയാ.. വെറുതെ അല്ല ആ കൊയന സുടുവയുടെ പിന്നാലെ നടക്കുന്നത്.. സുടുവയുടെ മുഖത്തു നോക്കി തന്നെ കൊയനയെ കുറിച്ച് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ മുന്നിൽ വന്നു നിന്ന് കൊണ്ട് സുടുവ കൈ നോടിച്ചത്.. ഒന്ന് നെട്ടി കൊണ്ട് സുടുവയെ നോക്കി തല താഴ്ത്തി നിന്നു... കുറച്ചു കഴിഞ്ഞു തല ഉയർത്തി നോക്കിയപ്പോൾ എന്നെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കുന്ന സുടുവയെ ആണ് കണ്ടത്.. "സർ " ഉമ്മാനെ കുറിച്ച് ഓർമ വന്നപ്പോൾ തന്നെ ഞാൻ സർ നെ വിളിച്ചു. സുടുവ ഒന്ന് നെട്ടിയോ 🤔

ആവേ ആർക്കറിയാം.. "ആഹ് ഞാൻ തന്നോട് നിൽക്കാൻ പറഞ്ഞത് നാളെയും ആ ബുക്ക്‌ മറന്നു കൊണ്ട് ഇങ്ങോട്ട് വരണ്ട എന്ന് പറയാനാണ്"അതിന് ഞാൻ ഒന്ന് തലയാട്ടി.. "എന്ന ശെരി പൊക്കോ " സുടുവ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് അയാളെ ആകമാനം നോക്കി കൊണ്ട് തലയിട്ടിക്കൊണ്ട് മുന്നോട്ട് നടന്നു.. അയാൾക്ക് ഇത് ആദ്യം തന്നെ അങ്ങ് പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്ര നേരം ഇവിടെ നിൽക്കേണ്ട ആവശ്യം വന്നിരുന്നോ.. ഈ സുടുവക്ക് തീരെ സെൻസ് ഇല്ലേ.. ഓരോന്നു ആലോചിച്ചു പെട്ടെന്നു തന്നെ മുന്നോട്ട് നടന്നു.. വീട്ടിലെത്താനായപ്പോൾ തന്നെ ചിന്തകളെ എല്ലാം ആട്ടി പായിച്ചു കൊണ്ട് മുന്നോട്ട് നോക്കി. തുറന്നു കിടക്കുന്ന വാതിൽ കണ്ടപ്പോൾ ഉള്ളിൽ ഒരു വെള്ളിടി മുഴങ്ങി.. പടച്ചോനെ എന്ന് ഞാൻ പോലും അറിയാതെ എന്റെ വായിൽ നിന്ന് വന്നു പോയിരുന്നു.. ഞാൻ ഓടി അകത്തേക്ക് കയറി........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story