ECONOMICS: ഭാഗം 26

economics

രചന: rinsi

ഞാൻ ഷാഫിപ്പയെയും പരട്ട പെങ്ങളെയും ഞാൻ അമ്പരന്ന് കൊണ്ട് നോക്കി.. എന്നെ നോക്കി ഇളിക്കുന്ന അവരെ ഞാൻ എന്ത് പറഞ്ഞു വിശ്വസിപ്പിക്കും എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.. ഞാൻ കാർത്തിയെ നോക്കിയപ്പോൾ അവനും എന്നെ നോക്കി ഇളിക്കുന്നു.. ഇനി ഇവരെല്ലാവരും കൂടെ എന്നെ ട്രാപ് ശക്കിയതാണോ 🤔 ഞാൻ മൂന്നിനെയും സംശയത്തോടെ ഉറ്റുനോക്കി.. അവർ മൂന്നും തോളിൽ കൈ ഇട്ട് കൊണ്ട് ഇളിച്ചു കാണിച്ചതും അപ്പോൾ തന്നെ മനസ്സിലായി മൂന്നെണ്ണവും നല്ലത് പോലെ പ്ലാൻ ചെയ്തു നടപ്പിലാക്കിയതാണെന്ന്.. 🎶കാണാകിനാവിൻ മഴയാകുമോ നീ കാണും നിലവിൽ മായാതെ മഞ്ഞോ.. മായാകിനാവിൽ മഴയാകുമോ നീ മായാതെ മഴവില്ലിൻ കുടയായി മാറൂ...🎶 പെട്ടെന്ന് ഫോൺ അടിച്ചതും ഞാൻ എടുത്തു നോക്കിയപ്പോൾ അരുൺ. ഇവന് എന്താ ഈ നേരത്ത് എന്നും വിചാരിച്ചു ഫോൺ എടുത്തതും മറുതകലക്കൽ നിന്ന് ഹലാക്കിന്റെ ചിരിയാണ് കേട്ടത്.. ഇവന് ഇനി വല്ല വട്ടുമായോ എന്നും കരുതി ഫോൺ വീണ്ടും ചെവിക്കരികിലേക്ക് തന്നെ വച്ചപ്പോൾ അവിടെ നിന്ന് അരുൺ പറയുന്നത് കേട്ടതും മുന്നിൽ നിൽക്കുന്ന മൂന്നെണ്ണത്തിനെ നന്നായി സ്മരിച്ചു കൊണ്ട് കണ്ണുരുട്ടി...

സീലിംഗിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുന്ന അവരെ കണ്ടതും ചവിട്ടി കൂട്ടി മുക്കിലിടാനാണ് എനിക്ക് തോന്നിയത്.. "ഡാ കുട്ടാ നീ എന്താടാ മിണ്ടാത്തെ.. ആരേം പ്രേമിക്കും ഇല്ല കെട്ടും ഇല്ല എന്ന് പറഞ്ഞ നീ ആണോ ഇത് " കളിയാക്കിക്കൊണ്ടുള്ള അരുണിന്റെ സംസാരം കേട്ടതും ഞാൻ വേഗം ഫോൺ വച്ചു അവരെ മൂന്നെണ്ണത്തിനെയും നോക്കിയതും ഷാഫിപ്പ ഓടി.. ഈ കിളവനെ കൊണ്ട് 😖 ഓടാൻ നിന്ന ആരിയെയും കാർത്തിയെയും രണ്ട് കൈ കൊണ്ടും അറവ് മാടിനെ പോലെ വലിച്ചു കൊണ്ട് ഞാൻ ക്യാന്റീനിൽ പോയി ഇരുന്നു.. ഇരിക്കണോ വേണ്ടയോ എന്ന രീതിയിൽ നിൽക്കുന്ന ആരിയെയും കാർത്തിയെയും കണ്ടതും എനിക്ക് ഏതിലൂടെ ഒക്കെയാണാവോ ദേഷ്യം ഇരച്ചു കയറിയത്..ചുറ്റും ആളുകളുണ്ടെന്ന് ഉള്ളത് കൊണ്ടും ഇത് ഒരു ഹോസ്പിറ്റൽ കാന്റീൻ ആയത് കൊണ്ട് ദേഷ്യമൊക്കെ നിയന്ത്രിച്ചു കൊണ്ട് ഞാൻ ഇരിക്കാൻ പറഞ്ഞു.. വീണ്ടും ഇരിക്കാതെ നിൽക്കുന്ന അവരെ കണ്ടതും "ഇരിക്കാൻ "

കുറച്ചു ശബ്ദം കൂട്ടിത്തന്നെ ആണ് ഞാൻ പറഞ്ഞത്.. എന്തോ പേടിച്ചിട്ടാണെന്ന് തോന്നുന്നു അവർ വേഗം ഇരുന്നു.. "പറയ് "ഞാൻ പറഞ്ഞതും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി രണ്ടും എന്നെ തന്നെ ഉറ്റുനോക്കിക്കൊണ്ട് എന്ത് എന്ന് ചോദിച്ചതും സകല നിയന്ത്രണങ്ങളും നഷ്ട്ടപെടുന്ന പോലെ തോന്നി എനിക്ക്.. ............... സുടുവയുടെ മുഖം ദേഷ്യം കൊണ്ട് ചുവെക്കുന്നത് കണ്ടതും ആരിയുടെയും കാർത്തിയുടെയും ഉള്ളിൽ അഭായ മണി മുഴങ്ങി... ദേഷ്യത്തോടെ എണീക്കാൻ നിന്ന സുടുവയെ അവിടെ പിടിച്ചിരുത്തിക്കൊണ്ട് ആരി പറയാൻ തുടങ്ങി... '"അന്ന് കാക്കു അഫിനെ വീട്ടിൽ കൊണ്ട് വന്നപ്പോൾ തന്നെ നങ്ങൾക്ക് എനിക്കും ഷാഫിപ്പാക്കും നല്ലോണം ഇഷ്ട്ടായി.. അപ്പോൾ തന്നെ ഞാൻ ഷാഫിപ്പാട് കാക്കുനെ കൊണ്ട് അവളെ മംഗലം കഴിപ്പിക്കും എന്ന് ബെറ്റ് വച്ചു.. പിന്നെ അതിനുള്ള പരിശ്രമമായിരുന്നു.. ഷാഫിപ്പയും നിങ്ങളെ ഒരുമിപ്പിക്കാൻ കൂട്ട് നിന്നു. അങ്ങനെ ആണ് അന്ന് ബൈക്കിൽ തന്നെ അഫിത്താടെ വീട്ടിൽ പോവാൻ പറഞ്ഞത്..

അത് എന്തായാലും സക്‌സസ് ആവും എന്ന് ഉറപ്പായിരുന്നു.. പിന്നെ അഫിത്താക്ക് വയ്യാതാവും എന്നൊന്നും നങ്ങൾ കരുതീല.. പിന്നെ ഇക്കാക്ക് അഫിത്തനോട് ചെറിയ ഒരു ഇഷ്ട്ടമുണ്ടെന്ന് റൂമിൽ ഇത്താക്ക് ബോധം വന്നപ്പോൾ എത്തി നോക്കുന്നത് കണ്ടപ്പോ മനസ്സിലായി.. കാക്കുനെ അഫിത്താടെ അടുത്തേക്ക് എങ്ങനെ എങ്കിലും എത്തിക്കണം എന്ന് കരുതിയെങ്കിലും അപ്പോഴേക്കും കാക്കൂ എന്തോ ആവശ്യത്തിന് പുറത്ത് പോയിരുന്നു.. പിന്നെ ഒരു ഐഡിയക്ക് ആയി ഗൂഗിളിൽ അടിച്ചു നോക്കിയപ്പോഴാണ് പോസസ്സീവ്നെസ്സ് എന്ന ഐഡിയ കിട്ടിയത്.. അതിനാണ് കാർത്തി ഏട്ടനെ വിളിപ്പിച്ചേ.. കാർത്തിയേട്ടനോട് ഇതെല്ലാം നങ്ങൾ ഫോണിൽ പറഞ്ഞിരുന്നു.. അങ്ങനെ ഇക്കാടെ വായിൽ നിന്ന് തന്നെ ഇഷ്ട്ടാണെന്ന് നങ്ങൾ കേട്ടു " ആരി പറഞ്ഞു നിർത്തിയതും കാർത്തി അതെ അതെ എന്ന് തലയിട്ടിക്കൊണ്ടിരുന്നു.. ആരോഗ്യം മുക്യം ബിഗിലെ 😜

ആരിനോട് ഗൗരവത്തിൽ തന്നെ എല്ലാവരുടെയും അടുത്തേക്ക് പോവാൻ പറഞ്ഞു സുടുവ കാർത്തിയെ കുനിച്ചു നിർത്തി ദേഷ്യം തീരിവോളം കൊട്ടിക്കൊണ്ടിരുന്നു.. 'ഒന്നും വേണ്ടായിരുന്നു.. അവസാനം ചെണ്ട ആവണമെന്ന് ഓർക്കണമായിരുന്നു 'കാർത്തിസ് ആത്മ സുടുവ പിന്നെ കാർത്തിയെ ഒന്നും നോക്കാതെ അഫിയുടെ റൂമിൽ പോയി പുറത്ത് നിന്ന് അവളെ ഒന്ന് നോക്കിക്കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്കിറങ്ങി.. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു ബീച്ച്ലേക്ക് വിട്ടു.ആർത്തിരമ്പുന്ന കടലിലേക്ക് മിഴികൾ നട്ടുകൊണ്ട് അവന്റെ ചിന്തകൾ നൂലറ്റ പട്ടം പോലെ പാറി പറന്നു നടന്നു.. ************ ഓരോന്നു ചിന്തിച്ചു കൊണ്ട് കടൽ തീരത്ത് അങ്ങനെ ഇരുന്നു.. ആരെയും ജീവിതത്തിൽ പ്രണയിക്കില്ല എന്ന് പറഞ്ഞു നടന്ന എനിക്ക് പെട്ടെന്ന് എന്ത് പറ്റി.. അറിയില്ല.. പക്ഷെ ഇന്നവൾ എനിക്ക് എന്റെ ജീവനാണ്.. ആലോചനയിൽ മുഴുകിയിരിക്കുമ്പോൾ ആരോ എന്റെ അടുത്ത് വന്നിരുന്നതൊന്നും ഞാൻ അറിഞ്ഞില്ല..

"ഡാ അക്കു " പുറകിൽ നിന്ന് കാർത്തിയുടെ വിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.. അവൻ എന്നെയും എന്റെ അടുത്തേക്കും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ എന്റെ അടുത്ത് ഇപ്പോൾ എന്താ എന്നും കരുതി സൈഡിലേക്ക് നോക്കിയപ്പോൾ എന്റെ മുഖത്തേക്ക് തന്നെ പുഞ്ചിരിച്ചു കൊണ്ട് നോക്കുന്ന ആമിയയെ ആണ് കണ്ടത്.. ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കിയപ്പോൾ അവളും എന്നെ നോക്കി പുഞ്ചിരിച്ചു.. "ഹായ് എന്താ സർപ്രൈസ് ആയോ " അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ കണ്ണിന് മുൻപിൽ കൈ നൊടിച്ചു കൊണ്ട് അവൾ ചോദിച്ചു.. അതിന് ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ ഹഗ് ചെയ്തു.. നങ്ങൾ ഓരോന്നു സംസാരിച്ചു കൊണ്ടിരുന്നു.. കാർത്തിയും ഇടക്ക് കൂടെ കൂടി.. ************* ഒരുപാട് സമയമായി സുടുവായെയും ആരിയെയും വെയിറ്റ് ചെയ്തു കൊണ്ട് ഞാൻ ഡോറിലേക്കും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്..

ആരെയും കാണാത്തത് കൊണ്ട് ഞാൻ നിരാശയോടെ നിൽക്കുമ്പോഴാണ് ഷാഫിപ്പ കിതച്ചു കൊണ്ട് റൂമിൽ കയറി വന്നത്.. അവർ എവിടെ എന്ന് ചോദിക്കാൻ നിൽക്കുമ്പോഴേക്കും ഡോക്ടർ മുറിയിൽ കയറി വന്നിരുന്നു.. ഡോക്ടർ ഒരു ഇൻജെക്ഷൻ എടുത്തതും ആകെ ക്ഷീണം തോന്നുന്ന പോലെ തോന്നി.. പതിയെ മയങ്ങി പോയിരുന്നു... പിന്നെ കണ്ണ് തുറന്നപ്പോൾ ആരിയും ഷാഫിപ്പയും എന്തൊക്കെയോ സംസാരിക്കുന്നതാണ് കണ്ടത്.. ഞാൻ സുടുവക്കായി ചുറ്റും പരതിയെങ്കിലും കണ്ടില്ല.. നിരാശയോടെ മുഖം ചുളുക്കിയപ്പോഴാണ് സുടുവയുടെ ഉമ്മയും ഉപ്പയും വന്നു അവർ പോവാണെന്നു പറഞ്ഞത്.. ആരിയെയും കൂടെ വരാൻ നിർബന്ധിച്ചങ്കിലും അവൾ ഇല്ലെന്ന് പറഞ്ഞു.. രാത്രി പത്തു ആയിട്ടും സുടുവയെ കാണാത്തത് കൊണ്ട് എനിക്ക് ആകെ ടെൻഷൻ ആകാൻ തുടങ്ങി..കട്ടിലിൽ ചാരി ഇരുന്നു വീണ്ടും എപ്പോഴോ ഉറക്കത്തിൽ പെട്ടിരുന്നു... എന്തൊക്കെയോ കളിച്ചും ചിരിച്ചുമുള്ള സൗണ്ട് കേട്ടാണ് പിന്നീട് ഞാൻ കണ്ണ് തുറന്നത്..കണ്ണ് തിരുമ്മി മുന്നോട്ടു നോക്കിയതും അപ്പോൾ അവിടെ ഉള്ള കാഴ്ച കണ്ടതും മിഴികളിൽ കണ്ണുനീർ ഉരുണ്ട് കൂടി.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story