ECONOMICS: ഭാഗം 21

economics

രചന: rinsi

സംശയത്തോടെ എന്നെ നോക്കുന്ന അവളോട് പെട്ടെന്ന് തന്നെ ബൈക്കിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു.. ************* . ഈ സുടുവ ഇതെന്ത് ഭാവിച്ചാ പടച്ചോനെ എന്നും വിചാരിച്ചു കൊണ്ട് പ്രയാസപ്പെട്ടു എങ്ങനെയൊക്കെയോ ബൈക്കിൽ നിന്ന് ഇറങ്ങി സുടുവയെ നോക്കി.. സുടുവയും ബൈക്കിൽ നിന്ന് ഇറങ്ങി എന്നെ തന്നെ മാറിൽ കയ്യും പിണച്ചു കെട്ടി നോക്കാൻ തുടങ്ങി.. 'ഈ സുടുവക്ക് എന്താ ' എന്നും മനസ്സിൽ വിചാരിച്ചു ഞാനും സുടുവയെ പോലെ കൈ പിണച്ചു കെട്ടിക്കൊണ്ട് സുടുവയെ തന്നെ നോക്കി നിന്നു.. എന്നോടാ കളി 😎✌️ "എന്താ വേണ്ടത് " സുടുവ എന്നോട് ചോദിച്ചപ്പോൾ ഞാൻ തന്നെ എന്നോട് ചോദിച്ചു എന്താണെന്ന്.. ഞാൻ എന്തെങ്കിലും വേണം എന്ന് ഈ സുടുവയോട് പറഞ്ഞിരുന്നോ.. ഈ സുടുവക്ക് ഇനി പ്രാന്തായോ 🤔 "എന്ത് " ഞാൻ സുടുവ എന്നോട് ചോദിച്ച അതെ പോലെ ഗൗരവത്തിൽ തന്നെ ചോദിച്ചു.. "അല്ല എന്തിനാ ബൈക്കിൽ എന്നെ മുട്ടിയിരുമ്മി ഇരിക്കുന്നെ.." 'അയ്യോ മുട്ടിയിരുമ്മി ഇരിക്കാൻ പറ്റിയൊരു സാധനം.. 'ആത്മിച്ചത് ആണെങ്കിലും സുടുവ നല്ലത് പോലെ കേട്ടെന്ന് സുടുവയുടെ ഡയലോഗ് ഇൽ നിന്ന് തന്നെ മനസ്സിലായി.

"എനിക്ക് എന്താടി കുഴപ്പം.. "പടച്ചോനെ ഗർജനം.. നമ്മൾ കുറച്ചു പേടിച്ചുട്ടോ.. സുഡാവയോട് പറയണ്ട 😜 "മ്മ് ഇനി എന്നെ മുട്ടിയിരുമ്മി ഇരിക്കരുത്.. " ഞാൻ ഒന്നും പറയാത്തത് കൊണ്ടാണെന്നു തോന്നുന്നു സുടുവ കോംപ്രമൈസ് എന്ന നിലയിൽ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി.. സുടുവ പിന്നെ അവിടെ നിക്കാതെ ബൈക്കിൽ കയറി.. എന്നോട് കയറാൻ പറഞ്ഞപ്പോൾ ഞാൻ എങ്ങനെ കയറും എന്നും ആലോചിച്ചു അങ്ങനെ നിന്നപ്പോൾ സുടുവ തന്നെ കയറേണ്ട ഓരോ സ്റ്റെപ്സും പറഞ്ഞു തന്നു.. അങ്ങനെ എന്റെ കഠിന പരിശ്രമത്തിനോടുംവിൽ ഞാൻ വിജയം കൈ വരിക്കുക തന്നെ ചെയ്തു... ഞാൻ കയറി ഒന്ന് നേരെ ഇരുന്നിട്ടില്ല അതിന് മുന്നേ സുടുവ ബുള്ളറ്റ് എടുത്തതും ഓട്ടോമാറ്റിക് ആയി ഞാൻ സുടുവയുടെ മേലെ ജാം ആയിരുന്നു... പെട്ടെന്ന് തന്നെ സുടുവ കുടു കുടു വണ്ടി നിർത്തി... എന്നെ കണ്ണാടിയിലൂടെ ദേഷ്യത്തിൽ നോക്കി.. ഞാൻ ഈ ദുനിയാവിലുള്ള എല്ലാ നിഷ്കു ഭാവങ്ങളും മുഖത്തു വാരി വിതറി കൊണ്ട് സുടുവയെ നോക്കി...

സുടുവ ഒന്നൂടെ കനപ്പിച്ചു നോക്കിക്കൊണ്ട് വണ്ടിയെടുത്തു... **-*********** ഈ പെണ്ണിനെ കൊണ്ട് ഞാൻ 🙆‍♂️🤦‍♂️ ഇതിനോട് കുറച്ചൊരു നേരയിലെ എന്നെ തട്ടാണ്ടിരിക്കാൻ പറയാൻ തുടങ്ങിയിട്ട് എവിടെ കേൾക്കാൻ അഹങ്കാരി. ഞാൻ പിന്നെ രണ്ടാമത്തെ പ്രാവശ്യവും അവളോട് ക്ഷമിച്ചു കൊണ്ട് സ്പീഡിൽ തന്നെ ബുള്ളറ്റ് ഓടിച്ചു.. പെട്ടെന്നാണ് അവൾ എന്റെ അരയിലൂടെ കയ്യിട്ട് പിടിച്ചത്.. അല്ലാഹ് അപ്പോൾ ഉണ്ടായ ഒരു ഫീലിംഗ്.. ഉഫ്.. നമ്മൾ അവളെ കയ്യെടുത്തു മാറ്റാനൊന്നും നിന്നില്ല.. വണ്ടിയുടെ സ്പീഡ് പതിയെ കുറച്ചപ്പോൾ അവൾ തന്നെ കയ്യെടുത്തു മാറ്റി.. ഓഹ് അപ്പോ പേടിച്ചിട്ടായിരുന്നോ 😒 ഞാൻ പിന്നെ അവളോട് ഒന്നും മിണ്ടാതെ അവളുടെ വീട്ടിലേക്ക് വണ്ടി വിട്ടു... അഫ്നയുടെ വീടിന്റെ മുന്നിലെത്തിയപ്പോഴാണ് നിർത്തിയത്..നാട്ടുകാരും അയൽവാസികളുമെല്ലാം ഓരോന്നു കുശുകുശുക്കുന്നുണ്ട്.. അവർക്ക് അല്ലെങ്കിലും ഇത് തന്നെ ആണല്ലോ പണി... അപ്പോഴാ അഫ്ന ഇറങ്ങി എന്റെ മുന്നിൽ വന്നു നിന്നത്..

ഞാൻ ഇനി എന്താ എന്നും വിചാരിച്ചു അവളെ തന്നെ നോക്കി.. അവൾ നിന്ന് പരുങ്ങി കളിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്താണെന്ന് എനിക്ക് മനസ്സിലായില്ല.. "എന്റെ കൂടെ വരോ " കുറച്ചു നേരം പരുങ്ങി കളിച്ചിട്ടും ഞാൻ ഒന്നും ചോദിക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു ഒരു തരം നിഷ്കളങ്കതയോടെ അവൾ ചോദിച്ചത്.. അവൾക്ക് വീട്ടിലേക്ക് പോവാൻ പേടിയാണെന്ന് അവളുടെ ഇടക്കിടക്കുള്ള എന്റെ മുഖത്തെക്കും വീട്ടിലേക്കും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി... ഞാൻ ഒന്ന് മൂളിക്കൊണ്ട് അവളുടെ കൂടെ വീട്ടിലേക്ക് നടന്നു... ഡോർ അടച്ചിട്ടുള്ളത് കൊണ്ട് തന്നെ ഞാൻ രണ്ട് തട്ട് തട്ടി.. കുറച്ചു നേരത്തിനു ശേഷം ആരോ വാതിൽ തുറന്നു.. ആരാണെന്ന് ശെരിക്ക് നോക്കിയപ്പോഴാണ് മനസ്സിലായത് ഇത് ആ കാമ പ്രാന്തൻ ആണെന്ന് മനസ്സിലായില്ലേ അവളുടെ പൊന്നാര ഇത്തയുടെ കെട്ട്യോൻ... ************* വീട്ടിലേക്ക് ഒറ്റക്ക് കയറാൻ പേടി ആയത് കൊണ്ടാണ് സുടുവയെ കൂടി വിളിച്ചത്..

നാട്ടുകാരും അയൽവാസികളുമെല്ലാം എന്നെ എന്തോ ഭീകര ജീവിയെ പോലെയാണ് നോക്കുന്നത്.. ഞാൻ പിന്നെ അതൊന്നും മൈൻഡ് ആക്കാതെ സുടുവയുടെ കൂടെ വീടിന്റെ ഉമ്മറത്തു നിന്നു.. സുടുവ കതകിൽ തട്ടി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഐസക് വന്നു ഡോർ തുറന്നു.. അയാളെ കണ്ടപ്പോൾ തന്നെ ഞാൻ സുടുവയുടെ ബാക്കിലേക്ക് നിന്നു... എന്തോ അയാളെ കാണുമ്പോൾ തന്നെ പേടിയാവുകയാണ്... "എടുക്കാനുള്ളതൊക്കെ വേഗം എടുക്ക് " സുടുവ എന്റെ ഭാഗത്തേക്ക് തിരിഞ്ഞു പറഞ്ഞപ്പോൾ ഞാൻ ഒന്ന് തലയാട്ടിക്കൊണ്ട് വീട്ടിനകത്തേക്ക് കയറാൻ നിന്നപ്പോഴേക്കും ഐസക് വഴിയിൽ തടസ്സം സൃഷ്ടിച്ചിരുന്നു..

ഞാൻ സുടുവയുടെ മുഖത്തെക്കും ഐസക്കിന്റെ മുഖത്തെക്കും മാറി മാറി നോക്കി.. സുടുവയുടെ മുഖത്തു ദേഷ്യം വരുന്നതെല്ലാം ഒരു മയക്കാഴ്ച പോലെ ഞാൻ നോക്കി നിന്നു. "കയ്യെടുക്കടാ " മനുഷ്യന്റെ ഡയഫ്രം അടിച്ചു പോയി സുടുവയുടെ അലർച്ചയിൽ.. എന്നെ പോലെ തന്നെ ഐസക്കും ഭയന്നു എന്ന് ഐസക് മാറി നിന്നതിൽ നിന്ന് എനിക്ക് മനസ്സിലായി... ഞാൻ വേഗം അകത്തേക്ക് കയറി. സുടുവ എന്റെ പിന്നാലെ ഇല്ലെന്ന് മനസ്സിലായതും എന്തോ പേടി തോന്നി.. ഞാൻ പെട്ടെന്ന് തന്നെ പുറത്ത് പോയി നോക്കിയപ്പോൾ കുറച്ചു മാറി നിന്നു ഫോണിൽ സംസാരിക്കുന്നതാണ് കണ്ടത്..ഇത്രയും ഉപകാരം ചെയ്തതാണ് ഇനിയും ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഞാൻ എന്റെ മുറിയിലേക്ക് പോയി അവിടെ നിന്ന് എന്റെ തിങ്സ് എല്ലാം എടുക്കുമ്പോഴാണ് ഡോർ അടയുന്ന ശബ്ദം കേട്ടത്.. ഞാൻ നെറ്റിത്തരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ഐസക്..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story