ECONOMICS: ഭാഗം 18

economics

രചന: rinsi

അൽപ സമയത്തിന് ശേഷം കണ്ണ് തുറക്കാൻ നിന്ന ഞാൻ തലയിൽ ആരോ തലോടുന്ന പോലെ തോന്നിയപ്പോൾ കണ്ണുകളടച്ചു തന്നെ കിടന്നു.. നെറ്റിയിൽ തണുപ്പാനുഭവപ്പെട്ടതും ഞാൻ പെട്ടെന്ന് തന്നെ കണ്ണ് തുറന്നു. എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചിരിക്കുന്ന സുടുവയെ ആണപ്പോൾ ഞാൻ കണ്ടത്.. ഞാൻ പെട്ടെന്ന് അകന്ന് മാറാൻ നിന്നതും സുടുവ കൂടുതൽ എന്നെ ചേർത്ത് പിടിച്ചിരുന്നു... കാണുന്നത് സ്വപ്നമാണോ എന്ന് വരെ ഞാൻ ഒരു നിമിഷം ഓർത്തു പോയി.. അല്ല സ്വപ്നമല്ല.. സുടുവ എന്താ ഇങ്ങനെ.. പടച്ചോനെ ഇനി ഇയാൾ ഒരു പ്ലേ ബോയ് ആയിരിക്കുമോ.. ആവും അതാ തോന്നുന്നത്. അല്ലെങ്കിൽ രാവിലെ അവളെ ഹഗ് ചെയ്തു ഇപ്പോൾ ഇതാ എന്നെയും... പെട്ടെന്ന് സുടുവ എന്റെ മേലെ കയറി കിടന്നതും കരിങ്കല്ല് മേലെ കയറ്റി വച്ചത് പോലെയാണ് എനിക്ക് തോന്നിയത്. ഈ സുടുവ ഇപ്പോൾ ഇതെന്തൊക്കെയാ ചെയ്യുന്നേ 😥 എണീക്കാൻ നോക്കിയിട്ടും കഴിയുന്നില്ല..

ഞാൻ ഇപ്പോൾ ചാവുമെ എന്നും മനസ്സിൽ പറഞ്ഞു അലറാൻ നിന്നപ്പോഴേക്കും സുടുവ എന്റെ മുഖത്തേക്ക് മുഖമടുപ്പിച്ചത്.. ഒരു നിമിഷം എന്റെ കണ്ണുകളും അടഞ്ഞു.. എന്തോ ഒരു ചീഞ്ഞ മണം അടിച്ചപ്പോഴാണ് കണ്ണ് തുറന്നത്.. ഒരു ഇഞ്ച് വ്യത്യാസത്തിൽ നിൽക്കുന്ന സുടുവ.. ഈ സുടുവനെ ആണല്ലോ പടച്ചോനെ ഇമ്മാതിരി സ്മെൽ.. എന്റെ മുഖത്താകമാനം ഒന്ന് നോക്കിക്കൊണ്ട് എന്റെ ചുണ്ടിൽ നോക്കി ഒന്ന് വശ്യമായി ചിരിച്ചു കൊണ്ട് അടുത്ത് വരുന്ന സുടുവയെ കണ്ടപ്പോൾ തന്നെ എനിക്ക് ഡയ്ജർ ആണെന്ന് മനസ്സിലായി.. മനസ്സിൽ പടച്ചോനെയും വിളിച്ചു ഒരു തള്ളായിരുന്നു.. എന്റെ ശക്തി അഭാരമായതിനാൽ സുടുവ താഴെ എത്തി.. നെഞ്ചിൽ കൈ വച്ചു ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട് താഴെ വീണ സാധനത്തിനെ ഒന്ന് ഞാൻ നോക്കി..നിലത്തു കിടന്നു ഉറങ്ങുന്ന സുടുവയെ കണ്ടപ്പോൾ തന്നെ സുടുവക്ക് കാര്യമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി... അത് പിന്നെ എന്നെ ബാധിക്കാത്ത കാര്യമായത് കൊണ്ടും സുടുവയുമായി സർ ഉം സ്റുഡന്റ്റും തമ്മിലുള്ള ബന്ധമല്ലാതെ ഒന്നും തന്നെ ഇല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഞാൻ താഴെ കിടക്കുന്ന സുടുവയെ ഒന്ന് നോക്കി പുറത്തേക്കിറങ്ങാൻ നിന്നതും മഗ്‌രിബ് ബാങ്ക് കൊടുത്തതും ഒരുമിച്ചായിരുന്നു.

(കമെന്റ് ഇൽ ആരൊക്കെയോ രാവിലെ ആറുമണി എന്ന് പറഞ്ഞത് കണ്ടു. രാത്രി ആവുന്നൊള്ളു ) ഇവിടെ എന്തായാലും നിസ്കരിക്കാൻ പറ്റൂല സുടുവ അല്ല സർ ഉണ്ടല്ലോ.. ഞാൻ റൂമിൽ നിന്ന് ഇറങ്ങി ആരിയുടെ മുറിയിൽ പോയി മുഖമൊക്കെ ഒന്ന് കഴുകിക്കൊണ്ട് താഴെക്കിറങ്ങി.. സോഫയിൽ തന്നെ ഇരിക്കുന്ന ആരിയെയും ഷാഫിപ്പാനെയും റജിയുമ്മനെയും കണ്ടപ്പോൾ അവരുടെ അടുത്തേക്ക് തന്നെ നടന്നു.. "ഉമ്മാ " ഓട്ടോമാറ്റിക് ആയി തന്നെ എന്റെ വായിൽ അങ്ങനെ വന്നു പോയിരുന്നു.. എന്റെ വിളി കേട്ടത് കൊണ്ടാണോ അതോ മറ്റെന്തെങ്കിലും കൊണ്ടാണോ അറിയില്ല റജിയുമ്മ വന്നു എന്നെ കെട്ടിപ്പിടിച് കൊണ്ട് നെറുകയിൽ ചുണ്ടമർത്തി..ആ കണ്ണുകൾ നിറഞ്ഞിരുന്നു.. ഉമ്മാ എന്ന് വിളിക്കാൻ പടച്ചോൻ ഒരു കുഞ്ഞിനെ കൊടുത്തില്ലെങ്കിലുള്ള അവസ്ഥ പരിതാപകരം തന്നെ.. ഇനിയും ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയതും ഞാൻ റജിയുമ്മയിൽ നിന്ന് വിട്ടു നിന്നിട്ട് ഉമ്മാക്ക് ഒരു കിസ്സ് കൊടുത്തു.. ഉമ്മ പുഞ്ചിരിച്ചു കൊണ്ട് എനിക്കും തന്നു അപ്പോഴാണ് മുഖം വീർപ്പിച്ചിരിക്കുന്ന ശാഫിപ്പാനെ എന്റെ കണ്ണിൽ പെട്ടത് എന്തിനാണെന്ന് ആദ്യം മനസ്സിലാവാതെ റാജിയുമ്മാനെ നോക്കിയപ്പോൾ ഇതിൽ എനിക്ക് ഒരു പങ്കുമില്ല എന്ന പോലെ ആരിയോട് പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു.

ഞാൻ കുറെ നേരം ഷാഫിപ്പാനെ തന്നെ നോക്കി എന്താണെന്ന് ആലോചിച്ചങ്കിലും എനിക്ക് ഒന്നും പിടികിട്ടിയില്ല.. ഇടക്ക് ഇടക്ക് ഒളികണ്ണ് ഇട്ട് നോക്കുന്ന ഷാഫിപ്പാനെ കാണുമ്പോൾ ച്ചിരി വരുന്നുണ്ടെങ്കിലും എങ്ങനെയൊക്കെയോ ചിരിയടക്കി ഷാഫിപ്പാടെ അടുത്ത് പോയി ഇരുന്നു.അപ്പോൾ ഷാഫിപ്പ എന്നിൽ നിന്ന് വിട്ടിരുന്നു. വീണ്ടും ഞാൻ അടുത്തേക്കിരുന്നു ഷാഫിപ്പ വീണ്ടും കുറച്ചൂടെ എന്നിൽ നിന്ന് വിട്ട് ഇരുന്നു. ചുണ്ട് ചുളുക്കിക്കൊണ്ട് ഞാൻ വീണ്ടും ഷാഫിപ്പാടെ അടുത്തേക്ക് നീങ്ങി ഇരുന്നു. അപ്പോൾ നീങ്ങാൻ സ്ഥലമില്ലാത്തത് കൊണ്ട് ഷാഫിപ്പ എണീറ്റ് എന്നെയൊന്നു ദേഷ്യത്തോടെ നോക്കി മുന്നോട്ട് പോയി.. എന്തോ ആകെക്കൂടെ സങ്കടമായി. അറിയാതെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പി.. "ഈ മനുഷ്യൻ " അതും പറഞ്ഞു ഉമ്മ എന്റെ അടുത്ത് വന്നിരുന്നു.. ഞാൻ പിന്നെ ഉമ്മയെ കെട്ടിപ്പിടിച്ചായി കരച്ചിൽ.. കരച്ചിലിന്റെ വോളിയവും തേങ്ങലും കൂടിയതും പോയ പോലെ ഷാഫിപ്പ തിരിച്ചു വന്നു എന്റെ അടുത്തിരുന്ന റജിയുമ്മാനെ പതിയെ മാറ്റി നിർത്തി എന്റെ അടുത്ത് വന്നിരുന്നു എന്നെ ചേർത്ത് പിടിച്ചു.

ഞാൻ ഷാഫിപ്പാനെ നോക്കി വീണ്ടും തെങ്ങിക്കൊണ്ടിരുന്നതും ഷാഫിപ്പ ചെറുചിരിയോടെ തലയിൽ തലോടിക്കൊണ്ട് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. "ഞാൻ വെറുതെ കളിപ്പിച്ചതല്ലേ " "ന്നോട് മിണ്ടാണ്ട് നിന്നില്ലേ " "വെറുതെ അല്ലേടി കൊച്ചേ " "മ്മ് " പിന്നെ അങ്ങോട്ട് ഞാനും ആരിയും കൂടെ ഷാഫിപ്പാനോട് തള്ളി മറിക്കുന്ന തിരക്കിലായിരുന്നു..പെട്ടെന്നാണ് ഞാൻ എന്തിനാണ് ഇങ്ങോട്ട് വന്നത് എന്ന് എനിക്ക് ഓർമ വന്നത്.. ഞാൻ അവിടെ നിന്ന് എണീച്ചു കൊണ്ട് റജിയുമ്മടെ അടുത്ത് പോയി നിസ്കാര പായ ചോദിച്ചപ്പോൾ ഏതോ റൂമിൽ പോയി എനിക്ക് എടുത്തു തന്നു.. ഞാൻ നിറഞ്ഞൊരു പുഞ്ചിരി നൽകി നിസ്കരിക്കാനായി റൂമിലേക്ക് കയറാൻ നിന്നപ്പോഴാണ് എന്റെ റൂമിൽ സുടുവ ഉണ്ടല്ലോ എന്ന് ഓർമ വന്നത്.. ആരിയുടെ റൂം വൃത്തികേടായി കിടക്കുന്നത് കൊണ്ട് ഞാൻ അതിന്റെ അപ്പുറത്തുള്ള മുറിയിലേക്ക് കയറി വുളുഹ് എടുത്തു നിസ്കരിച്ചു ദുആ ചെയ്യുമ്പോഴാണ് എന്തോ എന്റെ മേലേക്ക് വന്നു വീണത്........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story