ECONOMICS: ഭാഗം 12

economics

രചന: rinsi

"ഉമ്മാ " നിലത്തു വീണു കിടക്കുന്ന ഉമ്മയെ ആണ് വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കണ്ടത്.അലറി വിളിച്ചു കൊണ്ട് ഉമ്മാനെ വിളിച്ചു. "ഉമ്മാ.. ഉമ്മാ ഉമ്മാ "ഉമ്മാടെ അടുത്തിരുന്നു തല മടിയിലേക്ക് വച്ചു കൊണ്ട് തട്ടി വിളിച്ചു കൊണ്ടിരുന്നു. കണ്ണ് തുറക്കാതെ ആയപ്പോൾ കരഞ്ഞു കൊണ്ട് അലറി വിളിച്ചു.. "ഉമ്മാ " എന്റെ അലർച്ച കേട്ടിട്ടാണെന്ന് തോന്നുന്നു സുമേച്ചിയും ഹുസ്ബൻഡും ഓടി വന്നത്... അവർ ഉമ്മാനെ കണ്ടപ്പോൾ സുമേച്ചിടെ ഹുസ്ബന്റിന്റെ കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചു. സ്‌ട്രെക്ചറിൽ കിടത്തി ഉമ്മാനെ icu വിലേക്ക് കൊണ്ട് പോയി.. കരഞ്ഞു ആകെ തളർന്നു കൊണ്ട് ഞാൻ പുറത്തുള്ള ചെയറിൽ ഇരുന്നു. എന്താവും ഉമ്മാക് പറ്റിയിട്ടുണ്ടാവുക ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല... കരഞ്ഞു കരഞ്ഞു ആകെ തളർന്നു.

"പടച്ചോൻറെ ന്റെ ഉമ്മാക്ക് ഒന്നും വരുത്തല്ലേ റബ്ബേ "മനമുരുകി കരഞ്ഞു കൊണ്ട് റബ്ബിനോട് കേണപേക്ഷിച്ചു. ഒന്നല്ല രണ്ടല്ല മൂന്ന് മണിക്കൂറായി ഉമ്മയെയും കൊണ്ട് icu വിൽ കയറിയിട്ട് ഇത് വരെ ഒരു വിവരവുമില്ല.. വല്ലാതെ ദാഹിക്കുന്നുണ്ട് പക്ഷെ വെള്ളം വേണ്ട. അല്ലാഹ് ന്റെ ഉമ്മാ.. രാത്രിയായപ്പോൾ മക്കൾ വീട്ടിൽ തനിച്ചാണെന്ന് പറഞ്ഞു സുമേച്ചിയും ഹുസ്ബൻഡും എന്ത് വന്നാലും വിളിക്കാൻ പറഞ്ഞു കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി... പടച്ചോനെ ആദ്യമായിട്ടല്ല ഒറ്റക്ക്. എന്നാലും ആകെ കൂടെ പേടിയാവുന്നു. എന്റെ ഉമ്മാക്ക് ഞാനും എനിക്ക് എന്റെ ഉമ്മയും മാത്രമുള്ളു പടച്ചോനെ. എനിക്ക് എന്റെ ഉമ്മാനെ തിരിച്ചു തരണേ..ഫ്ലോറിൽ മുട്ട് കുത്തിയിരുന്ന് കൊണ്ട് ഞാൻ ദുആ ചെയ്തു.. രാത്രി 12 ആയിട്ടും ഉമ്മാനെ കുറിച്ച് ഒരു വിവരവുമില്ല. Icu വിലേക്ക് കയറിയ ഡോക്ടർസ് ഇത് വരെ പുറത്തിറങ്ങിയില്ല.. ഉള്ളിൽ ഭയം വന്നു നിറഞ്ഞു.. ഇനി എന്റെ ഉമ്മാക്ക് എന്തെങ്കിലും.. ഇല്ല എന്റെ ഉമ്മാക്ക് ഒന്നുമില്ല... ഉമ്മ വരും..

ഈ മോളെ പിരിഞ്ഞു ഇരിക്കാൻ ഉമ്മാക്കാവില്ല.. ഉമ്മ വരും... പെട്ടെന്നാണ് Icu വിന്റെ ഡോർ തുറക്കപ്പെട്ടത്.. പുറത്തേക്ക് ഡോക്ടർസ് എല്ലാം ഇറങ്ങി വന്നു..ഞാൻ ഡോക്ടറുടെ അടുത്തേക്ക് ഓടി.. "ഡോക്ടർ എന്റെ ഉമ്മാക്ക് " ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ കൂടെ ഉണ്ടായിരുന്നവരെ എല്ലാം ഒന്ന് നോക്കി കൊണ്ട് ഒരു ഡോക്ടർ പറഞ്ഞു.. "ബോധം വന്നാലേ എന്തെങ്കിലും പറയാൻ പറ്റൂ "അതും പറഞ്ഞു കൊണ്ട് എല്ലാവരും അവിടെ നിന്ന് പോയി.. തളർന്നു കൊണ്ട് ഞാൻ ആ ഫ്ലോറിൽ ഇരുന്നു.. എന്ത് ചെയ്യും പടച്ചോനെ.. അലറി കരയണം എന്നുണ്ട് പക്ഷെ സൗണ്ട് പുറത്തേക്ക് വരുന്നില്ല.. തൊണ്ടക്കുഴിയിൽ കുടുങ്ങി കിടക്കും പോലെ.. അല്ലാഹ്.. ഏതോ ഒരു താത്ത വന്നു എന്നെ ചെയറിൽ കൊണ്ട് പോയി ഇരുത്തി. കുടിക്കാൻ വെള്ളവും തന്നു. കോളേജ് വിട്ട് വന്നു ഒരു തുള്ളി വെള്ളം കുടിക്കാത്തത് കൊണ്ട് തന്നെ നല്ല ദാഹമുണ്ടായിരുന്നു.. വേഗം വെള്ളം വാങ്ങി ഒരു മുറുക്ക് കുടിച്ചു.. എന്റെ ഉമ്മാക്ക് വെള്ളം കൊടുത്തിട്ടുണ്ടാവുമോ അവർ..

എന്റെ ഉമ്മാനെ.. പടച്ചോൻറെ കാത്തോളണേ... ഓരോന്നു ചിന്തിച്ചു നിൽക്കുമ്പോൾ ആ താത്ത വീണ്ടും എന്നെ തട്ടി വിളിച്ചു. ഞാൻ എന്താണെന്ന ഭാവത്തിൽ ആ താത്തയെ നോക്കി.. "മോൾ വേണെങ്കിൽ എന്റെ ബെഡിൽ വന്നു കിടന്നോ " ആരാണെന്ന് പോലും ചോദിക്കാതെ സഹായിക്കുന്നത് കണ്ടപ്പോൾ എന്തോ മനസ്സിൽ ഈ ദുനിയാവിൽ നല്ലവരും ഉണ്ടെന്ന് തോന്നി... ഞാൻ സ്നേഹത്താൽ തന്നെ നിരസിച്ചു. "എന്നാൽ മോളുടെ കൂടെ ഇവിടെ ഇരിക്കാം ഞാൻ " ആ താത്ത പറഞ്ഞപ്പോൾ വേണ്ട എന്ന് പറയണം എന്ന് ഉണ്ടെങ്കിലും ഇവിടെ ഒറ്റക്ക് ഇരിക്കാൻ പേടിയായത് കൊണ്ട് ഞാൻ തല കുലുക്കി. ആ താത്തയുടെ തോളിൽ തല വച്ചു കൊണ്ട് കിടന്നു... രാത്രിയുടെ ഏതോ യാമത്തിൽ ബലഹീനയായ എന്റെ കണ്ണുകളും ഉറക്കം പിടിച്ചിരുന്നു.... എന്തൊക്കെയോ സൗണ്ട് കേട്ട് കോണ്ടാണ് ഞാൻ കണ്ണ് തുറന്നത്.. നോക്കിയപ്പോൾ ഹോസ്പിറ്റലിൽ ആണ്. അപ്പോഴാണ് ഇന്നലെ നടന്ന കാര്യങ്ങളൊക്കെ ഓർമ വന്നത്...

ആ താത്തയുടെ തോളിൽ ചാരി തന്നെയാണ് കിടന്നത്.. ഞാൻ അവരെ ഒന്ന് നോക്കിയപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കുനുണ്ട്. ഞാനും ഒരു വരണ്ട ചിരി നൽകി. അപ്പോഴാണ് icu വിന്റെ ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നത്... "ബോധം വന്നിട്ടുണ്ട് പോയി കണ്ടോളൂ " ഡോക്ടർ പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം എന്നെ വന്നു മൂടി.. ഞാൻ പെട്ടെന്ന് തന്നെ icu വിലേക്ക് കയറി.. യന്ത്രങ്ങൾക്കിടയിൽ കിടക്കുന്ന ഉമ്മാനെ കണ്ടപ്പോൾ അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകി. കരഞ്ഞു കൊണ്ട് തന്നെ ഉമ്മയുടെ അടുത്ത് പോയി നിന്നു.. ആ കയ്യിൽ ഒന്ന് മുത്തി കൊണ്ട് ഉമ്മയെ നോക്കി... ഉമ്മ കണ്ണ് തുറന്നു എന്നെ നോക്കി ഒന്ന് ചിരിച്ചു...ഞാൻ ചിരിക്കാൻ പോലും മറന്നതായി എനിക്ക് അപ്പോൾ തോന്നി... "മോളെ.. ഉമ്മാ...ക്ക് എ..ന്റെ മോ...ളെ ന...ല്ലൊരു...ത്തന്റെ ക..യ്യി..ൽ ഏല്പി...ക്കാൻ...കഴി..ഞ്ഞി..ല്ലല്ലോ ആ വിഷ..മ..മേ ഒള്ളു.. " ഉമ്മ ഉമ്മാനെ പറ്റി ചിന്തിക്കാതെ എന്നെ കുറിച്ച് പറഞ്ഞപ്പോൾ ഒന്ന് വാർന്നിരുന്ന കണ്ണുനീർ വീണ്ടും പുറത്തേക്ക് ചാടി.. "ഉമ്മാക് ഒന്നുല്ല ഉമ്മ ഒന്നുല്ല " കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.. "ഉമ്മാനെ ഓർത്തു വിഷമിക്കല്ലേ മോളെ...

പഠിച്ചു ഒരു ടീച്ചർ ആവണം ഉമ്മാടെ സ്വപ്നം ആയിരുന്നു അത് " വാക്കുകൾ മുറിഞ്ഞു കൊണ്ട് ഉമ്മ എങ്ങനെയൊക്കെയോ പറഞ്ഞു... "ഒന്നുല്ല ഉമ്മ ഇങ്ങക്ക്.. പടച്ചോൻ ഉമ്മാനെ സഹായിക്കും " കരഞ്ഞു കൊണ്ട് ഉമ്മാടെ കൈ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. "ഉമ്മ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി..."ഉമ്മാടെ അനക്കമൊന്നും കാണാത്തത് കൊണ്ട് ഞാൻ ഉമ്മാനെ വിളിച്ചു കൊണ്ടിരുന്നു.. "ഉമ്മാ ഉമ്മാ ഉമ്മാ" വിളിച്ചിട്ടും എണീക്കാതെ ആയപ്പോൾ അവസാനം അലറി കൊണ്ട് വിളിച്ചപ്പോൾ നേഴ്‌സും ഡോക്ടറും എല്ലാം ഓടി വന്നു.. എന്നെ പുറത്ത് നിർത്തി കൊണ്ട് അവർ icu വിന്റെ ഡോർ അടച്ചു. "പടച്ചോനെ എന്റെ ഉമ്മാനെ കാത്തോളണേ " അപ്പോഴേക്കും സുമേച്ചിയും ഹുസ്ബൻഡും എല്ലാം വന്നു. ഞാൻ സുമേച്ചിയുടെ തോളിൽ തല വച്ചു കൊണ്ട് കരഞ്ഞു.. അവർ ആശ്വസിപ്പിക്കുണ്ടെങ്കിലും എനിക്ക് ആശ്വാസം ഒന്നും ലഭിച്ചില്ല എന്നതാണ് സത്യം.. Icu വിൽ നിന്ന് ഡോക്ടർ പുറത്തേക്ക് വന്നു... എല്ലാവരും ഡോക്റ്ററിനെ തന്നെ ഉറ്റു നോക്കി...

"സോറി "അതും പറഞ്ഞു കൊണ്ട് ഡോക്ടർ പോയപ്പോൾ തന്നെ ഞാൻ നിലത്തേക്കിരുന്നു.. എന്റെ ഉമ്മ ഇനി എന്റെ ഒപ്പമില്ല.. ഞാൻ വീണ്ടും ഒറ്റക്കായി... എനിക്ക് ഇനി ആരുമില്ല.. എന്റെ ഉമ്മാ.. ഉമ്മാ... അഫി കരഞ്ഞു കൊണ്ട് അവിടെ ഇരുന്നു സുമേച്ചി സമാധാനിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അവൾ ആകെ തകർന്ന മട്ടാണ്.. ഉമ്മ ഉമ്മ എന്ന് മാത്രം പറഞ്ഞു കൊണ്ടിരുന്നു.. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട് അവൾ അത് ശ്രദ്ധിക്കുന്ന പോലും ഇല്ല.. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. ആംബുലെൻസിൽ തന്നെ എല്ലാവരും വീട്ടിലേക്ക് വന്നു.. വീട്ടിൽ വന്നു ഇറങ്ങിയിട്ടും അഫി സ്വയം ഓരോന്നു പറഞ്ഞു കൊണ്ടേ ഇരുന്നു.. ആകെ സമനില തെറ്റിയ അവസ്ഥ ആയിരുന്നു അവൾക്ക്..... മയ്യത്തിനെ പരിപാലിക്കുക ഒക്കെ നാട്ടുകാർ ചെയ്തു. അവൾ ഒരു പ്രതിമ കണക്കെ ഒരു റൂമിൽ ഇരുന്നു. വരുന്നവരും പോകുന്നവരുമെല്ലാം അവളെ സമാധാനിപ്പിക്കുന്നുണ്ട്... ************** ഇന്നലെ കിടന്നിട്ടും ഉറക്കം വന്നില്ല..

അരുൺ പറഞ്ഞ പോലെ എനിക്ക് ഇനി അവളോട് love വലതുമാണോ.. അറിയില്ല ഒരു പ്രതേക ഇഷ്ട്ടം തന്നെ അവളോട് ഉണ്ട്.. ചിലപ്പോൾ പ്രണയമാവാം. അവൾ എനിക്ക് പ്രിയപ്പെട്ടതാണ്.. ഓരോന്നു ആലോചിച്ചു കൊണ്ട് ഉറങ്ങിയതൊന്നും അറിഞ്ഞില്ല... സൂര്യ കിരനങ്ങൾ മുഖത്തടിച്ചപ്പോഴാണ് ഉണർന്നത്. കണ്ണെല്ലാം തിരുമ്മി സമയം നോക്കിയപ്പോൾ എട്ട് ആയിട്ടുണ്ട്.. വേഗം റെഡി ആയി ബൈക്ക് എടുത്തു ഇറങ്ങി.. എന്തോ ഒരു ഉല്സഹമില്ലാതെയാണ് സ്കൂളിലേക്ക് ഇറങ്ങിയത്.. അവിടെ എത്തിയപ്പോൾ തന്നെ സമയം വഴുകിയിരുന്നു. അരുണിനോട് പിന്നെ കാണാം എന്നും പറഞ്ഞു ഞാൻ ക്ലാസ്സില്ക്ക് നടന്നു. ഇന്നും ആ ബുക്ക്‌ കൊണ്ട് വരാതെ വന്നാൽ അവളെ ഞാൻ.. 😜 ക്ലാസ്സിൽ കയറിയപ്പോൾ തന്നെ കണ്ണ് അവളെ തിരഞ്ഞു. പക്ഷെ ക്ലാസ്സിൽ ഇല്ല എന്ന് കണ്ടതും ആകെ ദേഷ്യം വന്നു.

.ദേഷ്യത്തോടെ തന്നെ question ചോദിക്കലും ഇമ്പോസിഷനും ഒക്കെ കൊടുക്കുമ്പോഴും കണ്ണ് അപ്പോഴും ഡോറിലേക്ക് തന്നെ പോയിക്കൊണ്ടിരുന്നു.. അവളെങ്ങാനും വന്നാലോ... പക്ഷെ അതുണ്ടായില്ല.. ക്ലാസ്സിലുള്ള ഏകദേശം എല്ലാവർക്കും ഇമ്പോസിഷൻ ഉണ്ട്..ദേഷ്യത്തോടെ തന്നെ ഓരോ പീരിയഡ്ഉം തള്ളി നീക്കുമ്പോഴാണ് മൈക്ക് ഇൽ കൂടെ ഒരു അനൗൺസ് വന്നത്.. "+2 ഹ്യുമാനിറ്റീസിൽ പഠിക്കുന്ന അഫ്ന ജെബിൻ എന്ന കുറ്റിയുടെ ഉമ്മ മരിച്ചത് കാരണം ക്ലാസ്സ്‌ ഇപ്പോൾ വിടുകയാണ്. ബെൽ അടിക്കുമ്പോൾ രണ്ട് നിമിഷം എണീറ്റ് നിന്ന് എല്ലാവരും മൗന പ്രാർത്ഥന നടത്തണം " ആകെ ഒരു മരവിപ്പായിരുന്നു അന്നൗൺസ്‌മെന്റ് കേട്ടപ്പോൾ... സ്കൂളിൽ വിട്ടതിനു ശേഷം അധ്വാപകർ എല്ലാവരും കൂടെ അഫ്നയുടെ വീട്ടിലേക്ക് പോയി.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story