ECONOMICS: ഭാഗം 22

economics

രചന: rinsi

ഡോർ അടച്ചു കൊണ്ട് എന്നെ തന്നെ ഒരു വശ്യതയോടെ നോക്കി നിൽക്കുന്ന ഐസക്കിനെ കണ്ടതും കൈ കാലെല്ലാം വിറക്കാൻ തുടങ്ങി.. ആകെ കൂടെ ഒരു പേടി മനസ്സിനെയും ശരീരത്തേക്കും വന്നു പൊതിയുന്ന പോലെ.. ഞാൻ ഭയന്നു കൊണ്ട് തന്നെ രക്ഷപ്പെടാനായുള്ള വഴി ഉണ്ടോ എന്ന് ചുറ്റും വീക്ഷിച്ചു... ഇല്ല ഒരു രക്ഷയുമില്ല.. പടച്ചോനെ നീ മാത്രമാണ് തുണ.. കാത്തോളണേ.. മനമുരുകി റബ്ബിനോട് പ്രാർത്ഥിച്ചു... അയാൾ എന്റെ അടുത്തെത്തിയതും എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു അറിവുമില്ലായിരുന്നു.. "എന്നെ ഒന്നും ചെയ്യല്ലേ " തൊഴുതു കൊണ്ട് ഞാൻ അയാളോട് കരഞ്ഞു കൊണ്ട് പറഞ്ഞു.. അയാളുടെ മുഖത്തു ഒരു പുച്ഛച്ചിരി ആയിരുന്നു അപ്പോഴും... എന്റെ അടുത്ത് വന്നു കയ്യിൽ ഉണ്ടായിരുന്ന ഒരു ഇൻജെക്ഷൻ ഉയർത്തിപിടിച്ചു കൊണ്ട് ഐസക് പറഞ്ഞു.. "ഇതെന്താണെന്ന് അറിയോ നിനക്ക് ഡ്രഗ്സ് ആണ്.. ഇതെന്തിനാണെന്ന് അറിയോ.. നിന്നെ എന്റെ വഴിക്ക് കൊണ്ട് വരാനാണ്.. ഹ ഹ ഹ "

ഒരു പ്രാന്തനെ പോലെ പറഞ്ഞു കൊണ്ട് അയാൾ പൊട്ടിച്ചിരിച്ചതും ഒന്നുകൂടെ പേടിച്ചു ഞാൻ പുറകിലേക്ക് പോയി.. അയാൾ എന്റെ അടുത്തേക്ക് വന്നതും അയാളെ തട്ടിയിട്ട് ഞാൻ ഡോറിന്റെ അടുത്തേക്ക് ഓടാൻ നിന്നതും എന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അയാൾ താഴെക്കിട്ടു.. പടച്ചോനെ എനിക്ക് എന്തിനാ ഇങ്ങനെ ഒരു വിധി.. ഞാൻ കരഞ്ഞു കൊണ്ട് അയാളുടെ കാലിലേക്ക് വീണു എന്നെ ഒന്നും ചെയ്യല്ലേ എന്നെ കരഞ്ഞു കൊണ്ട് പറഞ്ഞോണ്ടിരുന്നു.. കാമ വെറി നിറഞ്ഞ അയാൾ അതൊന്നും കേട്ടില്ല എന്ന് അയാളുടെ അടുത്ത പ്രവർത്തിയിൽ നിന്ന് എനിക്ക് മനസ്സിലായി... എന്റെ തട്ടം പിടിച്ചു വലിച്ചു കൊണ്ട് അയാൾ അയാളുടെ കയ്യിൽ ചുറ്റി ഗന്ധം ആസ്വദിച്ചു കൊണ്ടിരുന്നതും ഭൂമി പിളർന്നെങ്കിൽ എന്ന് വരെ ഞാൻ കൊതിച്ചു പോയി... മാറ് മറക്കാനായി ഞാൻ നന്നേ കഷ്ട്ടപ്പെട്ടു.. കൈ കൊണ്ട് എങ്ങനെയൊക്കെയോ മറച്ചു പിടിച്ചു കൊണ്ട് നിന്നതും അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് എന്റെ മുഖത്തേക്ക് അയാളെ മുഖമടുപ്പിച്ചതും ഞാൻ അയാളെ തള്ളിമാട്ടിയിരുന്നു..

ആ ദേഷ്യത്തോടെ തന്നെ അയാൾ എണീറ്റ് കൊണ്ട് എന്റെ കരണം പുകയും വിധം രണ്ട് കവിളിലും മാറി മാറി തല്ലിക്കൊണ്ടിരുന്നു.. ചുണ്ട് പൊട്ടി ചോര വന്നതും ഞാൻ നന്നേ തളർന്നിരുന്നു... അയാൾ എന്റെ അടുത്തേക്ക് വന്നതും കഴുത്തിലായി ഡ്രഗ്സ് നിറഞ്ഞ ഇൻജെക്ഷൻ എടുത്തതും ഞാൻ അറിഞ്ഞേങ്കിലും ഒന്ന് പ്രതികരിക്കാൻ പോലുമുള്ള ആരോഗ്യം എനിക്ക് ഇല്ലായിരുന്നു... പതിയെ ബോധം മറയുമ്പോ കണ്ടു എന്റെ അടുത്തേക്ക് വശ്യമായി ചിരിച്ചു കൊണ്ട് നടന്നു വരുന്ന ഐസക്കിനെ... ************ അഫ്നയുടെ കൂടെ വീട്ടിലേക്ക് കയറാൻ നിന്നപ്പോഴാണ് എനിക്ക് കാർത്തിയുടെയും അരുണിന്റെയും കാൾ വന്നത്.. കോൺഫ്രൻസ് കാൾ ആണ്.. ഞാൻ അവളോട് കയറി വേണ്ട സാധനങ്ങൾ എല്ലാം എടുക്കാൻ പറഞ്ഞു അവിടെ നിന്ന് കുറച്ചു മാറി നിന്നു ഫോണിൽ സംസാരിച്ചു.. "ആഹ്ടാ പറയ് " "എടാ കൃതിക്ക് കല്യാണം ശെരിയായിട്ടോ ചെക്കൻ ഡോക്ടറാ "

കാർത്തി സന്തോഷത്തോടെ പറഞ്ഞതും അവന്റെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ച്ചേർന്നു. അങ്ങനെ ഓരോരോ കാര്യങ്ങൾ പറഞ്ഞു നേരം പോയതേ അറിഞ്ഞില്ല.. എകദേഷം ഒരു ഒന്നന്നര മണിക്കൂർ നങ്ങൾ സംസാരിച്ചിട്ടുണ്ടാവും.. പെട്ടെന്നാണ് എനിക്ക് അഫ്നയുടെ ഓർമ വന്നത്.. ഞാൻ അവരോട് പിന്നെ വിളിക്കാം എന്നും പറഞ്ഞു വേഗത്തിൽ വീടിന്റെ അകത്തേക്ക് നടന്നു.. അവിടെ ഒന്നും ഐസക്കിനെ കാണാതായതും ഞാൻ പരിഭ്രാമത്തോടെ അന്ന് അവളെ ഉമ്മ മരിച്ചപ്പോൾ അവൾ ഉണ്ടായിരുന്ന ആ മുറിയുടെ അവിടേക്ക് ഓടി.. അകത്തു നിന്ന് ലോക്ക് ആണെന്ന് കണ്ടതും ആദ്യം കതകിൽ തട്ടാം എന്ന് കരുതിയെങ്കിലും പിന്നെന്തോ ഉൾപ്രേരണയിൽ വാതിൽ ചവിട്ടി പൊളിച്ചു അകത്തേക്ക് കയറിയപ്പോൾ അവിടെ കണ്ട കാഴ്ച എന്റെ സകല നാടിനരമ്പുകളെയും വലിഞ്ഞു മുറുക്കുന്നതായിരുന്നു...അഫ്നയുടെ ടോപ് അഴിക്കാൻ നോക്കുന്ന ഐസക്കിനെ ആണ് ഞാൻ കണ്ടത്..

പിന്നെ ഒന്നും നോക്കീല അവനെ ചവിട്ടി തെറുപ്പിച്ചു അവന്റെ അടുത്ത് പോയി കോളറിൽ പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ട് അറഞ്ചം പുറഞ്ചം തല്ലി ചതച്ചു കൊണ്ട് ആ കഴിവേരി മോനെ ചുമരിലേക്ക് ആഞ്ഞു തള്ളി.. "എന്റെ പെണ്ണിനെ തൊടാനായോടാ കള്ള കഴിവേറി &%₹####%%% മോനെ " അവന്റെ തല വീണ്ടും വീണ്ടും ഞാൻ ചുമരിലേക്ക് അടിച്ചു കൊണ്ടിരുന്നു.. അഫ്നയുടെ നിരക്കം കേട്ടപ്പോഴാണ് ഞാൻ സ്വബോധത്തിൽ വന്നത്.. ഞാൻ അയാളെ അവിടെ ഇട്ട് കൊണ്ട് അഫ്നയെയും എടുത്തു പുറത്തേക്കോടി. ബുള്ളറ്റ് എടുക്കാൻ പറ്റില്ലെന്ന് തോന്നിയതും അവളെയും കൊണ്ട് റോഡിലേക്ക് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു... അത്യാഹിത വിഭാഗത്തിൽ കയറ്റി ഡോക്ടരും കുറച്ചു നേഴ്‌സുമാരും അവളുടെ അടുത്തേക്ക് പോയി.. ഞാൻ എന്തോ പോയ എന്തിനെയോ പോലെ പുറത്ത് ഒരു ചെയറിൽ ഇരുന്നു.. ഡോർ തുറന്നു വരുന്ന ഡോക്ടറെ കണ്ടതും ഞാൻ ഡോക്ടറുടെ അടുത്തേക്ക് ഓടി..

"ഡോക്ടർ അവൾക്ക് " ഞാൻ കിതച് കൊണ്ട് ചോദിച്ചതും.. "സീ mr. ആ കുറ്റിയുടെ ശരീരത്തിൽ ഡ്രഗ്സിന്റെ അളവ് വളരെ കൂടുതലാണ് അല്ലാതെ കുഴപ്പമൊന്നുമില്ല എന്നാണ് തോന്നുന്നത്.. കുട്ടിക്ക് ബോധം വന്നാലേ എന്തെങ്കിലും പറയാൻ കഴിയൂ " അതും പറഞ്ഞു എന്റെ തൊലിലൊന്ന് തട്ടി കൊണ്ട് ഡോക്ടർ പോയി.. ഞാൻ ആകെ നിരാശനായി കൊണ്ട് ചെയറിൽ തന്നെ ഇരിക്കുമ്പോഴാണ് എനിക്ക് ഷാഫിപ്പാടെ കാൾ വന്നത്.. ആദ്യം എടുക്കേണ്ട എന്ന് കരുതിയെങ്കിലും പിന്നെ കാൾ അറ്റൻഡ് ചെയ്തു.. "നീയും മോളും ഇതെവിടെയാഡാ" എടുത്ത പാടെ തന്നെ ഒരു ഹലോ പോലും പറയാതെ ഷാഫിപ്പ ചോദിച്ചതും ഞാൻ എന്ത് പറയും എന്നറിയാതെ കുഴങ്ങി..അവസാനം സിറ്റി ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു ഞാൻ കാൾ കട്ട്‌ ആക്കി.. അല്ലാതെ ഞാൻ എന്താ പറയാ.. തലക്ക് താങ്ങും കൊടുത്ത് ഇരിക്കുമ്പോഴാണ് ഷാഫിപ്പ വെപ്രാളത്തോടെ കയറി വന്നത്.. ഞാൻ എങ്ങനെയൊക്കെയോ ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു..

പിന്നെ എന്റെ അവസ്ഥ മനസ്സിലാക്കിയിട്ട് ആണെന്ന് തോന്നുന്നു ഷാഫിപ്പയും ഒന്നും ചോദിച്ചില്ല... മണിക്കൂറുകൾ കഴിഞ്ഞു പോയി.. രാത്രി ആയിട്ടും അഫിക്ക് ബോധം വന്നില്ല.. ഞാനും ഷാഫിപ്പയും ഒരടി മാറാതെ ആ ചെയറിൽ തന്നെ ഇരുന്നു നേരം വെളുപ്പിച്ചു... അഫ്നക്ക് ഇപ്പോഴും ബോധം വന്നില്ലെന്ന് ഡോക്ടർ പറഞ്ഞതും ആകെ ഒരു തരം വല്ലായ്മ പോലെ തോന്നി എനിക്ക്.. ************** വെട്ടിപ്പൊളിയുന്ന തലവേദന കരണം കണ്ണ് തുറക്കാൻ ഞാൻ നന്നേ പാഡ് പെട്ടു.. കണ്ണ് വലിച്ചു തുറന്നതും കാണുന്നത് കറങ്ങുന്ന ഫാൻ ആണ്.. ഞാൻ ചുറ്റും പരിഭ്രാമത്തോടെ നോക്കി.. അപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് എനിക്ക് മനസ്സിലായത്.. തലക്ക് വല്ലാത്ത കനം അനുഭവപ്പെട്ടതും ഞാൻ കണ്ണടച്ച് തന്നെ കിടന്നു... "മോളെ " ഏറെ പരിചിതമായ ആ സൗണ്ട് കേട്ടതും പ്രയാസപ്പെട്ടു കൊണ്ട് ഞാൻ കണ്ണുകൾ വലിച്ചു തുറന്നു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story