ECONOMICS: ഭാഗം 16

economics

രചന: rinsi

എന്റെ വായിൽ നിന്ന് "ഷാഫിപ്പ " എന്ന് വന്നു പോയിരുന്നു.... ഞാൻ ഷാഫിപ്പാനെയും ഷാഫിപ്പാ എന്നെയും നോക്കിക്കൊണ്ട് നിന്നു. എന്തോ ബോധം വന്നപോലെ ഞാൻ ചുറ്റും നോക്കിയപ്പോഴാണ് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന റജിയുമ്മനെയും കയ്യിൽ ഒരു പപ്പടം പിടിച്ചു നിൽക്കുന്ന ആരിയെയും കണ്ടത്. അവളെ കോലം കണ്ട് ഒന്ന് പുഞ്ചിരിച്ചു തിരിഞ്ഞപ്പോഴേക്കും ശാഫിപ്പ എന്നെ ചേർത്ത് പിടിച്ചിരുന്നു.റജിയുമ്മ എന്നെ മനസ്സിലാവാതെ നോക്കുന്നുണ്ട്. അത് കണ്ടപ്പോൾ എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയുമായിരുന്നില്ല. ഞാൻ ഷാഫിപ്പാടെ മുഖത്തേക്ക് നോക്കി. ഷാഫിപ്പാ എന്നെയും ഒന്ന് നോക്കിക്കൊണ്ട് റജിയുമ്മനെയും മരുകൈകൊണ്ട് ചേർത്ത് പിടിച്ചു. "നിനക്ക് അല്ലെ മനസ്സിലായില്ല അല്ലെ റജി " റജിയുമ്മയുടെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് ഷാഫിപ്പ ചോദിച്ചു. അതിന് റജിയുമ്മ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. "അത് ഞാൻ കിടക്കുമ്പോൾ പറഞ്ഞു തരാം" അത് പറഞ്ഞപ്പോൾ തന്നെ അത് പറ്റില്ല എന്ന് ആരി ഉറക്കെ പറഞ്ഞു.

ഇവൾ ഇവിടെ ഉണ്ടായിരുന്നോ പടച്ചോനെ എന്നൊരു എക്സ്പ്രേഷൻ ആയിരുന്നു അപ്പോൾ ഷാഫിപ്പയുടെ മുഖത്തു. "ഭാര്യയുമായി കുശുകുശുക്കാനല്ലേ മോനെ ഷാഫി.. നടക്കൂല ഇൻക്ക് ഇപ്പോൾ അറിയണം " അതും പറഞ്ഞു ഷാഫിപ്പാടെ മുന്നിൽ വന്നിരുന്നു ആരി. 'പടച്ചോനെ പെട്ടു'ഷാഫിപ്പ ആത്മിച്ചതാണെങ്കിലും ഞാൻ നേരെ കേട്ടു. "അത് ഇല്ലേ ആരി മോളെ " "അതും ഇല്ല ഇതും ഇല്ല. ഇത് നിങ്ങടെ മോളല്ലേ സത്യം പറയ് മനുഷ്യാ " ആരി പറഞ്ഞപ്പോൾ എന്റെയും റജിയുമ്മാടെയും വായ ഒരു പോലെ തുറന്നിരുന്നു.'പടച്ചോനെ ഇവളെന്താ ഈ സംശയരോഗം ഉള്ള ഭാര്യമാരെ പോലെ ' എന്റെ മനസ്സ് അറിയാതെ തന്നെ പറഞ്ഞു പോയി. "ഹ്മ്മ് " ഷാഫിപ്പ ഒന്ന് അമർത്തി മൂളിക്കൊണ്ട് സോഫയിൽ പോയിരുന്നു. എല്ലാവരും കൂടെ തന്നെ പോയിരുന്നു. ആരി ഷാഫിപ്പാടെ ഒരു ഭാഗത്തു പോയിരുന്നപ്പോൾ എന്നെയും പിടിച്ചു മറുഭാഗത്തു ഇരുത്തി. എന്തോ കണ്ണെല്ലാം നിറഞ്ഞു പോയി. ഇത് വരെ ഉപ്പാടെ സ്നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ല.

ഓർമയിൽ ഇല്ല. കണ്ണെല്ലാം തുടച്ചു സന്തോഷത്തോടെ തന്നെ ഷാഫിയുപ്പനെയും റജിയുമ്മയെയും നോക്കി. അവരും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "നിങ്ങളൊന്ന് പറയുന്നുണ്ടോ മനുഷ്യാ കുറച്ചൊരു നേരായി എന്റെ ചിക്കൻ ഫ്രൈ എന്നെ മാടി വിളിക്കുന്നു " ആരി വായിൽ വെള്ളം നിറച്ചു കൊണ്ട് ഡെയിനിങ് ടേബിളിൽ ഇരുന്നു ഞങ്ങളെ നോക്കി ചിരിക്കുന്ന ചിക്കനിലേക്ക് നീണ്ടു. രണ്ട് മൂന്ന് മാസം കൂടുമ്പോഴൊക്കെ ആണ് ചിക്കൻ ഒക്കെ കാണ പോലും കണ്ടപ്പോൾ വായിൽ വെള്ളം വന്നു. റജിയുമ്മ നല്ലോണം ഫുഡ്‌ ഉണ്ടാക്കും എന്ന് തോന്നുന്നു. കാണാൻ എല്ലാം നല്ല ഭാഗിയുണ്ട്.പെട്ടെന്നാണ് ഷാഫിപ്പ പറഞ്ഞു തുടങ്ങിയത് ഞാൻ ചിക്കനിൽ നിന്നും ശ്രദ്ധ മാറ്റി ഷാഫിപ്പയെ നോക്കിയിരുന്നു. "റജി നമ്മൾ രണ്ട് കൊല്ലം മുൻപ് തറവാട്ടിൽ പോവുമ്പോൾ നിനക്ക് ആക്സിറന്റ് ഉണ്ടായത് ഓർക്കുന്നില്ലേ " ഷാഫിപ്പ റജിയുമ്മാനെ നോക്കികൊണ്ട് ചോദിച്ചു.തോക്കിന്റെ ഉള്ളിൽ കയറി വെടി വെക്കുക എന്ന് പറയുന്ന പോലെ ആരിയുടെ ചോദ്യമെത്തി

"എപ്പഴാ നിങ്ങൾ എന്നെ കൂട്ടാതെ പോയെ" 🤔 ഇത് പോലെ എസ്‌പ്രഷനും ഇട്ട് കൊണ്ട് ആണ് കക്ഷി ചോതിച്ചത്. അതിന് ഷാഫിപ്പ അവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് മറുപടി പറഞ്ഞു "ഈ കുരുട്ട്.. മിണ്ടാതിരിയെടി " ഷാഫിപ്പ പറഞ്ഞതും ആരി കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.. ആദ്യമൊക്കെ ഞാനും എന്റെ ഇത്തയും ഇങ്ങനെയായിരുന്നു വേദനയോടെ ഞാൻ ഓർത്തു. "അന്ന് ആക്‌സിഡന്റ് നടന്നപ്പോൾ നമ്മളെ ആരും തിരിഞ്ഞു നോക്കിയില്ലല്ലോ അന്ന് ഈ മോളാണ് ഓട്ടോ വിളിച്ചു നമ്മളെ ഹോസ്പിറ്റലിൽ ആക്കിയത്. നിനക്ക് ബോധം വരുന്നത് വരെ കൂടെ നിൽക്കാം എന്ന് പറഞ്ഞേങ്കിലും ഞാൻ നിർബന്ധിച്ചു പറഞ്ഞയച്ചതാ അന്ന്. ഒരുപാട് സംസാരിച്ചിരുന്നു അവൾ അന്ന് എന്നോട്. പക്ഷെ ഇപ്പോൾ ആള് ആകെ മാറി.. അന്ന് പത്തിലെത്തിയെ ഉണ്ടായിരുന്നുള്ളു അല്ലെ " അതിന് ഞാൻ പുഞ്ചിരിയോടെ തന്നെ ഒന്ന് തലയാട്ടി. റജിയുമ്മ പെട്ടെന്ന് എന്റെ അടുത്ത് വന്നു

കെട്ടിപ്പിടിച് കൊണ്ട് നെറുകിൽ ഒരു ഉമ്മ തന്നു.. എന്റെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയ നിമിഷം.. ഉമ്മാനെ കുറിച്ച് ഓർത്തതും കണ്ണെല്ലാം നിറഞ്ഞു. അവർ കാണാതിരിക്കാനായി പെട്ടെന്ന് കണ്ണ് തുടച്ചേങ്കിലും ഷാഫിപ്പ അത് നന്നായി തന്നെ കണ്ടു. എന്റെ അടുത്ത് വന്നു എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു "മോള് വിഷമിക്കേണ്ട നമ്മൾ ആരും ഈ ദുനിയാവിൽ ശാശ്വതമായി ജീവിക്കാൻ വേണ്ടി പടച്ചോൻ അയച്ചതല്ലല്ലോ ഒരു നാൾ എന്തായാലും ഈ ദുനിയാവ് വെടിഞ്ഞു നമ്മൾ പടച്ചോന്റെ അടുത്ത് പോവുക തന്നെ ചെയ്യേണ്ടി വരും. ഏറ്റവും ആദ്യം മരിക്കുന്നവർ ഭാഗ്യവാന്മാർ ആണെന്നാ.. മോളുടെ ഉമ്മി മോളെ പടച്ചോന്റെ അടുത്തിരുന്നു കാണുന്നുണ്ടാവും. മോള് ഇങ്ങനെ സങ്കടപ്പെടുന്നത് ഉമ്മിക്ക് ഇഷ്ട്ടവോ ഇല്ലല്ലോ അപ്പോൾ ഇങ്ങനെ കരയരുത്ട്ടോ.. മോൾക്ക്‌ ഇനി ഉപ്പയും ഉമ്മയും ആയി ഞങ്ങളുണ്ട് " "അതന്നെ. പെങ്ങളായി ഞാനും ഉണ്ട് ആങ്ങളായി ആരൂല്ല " ഷാഫിപ്പ പറയുന്നതിന്റെ ഇടയിൽ കയറി ആരി പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണെല്ലാം തുടച്ചു അവരെ നോക്കി.. "അതെന്താ ആങ്ങളാരില്ലാത്തെ അക്കു ഉണ്ടല്ലോ " ഷാഫിപ്പ അവളെ തലയിൽ തസ്റ്റിക്കൊണ്ട് പറഞ്ഞു

"അതെങ്ങനെ ശെരിയാവും. കെട്ടുന്നെന്റെ മുന്നേ ആങ്ങള ആക്കുകയോ.. സമ്മതിക്കില്ല ഞാൻ " ആരി പറഞ്ഞപ്പോൾ നെട്ടിക്കൊണ്ട് ഞാൻ അവളെ നോക്കി.. ഇവൾ സുടുവയെ കുറിച്ചല്ലേ ഈ പറയുന്നത്..ഇതെങ്ങാനും ആ സുടുവ കേട്ട് കൊണ്ട് വന്നാൽ പിന്നെ ജീവിച്ചിരിക്കേണ്ടി വരില്ല.. "ആഹാ എന്റെ മോള് വന്നപ്പോഴേക്കും നീ അവളെ അക്കുവിന് വേണ്ടി ആലോചിച്ചോ " ഷാഫിപ്പ അവളോട് ചോദിച്ചപ്പോൾ അങ്ങനൊക്കെ സംഭവിച്ചു പോയി എന്നുള്ള ഒരു എക്സ്പ്രഷനും ഇട്ട് കൊണ്ട് ഷാഫിപ്പയെ നോക്കി... അങ്ങനെ ഓരോന്നു പറഞ്ഞു ചിരിച്ചു കൊണ്ട് നങ്ങൾ ഫുഡ്‌ എല്ലാം കഴിച്ചു.. "മോൾക്ക് മുകളിലത്തെ റൂം ഞാൻ ശെരിയാക്കിത്തരാം അത് വരെ ഇവിടെ ഇരുന്നോ.. "അതും പറഞ്ഞു എന്നെ സോഫയിൽ പിടിച്ചിരുത്തി റജിയുമ്മ മുകളിലേക്ക് കയറി പോയി. റജിയുമ്മാടെ പുറകെ തന്നെ ഷാഫിപ്പയും കയറി പോയി.അപ്പോൾ തന്നെ ആരി എന്റെ അടുത്ത് വന്നിരുന്നു. "ഈ പോക്ക് എന്തിനാണെന്ന് അറിയോ ബാബി "

ഞാൻ എന്തിനാ എന്നുള്ള ഭാവത്തിൽ അവളെ നോക്കി.. കാൽ കൊണ്ട് നിലത്തു എന്തൊക്കെയോ കാട്ടി കൂട്ടി നഖം കടിച്ചു കൊണ്ട് ആരി പറഞ്ഞു "റൊമാൻസിക്കാൻ" അവളുടെ തലക്ക് ഞാൻ ഒരു മേട്ടം കൊടുത്ത്.. "എന്നെ ബാബി എന്നൊന്നും വിളിക്കേണ്ട കേട്ടോ അഫി എന്ന് വിളിച്ചാൽ മതി " "അത് പറ്റൂല.. വയസ്സിനു മൂത്തവരെ പേര് വിളിച്ചാൽ എന്റെ ഇക്ക എന്ന് പറയുന്ന ആ സാധനം ണ്ടല്ലോ അതിന്റേന്ന് അടി കിട്ടും " ആദ്യം കുറച്ചു ശബ്ദത്തിലും പിന്നെ എന്റെ ചെവിയുടെ അടുത്ത് വന്നും പറഞ്ഞപ്പോൾ തന്നെ സുടുവയെ ക്ലാസ്സിലെ പോലെ എല്ലാകാർക്കും പേടിയാണെന്ന് മനസ്സിലായി.. 'ഈ സുടുവനെ കേട്ടുന്നവളെ ഒക്കെ ഒരു കഷ്ടകാലം' എന്നും വിചാരിച്ചു ആരിയെ നോക്കിയപ്പോഴേക്കും റജിയുമ്മയും ഷാഫിപ്പയും വന്നിരുന്നു.. മോളിൽത്തെ രണ്ടാമത്തെ മുറി എനിക്ക് ശെരിയാക്കിയിട്ടുണ്ടെന്നും വിശ്രമിച്ചോളാനും പറഞ്ഞു ആരിയോട് എനിക്ക് മുറി കാണിച്ചു തരാൻ പറഞ്ഞു. ഞാനും ആരിയും മുകളിലേക്ക് കയറി എനിക്കുള്ള മുറി കാണിച്ചു തന്നു

എന്നോട് ഒന്ന് മയങ്ങിക്കോ എന്നും പറഞ്ഞു അപ്പുറത്തേത് അവളുടെ മുറിയാനെന്നും പറഞ്ഞു കയറി പോയി. ഞാനും എനിക്ക് തന്ന മുറിയിലേക്ക് കയറി.. നല്ല വലുപ്പമുള്ള മുറി. വിശാലമായ കട്ടിലും ബെഡും. കട്ടിലിൽ ഓരോ അറയൊക്കെ ഉണ്ട്.. നല്ല വില കൂടിയ കട്ടിൽ ആണെന്ന് തോന്നുന്നു. ഞാൻ പതിയെ ബെഡിലേക്ക് ഇരുന്നു. പഞ്ഞിയിൽ ഇരുന്നപോലെയാണ് എനിക്ക് തോന്നിയത്.അത്രെയും സോഫ്റ്റ്‌.. നേരെ നോക്കിയപ്പോൾ പുറത്തേക്ക് പോകാനുള്ള ഡോർ അല്ലാതെ രണ്ട് ഡോർ കണ്ടു. ഇതെവിടെക്കാ എന്നും കരുതി ഒന്ന് തുറന്നപ്പോൾ അത് ബാത്രൂം ആണ്. എന്റെ വീട്ടിലെ മുറിയുടെ അത്രയും ഉണ്ട് ബാത്റൂം.. ഞാൻ ആ ഡോർ അടച്ചു മറ്റേ ഡോർ തുറന്നു. അത് ബാൽക്കണി ആയിരുന്നു.. അവിടെ നിന്ന് ഇളം കാറ്റും ആസ്വദിച്ചു കൊണ്ട് ചുറ്റുമുള്ള ഭംഗി നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് അത് എന്റെ ശ്രദ്ധയിൽ പെട്ടത്!.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story