ECONOMICS: ഭാഗം 19

economics

രചന: rinsi

പെട്ടെന്ന് വന്നോ എന്തോ മേലേക്ക് വീണപ്പോൾ ശെരിക്കും നെട്ടി പോയിരുന്നു.. എന്തോ ഏതോ ഒരു ഉൾപ്രേരണയിൽ മേലേക്ക് വീണ സാധനത്തിനെ തട്ടിയിട്ടുകൊണ്ട് മൂരി ഒന്ന് നിവർത്തി നോക്കിയപ്പോൾ ആ സുടുവ അതാ നിസ്കാര പായയിൽ തല വച്ചു കിടക്കുന്നു.. പടച്ചോനെ ഈ സുടുവ ഇങ്ങോട്ടേക്കും എത്തിയോ.. ഞാൻ എണീറ്റ് നിസ്കാര കുപ്പായമെല്ലാം ഊരി വച്ചു കൊണ്ട് നിസ്കാരപായിൽ നിന്ന് സുടുവയെ മാറ്റി കിടത്തി അതെല്ലാം എടുത്തു ഷെൽഫിൽ വച്ചു പോവാൻ നിൽക്കുമ്പോഴാണ് നിലത്തെ തണുപ്പടിച്ചു ചുരുണ്ടു കൂടി കിടക്കുന്ന സുടുവായിലേക്ക് എന്റെ കണ്ണ് വീണ്ടും ചെന്നു നിന്നത്..പാവം തോന്നിയത് കൊണ്ട് ആ അഞ്ഞൂർ കിലൊ വെയിറ്റ് ഉള്ള സുടുവയെ ഈ മുപ്പത്തി എട്ട് കിലോ മാത്രം ഭാരമുള്ള ഈ ഞാൻ എങ്ങനെയൊക്കെയോ പിടിച്ചു ബെഡിലേക്കിട്ടു.. മൂരി ഒന്ന് നിവർത്തി ബെഡിന്റെ ഓരത്തു നിന്നു എണീക്കാൻ നിന്നപ്പോഴാണ് ബലിഷ്ടമായ ഒരു കൈ വന്നു എന്നെ ചുട്ടിപ്പിടിച്ചു ബെഡിലേക്കിട്ടത്..

പടച്ചോനെ ഈ സുടുവ 🙆‍♀️ ഞാൻ അറിയാതെ തന്നെ തലയിൽ കൈ വച്ചു പോയി... എങ്ങനെയൊക്കെയോ എണീക്കാൻ നിന്നെങ്കിലും എന്റെ മേലെ നിന്ന് ആ കൈ മാറാത്തത് കൊണ്ട് തന്നെ എണീക്കുന്ന പടി ബെഡിലേക്ക് തന്നെ വീണുകൊണ്ടിരുന്നു.എങ്ങനെ എണീക്കും എന്ന് ചിന്തിച്ചു കൊണ്ട് സുടുവയുടെ തൊട്ടപ്പുറത്തു കിടക്കുമ്പോഴാണ് സുടുവയുടെ ആ കരിങ്കല്ല് പോലുള്ള കാലും എന്റെ മേലെ കയറ്റി വച്ചത്.. പാണ്ടിലോറിക്ക് അടിയിൽ പെട്ടെ തവളുടെ അവസ്ഥയായിരുന്നു എനിക്കപ്പോൾ.. ഹൌ.. ഞാൻ ആ കാൽ മാറ്റാൻ നോക്കിയങ്കിലും. സുടുവയുടെ ശക്തിക്ക് മുന്നിൽ എന്റെ ബലമൊന്നും ഒന്നുമല്ലായിരുന്നു... "മ്ഹ്" ഒന്ന് മൂളിക്കൊണ്ട് സുടുവ എന്നെ ചേർത്ത് പിടിച്ചു കിടന്നു.. ഒന്ന് അനങ്ങാൻ പോലും എന്നെ കൊണ്ട് പറ്റിയിരുന്നില്ല..എങ്ങനെ രക്ഷപ്പെടും എന്ന് ആലോചിച്ചു എപ്പോഴോ ഞാനും നിദ്രയെ പുൽകിയിരുന്നു... ************* സൂര്യ കിരണങ്ങൾ മുഖത്തടിച്ചപ്പോഴാണ് കണ്ണ് തുറന്നത്..

തലക്ക് ആകെ ഒരു കനം.. പൊട്ടിപ്പൊളിയുന്ന തലവേദന.. കൈ കൊണ്ട് താങ് കൊടുക്കാനായി കൈ പൊക്കാൻ നോക്കിയപ്പോൾ കൈ പൊക്കാൻ സാധിക്കുന്നില്ല.. ഇതിപ്പോ എന്താ കഥ എന്നും വിചാരിച്ചു സൈഡിലേക്ക് നോക്കിയപ്പോൾ നിഷ്കളങ്കതയോടെ കണ്ണടച്ചു കിടക്കുന്ന അഫിയെ ആണ് കണ്ടത്.. കണ്ണെടുക്കാതെ അവളെ തന്നെ നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് മനസ്സിൽ നിന്ന് ആരോ ഇവളെന്താ ഇവിടെ എന്ന് ചോദിച്ചത്.. ഞാനും അവളെ തന്നെ നോക്കിപ്പോയി.. വീണ്ടും മനസ്സ് കൈ വിട്ടു പോവും എന്ന് തോന്നിയതും അവളെ ഒന്നുകൂടെ നോക്കിക്കൊണ്ട് തട്ടി വിളിച്ചു.. "അഫ്ന അഫ്ന " ഭൂമി കുലുങ്ങിയാൽ പോലും അറിയില്ല എന്നുള്ള പോലെ ഉള്ള അവളുടെ കിടത്തം കണ്ട് ഒന്ന് കൊടുക്കാനൊക്കെ തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു.. പെട്ടെന്നാണ് മനസ്സിൽ ഒരു ബുദ്ധിയുതിച്ചത്.. ആഹ് അതന്നെ ചെയ്യാം അതും കരുതി ഞാൻ ബാത്‌റൂമിൽ കയറി ഒരു കോപ്പ വെള്ളമെടുത്തു കൊണ്ട് അഫ്നയുടെ തലയുടെ ഭാഗത്തു പോയി നിന്നു..അവളെ ഒന്നുകൂടെ ആകമാനം ഒന്ന് നോക്കിക്കൊണ്ട് അവളുടെ തലയിലൂടെ ആ കപ്പ് അങ്ങ് കമഴ്ത്തി.. ************ "അയ്യോ വെള്ളപ്പൊക്കം "

ഞാൻ വെള്ളപ്പൊക്കത്തിൽ നീന്തുന്നതായി സ്വപ്നം കണ്ടു കിടക്കുമ്പോഴാണ് ഞാൻ വീണതും വെള്ളത്തിൽ മുങ്ങി താഴ്ന്നതും... പെട്ടെന്ന് വെള്ളത്തിന്റെ തണുപ്പ് കരണം നെട്ടി എണീറ്റപ്പോഴാണ് സ്വപ്നം ആണെന്ന് മനസ്സിലായത്.. ശേ നീന്താൻ അറിയാത്ത ഞാൻ സ്വപ്നത്തിൽ എങ്കിലും ഒന്ന് നീന്തുവായിരുന്നു അതും നശിപ്പിച്ചു.. ഹാ സാരല്ല... തലയിൽ നിന്ന് വെള്ളത്തുള്ളികൾ മുഖത്തിലൂടെ ഒലിച്ചിറങ്ങിയപ്പോൾ ഞാൻ കണ്ടത് സ്വപ്നമാണോ റിയൽ ആണോ എന്ന് ഒരു നിമിഷം ആലോചിച്ചു നിന്നപ്പോഴാണ് "എണീറ്റ് പോടീ " എന്ന് ആാാ സുടുവയുടെ ശബ്ദത്തിലുള്ള ആരോ പറഞ്ഞത്.. ഈ പണ്ടാര സുടുവ 🤪എന്നും പറഞ്ഞു തിരിഞ്ഞതും കയ്യും കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്ന സുടുവയെ ആണ് കണ്ടത്.. പടച്ചോനെ നന്നായി മനസ്സിൽ വിളിച്ചു കൊണ്ട് കണ്ണ് അടച്ചു തുറന്നു നോക്കി.. വിശ്വാസം വരത്തെ കയ്യിൽ ഒന്ന് പിച്ചിയതും വേദന കൊണ്ട് എരുവ് വലിച്ചു പോയി.. ഹൂ.. "എന്റെ റൂമിൽ നിന്ന് ഇറങ്ങി പോടീ "

സുടുവയുടെ അലറൽ കേട്ടപ്പോഴാണ് ഞാൻ ഒന്ന് ചുറ്റും നോക്കിയത്.. പടച്ചോനെ ഇതെന്റെ റൂമില്ല എന്ന് നേട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു..അപ്പോഴാണ് ഇന്നലത്തെ മാര്യങ്ങളൊക്കെ മൈന്റിലേക്ക് വന്നത്.. പെട്ടെന്ന് ചാടി എണീറ്റത്തും മുഖം താഴ്ത്തി എന്നെ നോക്കിയിരുന്ന സുടുവയുടെ താടിയിൽ ചെന്നിടിച്ചു.. "Get lost idiot " പിന്നെ അവിടെ നിക്കാനുള്ള ധൈര്യമൊന്നും എനിക്ക് ഇല്ലാത്തത് കൊണ്ട് വാതിലും തുറന്നു ഞാൻ എന്റെ റൂമിലേക്കോടി കയറി... ഇനി പല്ല് തേക്കണ്ടേ എന്ന് കരുതി ബാത്‌റൂമിലേക്ക് കയറിയതും എന്തിലോ തട്ടി ദാ പോവുന്നു..പടച്ചോനെ എന്നും വിളിച്ചു നടുവും തല്ലി അന്തസായി തന്നെ വീണു.. ഹൂ ഊരടെ കാര്യത്തിൽ തീരുമാനയി.. എന്തിലാ തട്ടിയെതെന്ന് നോക്കിയതും പണ്ടാര സോപ്പ് ആണ്... ഇതെങ്ങനെ താഴെ എത്തി എന്ന് ആലോചിച്ചങ്കിലും ഉത്തരം കിട്ടാത്തത് kond തന്നെ ഞാൻ ഇട്ടതാവും എന്ന് സ്വയം. സമാധാനിച്ചു.... ചുമരിൽ പിടിച്ചു എങ്ങനെയൊക്കെയോ എഴുനേറ്റ് നിന്നു.. ഇനി പല്ല് തേക്കണ്ട ഒന്ന് കുളിക്കാം 😌 ഒരു കാക്കക്കുളി കുളിച്ചു റജിയുമ്മ തന്ന ഒരു പിങ്ക് കളർ ലോങ്ങ്‌ ടോപ് എടുത്തിട്ടു.. ആദ്യമായിട്ടാണ് ഇങ്ങനത്തെ നല്ല വിലകൂടിയ ഡ്രസ്സ്‌ എല്ലാം ധരിക്കുന്നത്..

കണ്ണാടിയിൽ നോക്കി നന്നായി തന്നെ ഒരുങ്ങി എന്തിനാണെന്ന് ചോദിച്ചാൽ എനിക്കും അറിയൂല.. ഒരുങ്ങാൻ തോന്നി ഒരുങ്ങി അല്ല പിന്നെ 😒 നല്ല മൊഞ്ചത്തിയായി താഴെക്കിറങ്ങുമ്പോഴാണ് നടുവിന് നല്ല വേദന തോന്നിയത്.. കൊച്ചമ്മയുടെ വീട്ടിൽ പണി കഴിഞ്ഞു വരുമ്പോൾ ഇതിനേക്കായും പരിതാപകരമായ നടുവേദന ഉണ്ടാവാറുണ്ടെന്ന് വേദനയോടെ ഓർത്തു.. പിന്നെ അല്ലെ ഇത് സഹിക്കാൻ എനിക്ക് പാട്.... പതിയെ ഇറങ്ങി ഡെയിനിങ് ടേബിളിൽ ചെന്നു ഇരുന്നപ്പോൾ എല്ലാവരും ഇതാ എന്നെ പന്തം കണ്ട പേരുചാഴിയെ പോലെ നോക്കുന്നു. പടച്ചോനെ ഇവർക്കെന്താ 🤔 എന്നും ആലോചിച്ചു എല്ലാവരെയും നോക്കിയപ്പോൾ സുടുവ എന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നത് കണ്ടു.. പക്ഷെ ആ കണ്ണിലെ ഭാവമെന്താണെന്ന് എനിക്ക് മനസ്സിലായില്ല.... "എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നെ " ഞാൻ എന്നെ തന്നെ ഒന്ന് ആകമാനം നോക്കിക്കൊണ്ട് അവരോട് ചോദിച്ചു.. ************* അവൾ റൂമിൽ നിന്ന് ഇറങ്ങി ഓടിയതും നൊടിയിൽ എന്തിനോ വേണ്ടി ഒരു ചെറു ച്ചിരി സ്ഥാനം പിടിച്ചു... പുഞ്ചിരി മയിക്കാതെ തന്നെ തോർത്തു എടുത്തു ഫ്രഷ് ആവാൻ കയറാൻ നിൽക്കുമ്പോഴാണ് ഷാഫിപ്പ റൂമിൽ കയറി വന്നു ഡോർ അടച്ചത്..

ഞാൻ എന്താണെന്നുള്ള ഭാവത്തിൽ ഷാഫിപ്പാനെ നോക്കിയതും ഷാഫിപ്പ എന്തോ തിരയുന്ന തിരക്കിലാ.. ഞാൻ ഷാഫിപ്പാനെ തന്നെ നോക്കി നിന്നു... തിരഞ്ഞിട്ട് ഒന്നും കിട്ടാത്തത് കൊണ്ടാണെന്നു തോന്നുന്നു ഷാഫിപ്പ എന്റെ അടുത്ത് വന്നു നിന്നു പതുക്കെ പറഞ്ഞു.. "ഇവിടെ ഒരു ഗ്ലാസ്‌ ഉണ്ടായിരുന്നില്ലേ നീ അത് കണ്ടോ " ശബ്ദം താഴ്ത്തി ഷാഫിപ്പ ചോദിച്ചതും ആദ്യം ഒന്നും ഓടിയില്ലെങ്കിലും ഇന്നലെ രാത്രി എടുത്തു കുടിച്ച ആ ഗ്ലാസ്‌ ആണോ എന്ന് അറിയാനായി ഞാൻ ഇവിടെ ഉണ്ടായിരുന്ന ചില്ല് ഗ്ലാസ്‌ ആണോ എന്ന് ചോദിച്ചപ്പോൾ ഷാഫിപ്പ അതെ എന്ന് പറഞ്ഞു... ആ ഗ്ലാസ്‌ എടുത്തു കുടിച്ചപ്പോ മുതലുള്ള കാര്യങ്ങളാണ് എനിക്ക് ഓർമ ഇല്ലാത്തത് എന്ന് മനസ്സിലായപ്പോൾ ഞാൻ ഒരു സംശയത്തോടെ ഷാഫിപ്പാനെ ഉറ്റു നോക്കി "അതിലെന്തായിരുന്നു? " ഷാഫിപ്പാനോട് ചോദിച്ചപ്പോൾ കിടന്നു ബബബ കളിക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ തരികിട ആണെന്ന് എനിക്ക് മനസ്സിലായി.. "അത് പിന്നെ നീ ആരോടും പറയരുത്.. അത് ഇത്തിരി റം ആണെടാ "

ഷാഫിപ്പ പറഞ്ഞതും ഞാൻ നെട്ടി.. റമ്മോ പടച്ചോനെ.. "എടാ ഞാൻ കൊതികൊണ്ട് അപ്പറത്തെ രമേശിന്റെലെന്ന് വാങ്ങിയതാ.. റജി വരാത്തത് നിന്റെ റൂമിലേക്ക് മാത്രമല്ലെ എന്ന് കരുതി ഇവിടെ വന്നു കുടിക്കാൻ നിൽക്കുമ്പോഴാണ് ആരി കയറി വന്നത്.. അപ്പോൾ ഇവിടെ വച്ചു മുങ്ങിയതാ..നീ എന്തെ അത് ചെയ്‌തേ.." ഞാൻ കുടിച്ചു എന്ന് പറഞ്ഞാൽ ശെരിയാവില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അത് കളഞ്ഞു എന്ന് പറഞ്ഞു ഷാഫിപ്പാനെ പുറത്താക്കി കതകടച്ചു.. പടച്ചോനെ അഫ്നയോട് ഞാൻ ഇന്നലെ എന്തൊക്കെ പറഞ്ഞെന്നോ ചെയ്‌തെന്നോ ആവോ... ഓർക്കുമ്പോ തല പെരുക്കുകയാണ്.. ഞാൻ വേഗം ഫ്രഷ് ആയി കൊണ്ട് കഴിക്കാനായി ചെന്നിരുന്നു.. എന്തെന്നറിയില്ല നല്ല വിശപ്പ്.. കഴിക്കാൻ നിൽക്കുമ്പോഴാണ് എല്ലാവരും ഒരു ഭാഗത്തേക്ക് തന്നെ വായും തുറന്നു നോക്കുന്നത് കണ്ടത്.. എന്തെന്ന് അറിയാൻ ഞാനും നോക്കിപ്പോയി... അഫ്ന ഒരു പിങ്ക് കളർ ചുരിദാറിട്ടു കൊണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു..

അപ്സരസ്‌ വെല്ലുന്ന സൗന്ദര്യം.. ആദ്യമായാണ് അവളെ ഇങ്ങനെ കാണുന്നത് ഞാൻ കണ്ണെടുക്കാതെ തന്നെ അവളിൽ ലയിച്ചു അങ്ങനെ നോക്കിനിന്നു.. "എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നെ "അവളുടെ ചോദ്യമാണ് എന്നെ ഉൾപ്പടെ എല്ലാവരെയും സ്വബോധത്തിൽ കൊണ്ട് എത്തിച്ചത്.. "മാഷാഅല്ലാഹ്‌ എന്റെ കുട്ടി മൊഞ്ചത്തി ആയിട്ടുണ്ട്.."റജിയുമ്മ അവളുടെ അടുത്ത് പോയിക്കൊണ്ട് നെറുകിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു.. കൂട്ടിനെന്നോണം ആരിയും.. "അതന്നെ.. എന്ത് ഭംഗിയാ അഫിത്തനെ കാണാൻ " ആരി കൂടെ പറഞ്ഞപ്പോൾ ഇനി ഇവിടെ നിന്നാൽ ഞാൻ അവളെ പൊക്കുമോ എന്ന് പേടിച്ചു കൊണ്ട് വേഗം കഴിച്ചു എണീറ്റ് പോവാൻ നിന്നപ്പൊഴാണ് പുറകിൽ നിന്ന് ഷാഫില്ല വിളിച്ചത്... "അക്കു " ഞാൻ തിരിഞ്ഞു എന്താണെന്നുള്ള ഭാവത്തിൽ ഷാഫിപ്പാനെ നോക്കിയപ്പോൾ ഷാഫിപ്പ പിന്നീട് പറയുന്ന കാര്യം കേട്ട് അഫിയുടെ ഫുഡ്‌ നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story