ECONOMICS: ഭാഗം 24

economics

രചന: rinsi

"ഉമ്മാാാ *" പടച്ചോനെ ന്റെ ഊര പോയി.. ഹൂ.. ബാത്‌റൂമിൽ പോവാൻ വേണ്ടി ഒന്ന് എണീറ്റതാ.. ബാലൻസ് കിട്ടാത്തോണ്ട് ഊരേം കുത്തി പ്തോം പറഞ്ഞു നിലത്തെത്തി.. "അഫി" ആരിയുടെയേം റജിയുമ്മടെയും വിളി കേട്ടപ്പോഴാണ് എല്ലാവരും കണ്ടെന്നു മനസ്സിലായത്.. ആകെ ചമ്മി നാറി അല്ലാതെ എന്ത് പറയാൻ.. ഞാൻ അവരെ നോക്കി ചമ്മിയ ഒരു ഇളി പാസ്സ് ആക്കി എണീക്കാൻ നിന്നതും വീണ്ടും പ്തോം.. ഹൌ ഇനി ഇന്റെ ഊരനെ എന്തിനാ പറ്റും.. "മോളെ വയ്യെങ്കിൽ നങ്ങളെ ആരെങ്കിലും വിളിച്ച പോരെ.. എന്തിനാ ഈ കഷ്ടപ്പെടുന്നേ " റജിയുമ്മ ആവലാതിയോടെ എന്നെ പിടിച്ചു എണീപ്പിച്ചു കൊണ്ട് പറഞ്ഞതും ഞാൻ ഒന്ന് പുഞ്ചിയ്ച്ചു കൊണ്ട് "കുഴപ്പമില്ല "എന്ന് പറഞ്ഞു.. "കുഴപ്പമില്ലാത്തോണ്ടാവും പാട്ടേm കുത്തി നിലത്തെത്തിയത് " ആസ്ഥാനത് കയറി ആരി ഗോൾ അടിച്ചതും ഞാൻ പല്ല് കടിച്ചു കണ്ടു അവളെ നോക്കി മനസ്സിൽ നന്നായി സ്മരിച്ചു.. എന്നെ ബാത്‌റൂമിൽ സൂക്ഷ്മതയോടെ ആക്കി തന്നു.. ഒരു നിമിഷം ഞാൻ എന്റെ ഉമ്മാനെ ഓർത്തു.. ഞാൻ എന്തൊരു മഹാപാപിയാണ് പുതിയ കുടുംബം കിട്ടിയപ്പോൾ നിസ്കാര ശേഷമല്ലാതെ ഞാൻ എന്റെ ഉമ്മാനെ കുറിച്ച് ഒന്ന് ഓർക്കൽ പോലും ഇല്ല..

സങ്കടം തികട്ടി വന്നതും ഞാൻ ആ ബാത്‌റൂമിൽ നിന്ന് കൊണ്ട് തന്നെ ഒരുപാട് കരഞ്ഞു... "മോളെ " കതകിൽ തട്ടിക്കൊണ്ടുള്ള റജിയുമ്മടെ വിളി കേട്ടപ്പോഴാണ് സത്യം പറഞ്ഞാൽ എനിക്ക് ബോധം വന്നത്.. ഞാൻ വെപ്രാളംപ്പെട്ടു എങ്ങനെ ഒക്കെയോ നിന്ന് കൊണ്ട് മുഖം നന്നായി കഴുകി ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചേങ്കിലും വേദനയിൽ കലർന്നൊരു പുഞ്ചിരിയും വരുത്തിച്ചു കൊണ്ട് ഞാൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി.. റജിയുമ്മ എന്നെ പിടിച്ചു ബെഡിൽ കൊണ്ട് വന്നു ഇരുത്തി കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. "എന്തിനാ മോളെ നീ കരഞ്ഞേ.. നല്ല വേദനനയുണ്ടോ.. ഡോക്ടറെ വിളിക്കണോ.. മോളെ എന്തെലൊന്ന് പറയ് " വെപ്രാളത്തോടെ റജിയുമ്മ ചോദിച്ചതും നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് റാജിയുമ്മാനെ കെട്ടിപ്പിടിച്ചു കൊണ്ട് സങ്കടം തീരുവോളം കരഞ്ഞു.... റജിയുമ്മ തിരിച്ചൊന്നും പറയാതെ എന്നെ ചേർത്ത് പിടിച്ചു.. ഇതിന് മാത്രം ഞാൻ എന്ത് ഭാഗ്യമണാവോ പടച്ചോനെ ചെയ്തത്..

'ഇങ്ങനെ ഒരു കുടുംബത്തെ കിട്ടാൻ പുണ്യം ചെയ്യണം..' ഞാൻ മനസ്സിൽ ഓർത്തു പോയി .. അപ്പോഴാണ് ഷാഫിപ്പയും സുടുവയുടെ ഉപ്പയും കയറി വന്നത്.. അവർക്ക് ഞാൻ ഒന്ന് പുഞ്ചിരിച്ചു നൽകിക്കൊണ്ട് എണീക്കാൻ നിന്നതും ഷാഫിപ്പ ബെഡിൽ തന്നെ പിടിച്ചിരുത്തി... അവർ എല്ലാവരും ഓരോന്നു സംസാരിച്ചു കൊണ്ടിരുന്നു.. സുടുവയെ കാണാത്തത് കൊണ്ട് തന്നെ എനിക്ക് ആകെ ഒരു മൂഡ്ഓഫ് ആയിരുന്നു എന്തെന്നറിയില്ല മനസ്സിൽ വേരൂന്നി പോയി.. പക്ഷെ സുടുവ സ്നേഹിക്കുന്ന ആ പെൺകുട്ടിക്ക് ഞാൻ വിട്ടു കൊടുക്കേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോൾ നെഞ്ചിൽ ഒരു നീറ്റലാണ്.. എന്റെ സ്നേഹം എന്തായാലും സുടുവക്ക് അറിയില്ലല്ലോ പരസ്പരം സ്നേഹിക്കുന്ന അവർ ഒന്നാവട്ടെ.. മനസ്സിൽ നിന്ന് സുടുവയെ മയിക്കാൻ നോക്കുമ്പോഴാണ് ഒരു അല്ലി ഓറഞ്ച് എന്റെ മുന്നിലേക്ക് നീണ്ടു വന്നത്.. ഇത് ഇപ്പോൾ എവിടുന്നാ എന്നും കരുതി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ബെഡിന്റെ തലക്കെ ഇരുന്നു സുടുവന്റെ ഉമ്മയും ഉപ്പയും ആ ആരിടെ ഉമ്മേം ഇപ്പേം എനിക്ക് കൊണ്ട് വന്ന ഫ്രൂട്സ് എടുത്തു കഴിക്കുന്ന ആരി..

ഞാൻ എന്തോന്നെടി എന്ന ഭാവത്തിൽ അവളെ നോക്കിയതും അവൾ വായിൽ എല്ലാം കുത്തി നിറച്ചു കൊണ്ട് എനിക്ക് ഇളിച്ചു തന്നു.. ലൈക്‌ ഈ പറക്കും തളികയിലെ ബാസന്ധി ഇളി 😁 "ഇത് നിനക്ക് കൊണ്ട് വന്നതാണോ ആരി " ആരിടെ ഉമ്മ അവളെ കയ്യിൽ നിന്ന് ഫ്രൂട്ട്സ് കിറ്റ് വാങ്ങിക്കൊണ്ട് ടേബിൾ വച്ചു അവളോട് ചോദിച്ചു.. "ഫ്രൂട്ട്സിൽ ആരെയും പേര് ഞാൻ കണ്ടില്ല" പുച്ഛിച്ചു കൊണ്ട് ആരി പറഞ്ഞതും അവളുടെ ഉമ്മ കയ്യിലേക്ക് ചെറുതായി ഒന്ന് അടിച്ചു കൊണ്ട് പുറത്ത് പോയി എല്ലാവർക്കും ചായ വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞു... ഒന്ന് ചിണുങ്ങി കൊണ്ട് ബ്ലാസ്കും എടുത്തു പോവുന്ന അവളെ നോക്കി എല്ലാവരും ചിരിച്ചു.. ************* "എന്താ ഓരെ വിചാരം ഞാൻ ഓരെ വേലക്കാരി ആണെന്നോ ഞാൻ ആരാണെന്ന് ഓർക്കൊന്നും അറിയില്ല.. ഹും കലിപ്പ് തീരെനില്ലല്ലോ " അതും പറഞ്ഞു നടക്കുന്ന ആരിനെ ആരോ വായ പൊത്തിക്കൊണ്ട് വലിച്ചു.. പെട്ടെന്ന് ആയത് കൊണ്ട് ആരി നല്ലോണം പേടിച്ചിരുന്നു.. കരച്ചിലിന്റെ വാക്കോളമെത്തിയ അവൾ പുറകിൽ നിന്ന് അടക്കിപ്പിടിച്ചുള്ള ചിരി കേട്ടപ്പോഴാണ് അവൾക്ക് ആളെ മനസ്സിലായത്.. ഇത്രേ നേരം പേടിച്ചു നിന്ന ആരി രൗദ്രഭാവത്തിലായി.

പിന്നിൽ നിക്കുന്നവന്റെ വയറിലേക്ക് കൈ മുട്ട് ശക്തിയിൽ ഇടിച്ചു.. "ആഹ് ഹൂ ഉമ്മാ " പിന്നിൽ നിന്ന് വയറും പൊത്തി ചാടിക്കളിക്കുന്നവനെ നോക്കി പേടിപ്പിച്ചു കൊണ്ട് പുറത്ത് കടക്കാൻ നിന്ന ആരിനെ ഇടുപ്പിലൂടെ ചുട്ടിപ്പിടിച്ചു കൊണ്ട് അവൻ ചുമരിനോട് ചേർത്ത് നിർത്തി.. എന്തോ പറയാൻ നിന്നപ്പോഴേക്കും ഡോർ തുറന്നു ആരോ വരുന്നെന്നു തോന്നസുടുവ അവളെ വിട്ടു കൊണ്ട് അവൻ അവിടെ നിന്ന് ഏതിലൂടെയോ പോയി.. അവൻ പോയ വഴിയേ വായും പൊളിച്ചു നിൽക്കുന്ന ആരിയെ തട്ടി ഒരു നേഴ്‌സ് വിളിച്ചപ്പോഴാണ് കുട്ടിക്ക് ബോധം വന്നത്.. നൈസ് ആയിരുന്നു നേഴ്സിനും ഒന്ന് ഇളിച്ചു കൊടുത്ത് അവൾ പുറത്തേക്ക് മുങ്ങി.. ചായ വാങ്ങനായി കാന്റീനിലേക്ക് നടന്നു.. ************* ആരി പോയതും എല്ലാവരും ഓരോന്നു സംസാരിച്ചിരുന്നു. എനിക്ക് എന്തോ ഒന്നിനും തോന്നിയില്ല.. ഒരുപാട് സമയമായിട്ടും ആരിയെ കാണാനിട്ട് ഷാഫിപ്പ അവളെ അന്നോഷിച്ചു ഇറങ്ങാൻ നിന്നതും അവൾ കയറി വന്നതും ഒരുമിച്ച് ആയിരുന്നു.. ചായയും ബ്രെഡും എല്ലാവരും കഴിച്ചോണ്ടിരിക്കുമ്പോഴാണ് സുടുവ കയറി വന്നത്... ഞാൻ പരിസരം മറന്നു സുടുവയെ തന്നെ നോക്കി ഇരുന്നു പോയി.. 🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤

🤍🖤 ബൈക്ക് ഒന്ന് ചരിഞ്ഞു തൊലി ചെറുതായി പോയതിനാണ് അവൻ കയ്യും കാലും ഒടിഞ്ഞ പോലെ കിടക്കുന്നത്... അരുണിനെ കൊണ്ട് അവന്റെ വീട്ടിൽ പോയി ഫുഡ്‌ എല്ലാം കഴിച്ചതിന് ശേഷമാണ് ഞാനും കാർത്തിയും ഇറങ്ങിയത്.. ഹോസ്പിറ്റലിലേക്ക് കാർത്തിയും ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് നങ്ങൾ രണ്ട് പേരും ഓട്ടോ വിളിച്ചു അഫ്നയുടെ വീട്ടിലേക്ക് പോയി.. അവിടെ ആണ് നമ്മളെ ബുള്ളറ്റ് 😻 മുറ്റത്തു ഭയങ്കര ഒരു ആൾക്കൂട്ടം കണ്ടതും നങ്ങൾ രണ്ടും അങ്ങോട്ട് നോക്കി... ഐസക്കിനെ കൂടെ അഫ്നയുടെ ഇത്ത അല്ലാത്ത ഒരു പെണ്ണിനെ മാത്രം ആ കൂട്ടത്തിൽ നിന്ന് കാണാൻ കഴിഞ്ഞു.. അവരെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ബുള്ളറ്റ് എടുക്കാൻ നിന്നപ്പോൾ കാർത്തി അങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നത് കണ്ടതും അവനോട് വന്നു കയറാൻ പറഞ്ഞു..

അങ്ങോട്ട് നോക്കി ഒന്ന് പുച്ഛത്തോടെ ചുണ്ട് കോട്ടിക്കൊണ്ട് ബുള്ളറ്റ് എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു... ഹോസ്പിറ്റലിന്റെ സ്മെൽ അലർജി ആയത് കൊണ്ട് തന്നെ മുഖം മറച്ചാണ് കാർത്തിയുടെ നടപ്പ്.. അവനെ ഒന്ന് നോക്കി അഫ്നയുടെ റൂം ലക്ഷ്യമാക്കി നടന്നു... അവിടെ എത്തിയതും ഉമ്മാനേം ഉപ്പനേം ഒക്കെ കണ്ടപ്പോൾ സലാം ചൊല്ലിക്കൊണ്ട് അഫ്നയെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.. പെട്ടെന്ന് അവളെ നോട്ടം കാർത്തിയിലേക്ക് നീണ്ടതും അവളുടെ മുഖത്തു സങ്കടം വന്നു നിറയുന്ന പോലെ എനിക്ക് തോന്നി... 🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤🤍🖤 സുടുവയുടെ പുറകെ കയറി വരുന്ന അവളെ കണ്ടതും എന്തോ ആകെ സങ്കടം തോന്നി.. കണ്ണ് നിറയാൻ തുടങ്ങിയതും അവർ കാണാതിരിക്കാൻ മുഖം താഴ്ത്തിക്കൊണ്ടിരുന്നു. "ഹലോ " പരിചയമല്ലാത്ത ഒരു സൗണ്ട് കേട്ടതും ഞാൻ മുഖമുയർത്തി നോക്കി.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story