ECONOMICS: ഭാഗം 23

economics

രചന: rinsi

"മോളെ " ഏറെ പരിചിതമായ ആ സൗണ്ട് കേട്ടതും പ്രയാസപ്പെട്ടു കൊണ്ട് ഞാൻ കണ്ണുകൾ വലിച്ചു തുറന്നു... "റജിയുമ്മ" എന്റെ ചുണ്ടുകൾ മന്ത്രിച്ചു.. ഞാൻ വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.. റജിയുമ്മടെ പുറകെ തന്നെ ഷാഫിപ്പയും ആരിയുമെല്ലാം കയറി വന്നു.. പക്ഷെ സുടുവനെ മാത്രം കണ്ടില്ല.. ഞാൻ ഡോറിന്റെ ഭാഗത്തു നോക്കി തന്നെ അവരോട് ആസാരിച്ചു... സംസാരിക്കുമ്പോൾ ചുണ്ടും കവിളുമെല്ലാം പറിച്ചെടുക്കുന്ന വേദനയായിരുന്നു..അത് കൊണ്ട് തന്നെ മൂളലുകളിൽ അധികവും ഞാൻ എന്റെ മറുപടി ഒതുക്കി... ************* അവൾക്ക് ബോധം വന്നത് അരിഞ്ഞതും ഷാഫിപ്പ റാജിയുമ്മാനെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു.. ആരിയും റാജിയുമ്മയും എത്തിയതും ഞാൻ ഒഴിച്ച് എല്ലാവരും അവളെ കിടത്തിയ റൂമിലേക്ക് പോയതും ഞാൻ പുറത്ത് നിന്ന് അവളെ വീക്ഷിച്ചു.. എന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി പോലെ..

സംസാരിക്കാൻ പ്രയാസപ്പെടുന്ന അവളെ കണ്ടതും ആ ചെറ്റയെ (ഐസക്കിനെ) ചുട്ടരിക്കാനുള്ള ദേഷ്യം എനിക്ക് വന്നെങ്കിലും എങ്ങനെയൊക്കെയോ നിയന്ദ്രിച്ചു..avale തന്നെ അങ്ങനെ നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് അവളുടെ ശ്രദ്ധയും ഡോറിന്റെ അവിടേക്ക് ആണെന്ന് ഞാൻ ശ്രദ്ധിച്ചത്.. ഒരു നിമിഷം എന്നെ കണ്ടോ എന്ന് സംശയിച്ചെങ്കിലും ഇടക്കിടക്ക് നിരാശയോടെ മുഖം ചുളിക്കുന്നവളെ ഞാൻ ഒരു കൗതുകത്തോടെ നോക്കി നിന്നു.. എപ്പോഴാണ് എന്നാണ് എന്നൊന്നും അറിയില്ല ഇന്ന് ഈ മനസ്സിൽ അവൾക്ക് ഒരു സ്ഥാനമുണ്ട്.. ഓരോന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ആരോ വന്നു തോളിൽ തട്ടിയത്.. പടച്ചോനെ ഷാഫിപ്പ ഒന്നും ആവരുതേ എന്നും വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോ ആരി.. ഈ കുരിപ്പ് എപ്പോഴാണ് റൂമിലെന്ന് പുറത്തേക്ക് വന്നത് എന്നും വിചാരിച്ചു ഞാൻ അവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.. ആരി തിരിച്ചും.. ഞാൻ നൈസ് ആയി ഇളിച്ചു കൊടുത്ത് തന്നെ അവിടെ നിന്ന് ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു..

🎶കാണാകിനാവിൻ മഴയാകുമോ നീ കാണും നിലവിൽ മായാതെ മഞ്ഞോ.. മായാകിനാവിൽ മഴയാകുമോ നീ മായാതെ മഴവില്ലിൻ കുടയായി മാറൂ...🎶 പെട്ടെന്ന് ഫോൺ അടിച്ചതും ഞാൻ എടുത്തു നോക്കി.. കാർത്തി ആണ്.. ഈ ഹംക്കിന് ഇതെന്താ എന്നും വിചാരിച് ഞാൻ കാൾ അറ്റൻഡ് ചെയ്തതും അവൻ പറയുന്ന കാര്യം കേട്ട് ഫോൺ എന്റെ കയ്യിൽ നിന്ന് താഴെ വീണു പോയിരുന്നു... പൊട്ടിയ ഫോണും എടുത്തു ഞാൻ ഹോസ്പിറ്റലിന്റെ അകത്തേക്ക് തന്നെ ഓടി.. മരുന്ന് വാങ്ങാൻ ഇറങ്ങിയ ഷാഫിപ്പാനോട് അത്യാവശ്യം ആയി ഒന്ന് പുറത്ത് പോവുകയാണെന്ന് പറഞ്ഞു കൊണ്ട് ഞാൻ ഹോസ്പിറ്റലിന്റെ പുറത്ത് നിന്ന് ഒരു ഓട്ടോ വിളിച്ചു K.M ഹോസ്പിറ്റലിലേക്ക് പോവാൻ പറഞ്ഞു.. ************ സുടുവയെ കാണാത്തത് കൊണ്ട് ഇവരോടൊക്കെ ഓരോന്നു സംസാരിച്ചിരിക്കുമ്പോഴാണ് ഡോക്ടർ വന്നു പരിശോധിച്ച് മാറുന്നെഴുതി തന്നത്.. ഡോക്ടർ പോയതും ഷാഫിപ്പ മരുന്ന് വാങ്ങാനായി പുറത്തേക്ക് പോയി..

എന്തോ ഇൻജെക്ഷൻ എടുത്തത് കൊണ്ട് തന്നെ എനിക്ക് ആകെ ക്ഷീണം തോന്നി.. പതിയെ കണ്ണുകളും അടഞ്ഞിരുന്നു.. ആരുടെയൊക്കെയോ കലപില ശബ്ദം കേട്ടാണ് പിന്നെ ഞാൻ തുറന്നത്..കണ്ണ് തുറന്നപ്പോൾ തന്നെ കണ്ടത് ഷാഫിപ്പാന്റെയും റജിയുമ്മടെയും കൂടെ നിൽക്കുന്ന ആളുകളെയാണ്.. ഇവരെ ഒക്കെ എവിടെയൊക്കെയോ കണ്ടിട്ടുണ്ടെന്ന് തോന്നിയെങ്കിലും എവിടെ ആണെന്ന് ഒരു ഓർമ പോലും കിട്ടാത്തത് കൊണ്ട് തന്നെ ഞാൻ അവരെ സംശയത്തോടെ നോക്കി.. എന്റെ നോട്ടം കണ്ടിട്ടാണോ അതോ എന്താണോ ആവോ അതിൽ റജിയുമ്മടെ പ്രായം ഒക്കെ തോന്നിക്കുന്ന ഒരു സ്ത്രീ എന്റെ അടുത്ത് വന്നു നെറുകിൽ തലോടി.. "മോൾക്ക് എന്നെ മനസ്സിലായില്ല അല്ലെ " പുഞ്ചിരിച്ച് കൊണ്ട് തന്നെ ആ ഉമ്മ ചോദിച്ചു അതിന് ഞാൻ ഒന്ന് മൂളിക്കൊണ്ട് തലയാട്ടി.. "ഞാൻ അക്കുന്റെയും ആരിടെയും ഉമ്മയാ " പുഞ്ചിരിച്ചു കൊണ്ട് തന്നെ ആ ഉമ്മ പറഞ്ഞപ്പോൾ ഞാനും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു..

അപ്പോഴാണ് ഡ്രസ്സ്‌ എല്ലാം പെർഫെക്ട് ആയി ധരിച്ച മുഖത്തു ഒരു കണ്ണടയുമുള്ള ഒരു മനുഷ്യൻ എന്റെ അടുത്തേക്ക് വന്നത്.. ഞാൻ റൂമിലുള്ള എല്ലാവരെയും മാറി മാറി നോക്കി.. അവരുടെ നൊടിയിൽ ചെറിയ പുഞ്ചിരിയുണ്ട്.. "മോൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് " പുഞ്ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചപ്പോൾ ഞാനും തിരിച്ചു പുഞ്ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു "കുഴപ്പല്ല " ഒന്ന് മൂളിക്കൊണ്ട് ഷാഫിപ്പാനെയും വിളിച്ചു അയാൾ പുറത്ത് പോയി.. റജിയുമ്മ എന്റെ അടുത്ത് വന്നു കുറച്ചു ടാബ്‌ലെറ്സ് എന്റെ നേരെ നീട്ടി ഒരു ഗ്ലാസ്‌ വെള്ളവും.. "കുടിക്ക് " ഞാൻ അനുസരണയോടെ തലയിട്ടിക്കൊണ്ട് അതെല്ലാം കുടിച്ചു.. "അത് ആരാ റജിയുമ്മ " ഞാൻ ചോദിച്ചപ്പോൾ ഒരു സംശയത്തോടെ "ആര്"എന്ന് റജിയുമ്മ ചോദിച്ചു..

"അത് ഇപ്പോൾ ഇവിടെ നിന്ന് ഷാഫിപ്പാടൊപ്പം പോയത് " ഞാൻ അല്പം ജാള്യതയോടെ ചോദിച്ചു.. "ഓഹ് അതോ അത് എന്റെ സ്വീറ്റ് ഉപ്പയാ " ആരിയാണ് മറുപടി നൽകിയത്.. ഞാൻ അതിന് ഒന്ന് വളിച്ച ഇളി ഇളിച്ചു.. ഞാൻ എണീറ്റിരിക്കാൻ നോക്കിയതും എന്നെ കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല. ആകെ കൂടെ ശരീരമൊക്കെ കുഴയുന്ന പോലെ.. റാജിയുമ്മടെയും സുടുവയുടെ ഉമ്മയുടെയും സഹായത്തോടെ ഞാൻ എണീറ്റിരുന്നു.. എന്റെ നോട്ടം ഇടക്കിടക്ക് ഡോറിന്റെ അവിടേക്ക് തന്നെ പോയിക്കൊണ്ടിരുന്നു.. സുടുവയെ ഇത് വരെ കണ്ടില്ലല്ലോ... "ബാബി ആരെയാ ഈ നോക്കുന്നെ " ആരി അങ്ങനെ ചോദിച്ചപ്പോഴാണ് ശെരിക്കും പറഞ്ഞാൽ സുടുവയുടെ ചിന്തയിൽ നിന്ന് ഉണർന്നത്.. ഞാൻ അല്പം മടിയോടെ തന്നെ ആരെയുമില്ല എന്ന് പറഞ്ഞൊപ്പിച്ചു.. 'എനിക്ക് മനസ്സിലായി ബാബി.. എന്റെ ഇക്ക ഒളിഞ്ഞു നോക്കുന്നു ബാബി ആരേം കാണാതെ നോക്കുന്നു.. നിങ്ങളെ ഒരുമിപ്പിക്കാതെ ഇനി ഈ ആരിക്ക് വിശ്രമമില്ല..

എന്നിട്ട് വേണം എന്റെ കാര്യം ഒന്ന് സെറ്റ് ആക്കാൻ 😌' ആരീസ് ആത്മ.. ************* KM ഹോസ്പിറ്റലിൽ എത്തിയതും ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി ക്യാഷ് കൊടുത്ത് കാശ്വാലിറ്റിയിലേക്ക് ഓടി.. അവിടെ കയ്യിലും കാലിലും പ്ലാസ്റ്റർ ഇട്ട് കാർത്തി കൊടുക്കുന്ന ഓറഞ്ച് ഉം ആസ്വദിച്ചു കിടക്കുന്ന അരുണിനെ കണ്ടതും ഞാൻ പല്ല് കടിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു.. എന്നെ കണ്ടതും ഇളിച്ചു കൊണ്ട് നിൽക്കുന്ന കാർത്തിയെയും ഇളിച്ചു കിടക്കുന്ന അരുണിനെയും ഞാൻ പല്ല് കടിച്ചു കൊണ്ട് നോക്കി... "മച്ചാനെ അത് " കാർത്തി പറയുന്നതിന്റെ മുന്നേ തന്നെ അവന്റെ നടുപുറം ഞാൻ കടപ്പുറം ആക്കിയിരുന്നു... ഇളിച്ചു കിടക്കുന്ന അരുണിനും കൊടുത്ത് രണ്ടെണ്ണം... ************* "ഉമ്മാാാ *" "അഫി*"......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story