ECONOMICS: ഭാഗം 14

economics

രചന: rinsi

സുടുവ ഉദ്ദേശിച്ചത് എന്താണെന്ന് എത്രെ ആലോചിച്ചിട്ടും പിടി കിട്ടിയില്ല.. പിന്നെ അതൊക്കെ വിട്ടു ഒന്ന് കിടന്നു.. ഉമ്മാന്റെ മുഖം മനസ്സിൽ നിന്ന് പോവുന്നില്ല.. ചിന്തകളുടെ കാടിന്യം കൊണ്ടാണെന്നു തോന്നുന്നു കണ്ണെല്ലാം നിറഞ്ഞു ഒഴുകുന്നുണ്ട്.. വാശിയോട് കണ്ണ് തുടക്കുമ്പോഴും അതിനെക്കായും വാശിയോട് കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകും.. കണ്ണിനെ കണ്ണിന്റെ പാട്ടിനു വിട്ടു കൊണ്ട് ഞാൻ ഉമ്മയുമായുള്ള സുന്ദര നിമിഷങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു.. പെട്ടെന്നാണ് ഡോർ തുറന്നു കൊണ്ട് ഇത്തയും ഹുസ്ബൻഡും കയറി വന്നത്. ഞാൻ അത് നോക്കാതെ റൂമിന്റെ ഭംഗി നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് ഐസക് എന്റെ മുടിക്കുത്തിൽ പിടിച്ചു കൊണ്ട് എണീപ്പിച്ചു.. വേദന കൊണ്ട് പുളയുമ്പോഴും ഇത്ത എന്ന് പറയുന്ന ആ സാധനം എന്നെ ഒരു പുച്ഛത്തോടെ നോക്കുകയായിരുന്നു.. ഞാൻ മുടിയിൽ നിന്ന് അയാളെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അയാളെ ശക്തിക്ക് മുന്നിൽ ഞാൻ ദുർബല ആയിരുന്നു.. കരഞ്ഞു കൊണ്ട് ഞാൻ ഇത്താനെ നോക്കിയപ്പോഴും ഇത്ത പുച്ഛത്തോടെ എന്നെ നോക്കുകയാണ്. ഇവളൊക്കെ ഒരു കൂടപ്പിറപ്പാണോ.. ഐസക് എന്നെ ആഞ്ഞൊരു തള്ള് തള്ളിയതും ഞാൻ കട്ടിലിന്റെ അവിടേക്ക് തെറിച്ചു. നെറ്റി പോയി കട്ടിലിന്റെ കാലിലിടിച്ചു.. ഒരു നിമിഷം സ്വർഗവും നരഗവും ഒപ്പം കണ്ടു മതി.

ഹൂ.. പടച്ചോനെ എന്തൊരു വേദനായ.. ഞാൻ അവരെ ഒന്ന് ദയനീയ മായി നോക്കിയപ്പോൾ എന്റെ അടുത്ത് വന്നു മുട്ടിന്മേൽ ഇരുന്നു കൊണ്ട് അയാൾ പറഞ്ഞു "നാളെ വക്കീൽ വരും നിന്റെ പേരിലാണെത്രെ ആ .....തള്ള ഈ വീട് എഴുതി വച്ചിരിക്കുന്നത്. അതികം ബലം പിടിക്കാതെ നല്ല കുട്ടിയായി സൈൻ ചെയ്തു തരുന്നതാവും നിനക്ക് നല്ലത് " എന്റെ കവിളിൽ തട്ടി കൊണ്ട് അയാൾ പറഞ്ഞപ്പോൾ ഞാൻ മുഖം തിരിച്ചു. ആ ദുഷിച്ച കൈ എന്നെ ഒന്ന് തൊട്ടപ്പോൾ തന്നെ പൊള്ളുന്ന പോലെയാ തോന്നിയത്.. അവർ ആ റൂമിൽ നിന്ന് ഇറങ്ങി പോയതും നെറ്റി നല്ലോണം വേദനിക്കാൻ തുടങ്ങി. നെറ്റിയിൽ കൈ വച്ചപ്പോൾ എന്തോ കയ്യിലായി നോക്കിയപ്പോൾ ബ്ലഡ്‌.. പടച്ചോനെ.. എന്ന് വിളിക്കലും ബോധം പോവാലും ഒപ്പമായിരുന്നു.. ************ പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ കറങ്ങാത്ത ഫാൻ ആണ് കണ്ടത്.. കറന്റ്‌ ബിൽ കൂടുന്ന് കരുതീട്ടാവും സ്വിച്ച് ഇടാത്തത്. ബ്ലഡി ഫുൾസ്. അല്ല ഇത് ഞാൻ എവിടെയാ കണ്ണും തുറന്നു ചുറ്റും നോക്കിയപ്പോൾ ആരുമില്ല..

എന്റെ റൂമിലുമല്ല. എന്നെ ആരാ പടച്ചോനെ കിഡ്നാപ്പ് ചെയ്തേ.. ഞാൻ ചുറ്റും നോക്കി ഓരോ സാധങ്ങൾ ആയി വീക്ഷിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് എനിക്ക് മനസ്സിലായത്. എനിക്ക് എന്ത് അസുഗം ഒന്നുമില്ലല്ലോ. ഇനി മെന്റൽ ആണെന്ന് പറഞ്ഞു ആ ഐസക് കൊടുന്നു ഇട്ടതാവുമോ.. ഏയ് വഴിയില്ല.. ഓരോന്നു കണക്ക് കൂട്ടിക്കൊണ്ട് ഇരിക്കുമ്പോഴാണ് അല്ല കിടക്കുമ്പോഴാണ് ഡോർ ഓപ്പൺ ചെയ്തു സുടുവയും ഒരു ഡോക്ടറും കയറി വന്നത്.. പടച്ചോനെ സുടുവ എന്താ ഇവിടെ.. ഡോക്ടറെ എന്നെ സൂചി വെക്കരുത് ഞാൻ ഒരു പാവമാ എന്ന് വിളിച്ചു പറയണം എന്ന് ഉണ്ടെങ്കിലും സുടുവയുടെ മുന്നിൽ എന്റെ വില കളയണ്ട എന്നും കരുതി ഞാൻ മിണ്ടാതിരുന്നു.. "ഇപ്പോൾ എങ്ങനയുണ്ട്.. വേദന കുറവുണ്ടോ " ഡോക്ടർ എന്നോട് ചോദിച്ചപ്പോൾ എന്തിനെ കുറിച്ചാ പറയുന്നത് എന്ന് മനസ്സിലായില്ലെങ്കിലും ഞാൻ തലയാട്ടി.. ആഹ് അല്ലാതെ എന്താണ് എന്ന് അറിയാതെ ഞാൻ എന്ത് ചെയ്യാൻ..

സുടുവ എന്നെ ഒന്ന് നോക്കി ഡോക്ടറുടെ പുറകെ പോയി.. അല്ല എനിക്ക് എന്താ 🤔 എന്നെ ആരാ ഇവിടെ കൊടുന്നെ.. എനിക്ക് ഇനി വല്ല മാറാ രോഗവുമാണോ പടച്ചോനെ കാത്തോളണേ.. എന്നും പറഞ്ഞു കിടന്നപ്പോഴാണ് വീണ്ടും സുടുവ കയറി വന്നത്. കൂടെ അന്ന് കണ്ട എന്ന് അന്ന് കൊച്ചാമ്മടെ വീട്ടിൽ പണിക്ക് പോയപ്പോൾ ഒരു പെങ്കൊച്ചിനെ കണ്ടെർന്നില്ലേ അവളും ഉണ്ട്.. ഇവർ ബ്രോ ആൻഡ് സിസ് ആയിരുന്നോ.. ഹാ അറിയാൻ വൈകി.. "എണീക്ക് പോവാം " സുടുവ എന്റെ അടുത്ത് വന്നു പറഞ്ഞപ്പോൾ ഞാൻ എന്ത് എന്നൊരു എക്സ്പ്രേഷൻ ഇട്ട് കൊണ്ട് സുടുവയെ നോക്കി.. "എണീക്കാൻ " സുടുവ കുറച്ചു കനത്തിൽ പറഞ്ഞപ്പോൾ ഞാൻ എണീറ്റത് എങ്ങനെയാണെന്ന് എനിക്ക് പോലും അറിയില്ല. ഞാൻ ഇതാ വടിയായി നിൽക്കുന്നു.. അവിടെ നിന്ന് എന്തൊക്കെയോ എടുത്തു സുടുവ പുറത്തേക്ക് നടന്നു.. സുടുവ ഇനി കള്ളനാണോ.. കടവുളേ.. സുടുവടെ പെങ്ങൾ വന്നു എനിക്ക് ഒന്ന് ചിരിച്ചു തന്ന് എന്നെ പിടിച്ചു കൊണ്ട് സുടുവയുടെ പിന്നാലെ നടന്നു.. എനിക്ക് ഒറ്റക്ക് നടക്കാനൊക്കെ അറിയാം എന്ന് പറയണം എന്ന് ഉണ്ടെങ്കിലും മിണ്ടിയില്ല.. ************

* ഇന്നലെ അവളെ വീട്ടിൽ നിന്ന് മടങ്ങിയത് മുതൽ ആകെ ഒരു അസ്വസ്ഥത ആയിരുന്നു. പെട്ടെന്ന് ഒന്ന് നേരം വെളുത്തിട്ടുണ്ടെങ്കിൽ എന്ന് വരെ കൊതിച്ചു. കിടന്നിട്ടും ഒരു പോള കണ്ണടക്കാൻ ആയില്ല. വീട്ടിലുള്ളവരോട് അവളുടെ കാര്യമെല്ലാം പറഞ്ഞു സെറ്റ് ആക്കിയിരുന്നു. അവളെ അവർ എന്തെങ്കിലും ചെയ്യുമോ എന്ന് മാത്രമായിരുന്നു ചിന്ത.. ആലോചനകൾക്കൊടുവിൽ രാത്രിയുടെ ഏതോ യാമങ്ങളിൽ നിദ്രയെ പുൽകിയിരുന്നു.. രാവിലെ സൂര്യ കിരനങ്ങൾ മുഖത്തടിച്ചപ്പോഴാണ് കണ്ണ് തുറന്നത്.. ശനി ആഴ്ച ആയത് കൊണ്ട് ആരും എന്നെ ഇന്ന് വിളിക്കാൻ വരൂല. ഉറക്കിനെ ശല്യം ചെയ്താൽ ഞാൻ ടെറർ ആവും എന്ന് എല്ലാവർക്കും അറിയാം.. ഹാ.. എന്നീട്ടിരുന്നു സമയം നോക്കിയപ്പോൾ ഒൻപത് ആയിട്ടുണ്ട്. വേഗം എണീറ്റ് ഫ്രഷ് ആവളും റെഡി ആവലുമൊക്കെ കഴിഞ്ഞു താഴെക്കിറങ്ങി.. എന്റെ വരവ് കണ്ട് എല്ലാവരും കണ്ണ് തള്ളിയാണ് ഇരിക്കുന്നത്.. എങ്ങനെ കണ്ണ് തള്ളാതിരിക്കും സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ ഉച്ചക്ക് എഴുനേൽക്കുന്ന ഞാനാ..

ഞാൻ വേഗം കഴിച്ചു എണീറ്റ് കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയതും പെങ്ങൾ കുരിപ്പും പിന്നാലെ വന്നു.. ഞാൻ എവിടെക്കാ എന്നുള്ള നിലയിൽ അവളെ നോക്കിയപ്പോൾ ഇളിച്ചു കൊണ്ട് എന്റെ കൂടെ കാറിൽ കയറി.. "നീ എങ്ങോട്ടാ.." "ഞാൻ എന്റെ ബാബിയെ കൊണ്ട് വരാൻ" "ബാബിയോ" "യാഹ് " വട്ടായോ എന്നൊരു എക്സ്പ്രഷന്നും ഇട്ട് കൊണ്ട് ഞാൻ അവളെ നോക്കി. അവളാണേൽ എന്നെ ഒന്ന് നോക്കുന്ന പോലും ഇല്ല.. ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയുന്നത് കൊണ്ട് കൂടുതലൊന്നും പറയാതെ അഫ്നയുടെ വീട്ടിലേക്ക് പോയി. കതകിൽ തട്ടിയപ്പോൾ അവളുടെ ഇത്തയാണ് കതക് തുറന്നത്. ഇത് വരെ ആയി എണീറ്റിട്ടില്ല എന്ന് അവരുടെ ബിഹാവിയറിൽ നിന്ന് മനസ്സിലായി.. ഞാൻ അവരെ നോക്കാതെ അഫ്നയെ ഇന്നലെ കണ്ട റൂമിലേക്ക് പോയി.. അവിടുത്തെ അവസ്ഥ കണ്ട് ഞാൻ ഒരു നിമിഷം തറഞ്ഞു നിന്നെകിലും സ്വബോധം വീണ്ടെടുത്തു തറയിൽ കുടക്കുന്ന അഫ്നയെയും എടുത്തു പുറത്തേക്ക് ഓടി..

അവളുടെ ഇത്തയും ഹുസ്ബൻഡും എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അത് കാര്യമാക്കാതെ വേഗം വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു... അങ്ങനെ കാര്യങ്ങൾ ഇവിടെ വരെ ആയി... പിന്നാലെ നടന്നു വരുന്ന എന്റെ പെങ്ങളെയും അവളെയും ഒന്നുകൂടെ നോക്കി ഞാൻ കാറിൽ കയറി. അവരും ബാക്ക് സീറ്റിൽ കയറി.. ഹാ ഇപ്പോൾ ഞാൻ ഡ്രൈവർ ആയി.. ************* സുടുവ കാർ പറപ്പിക്കുക ആണെന്ന് തോന്നും ഇയാൾക്കെന്തിന്റെ കേടാ പടച്ചോനെ എന്ന് വിചാരിച്ചപ്പോഴേക്കും ഒരു വീടിന്റെ മുന്നിലെത്തിയിരുന്നു.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story