ECONOMICS: ഭാഗം 25

economics

രചന: rinsi

സുടുവയുടെ പുറകെ കയറി വരുന്ന അവളെ കണ്ടതും എന്തോ ആകെ സങ്കടം തോന്നി.. കണ്ണ് നിറയാൻ തുടങ്ങിയതും അവർ കാണാതിരിക്കാൻ മുഖം താഴ്ത്തിക്കൊണ്ടിരുന്നു. "ഹലോ " പരിചയമല്ലാത്ത ഒരു സൗണ്ട് കേട്ടതും ഞാൻ മുഖമുയർത്തി നോക്കി... 'ഈ ഈ പെണ്ണിനെന്താ ബോയ്സിന്റെ സൗണ്ട് ' ഞാൻ മനസ്സിൽ വിചാരിച്ചതാണെങ്കിലും അടുത്ത് നിൽക്കുന്ന ആരി അത് വ്യക്തമായി കേട്ടെന്ന് എന്റെ ആത്മാക്കുള്ള അവളുടെ മറുപടിയിൽ നിന്ന് എനിക്ക് മനസ്സിലായി.. "ഇത് പെണ്ണൊന്നും അല്ല അഫിമ്മാ ഇത് ഞങ്ങടെ കാർത്തികേയൻ ആണ് "അഫി ആ സുടുവന്റെ കൂടെ വന്ന പെണ്ണിന്റെ തോളിൽ കയ്യിട്ട് കൊണ്ട് അത് ബോയ് ആണെന്ന് പറഞ്ഞതും ഞാൻ കണ്ണും തള്ളി അയാളെ നോക്കിയതും മുഖത്തു കെട്ടിയിരുന്ന ഷാൾ പോലെ എന്തോ ഒരു ഷീല അഴിച് കൊണ്ട് ആരിനെ ഒന്ന് കൂർപ്പിച്ചു നോക്കി എനിക്ക് ഒന്ന് ചിരിച്ചു തന്നു.. ഞാൻ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു...

ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു. അപ്പോൾ അയാൾ എന്നെയും അയാൾ നീട്ടിയ കയ്യിനെയും മാറി മാറി നോക്കുന്നത് കണ്ടു ഞാൻ ഒരു സോറി പറഞ്ഞു അതീവ സന്തോഷത്തോടെ കൈ കൊടുക്കാൻ നിന്നതും ഇടയിൽ കയറി അയാൾക്ക് ആരോ കൈ കൊടുത്തു.. ഇതിപ്പോ എനിക്ക് നേരെ നീട്ടിയ കൈയെന്തിനാ മാറ്റാരേലും പിടിക്കുന്നെ എന്നും വിചാരിച്ചു തല ഉയർത്തി നോക്കിയപ്പോൾ എന്നെയും അയാളെയും മാറി മാറി നോക്കുന്ന സുടുവ.. സുടുവക്ക് വട്ടായോ പടച്ചോനെ എന്നും മനസ്സിൽ വിചാരിച് ഞാൻ സുടുവയെ നോക്കിയപ്പോൾ അവന്റെ മുഖത്തെ ഭാവം ഏതാണെന്ന് എനിക്ക് മനസ്സിലായില്ല.. അവൻ നോക്കുന്നത് എനിക്ക് കൈ തന്ന അയാളെ ആണെന്ന് അറിഞ്ഞപ്പോ ഞാനും അങ്ങോട്ട് നോക്കി.. അയാളെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ വിരിയുന്നുണ്ട്.. പെട്ടെന്ന് അയാൾ കൈ സുടുവയുടെ കയ്യിൽ നിന്ന് വലിച്ചു കൊണ്ട് കുടഞ്ഞു..

സുടുവ അവന്റെ തോളിൽ കൈ ഇട്ട് കൊണ്ട് വല്ല അറുക്കൻ കൊണ്ട് പോവുന്ന പോത്തിനെ പോലെ വലിച്ചു കൊണ്ട് പോയി.. ************* അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് കാർത്തി പോയി അവൾക്ക് പരിണായപ്പെടാനെന്ന വണ്ണം കൈ നീട്ടിയത്.. കൈ കൊടുക്കാതെ അവനെ തന്നെ അന്തം വിട്ടു കുന്തം പോലെ നോക്കി ഇരിക്കുന്ന അവളെ കണ്ടപ്പോൾ തന്നെ അവളും കാർത്തിയെ ഗേൾ ആണെന്ന് തെറ്റിദ്ധരിച്ചെന്ന് എനിക്ക് മനസ്സിലായി.. കാർത്തിക്ക് നല്ല മുടിയുണ്ടായത് കൊണ്ടും ഇപ്പോൾ മുഖം മറചിരിക്കുന്നത് കൊണ്ട് പെട്ടെന്ന് കണ്ടാൽ ആരും പെണ്ണ് ആണെന്ന് തെറ്റിദ്ധരിക്കും... "ഇത് പെണ്ണൊന്നും അല്ല അഫിമ്മാ ഇത് ഞങ്ങടെ കാർത്തികേയൻ ആണ് " എന്ന ആരിയുടെ ഡയലോഗ് കേട്ടപ്പോൾ തന്നെ അവളെ ബാക്കിയുള്ള കിളിയും പറന്നെന്ന് എനിക്ക് മനസ്സിലായി.. അവൻ മുഖത്തു നിന്ന് ഷാൾ അഴിച്ചതും അവൾ അവനെ തന്നെ നോക്കി ഇരുന്നു.. എനിക്ക് എന്തോ ആകെ ഒരു അസ്വസ്ഥത തോന്നാൻ തുടങ്ങിയത്തും അവനെ വിളിച്ചു ഇവിടെ നിന്ന് പോവാൻ നിന്നപ്പോഴാണ് അവൾ അവൻ കൈ കൊടുക്കാൻ പോവുന്നത് കണ്ടത്..അപ്പോൾ തന്നെ ഞാനും ഇടയിൽ കയറി കാർത്തിക്ക് നന്നായി അങ്ങ് കൈ കൊടുത്തു..

അവന്റെ മുഖത്തെ ഭാവത്തിൽ നിന്ന് തന്നെ അവൻ വേദന എടുക്കുന്നുണ്ടെന്ന് മനസ്സിലായി.. പതിയെ ഞാൻ കൈ അയച്ചതും അവൻ കൈ പിൻവലിച്ചു കൊണ്ട് നന്നായി കുടഞ്ഞു.. നങ്ങളെ തന്നെ നിരീക്ഷിച്ചിരിക്കുന്ന അഫ്നയെ ഞാൻ കണ്ടെങ്കിലും വല്ലാതെ മൈൻഡ് കൊടുത്തില്ല.. കണ്ടവന്മാർകൊക്കെ കൈ കൊടുക്കാൻ അവൾക്ക് യാതൊരു ഉളുപ്പും ഇല്ലല്ലോ 😒 വീണ്ടും അവളെ അടുത്തേക്ക് പോവാൻ എന്ന പോലെ നിൽക്കുന്ന കാർത്തിയെ ഞാൻ അവിടെ നിന്ന് വലിച്ചു പുറത്തേക്ക് കൊണ്ട് വന്നു ചുമരിലേക്ക് തള്ളി.. "എന്താടാ ഹംക്കേ നിനക്ക്.. ഞാൻ അവളെ ഒന്ന് പരിചയപ്പെടേട്ടെ ഡാ " "എന്തിനാ ഇപ്പോൾ നീ അവളെ പരിചയപ്പെടുന്നേ "ഞാൻ കൈ രണ്ടും മാറിൽ പിണച്ചു കെട്ടിക്കൊണ്ട് ചോദിച്ചു "അതെന്താ എനിക്ക് പരിചയപ്പെട്ടൂടെ " എന്റെ പോലെ തന്നെ നിന്നു കൊണ്ട് കാർത്തിയും തിരിച്ചു ചോദിച്ചപ്പോൾ ആദ്യം എന്ത് പറയും എന്ന് ആലോചിച്ചു കുഴഞ്ഞെങ്കിലും ഇവന്റെ കോഴിപ്പണി എന്റെ പെണ്ണിനോട് വേണ്ട എന്നും മനസ്സിൽ വിചാരിച്ചു കൊണ്ട് അവനോട് പറഞ്ഞു..

"വേണ്ട നീ പരിചയപ്പെടേണ്ട. അവളുടെ പേര് അഫ്ന. ഉപ്പ ചെറുപ്പത്തിലേ മരിച്ചു.. ഉമ്മ ഇപ്പോൾ അടുത്തും. അതോണ്ട് ഷാഫിപ്പയും റാജിയുമ്മയും ആണ് അവളുടെ പേരെന്റ്സ്" ഞാൻ പറഞ്ഞതും അവൻ എന്നെ സംശയത്തോടെ നോക്കി.. ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ എന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് വല്ല്യേ കാര്യം പോലെ ചോദിച്ചു.. "നിനക്ക് അവളെ ഇഷ്ട്ടമാണല്ലേ " "ആഹ്" ഒരു കൂസലുമില്ലാത്ത എന്റെ മറുപടി കേട്ടതും അവൻ എന്തോ പറയാൻ തുടങ്ങുന്നതിന് മുന്നേ "യെസ്" എന്നുള്ള ആർപ്പ് വിളി കേട്ടു.. ഇതെവിടെന്നാ എന്ന് കരുതി നോക്കിയതും ഇളിച്ചോണ്ട് നിൽക്കുന്ന രണ്ട് പേരെ കണ്ടു എന്റെ കിളി പറന്നു പാകിസ്ഥാനിലെത്തി 🕊️🐥 ************* *മറ്റൊരിടത്ത്** "ഡാഡ് എനിക്ക് അവനെ വേണം അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഡാഡ്.. പ്ലീസ് ഡാഡ് "

കരഞ്ഞു കൊണ്ട് തന്റെ കാലിൽ വീണു കേഴുന്ന തന്റെ പൊന്നോമന മകളെ കണ്ടതും അയാൾക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി.. "ആമി എണീക്ക് " അയാൾ അവളെ പിടിച്ചു എഴുനേൽപ്പിച്ചു അയാളെ അഭിമുഖമായി നിർത്തി.. കരഞ്ഞു ചുവന്ന കണ്ണുകൾ കണ്ടതും അയാൾ എന്തെല്ലാമോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്റെ മകളോടായി ചോദിച്ചു.. "നിനക്ക് അവനെ ശെരിക്കും ഇഷ്ടമാണോ " "അതെ ഡാഡ് എന്റെ ജീവനാണ് " അവൾ കരഞ്ഞു കൊണ്ട് തന്നെ മറുപടി പറഞ്ഞു "മ്മ്.. നമുക്ക് എല്ലാം ശെരിയാക്കാം" മനസ്സിൽ പലതും കണക്ക് കൂട്ടികൊണ്ട് അയാൾ പറഞ്ഞു.. സന്തോഷം കൊണ്ട് അവൾ അവളുടെ ഡാഡിയെ ഹഗ് ചെയ്തു "ലവ് യൂ ഡാഡി " അതും പറഞ്ഞു ഓടി പോകുന്ന മകളെ നോക്കി അയാൾ വിളിച്ചു പറഞ്ഞു "നാളെ നമ്മൾ കേരളത്തിലേക്ക് പോവും.. ഒരുങ്ങി ഇരുന്നോ.. ".........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story