ECONOMICS: ഭാഗം 20

economics

രചന: rinsi

"അക്കു " ഞാൻ തിരിഞ്ഞു എന്താണെന്നുള്ള ഭാവത്തിൽ ഷാഫിപ്പാനെ നോക്കി.. "നീ ഇന്ന് അഫിനേം കൂട്ടി അവളുടെ വീട്ടിലേക്ക് ഒന്ന് പോവണം.. അഫിക്ക് അത്യാവശ്യം ഉള്ള സാധനങ്ങൾ എടക്കനുണ്ടെങ്കിൽ എടുക്കട്ടെ.. പിന്നെ ബൈക്ക് എടുത്താൽ മതി. കാർ എനിക്ക് ആവശ്യമുണ്ട് " ആദ്യം എന്നെ നോക്കിയും പിന്നെ ആരിനെ ഒന്ന് നോക്കി വീണ്ടും എന്നെ നോക്കിക്കൊണ്ടും പറഞ്ഞു.. എന്തോ ഇവരുടെ ഇടയിൽ ചീഞ്ഞു നാരുന്നുണ്ടല്ലോ.. ഹാ വഴിയേ കണ്ടു പിടിക്കാം.. "ഹ്മം ഹ്മം " നിർത്താതെ ഉള്ള ചുമ കേട്ടപ്പോഴാണ് ഞാൻ അഫിയെ നോക്കിയത്. എന്നെയും ഷാഫിപ്പാനെയും മാറി മാറി പകച്ചു നോക്കുന്നുണ്ടവൾ.. അപ്പോൾ തന്നെ മനസ്സിലായി ഷാഫിപ്പ പറഞ്ഞത് കെട്ടിട്ടാണെന്ന്...പൊട്ടി വന്ന ചിരിയെ സമർത്ഥമായി അവരിൽ നിന്ന് ഞാൻ മറച്ചു പിടിച്ചു.. "5 മിനിറ്റ്സ് " ************* പടച്ചോനെ ഈ സുടുവയുടെ കൂടെയോ.. ഷാഫിപ്പ പറഞ്ഞപ്പോൾ തന്നെ കുടിച്ചോണ്ടിരുന്ന ചായ തരുപ്പിൽ കയറി ചുമക്കാൻ തുടങ്ങി.. അവസരം മുതലെടുത്തു ആരി നല്ലപോലെ അങ്ങ് കൊട്ടി തന്നു പണ്ടാരം.. പല്ല് കടിച്ചു അവളെ നോക്കി നിൽക്കുമ്പോഴാണ് അല്ല ഇരിക്കുമ്പോഴാണ് അഞ്ചു മിനുട്ട് എന്നും പറഞ്ഞു സുടുവ പുറത്തേക്ക് പോയത്..

മാറ്റാലൊക്കെ കഴിഞ്ഞത് കൊണ്ട് വേഗം കഴിച്ചു റൂമിൽ പോയി കുറച്ചു പൌഡർ ഇട്ടു... ആദ്യായിട്ടാണ് ഈ സാധനങ്ങളൊക്കെ ഒന്ന് മുഖത്തിടുന്നത്. ഹാ ഇനിയും ഇഡാലോ 😜 പെട്ടെന്ന് തന്നെ സ്റ്റൈർ ഇറങ്ങി താഴേക്ക് ഓടി ചെന്നു എല്ലാരോടും സലാം പറഞ്ഞു ഹാളിൽ നിന്ന് നടക്കാൻ നിന്നപ്പോഴാണ് റജിയുമ്മ പിന്നിൽ നിന്ന് വിളിച്ചത്.. ഞാൻ എന്താണെന്ന് ഒരു സംശയത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ ഒരു ബോക്സും പിടിച്ചു എന്റെ അടുത്തേക്ക് വന്നു.. ഷാഫിപ്പയും ഉണ്ട് കൂടെ.. 'പടച്ചോനെ വല്ല ഉഡായിപ്പും ആണോ '🤔 അവരുടെ മുഖഭാവം കണ്ടു ഞാൻ മനസ്സിൽ ആലോചിച്ചു.. അപ്പോഴേക്കും അവർ എന്റെ അടുത്തെത്തിയിരുന്നു... ഞാൻ അവരെ തന്നെ ഉറ്റു നോക്കി.. എന്നെ ചവിട്ടി പുറത്താക്കാനുള്ള വല്ല പ്ലാനും ആണെങ്ങിലോ 😜 ഞാൻ അവരെ ഇങ്ങനെ കൊലയാളിയെ പോലെ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു രണ്ടാളും എന്നെ പിടിച്ചു സോഫയിൽ ഇരുത്തി രണ്ട് ഭാഗത്തും ഇരുന്നു..

ഞാൻ ആരിയെ ഒന്ന് നോക്കിയപ്പോൾ അവളും അവരെ സംശയത്തോടെ നോക്കുകയാണ്... പെട്ടെന്ന് കയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ ഞാൻ കയ്യിലേക്ക് നോക്കി.. അതാ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഒരു പൊന്നിന്റെ വള.. ഇതിപ്പോ എവിടുന്നാ എന്ന് കരുതി റാജിയുമ്മാനെ നോക്കിയതും മറ്റേ കയ്യിൽ പിടിച്ചു അതാ ഷാഫിപ്പ ബ്രയിസിലറ്റ് ഇടുന്നു.. ഇതൊക്കെ എനിക്കെന്തിനാ എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കിയപ്പോൾ ഷാഫിപ്പ പറഞ്ഞു.. "മോള് എതിരൊന്നും പറയരുത്.. ഇതെല്ലാം റജി നിന്റെ പ്രായത്തിൽ അണിഞ്ഞിരുന്നതാ.. ഒരു മോളുണ്ടാവുമ്പോൾ അവൾക് കൊടുക്കാം എന്ന് കരുതി.. പക്ഷേ അതിനുള്ള വിധി പടച്ചോൻ നങ്ങൾക്ക് തന്നില്ല.. പക്ഷെ ഇപ്പോൾ ഒരു മോളെ കിട്ടിയല്ലോ അപ്പോൾ ഇതെല്ലാം മോൾക്കാ " ഷാഫിപ്പ പറഞ്ഞപ്പോൾ തന്നെ എനിക്ക് സങ്കടമായെങ്കിലും ഞാൻ എതിർക്കാനെന്നവണ്ണം പറയാൻ നിന്നപ്പോഴേക്കും റജിയുമ്മ നെറുകയിൽ ചുംബിച്ചു എഴുനേറ്റ് പോയിരുന്നു...

"മോള് എതിരൊന്നും പറയല്ലേ.. നങ്ങളെ മോളല്ലേ " ഷാഫിപ്പയും പറഞ്ഞപ്പോൾ എന്തോ എനിക്ക് വേണ്ടെന്ന് പറയാൻ തോന്നിയില്ല.. ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഷാഫിപ്പാനെ കെട്ടിപ്പിടിച്ചു.. "വരുന്നുണ്ടെങ്കിൽ ഒന്ന് വരോ. മനുഷ്യനെ മെനുക്കെടുത്താനായിട്ട് " സുടുവയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ ഷാഫിപ്പാടെ അടുത്ത് നിന്ന് മാറി നിന്നു കണ്ണുകൊണ്ട് പോവാണെന്നു പറഞ്ഞു പുറത്തേക്കോടിയിരുന്നു... മുറ്റത്തു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു നിൽക്കുന്ന സുടുവയെ കണ്ടപ്പോൾ ഇതിൽ പോവണ്ട എന്ന് പറയാൻ തോന്നിയെങ്കിലും ആ മുഖത്തുള്ള ദേഷ്യം കണ്ടപ്പോൾ ഒന്നും പറയണ്ട എന്ന് തോന്നി... ഞാൻ ബൈക്ക് ന്റെ അടുത്ത് ചെന്നു നിന്നു.. ഇതിലെങ്ങനയ കയറാ എന്ന് ആലോചിച്ചു നിൽക്കുമ്പോഴേക്കും വീണ്ടും സുടുവ മിഴിച്ചു നിൽക്കാതെ കയറടി എന്ന് അലറിയിരുന്നു.. ഞാൻ ഒന്ന് നിഷ്‌ക്‌വായി സുടുവയെ നോക്കിക്കൊണ്ട് തല താഴ്ത്തിക്കൊണ്ട് പറഞ്ഞു "എനിക്ക് ഇതിൽ കയറാൻ അറിയൂല "

സുടുവ ഒന്ന് മൂളിക്കൊണ്ട് ബൈക്ക് ഇൽ നിന്ന് ഇറങ്ങി.. ബൈക്ക് നിർത്തി വച്ചു.. എന്നിട്ട് എന്നെ ഒന്ന് നോക്കി.. "നീ എത്രെ വെയിറ്റ് ഉണ്ടാവും.." സുടുവ ചോദിച്ചപ്പോൾ അതൊക്ക ഇപ്പോൾ എന്തിനാ എന്ന് ചോദിക്കണം എന്ന് ഉണ്ടെങ്കിലും ചിലപ്പോൾ കടിച്ചു കീറിയാലോ എന്നും വിചാരിച്ചു മുഖത്തു നോക്കാതെ തന്നെ 38 എന്ന് പറഞ്ഞു.. പിന്നേം ഒന്ന് മൂളിക്കൊണ്ട് എന്റെ അടുത്തേക്ക് വന്നതും സ്വാഭാവികം ഉള്ളത് പോലെ തന്നെ ഞാൻ പിന്നിലേക്ക് പോയിരുന്നു.. എന്തോ സുടുവയുടെ സാമിപ്യം എന്നെ വേറെ ഏതോ ലോകത്ത് എത്തിക്കും പോലെ.. പല തവണ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചേങ്കിലും മനസ്സ് ഞാൻ പറയുന്നത് കാര്യമാക്കുന്നതേ ഇല്ല.. എന്റെ അല്ല എന്റെ അല്ല എന്ന് നൂറവൃത്തി മനസ്സിനോട് പറയുമ്പോഴും നിന്റേതാ എന്ന് തിരിച്ചു പറഞ്ഞു എന്നെ കൊഞ്ഞനം കുത്തുന്നത് പോലെ...ഓരോന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ഞാൻ വായുവിൽ ഉയർന്നത്..എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാൻ കുറച്ചു സമയം വേണ്ടി വന്നു..

സുടുവ എന്നെ പൊക്കി ബൈക്കിൽ ഇരുത്തിയതാ.. ഞാൻ അന്തം വിട്ടു കൊണ്ട് തന്നെ സുടുവയെ നോക്കിപ്പോയി... പടച്ചോനെ ഈ സുടുവക്ക് തീരെ ബുദ്ധിയില്ലേ.. ഞാൻ എന്തെങ്കിലും ആലോചിക്കുന്നതിന് മുന്നേ തന്നെ സുടുവ ബുള്ളറ്റ് എടുത്തു പറപ്പിച്ചു വിട്ടിരുന്നു... ഒരുപാട് ആഗ്രഹമായിരുന്നു ഇത് പോലെ ശബ്ദം ഉണ്ടാക്കുന്ന ബൈക്കിൽ ഒക്കെ കയറാൻ.. പക്ഷെ അധികമൊന്നും മോഹിച്ചില്ല.. മോഹിച്ചിട്ട് നടക്കാതിരുന്നാൽ അത് ഒത്തിരി വേദന സമ്മാനിക്കും എന്ന് കുട്ടിക്കാലം മുതലേ അനുഭവിച്ചറിഞ്ഞതാണ്... പെട്ടെന്ന് വീഴാൻ പോയപ്പോൾ വീഴാതിരിക്കാനായി ഞാൻ സുടുവയുടെ വയറിലൂടെ കയ്യിട്ട് പിടിച്ചു.. പെട്ടെന്ന് തന്നെ സുടുവ ബൈക്ക് നിർത്തിയപ്പോൾ പ്രധീക്ഷിക്കാതെ ആയത് കൊണ്ട് സുടുവയുടെ പുറത്തേക്ക് എന്റെ ശരീരം അമർന്നിരുന്നു... **************

അവൾക്ക് ബൈക്കിൽ കയറാൻ അറിയില്ല എന്ന് അറിഞ്ഞപ്പോൾ എന്തോ പാവം തോന്നി... പെട്ടെന്ന് ഒരു കുസൃതി തോന്നി അവളെ പൊക്കിയെടുത്തപ്പോഴും ആ പൊട്ടി സ്വപ്നലോകത്തായിരുന്നു.. ഞാൻ പിന്നെ അതൊന്നും കാര്യമാക്കുന്നില്ല എന്നുള്ള ഭാവത്തിൽ ബൈക്ക് എടുത്തപ്പോഴും അവൾ ഈ ലോകത്തൊന്നുമല്ല.. മനസ്സിലായില്ലേ പകൽ സ്വപ്നം കാണാണെന്ന്.. ഞാൻ പിന്നെ അത് ശ്രദ്ധിക്കാൻ പോയില്ല.. പെട്ടെന്ന് അവൾ എന്റെ വയറിലൂടെ കയ്യിട്ട് പിടിച്ചതും എന്തൊക്കെയോ വികാരങ്ങൾ എന്നെ വന്നു മൂടാൻ തുടങ്ങി അത് കൊണ്ടാണ് പെട്ടെന്ന് സഡൻ ബ്രേക്ക്‌ ഇട്ട് നിർത്തിയത്...ഇപ്പോൾ അതിനും മേലെ അവൾ ആകെക്കൂടെ എന്റെ പുറത്ത് വന്നു അമർന്നതും കണ്ട്രോൾ നഷ്ടപ്പെടുമെന്ന് തോന്നി...ഈ പെണ്ണ് എന്നെ വഴി തെറ്റിക്കുന്ന തോന്നണേ.. സംശയത്തോടെ എന്നെ നോക്കുന്ന അവളോട് പെട്ടെന്ന് തന്നെ ബൈക്കിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story