ECONOMICS: ഭാഗം 13

economics

രചന: rinsi

വീട്ടിലെത്തി വെള്ള പുതപ്പിച്ച അവളുടെ ഉമ്മാനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. അവളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ കഷ്ട്ടം തോന്നുന്നു.. ചെറുപ്പത്തിലേ ഉപ്പ മരിച്ചു ഇപ്പോൾ ഉമ്മയും.. പാവം ബാക്കി കർമങ്ങൾക്കെല്ലാം കൂടി. ആൺമക്കളില്ലാത്തതിന്റെ കുഴപ്പമെല്ലാം ഒപ്പം നിന്ന് നികത്തി കൊടുത്തു. എന്തോ അങ്ങനെ ചെയ്യാനാണ് തോന്നിയത്.. പെട്ടെന്ന് വീടിന്റെ മുറ്റത്തു ഒരു കാർ വന്നു നിന്നു. അതിൽനിന്നും വിലപിടിപ്പുള്ള വസ്ത്രം ധരിച്ച മുഖത്തെല്ലാം ആകെ ചായം പൂശിയ ഒരു പെണ്ണ് ഇറങ്ങി വന്നു. എനിക്ക് ഇങ്ങനത്തെ വർഗത്തെ കാണുന്നതേ ഇഷ്ടമില്ല . ഞാൻ പിന്നെ അവരെ നോക്കാനെ പോയില്ല. അവിടെ നിന്ന് കുറച്ചു മാറി നിന്നു... "ആ അവരുടെ മൂത്ത മകളാ... ഒരു മരിച്ച വീട്ടിലേക്ക് വരുന്ന കോലമാണോ അവളുടേത്.. എന്തിനാ വേണ്ടിയാണാവോ ഇപ്പോൾ കെട്ടിയെടുത്തത്. ആ തല്ല അങ്ങനെ കിടക്കുമ്പോൾ കൂടി അവളൊന്ന് തിരിഞ്ഞു നോക്കിയിട്ടില്ല. എന്നിട്ടിപ്പോ എന്തിനാണാവോ കേട്ടോയെടുത്തേക്കുന്നെ " നാട്ടുകാരുടെ സംസാരം കേട്ടപ്പോഴാണ് അത് അഫ്നയുടെ ഇത്തയാണെന്ന് മനസ്സിലായത്..

അവൾക്ക് ഒരു ഇത്ത ഉള്ള കാര്യം അറിയാത്തതിന്റെ കാരണവും ഏകദേശം അവരുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി.. ഞാൻ വീണ്ടും അവരുടെ വാക്കുകൾക്കായി കാതോർത്തു.. "മ്മ്.. ആ കൊച്ചിന് ഇനി സമാധാനം കൊടുക്കില്ല ഇവളും ഇവളെ മാന്യനായ കെട്ട്യോനും " "അതെന്താ അങ്ങനെ " "അത് അങ്ങനെയാണ് ആട്ടിൻ തോലിട്ട ചെന്നായയാണ് അവളുടെ കെട്ട്യോൻ. ആ പെണ്ണിന് അത് ഇത് വരെ മനസ്സിലായില്ല.. അഫി മോളെ കാര്യമാവും ഈ വീട്ടിൽ ഇനി കഷ്ട്ടം " "അപ്പോൾ ഇവർക്ക് വീടില്ലേ സുധാകരേട്ടാ" "കണ്ടാൽ വല്ല പത്രാസുണ്ടെന്ന് തോന്നുന്നു എന്നെ ഒള്ളു. വാടക വീട്ടിലാണ് താമസം " "ഓഹ് അങ്ങനെ ഒക്കെ ആണല്ലേ കാര്യങ്ങൾ" ആഹ്.. "അഫിടെ ഉമ്മാക്ക് അതിന് വയസ്സൊന്നും അധികമില്ലല്ലോ.. പിന്നെ എന്താ പറ്റിയെ "വേറെ ഒരാൾ കൂടെ അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു. ഞാൻ വീണ്ടും അവരുടെ സംസാരത്തിനായി കാതോർത്തു.. "അതിന് കുറെ കാലമായി വയ്യടാ..

നീക്കാൻ കൂടെ വയ്യർന്നു.. ആ കൊച്ചു വീട്ടു പണിക്ക് പോയിട്ടാ കുടുംബം നോക്കിയിരുന്നത്.. എന്തായാലും പോയത് നന്നായെന്ന് ഞാൻ പറയൂ " "എന്താ സുധാകരാ നീ പറയണേ.. ആ കൊച്ചു ആ തള്ളയെ നിലത്തു വെക്കാതെ കുഞ്ഞിനെ പോലെയാ നോക്കിയിരുന്നേ... ആ കൊച്ചിന്റെ അവസ്ഥ ആലോയ്ക്കുമ്പോഴാ " വേറെ ഒരാൾ പറഞ്ഞപ്പോഴാണ് ഇത് വരെ അഫ്നയെ കണ്ടില്ല എന്ന് ഓർമ വന്നത്.. ഞാൻ അവളെ ഒന്ന് കണ്ടിട്ട് മടങ്ങാ എന്ന് കരുതി വീടിന്റെ അകത്തേക്ക് കയറിയപ്പോൾ അധികപേരും പോയി തുടങ്ങിയിരുന്നു.. ഞാൻ അവൾ എവിടെ ആണെന്ന് ഒരു ഇത്തയോട് ചോദിച്ചു ആ മുറിയുടെ അടച്ച വാതിൽ തുറക്കാൻ നിന്നപ്പോഴാണ് അകത്തു നിന്ന് എന്തൊക്കെയോ സൗണ്ട് കേട്ടത്.. ************** ഹോസ്പിറ്റലിൽ നിന്ന് വന്നത് മുതൽ ഉമ്മയുടെ റൂമിൽ പോയി കിടന്നു. ഉമ്മ എന്നെ വിട്ട് പോയെന്ന് എന്തോ ഉൾകൊള്ളാൻ കഴിയുന്നില്ല.. മയ്യത്ത് എടുക്കുമ്പോൾ അവസാനമായി ഉമ്മയെ കാണാൻ വിളിച്ചപ്പോൾ ഏതോ ഒരു ഉൾപ്രേരണയിൽ ചെന്നു.. ഉമ്മാനെ കണ്ടപ്പോൾ നിയന്ത്രിച്ചു വച്ച കണ്ണുനീരെല്ലാം പുറത്ത് ചാടി... കരഞ്ഞു കൊണ്ട് ഉമ്മാനെ കെട്ടിപ്പിടിച്ചു..

എടുക്കാൻ സമയമായപ്പോൾ സുമേച്ചി പിടിച്ചു മാറ്റി ക്കൊണ്ട് റൂമിൽ തന്നെ കൊണ്ട് പോയി ഇരുത്തി. കരഞ്ഞു കൊണ്ട് കിടക്കുമ്പോഴാണ് എന്റെ ഇത്ത എന്ന് പറയുന്ന സാധനം വന്നിട്ടുണ്ടെന്ന് സുമേച്ചി വന്നു പറഞ്ഞത്... അവസാനമായി ഉമ്മാനെ ഒന്ന് കാണാൻ പോലും വന്നില്ല.. എന്നിട്ട് ഇപ്പോൾ എന്തിനാണാവോ കെട്ടിയെടുത്തെ എന്നും ചിന്തിച് കൊണ്ട് ഇരിക്കുമ്പോഴാണ് ഞാൻ കിടന്നിരുന്ന റൂമിന്റെ വാതിലടയുന്ന ശബ്ദം കേട്ടത്. നെട്ടിക്കൊണ്ട് വാതിലിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ ആകമാനം ഉഴിഞ്ഞു നോക്കുന്ന ഇത്തയുടെ ഹിസ്ബൻഡ് ആയ ഐസക്നെയാണ് കണ്ടത്. അയാൾ എന്റെ അടുത്തേക്ക് വന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ തന്നെ ഇരുന്നു.. ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ ആകെ മേലെല്ലാം കുഴയുന്ന പോലെ തോന്നിയിരുന്നു... അയാൾ എന്റെ അടുത്തെത്തിയതും ഞാൻ ബെഡിൽ നിന്ന് ഇറങ്ങി പിറകിലേക്ക് നീങ്ങി. അയാൾ പിന്നെയും കീഴ്ചുണ്ട് നാവ് കൊണ്ട് നനച്ചു ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് എന്റെ നേർക്ക് വന്നു കൊണ്ടിരുന്നു.

ഞാൻ എങ്ങനെയൊക്കെയോ ബാക്കിലേക്ക് പോയി ചുമരിൽ തട്ടി നിന്നു. അയാൾ എന്റെ തൊട്ട് അടുത്ത് വന്നു നിന്ന് കൊണ്ട് എന്റെ ചുമരിൽ കൈ വച്ചു.എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അയാളെ കരണം പുകച്ചു.. "ഡീ നീ എന്നെ തല്ലിയല്ലേ" ഐസക് ആക്രോഷിച്ചു കൊണ്ട് കവിളിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു. "ആ തല്ലി. കയറിപിടിക്കാൻ വന്നാൽ ഇനിയും തല്ലും" അസ്സഹനീയമായ വേദന എങ്ങനെയൊക്കെയോ സഹിച്ചു കൊണ്ട് ഞാൻ പറഞ്ഞു. "എന്നാൽ ഒന്ന് കാണണമല്ലോ " അതും പറഞ്ഞു അയാൾ എന്നെ അയാളുടെ ബലിഷ്ടമായ ശരീരത്തിലേക്ക് വലിച്ചടുപ്പിച്ചതും ഡോർ പൊളിയും പോലെയുള്ള കതകിലെ തട്ട് കേട്ട് അയാൾ എന്നിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് ഡോറിന്റെ അവിടേക്ക് പോയി.. ************** അവിടെ നിന്നുള്ള ഒച്ചപ്പാടും ഡയലോഗും ഒക്കെ കേട്ടപ്പോൾ തന്നെ കാര്യം മനസ്സിലായി.. ദേഷ്യം കൊണ്ട് മുഖം ചുവന്നു തുടുത്തു.. ഞാൻ ശക്തിയായി കതകിൽ തട്ടി.. അൽപ സമയത്തിന് ശേഷം അഫ്നയുടെ ഇത്തയുടെ ഹസ്ബൻഡ് വന്നു വാതിൽ തുറന്നു..

അയാളെ കണ്ടതും ഞാൻ അയാളെ നെഞ്ചും കൂട് നോക്കി ആഞ്ഞങ് ചവിട്ടി.. കട്ടിലിന്റെ താഴേക്ക് തെറിച്ചു വീണതും എന്റെ കണ്ണ് അഫ്നക്ക് വേണ്ടി പരതി. കട്ടിലിന്റെ താഴെ മുട്ടിന്മേൽ തലയും വച്ചു ഇരിക്കുന്ന അവളെ കണ്ടപ്പോൾ അയാളോടുള്ള എന്റെ ദേഷ്യം ഇരട്ടിച്ചു. കട്ടിലിനടിയിൽ നിന്ന് അയാളെ കാൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ പുറത്തേക്കെറിഞ്ഞു. ഡോർ ആൾഡ്രെഡി അടച്ചതിനാൽ വാതിലിൽ പോയി ഇടിച്ചു കൊണ്ട് ഒന്നൂടെ ഇങ്ങോട്ട് തന്നെ വന്നു.. നിലത്തിട്ട് ദേഷ്യം തീരുവോളം ഞാൻ അയാളെ ചവിട്ടി.വേദന കൊണ്ട് പുളയുന്ന അയാളെ കണ്ടപ്പോൾ എനിക്ക് യാതൊരു ദാക്ഷിണ്വവും തോന്നോയില്ല. അയാളെ പിടിച്ചു എഴുനേൽപ്പിച്ചു അയാളെ മൂക്ക് നോക്കി ആഞ്ഞൊന്ന് കുത്തി.അയാളെ വായിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം ബ്ലഡ്‌ വരാൻ തുടങ്ങിയതും ഞാൻ അയാളെ പിടിച്ചു ഡോർ തുറന്നു പുറത്തേക്ക് കൊണ്ട് പോയി അഫിയുടെ ഇത്തയുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു.. "നല്ലത് പോലെ ഒന്ന് ചൂട് പിടിച്ചു കൊടുത്തേക്ക്

" അവരോട് അതും പറഞ് അവർ പറയുന്നതൊന്നും കേൾക്കാൻ കൂടെ നിൽക്കാതെ അഫ്നയുടെ മുറിയിലേക്ക് കയറി.ഇപ്പോഴും മുട്ടിന്മേൽ തല വച്ചു തന്നെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ സഹതാപം തോന്നിപ്പോയി.. പാവം.. അവളുടെ അടുത്ത് ചെന്നു അവളെ തട്ടി വിളിച്ചു. പതിയെ തല പൊന്തിച്ചു എന്നെ നോക്കിയപ്പോൾ അവളുടെ കണ്ണും മുഖവും എല്ലാം കണ്ടപ്പോൾ എനിക്ക് തന്നെ സങ്കടം തോന്നി.. അവളെ എണീപ്പിച്ചു നിര്തിക്കൊണ്ട് എന്തോ പറയാൻ നിന്നപ്പോഴേക്കും അവളെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിരുന്നു.. അടർത്തി മാറ്റാൻ തോന്നാത്തത് കൊണ്ട് തന്നെ അവളെ കൂടുതൽ അടുപ്പിച്ചു പിടിച്ചു കൊണ്ട് ആശ്വാസമെന്നോണം തലയിൽ തലോടി... ഇന്നൊന്നും അവൾ വിട്ട് മാറില്ലെന്ന് തോന്നിയത്തും ഞാൻ ബലമായി അവളെ അടർത്തി മാറ്റി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.. തല താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ പാവം തോന്നിപ്പോയി. ഒരു മിണ്ടാപൂച്ച.. അവളുടെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് ഞാൻ പറഞ്ഞു "നാളെ വരും ഞാൻ ഒരുങ്ങി നിന്നോണം " സംശയത്തോടെ നോക്കുന്ന അവളെ പാടെ അവഗണിച്ചു കൊണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story