ECONOMICS: ഭാഗം 27

economics

രചന: rinsi

എന്തൊക്കെയോ കളിച്ചും ചിരിച്ചുമുള്ള സൗണ്ട് കേട്ടാണ് പിന്നീട് ഞാൻ കണ്ണ് തുറന്നത്..കണ്ണ് തിരുമ്മി മുന്നോട്ടു നോക്കിയതും അപ്പോൾ അവിടെ ഉള്ള കാഴ്ച കണ്ടതും മിഴികളിൽ കണ്ണുനീർ ഉരുണ്ട് കൂടി.. സുടുവയുടെ തോളിൽ ചാരി ഇരുന്നു കൊണ്ട് ഒരു പെണ്ണ്.. സുടുവയും അവളോട് ചിരിച്ചു കളിച്ചാണ് സംസാരിക്കുന്നത് എന്നോട് ഒന്ന് നേരെ മിണ്ട പോലുല്ല.. ഞാൻ വെറും മണ്ടിയാ.. സുടുവക്ക് എന്നോടും ചെറിയ ഇഷ്ടമൊക്കെ ഉണ്ടാവും എന്ന് കരുതി... പക്ഷെ! അർഹിക്കുന്നതേ ആഗ്രഹിക്കാവൂ.. എല്ലാവരും എത്ര സന്തോഷത്തോടെയാണ് അവളോട് സംസാരിക്കുന്നത്.. അല്ലെങ്കിലും സുടുവക്ക് ഞാൻ ഒന്നും ചേരില്ല.. 😊 അവരെ തന്നെ നോക്കിയിരിക്കുമ്പോഴാണ് റജിയുമ്മ എന്നെ കണ്ടത് വേഗം എന്റെ അടുത്ത് വന്നു തലയിൽ എല്ലാം തൊട്ട് നോക്കിക്കൊണ്ട് ചോദിച്ചു "ഇപ്പോൾ എങ്ങനെ ഉണ്ട് മോളെ " വാത്സല്യത്തോടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. "കുഴപ്പമൊന്നുമില്ല " എന്ന് പറഞ്ഞപ്പോഴേക്കും ഒന്ന് തേങ്ങി പോയിരുന്നു..

ഷാഫിപ്പയും റാജിയുമ്മയും എല്ലാം ഓരോന്നു പറഞ്ഞു എന്നെ സമാധാനിപ്പിച്ചു കൊണ്ട് കുറച്ചു ടാബ്‌ലെറ്സ് എടുത്തു തന്നു.. അതെല്ലാം കഴിച്ചു.. ഒരു നോട്ടം പോലും സുടുവയെ നോക്കാൻ എനിക്ക് തോന്നിയില്ല.. ഇനിയും കരഞ്ഞു പോകുമോ എന്നുള്ള ഭയമാവാം.. മനസ്സിനെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുമ്പോഴും മനസ്സ് അലമുറയിട്ട് കരയുന്ന പോലെ... ഓരോന്നു ആലോചിച്ചു കിടന്നു.. സുടുവയും ആ പെണ്ണും റൂമിൽ നിന്ന് ഇറങ്ങാണെന്ന് ഷാഫിപ്പയോട് പറയുന്നത് കേട്ടങ്കിലും അങ്ങോട്ട് നോക്കാൻ എനിക്ക് തോന്നിയില്ല.. ഇനിയും കരയുമോ എന്ന് ഉള്ള പേടികൊണ്ടാവാം 😊 ഓരോന്നു ആലോചിച്ചു അങ്ങനെ കിടന്നു.. നിദ്ര ദേവി ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.. കണ്ണടച്ചാൽ അവളോട് ഒട്ടിയിരുമ്മി ഇരുന്നു ചിരിച്ചു കളിച്ചു സംസാരിക്കുന്ന സുടുവയുടെ മുഖം മാത്രമാണ് മനസ്സിൽ... ഇല്ല ഞാൻ ഇനി സുടുവയെ ഓർക്കില്ല.. അന്നം തന്ന കയ്യിന് തന്നെ കൊതുകയാണെന്ന് തോന്നില്ലേ സുടുവക്ക്..ഇല്ല ഇനി ഒന്നിനും ഞാൻ ആയിരുന്നു നിക്കില്ല..

സുടുവ എന്റെ സർ മാത്രമാണ്.. മനസ്സിനെ ഓരോന്നു പറഞ്ഞു പഠിപ്പിക്കുമ്പോഴും മനസ്സിൽ അവളോട് കളിച്ചു സംസാരിക്കുന്ന സുടുവയുടെ ചിത്രം മാത്രം തെളിമയോടെ വന്നു കൊണ്ടിരുന്നു.. ഇല്ല ഇല്ല ഇല്ല... ചെവി പൊത്തിപ്പിടിച്ചു കൊണ്ട് ഞാൻ എന്നോട് തന്നെ സർ ആണെന്ന് പഠിപ്പിച്ചു കൊണ്ടിരുന്നു.. ആദ്യമായി മനസ്സിൽ കയറി കൂടിയ ആളായത് കൊണ്ട് തന്നെ മറക്കാൻ കഴിഞ്ഞെന്ന് വരില്ല.. പക്ഷെ സുടുവക്ക് അല്ല സർന് ഞാൻ ഇനി ഒരു ശല്യമാവില്ല.. മനസ്സിൽ പലതും ഉറപ്പിച്ചു കൊണ്ട് സ്വലാത്തും ചൊല്ലി കണ്ണടച്ച് കിടന്നു...പുലർച്ചക്ക് എപ്പോഴോ ഒന്ന് മയങ്ങി പോയി.... ************* നങ്ങൾ കടപ്പുറത്തു നിന്നും ഫുഡ്‌ എല്ലാം കഴിച്ചു മണൽ തീരത്ത് ഇരിക്കുമ്പോഴാണ് കാർത്തിക്ക് വീട്ടിൽ നിന്ന് കാൾ വന്നത്.. അവൻ ബൈ പറഞ്ഞു പോയപ്പോൾ എന്നാൽ ഞാനും പോവാണെന്നു പറഞ്ഞപ്പോൾ അവൾക്ക് താമസ സ്ഥലം ശെരിയായിട്ടില്ലെന്ന് പറഞ്ഞു.. എന്നോട് എവിടെ എങ്കിൽ റെഡി ആക്കി തരോ എന്ന് ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു..

അവളെയും കൊണ്ട് ആദ്യം ഹോസ്പിറ്റലിലേക്ക് പോയി.. നങ്ങൾ ചെന്നു കയറിയപ്പോൾ അഫ്ന നല്ല ഉറക്കമായിരുന്നത് കൊണ്ട് തന്നെ അവൾ എണീച്ചിട്ടേ പോവുന്നുള്ളു എന്ന് കരുതി എല്ലാവരോടും സംസാരിച്ചു ഇരുന്നു... "അല്ല ഇത് ആരാ " ഷാഫിപ്പ ആമിയെ നോക്കി ചോദിച്ചപ്പോൾ ആണ് ഇവളെ ഇവർക്ക് ഒന്നും പരിചയപ്പെടുത്തിയില്ല എന്ന് എനിക്ക് ഓർമ വന്നത്.. "ഇത് ആമിയ എന്ന ആമി.. നങ്ങൾ ബാംഗ്ലൂരിൽ പിജിക്ക് ചെന്നപ്പോൾ ഇവൾ അവിടെ ഡിഗ്രി ആയിരുന്നു..ഞങ്ങളുടെ പിജി കഴിഞ്ഞപ്പോൾ നങ്ങൾ നാട്ടിലേക്കും ഇവൾ ഡിഗ്രി കഴിഞ്ഞപ്പോൾ പിന്നെ ഇവളുടെ ഡാഡിന്റെ കൂടെ അങ്ങ് ദുബൈലേക്ക് പറന്നു " അവളെ എല്ലാവർക്കും പരിചയപ്പെടുത്തി അവർ ഓരോന്നു സംസാരിക്കുമ്പോൾ ഞാനും അവരുടെ കൂടെ കൂടി.. ആമിയ എന്നോട് ഒരുപാട് തവണ ഇഷ്ടമാണെന്നു പറഞ്ഞു പുറകെ നടന്നിട്ടുണ്ട്.. എന്നാൽ എനിക്ക് അവളോട് യാതൊരു ഫീലിംഗ്സ് ഉം ഇത് വരെ തോന്നിയിട്ടില്ല.. അവളോട് അത് തുറന്നു പറഞ്ഞപ്പോൾ അവൾ തന്നെ നല്ല ഫ്രണ്ട്‌സ് ആയിരിക്കാം എന്ന് പറഞ്ഞു..

അങ്ങനെ നങ്ങൾ കട്ട ചങ്ക് ആയിരുന്നു... പെട്ടെന്ന് റജിയുമ്മ മോളെ എന്നും വിളിച്ചു അഫിയുടെ അടുത്തേക്ക് പോയപ്പോൾ അവൾ എണീച്ചെന്ന് മനസ്സിലായി.. ആദ്യം എന്നെയും ആമിയെയും ഒന്ന് നോക്കി പിന്നെ ഞങ്ങളുടെ ഭാഗത്തേക്ക് നോക്കുക തന്നെ ചെയ്തില്ല.. ദേഷ്യം വന്നെങ്കിലും നിയന്ത്രിച്ചു കൊണ്ട് നങ്ങൾ ഇറങ്ങുകയാണെന്ന് പറഞ്ഞു.. അപ്പോഴേങ്കിലും അവൾ ഒന്ന് നോക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.. ദേഷ്യത്തോടെ തന്നെ ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്കിറങ്ങി.. ബുള്ളറ്റ് കാർത്തി കൊണ്ട് പോയി.. ഞങ്ങൾ അവന്റെ കാറിലാണ് ഇങ്ങോട്ട് വന്നത്.. അവളോട് കയറാൻ പറഞ്ഞു ഞാൻ കാർ എടുത്തു.. അവൾ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..അഫി ഒന്ന് നോക്കുക പോലും ചെയ്തില്ല എന്ന് മനസ്സിലേക്ക് വരും തോറും ഡ്രൈവിംഗ് ന്റെ സ്പീടും കൂടിക്കൊണ്ടിരുന്നു.. ഒരു ലോഡ്ജിന് മുന്നിൽ നിർത്തിയപ്പോൾ ആമി എന്നെ സംശയത്തോടെ നോക്കുന്നുണ്ട്..

അവളോട് ഇറങ്ങാൻ പറഞ്ഞു റിസപ്ഷനിൽ ചെന്നു അവൾക്ക് ഒരു റൂം എടുത്തു കൊടുത്ത് ഗുഡ് നൈറ്റ്‌ ഉം പറഞ്ഞു ഞാൻ ഇറങ്ങി... വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി.. ആമിയെ നോക്കിയപ്പോൾ അവൾ കിടന്നിരുന്നു.. ചെവി പൊത്തിപ്പിടിച്ചാണ് കിടത്തം.. അവളുടെ അടുത്തേക്ക് ചെല്ലാൻ മനസ്സ് പറഞ്ഞേങ്കിലും എന്തോ ഒരു ഉൾപ്രേരണയിൽ അവളെ ഒന്ന് നോക്കി ഞാൻ കാറിൽ പോയി സീറ്റ് ഒന്ന് താഴ്ത്തി കണ്ണടച്ച് കിടന്നു... ************* ച്ചെ.. അക്കി (സുടുവ)അവന്റെ വീട്ടിൽ kond പോവും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല.. ദേഷ്യത്തോടെ അവിടെ ഉള്ള വേസ് ചുമരിൽ എറിഞ്ഞു ഉടച്ചു കൊണ്ട് ഡാഡിക്ക് ഫോൺ ചെയ്തു... 📞"ഡാഡ് " 📞"എന്ത് പറ്റി മോളെ " 📞"നമ്മൾ പ്ലാൻ ചെയ്തത് പോലെ ഒന്നും നടന്നില്ല ഡാഡ് " 📞"എന്താ ഉണ്ടായേ " ലോഡിജിൽ എത്തിയത് വരെയുള്ള എല്ലാ കാര്യങ്ങളും അവൾ വിശദമായി പറഞ്ഞു കൊടുത്തു.. 📞"ആ വീട്ടിൽ എങ്ങനെ എങ്കിലും കയറി പറ്റണം " 📞"ഞാൻ ശ്രമിക്കുന്നുണ്ട് ഡാഡ് " 📞"അവന്റെ പേരെന്റ്സിനെ ആദ്യം നിന്റെ പക്ഷത്താക്കണം " 📞"യെസ് ഡാഡ് " 📞"നിന്നെ ഇങ്ങോട്ട് കൊണ്ട് വരാൻ ഞാൻ ഡ്രൈവറെ വിടാം.." 📞"അത് വേണ്ട ഡാഡ് " 📞"അതെന്താ മോളെ.. " 📞"എനിക്ക് ഒരു പ്ലാൻ ഉണ്ട് ഡാഡ് " ഒന്ന് ഗൂഢമായി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.. സൂക്ഷിക്കാൻ പറഞ്ഞു കൊണ്ട് മറുതലക്കൽ നിന്ന് കാൾ കട്ട്‌ ആയി..

ആക്കിക്കൊപ്പമുള്ള ജീവിതത്തെ സ്വപ്നം കണ്ടു കൊണ്ടവൾ നിദ്രയെ പുൽകി... ************* കലപില ശബ്ദം കേട്ടകൊണ്ടാണ് കണ്ണ് തുറന്നത് നോക്കുമ്പോൾ ഷാഫിപ്പയും റാജിയുമ്മയും എല്ലാം പാക്ക് ആക്കുകയായിരുന്നു.. അപ്പോഴാണ് ഇന്നാണ് ഡിസ്റ്റർജ് എന്ന് പോലും എനിക്ക് oorma വന്നത്.. കണ്ണുകൾ സുടുവക്കായി പരതിയെങ്കിലും ശാസനയോടെ തടഞ്ഞു നിർത്തി... ഇപ്പോൾ നടക്കാനൊന്നും കുഴപ്പമില്ല.. ഒന്ന് ഫ്രഷ് ആയി കൊണ്ട് ബെഡിൽ ചെന്നിരുന്നു.. ഡോക്ടർ വന്നു പരിശോധിക്കുമ്പോഴാണ് സുടുവ കയറി വന്നത്.. സുടുവയെ നോക്കാൻ മനസ്സ് പറയുന്നുണ്ടെങ്കിലും എന്തോ ആ പെണ്ണിനോട് കളിച്ചു സംസാരിക്കുന്ന സർന്റെ മുഖം മനസ്സിലേക്ക് വരും തോറും ചങ്കിൽ നിന്നൊരു തേങ്ങൽ പുറത്ത് വരും പോലെ.. സുടുവയെ നോക്കാതെ തന്നെ ഡിസ്റ്റർജ് വാങ്ങി നങ്ങൾ കാറിൽ കയറി.. സുടുവായാണ് ഡ്രൈവ് ചെയ്‌തിരുന്നേ.. ഷാഫിപ്പ കോ ഡ്രൈവർ സീറ്റിലും ഞാനും ആരിയും റാജിയുമ്മയും ബാക്ക് സീറ്റിലുമാണ് ഇരുന്നത്..

പെട്ടെന്ന് സുടുവയുടെ ഫോൺ ഉച്ചത്തിൽ റിങ് ചെയ്തതും എല്ലാവരുടെയും ശ്രദ്ധ സുടുവക്ക് നേരെ ആയി.. ************** ഇന്നലത്തെ പോലെ തന്നെ ഇന്നും അവൾ ഒന്ന് നോക്കുക പോലും ചെയ്യാത്തത് കൊണ്ട് തന്നെ ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. ഡിസ്റ്റർജ് വാങ്ങി ഇറങ്ങിയപ്പോഴും അവളുടെ മിഴികൾ എന്റെ നേരെ നീളുന്നില്ലെന്ന് കണ്ടതും ആകെ കൂടെ പ്രാന്ത് പിടിച്ചു ഡ്രൈവിംഗ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഫോണിലേക്ക് ഒരു കാൾ വന്നത് ... "ആമി കാളിങ് " ഡിസ്പ്ലേ യിൽ കാണിച്ചതും അവളോട് സംസാരിക്കാൻ പറ്റിയ മൂഡിൽ അല്ലാത്തത് കൊണ്ട് കാൾ കട്ട്‌ ചെയ്തു എല്ലാവരെയും ഒന്ന് നോക്കിയപ്പോഴാണ് എന്നെ തന്നെ നോക്കുന്ന അഫിയെ കണ്ടത്... ഞാൻ നോക്കുന്ന കണ്ടതും അവൾ പുറത്തേക്ക് നോക്കിയിരുന്നു... കാർ മുന്നോട്ട് എടുത്തതും ഒരു ബൈക്ക് ഞങ്ങളുടെ കാറിന്റെ മുന്നിൽ വന്നു നിർത്തിയിരുന്നു... എല്ലാവരും സംശയത്തോടെ ആ ബൈക്കിലേക്ക് ഉറ്റുനോക്കിയതും അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടതും അഫി ഡോർ തുറന്നു പുറത്തേക്കോടിയിരുന്നു........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story