ECONOMICS: ഭാഗം 15

economics

രചന: rinsi

സമകാലീന ശൈലിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒരു വീട്.വീടിന്റെ പൂമുഖത്തു വന്നെത്തിനോക്കുന്ന ചെറിയ ഒരു കുഞ്ഞരുവി, തൊടി നിറയെ ഫലവൃക്ഷങ്ങള്‍.വീട് കെട്ടിലുംമട്ടിലും പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ മാതൃകയാണ്. മരങ്ങള്‍ മറതീര്‍ത്ത കരിങ്കല്ലു പാകിയ വഴികള്‍. പടിപ്പുര കടക്കുംമുമ്പേ ഫലവൃക്ഷങ്ങള്‍ നെറുകയില്‍ തോണ്ടും. കാനന പ്രതീതിയുണര്‍ത്തി ഉച്ചവെയിലത്തും ചീവീടുകളുടെ സംഗീതം. മാവ്, ലിച്ചി, മാംഗോസ്റ്റിന്‍, ഒറാന്‍ഗുട്ടാന്‍, മുട്ടപ്പഴം, പേര തുടങ്ങിയ ഒരുപാട് ഫലവൃക്ഷങ്ങളാണ് തൊടിയിലാകെ. പൂക്കളും മുള്ളുകളും വള്ളികളുമായി സസ്യജാലം നിറഞ്ഞു വളരുന്നു. ആകെ കൂടെ ഒരു സ്വപ്നലോകത്ത് എത്തിയ പോലെയാണ് എനിക്ക് തോന്നിയത്.. നീല നിറത്തിൽ ഒഴുകുന്ന അരുവിയിൽ നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല.. ഒരുപാട് നേരം സ്വയം മറന്നു ഞാൻ നോക്കി നിന്നു. എന്റെ ജീവിതത്തിൽ ഇത് വരെ ഇത്രെയും ഭംഗിയുള്ള ഒരു വീട് ഞാൻ കണ്ടിട്ടില്ല. വീടല്ല കൊട്ടാരം.. ഈ സുടുവ ഇത്രെയും വലിയ വീട്ടിലാണോ താമസിക്കുന്നത് അതിന്റെ യാതൊരു അഹങ്കാരവും ആ മുഖത്തു ഇല്ലെന്ന് പറയാൻ പറ്റൂല കുറച്ചൊക്കെണ്ട് 😒

ഞാൻ അങ്ങനെ വായും പൊളിച്ചു അന്തസായി വീടിനെ വായി നോക്കി നിൽക്കുമ്പോഴാണ് ആ സുടുവയുടെ പെങ്ങൾ എന്നെ തട്ടി വിളിച്ചത്.. ഇവളുടെ പേര് അന്ന് ഏതോ ഒരു ദിവസം പറഞ്ഞതല്ലേ പിന്നെ പറഞ്ഞില്ലല്ലോ എന്തായാലും പേര് ചോദിച്ചേക്കാം എനി ഇവൾക്ക് വല്ലതും തോന്നുമോ. I mean ഞാൻ ഓർമശക്തി ഇല്ലാത്ത കുട്ടിയാണെന്ന് വല്ലതും.. എനിക്ക് ഭയങ്കര ഓർമയാണെന്ന് കാട്ടിക്കൊടുക്കണം ഇവർക്കൊക്കെ.. ഹാ അങ്ങനെ ഓരോന്നു ആലോചിച്ചു വായും പൊളിച്ചു നിൽക്കുമ്പോഴാണ് "വായും പൊളിച്ചു നിൽക്കാതെ കയറി വാടി" എന്നും പറഞ്ഞു സുടുവ ഗാർജിച്ചത്.. ഈ സുടുവക്ക് ഒന്ന് പതുക്കെ പറഞ്ഞാൽ എന്താ എനിക്ക് ചെവി കേൾക്കില്ലേ.. സുടുവയെ നോക്കി ഓരോന്നു പിറു പിരുത് വീണ്ടും അവിടെ തന്നെ നിന്നു. സുടുവ എന്നെ ഒന്ന് ദേശിച്ചു നോക്കിക്കൊണ്ട് എന്റെ കയ്യിൽ പിടിച്ചു വല്ല അറുക്കാൻ കൊണ്ട് പോവുന്ന അറവ് മാടിനെ പോലെ വലിച്ചു കൊണ്ട് അങ്ങ് നടന്നു.. 'ന്റെ പടച്ചോനെ ഈ സുടുവയിൽ നിന്ന് എന്ന് രക്ഷിക്കണേ..'എന്നും പടച്ചോണ്ട് മനസ്സിൽ പറഞ്ഞു ഈ സുടുവയുടെ പെങ്ങൾക്കായി ചുറ്റും നോക്കിയപ്പോഴാണ് വീടിന്റെ മുന്നിൽ നിന്ന് കൊണ്ട് ഞങ്ങളെ വീക്ഷികുന്നത് കണ്ടത്. ഈ ഹംകിന് എന്നോട് ഒന്ന് പറഞ്ഞൂടെ 😒

അതിന് എങ്ങനെ ഈ സുടുവയുടെ അല്ലെ പെങ്ങൾ.. സുടുവ വീടിന്റെ മുന്നിലെത്തിയപ്പോഴാണ് എന്റെ കയ്യിൽ നിന്ന് ഒന്ന് വിട്ടത്. സുടുവ വിട്ടതും പിടിച്ചിരുന്ന ഭാഗത്തേക്ക് നോക്കിയ ഞാൻ വീണ്ടും സുടുവയെ ഒന്ന് നോക്കിപ്പോയി. കൈ ആകെ ചുവന്നു തുടുത്തിരിക്കുന്നു. ഈ സുന്ദരൻ കടുവ ഇങ്ങനെ പിടിച്ചിട്ടും ഞാൻ അറിഞ്ഞില്ലല്ലോ🤔 'അതിന് ഇജ്ജ് വായിനോക്കായിരുന്നില്ലേ..വായിനോക്കിയാൽ ഒന്നും അറിയില്ല ' പരട്ട മനസ്സ് എന്നോട് പറഞ്ഞപ്പോൾ മനസ്സിനെ ഒന്ന് പുച്ഛിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നോക്കി. നല്ല ഭംഗിയുള്ള ഒരു ഉമ്മച്ചി. ആ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ എന്താണ് ഒരു ഐശ്വര്യം.. ഇത് എന്തായാലും ആ സുടുവയുടെ ഉമ്മ ആവില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ആ ഉമ്മാക്ക് നേരെ ഒരു പുഞ്ചിരി തൂകി. ഉമ്മ തിരിച്ചു എനിക്കും തന്നു മനോഹരമായ ഒരു പുഞ്ചിരി 😊 പെട്ടെന്ന് ആണ് ഒരു ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. ഇത് എവിടെ നിന്നാണെന്ന് ഞാൻ ചുറ്റും പരതി നോക്കിയപ്പോഴാണ് സുടുവയുടെ പോക്കറ്റിൽ നിന്നാണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ സുടുവയെ നോക്കിയപ്പോൾ സുടുവ എന്നെ ഒന്ന് നോക്കിക്കൊണ്ട് ഫോൺ എടുത്തു കുറച്ചു മാറി നിന്നു.

എന്തെരോ എന്തോ. കുറച്ചു നേരത്തെ സംസാരത്തിന് ശേഷം സുടുവ ഞങ്ങളുടെ അടുത്തേക്ക് വന്നു. "എനിക്ക് അത്യാവിശം ആയി ഒരു സ്ഥലം വരെ പോവണം. നിന്നെ കൂട്ടാൻ ഞാൻ രാത്രി വരാം " ആദ്യം എല്ലാവരോടും ആയും പിന്നെ സുടുവയുടെ പെങ്ങളോഡായും പറഞ്ഞു പോവാൻ നിന്ന സുടുവയെ ഞാൻ പുറകിൽ നിന്ന് വിളിച്ചു.. "സർ " സുടുവെന്ന് വിളിച്ചാൽ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും. ഞാൻ വിളിച്ചപ്പോൾ തന്നെ സുടുവ നിന്നു. ഞങ്ങളിൽ നിന്ന് കുറച്ചു മുന്നിലെത്തിയിരുന്നു സുടുവ. ഞാൻ ഓടി സുടുവയുടെ അടുത്തേക്ക് ചെന്നു നിന്നു. "ഞാൻ എങ്ങനെയാ പോവാ " ഞാൻ നിഷ്കു ആയി ചോദിച്ചപ്പോൾ സുടുവ എന്നെ ഒന്ന് സംശയത്തോടെ നോക്കി പിന്നെ ചുണ്ട് ഒരു ഭാഗത്തേക്ക് കോട്ടിയിട്ട് ഒരു പുച്ഛ ചിരിയോടെ എന്നോട് ചോദിച്ചു "എന്തിനാ അങ്ങോട്ട് പോവുന്നെ " ആ ചോദ്യത്തിന് ഉത്തരമില്ലെങ്കിലും എനിക്ക് പിന്നെ പോവാൻ വേറെ ഇടമില്ലാത്തത് കൊണ്ട് വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു..

"നീ ഇനി ഇവിടെയാ താമസിക്കുന്നത് "സുടുവ പറഞ്ഞപ്പോൾ ഞാൻ അക്ഷരർത്ഥത്തിൽ നെട്ടി. ആ നെട്ടലിൽ തന്നെ ഞാൻ സുടുവയെ നോക്കിയപ്പോൾ അവിടെ പ്രേതെകിച്ചു ഭാവമാറ്റം ഒന്നുമില്ല. അപ്പോൾ ഒക്കെ തീരുമാനിച്ചു ഉറപ്പിച്ചിട്ടായിരുന്നോ എന്ന് എന്റെ മനസ്സ് തന്നെ എന്നോട് ചോദിച്ചപ്പോഴാണ് ഇന്നലെ ഒരുങ്ങി നിന്നോളാൻ പറഞ്ഞത് എനിക്ക് ഓർമ വന്നത്. അത് ഇതിനായിരുന്നോ.. ഞാൻ വീണ്ടു സർ നെ തന്നെ നോക്കിയപ്പോൾ സുടുവ പറഞ്ഞു "ഇത് എന്റെ ഉമ്മയുടെ അനിയത്തിയുടെ വീട് ആണ് ഇവർക്ക് മക്കളില്ല. So തനിക്ക് വേണമെങ്കിൽ ഇവിടെ താമസിക്കാം അല്ലെങ്കിൽ തന്റെ വീട്ടിലേക്ക് തന്നെ പോവാം. നല്ലത് പോലെ ആലോചിച്ചിട്ട് പറഞ്ഞാൽ മതി. ഇപ്പോൾ ഞാൻ പോവുകയാണ് " അതും പറഞ്ഞു സുടുവ എന്നിൽ നിന്ന് നടന്നകന്നതും ഞാൻ അങ്ങനെ തന്നെ നോക്കി നിന്നു പോയി. "ബാബി വായോ " സുടുവയുടെ പെങ്ങൾ അങ്ങനെ പറഞ്ഞപ്പോഴാണ് ഇവിടെ ഇവരും ഉണ്ടല്ലോ എന്ന ബോധം എനിക്ക് വന്നത്.ഞാൻ അവളെ ഒന്ന് നോക്കി. പേര് ചോതിക്കണോ വേണ്ടയോ എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ.

ചുരുക്കി പറഞ്ഞാൽ സർ പറഞ്ഞത് ആലോചിക്കാൻ എനിക്ക് തോന്നിയില്ല. "അല്ല തന്റെ പേര് എന്തായിരുന്നു" "ആഹാ ഇപ്പഴാണോ ചോദിക്കുന്നത്" "അത് പിന്നെ 😁" "ആഹ്.. ഞാൻ ഒരു പ്രാവശ്യം പറഞ്ഞതാണ് എന്നാലും പറയാം എന്റെ സുന്ദരവും സുശീലവുമായ പേര് ആരിക വാലും തലയുമൊന്നുമില്ല. ആരി എന്ന് എന്ന് എല്ലാവരും വിളിക്കും " അവൾ പറഞ്ഞപ്പോൾ ഞാനും ഒന്ന് പുഞ്ചിരിച്ചു കൊടുത്ത് കൊണ്ട് ഞാനും ആരി എന്ന് വിളിക്കാം എന്ന് പറഞ്ഞു. അതിന് അവളും ഒരു പുഞ്ചിരി തിരിച്ചു നൽകി.. അപ്പോഴാണ് ഞങ്ങളെ തന്നെ ഒരു ചെറു ചിരിയോടെ നോക്കി നിൽക്കുന്ന ആ ഉമ്മച്ചിയെ കണ്ടത്. ഞാൻ അവരുടെ അടുത്ത് പോയി തോളിൽ കൈ ഇട്ട് കൊണ്ട് താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഉമ്മാടെ പേര് എന്താണെന്ന് ചോദിച്ചു. റജീന എന്നാനെത്രെ ഞാൻ റജിമ്മാ എന്ന് വിളിക്കാം എന്ന് പറഞ്ഞപ്പോൾ ഉമ്മയുടെ മുഖത്തെ സന്തോഷം ഒന്ന് കാണണമായിരുന്നു.. അങ്ങനെ ഞങ്ങളെല്ലാവരും അകത്തേക്ക് കയറി.വിശാലമായ ഹാൾ നടുവിലായി സോഫ സെറ്റി റ ഷൈപ്പിൽ ഇട്ടിട്ടുണ്ട്.

വേറൊരു ഏടാ കൂടങ്ങളും ഇല്ല.. ഷോക്സ്സിൽ നല്ല ബംഗിയുള്ള ഫ്ലവർ വേസ്. പിന്നെ വലിയൊരു അക്കൗറിയം അതിൽ നിറയെ പല കളറിലുള്ള മത്സ്യങ്ങൾ. കാണാൻ തന്നെ ഒരു പോസിറ്റീവ് ഫീൽ.റജിമ്മ ആരിയോട് എനിക്ക് വീടെല്ലാം ചുറ്റി കാണിച്ചു തരാൻ പറഞ്ഞു ഫുഡ്‌ ഉണ്ടാക്കാൻ എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി. നങ്ങൾ നടന്നു കൊണ്ട് വീടെല്ലാം ചുറ്റി കണ്ടു. നല്ല പ്രകൃതിയോട് ഇണങ്ങിയ വീട്. എനിക്ക് ഒത്തിരി ഇഷ്ട്ടായി... അങ്ങനെ വീടെല്ലാം ചുറ്റി കണ്ട് നങ്ങൾ അടുക്കളയിലേക്ക് നടന്നു. ഒറ്റക്ക് കഷ്ടപ്പെടുന്ന റജിയുമ്മാനെ കണ്ടപ്പോൾ ആ സ്ഥാനത് ഒരു നിമിഷം ഞാൻ എന്റെ ഉമ്മാനെ സങ്കൽപ്പിച്ചു.. കണ്ണെല്ലാം പെട്ടെന്ന് നിറഞ്ഞു.. ഉമ്മ.. ഞാൻ വേഗം പോയി ഉള്ളി വാട്ടുകയായിരുന്ന ഉമ്മാന്റെ കയ്യിൽ നിന്ന് വേഗം സ്പൂൺ വാങ്ങി കൊണ്ട് ഞാൻ ചെയ്യാം എന്നും പറഞ്ഞു ഉമ്മാനെ അവിടെ ഉള്ള ചെയറിൽ ഇരുത്തി. ഉമ്മാടെ സഹായത്തോടെ നല്ലൊരു ഉച്ചയൂണ് റെഡി ആക്കിക്കൊണ്ട് ഞങ്ങൾ മൂന്ന് പേരും കഴിക്കാനിരുന്നു.. പെട്ടെന്നാണ് ആരോ കാളിങ് ബെൽ അടിച്ചത്. ഞാൻ സുടുവ ആവും എന്ന് കരുതിയെങ്കിലും സുടുവ രാത്രിയല്ലേ വരും എന്ന് പറഞ്ഞത് എന്നും ആലോചിച്ചു കൊണ്ട് ഞാൻ ഡെയിനിങ് ഹാളിൽ നിന്ന് മെയിൻ ഹാളിലേക്ക് പോയപ്പോൾ അവിടെ റജിയുമ്മാടെ കൂടെ നിൽക്കുന്ന ആളെ കണ്ടപ്പോൾ അറിയാതെ തന്നെ എന്റെ വായിൽ നിന്ന് "ഷാഫിപ്പ " എന്ന് വന്നു പോയിരുന്നു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story