ECONOMICS: ഭാഗം 28

economics

രചന: rinsi

അഫ്ന ഡോർ തുറന്നു മുന്നിൽ നിർത്തിയ ആ ബൈക്ക് കാരന്റെ അടുത്തേക്ക് ചെന്നു നിന്ന് കിതാച് കൊണ്ടിരുന്നു.. അവനാണേൽ അവളെ തന്നെ ഒരു പുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ട്.. ഇതെല്ലാം കണ്ടപ്പോൾ തന്നെ എന്റെ ദേഷ്യം പുറത്ത് വരാൻ ആയിരുന്നു.. എങ്ങനെയൊക്കെയോ അണപ്പല്ലിൽ കടിച്ചൊതുക്കി അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു... അവൾ അവനോട് കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നത് ഒക്കെ കണ്ടതും മുഷ്ടി ചുരുട്ടിക്കൊണ്ട് ഞാൻ സ്റ്റിയറിങ്ങിൽ ആഞ്ഞൊന്ന് അമർത്തിയതും ഹോൺ മുഴങ്ങി... ************* പെട്ടെന്ന് ഹോണിന്റെ ശബ്ദം കേട്ടപ്പോഴാണ് നാദിക്കയിൽ നിന്ന് ഞാൻ കണ്ണെടുത്തത്.. കാറിലേക്ക് നോക്കിയപ്പോൾ എന്നെ തന്നെ ഉറ്റു നോക്കുന്ന സുടുവയെയും ഷാഫിപ്പാനെയും റാജിയുമ്മനെയും ആണ് കണ്ടത്..അവരോട് ഒന്നും പറഞ്ഞില്ല എന്ന ബോധം എനിക്ക് അപ്പോഴാണ് വന്നത്.. സ്വയം തലക്ക് ഒരു കിഴുക്ക് കൊടുത്ത് നാദിക്കാട് ഇപ്പോൾ വരാം എന്നും പറഞ്ഞു ഞാൻ കാറിന്റെ ഭാഗത്തേക്ക് നടന്നു.....

"ഷാഫിപ്പ റജിയുമ്മ ഞാൻ വീട്ടിൽ വന്നു എല്ലാം വിശദമായി പറയാം ഇപ്പോൾ ഞാൻ നാദിക്കാടെ കൂടെ പോവേണ്... പോട്ടെ " ഞാൻ ചോദിച്ചതും അവർ രണ്ട് പേരും യന്ത്രികം എന്ന പോലെ തലകുലുക്കിയതും ഞാൻ സുടുവക്ക് ഒന്ന് ചിരിച്ചു കൊടുത്ത് നാദിക്കാടെ കൂടെ ബൈക്കിൽ കയറി... എല്ലാർക്കും വീണ്ടും ഒന്ന് ചിരിച്ചു കൊടുത്തു.. അപ്പോഴേക്കും നാദിക്ക ബൈക്ക് എടുത്തിരുന്നു... "നാദിക്ക, എന്തൊക്കെ വിശേഷം " "അൽഹംദുലില്ലാഹ് സുഖം കുഞ്ഞോളെ 😊" "പെട്ടെന്ന് എന്ത്യേ ഒരു മാസ്സ് എൻട്രി" "ഉമ്മുമ്മയ്ക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു " നാദിക്ക അത് പറഞ്ഞപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത്. ഇത്രയും കാലം ഇല്ലാത്ത സ്നേഹം ഇപ്പോൾ എവിടുന്ന് വന്നു.. അല്ല നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലല്ലേ.. പറഞ്ഞു തരാം.. എന്റെ ഉമ്മയുടെയും ഉപ്പയുടെയും ലവ് മാര്യേജ് ആയിരുന്നു.. നാട്ടിലെ പ്രമാണിയായ മൂസാ ഹാജിയുടെ ഒരേ ഒരു പെൺതരിയും മൂന്ന് ഇക്കാക്കമാരുടെ കുഞ്ഞു പെങ്ങളുമായ ഷാഹിദ എന്ന എന്റെ ഉമ്മ (ഇതിന് മുന്നേ വേറെ എന്തെങ്കിലും പേരോ ഡീറ്റെയിൽസ് ഓ പറഞ്ഞിട്ടുണ്ടോ 🤔 എനിക്ക് ഓർമയില്ല..)

നാട്ടിലെ അനാഥാലയത്തിൽ വളർന്ന സുബൈർ എന്ന തെമ്മാടിയുമായി പ്രണയത്തിലായി... ആരോ മുകേനെ ഈ കാര്യമറിഞ്ഞ മൂസാ ഹാജി തന്റെ ഉറ്റ സുഹൃത്തായ ഹംസയുടെ മകനുമായി ഷാഹിദ എന്ന എന്റെ ഉമ്മാടെ കല്യാണം ഉറപ്പിച്ചു.. സുബൈറിനെ അല്ലാതെ മറ്റൊരാളെയും ആ സ്ഥാനത് കാണാൻ പറ്റാത്ത ഷാഹിദ വിവാഹ തലേന്ന് എനിക്ക് ഈ വിവാഹത്തിന് സമ്മതമില്ല എന്നും എനിക്ക് ഇഷ്ട്ടപ്പെട്ട ആളുടെ കൂടെ പോവുക ആണെന്നും ഇനി ആരും അന്നോഷിച്ചു വരരുതെന്നും ഒരു കാത്തെഴുതി വച്ചു സുബൈർ എന്ന എന്റെ ഉപ്പാടെ കൂടെ നാട് വിട്ടു..മൂസാ ഹാജിയുടെ ആളുകൾ അവരെ തിരഞ്ഞു കണ്ടു പിടിച്ചപ്പോഴേക്കും എന്റെ ഉമ്മ എന്റെ ഇത്താനെ വയറിൽ ചുമക്കാൻ തുടങ്ങിയിരുന്നു.. ഒരിക്കലും ഗുണം പിടിക്കില്ല എന്നും പറഞ്ഞു മൂസാ ഹാജി ആ വീട് വിട്ടിറങ്ങുമ്പോൾ ഷാഹിദക്ക് കൂട്ടിനായി സുബൈർ ഉണ്ടായിരുന്നു.. "ഹലോ മേഡം ഇറങ്ങുന്നില്ലേ " ബൈക്ക് നിർത്തി എന്റെ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കൊണ്ടുള്ള നാദിക്കാടെ കളിയാക്കിക്കൊണ്ടുള്ള സ്വരമാണ് എന്നെ ബോധത്തിൽ കൊണ്ട് വന്നത്..

ഞാൻ ഒന്ന് ഇളിച്ചു കൊണ്ട് ഇറങ്ങിയത്തും പുത്തൻപുരക്കൽ എന്ന് എഴുതിയ പഴമ വിളിച്ചോതുന്ന നാല് കെട്ട് വീടിനെ ആണ് കണ്ടത്.. നാദിക്ക ബൈക്ക് പാർക്ക്‌ ചെയ്തു കൊണ്ട് വന്നതും ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് നാദിക്കയുടെ കൂടെ അകത്തേക്ക് കയറി.. "മോളെ.. " വാത്സല്യത്തോടെയുള്ള ആ വിളി കേട്ടതും ഞാൻ ആ ഭാഗത്തേക്ക് നോക്കി.. വീലചെയറിൽ ഇരുന്നു കൊണ്ട് വരുന്ന മൂസാ ഹാജിനെ കണ്ടതും ഞാൻ അമ്പരപ്പോടെ അയാളെ നോക്കി... കണ്ണ് നിറച്ചു കൊണ്ട് വീൽചയറും ഉന്തി കൊണ്ട് വരുന്ന ഉമ്മാടെ ഉമ്മാനെ കണ്ടതും എനിക്ക് ഒരു ദിവസം ഉമ്മ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു.. "ഭയങ്കര ദേഷ്യക്കാരനാണ് ഉപ്പ.. ഉപ്പാനെ എതിർത്തു ഉമ്മാക്ക് ഒരു മറുവാക്കില്ല.. മൂസാ ഹാജി അനുസരിക്കുന്നതും ഉപ്പാടെ പാത്തുമ്മ ആയ ഉമ്മാനെ ആണ്.. " മനസ്സിലേക്ക് അന്ന് ഉമ്മ പറഞ്ഞ വാക്കുകൾ വന്നതും ഞാൻ അവരെ മുഖത്തേക്ക് ഒന്ന് ഉറ്റുനോക്കി.. വേദനയോടെ എന്നെ നോക്കുന്ന മൂസാ ഹാജിയും കണ്ണ് നിറച്ചു ദയനീയത്തോടെ എന്നെ നോക്കുന്ന പാത്തുമ്മയും.. "മോളെ.. എന്നോട് പൊറുക്കണം " അതും പറഞ്ഞു എന്റെ കാലിലേക്ക് വീഴാൻ നിന്ന മൂസാ ഹാജിയെ തടഞ്ഞു കൊണ്ട് ഞാൻ പകപ്പോടെ നോക്കി.

"എന്താ ഉപ്പാപ്പ നിങ്ങൾ പറയുന്നേ " ഞാൻ കരഞ്ഞു കൊണ്ട് ചോദിച്ചതും ഉപ്പാപ്പ എന്നെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചിരുന്നു... എല്ലാവരുടെയും കണ്ണുകൾ സന്തോഷത്തോടെ നിറയുമ്പോൾ രണ്ടാളുകളുടെ കണ്ണിൽ മാത്രം പക ആളികത്തുകയായിരുന്നു... ************* അവൾ ഷാഫിപ്പാടും റജിയുമ്മടും അനുവാദം ചോദിച്ചു എനിക്ക് ഒന്ന് ചിരിച്ചു തന്നു പോവുന്നവളെ കണ്ടതും എനിക്ക് ആകെ പ്രാന്ത് വന്നു കണ്ണ് കാണാതെ ആയി.. അവന്റെ കൂടെ ബൈക്കിൽ ചേർന്നിരിക്കുന്നത് കൂടെ കണ്ടതും സമനില തെറ്റും എന്ന് തോന്നിയതും ഞാൻ കാർ പറപ്പിച്ചു വിട്ടു കൊണ്ട് ഷാഫിപ്പാനെയും റാജിയുമ്മനെയും വീട്ടിൽ ഇറക്കി ഞാൻ എങ്ങോട്ടെന്നില്ലാതെ സ്പീഡിൽ കാർ ഓടിച്ചു കൊണ്ടിരുന്നു.. അവൾ എന്നെ നോക്കി ചിരിച്ചു അവന്റെ കൂടെ ബൈക്കിൽ കയറി പോവുന്ന അവളെ ഓർക്കും തോറും നാടിനരമ്പുകൾ വലിഞ്ഞു മുറുകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. ഒരുപാട് നേരം കാർ ഓടിച്ചത് കൊണ്ട് തന്നെ കാർ പെട്ടെന്ന് സ്റ്റോപ്പ്‌ ആയി..

എന്താണെന്ന് നോക്കിയപ്പോൾ പെട്രോൾ തീർന്നിട്ടുണ്ട്.. ഡാമിറ്റ് * ബോണറ്റിൽ അടിച്ചു കൊണ്ട് അതും പറഞ്ഞു ആ ഒഴിഞ്ഞ പ്രദേശത്തു ഓഫ് ആയി കിടക്കുന്ന കാറിനെ ഒന്ന് നോക്കി കൊണ്ട് ഞാൻ കോ ഡ്രൈവ് സീറ്റിൽ കയറി ഇരുന്നു.. മനസ്സ് ആകെ ആസ്വസ്ഥമാണ്.. അവൻ ആരാ?? എന്തിനാ ഇപ്പോൾ വന്നത്?? അവളെ ഞങ്ങളിൽ നിന്ന് അകറ്റുമോ?? അവനും അവളും തമ്മിൽ എന്താണ് ബന്ധം?? അംഗം ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ വന്നു കലഞ്ഞു മറിഞ്ഞു കൊണ്ടിരുന്നതും സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കൊണ്ട് ഞാൻ കിടന്നു.. "ഹലോ " കാറിന്റെ ചില്ലിൽ തട്ടിക്കൊണ്ട് ആരോ വിളിച്ചത് ചിന്തകളിൽ നിന്ന് നെട്ടിയുണർന്നു കൊണ്ട് ഞാൻ മുന്നോട്ടു നോക്കി... **************

ഉമ്മാക്ക് കൊടുക്കാൻ പറ്റാത്ത സ്നേഹമെല്ലാം എന്നോട് കാണിക്കുമ്പോഴും വിട്ടു നിന്ന് എന്നെ തന്നെ വീക്ഷിക്കുന്ന തിരക്കിലായിരുന്നു നാദിക്ക.. ഞാൻ എന്താണെന്ന് പുരികം പൊക്കി ചോദിച്ചതും ചുമൽ കൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു.. ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എനിക്ക് ചോർ വാരി തരുന്ന പാത്തുമ്മയിലേക്ക് നോക്കി.. കണ്ണെല്ലാം നിറഞ്ഞു തൂകിയിട്ടുണ്ട്.. ഞങ്ങളുടെ അടുത്ത് തന്നെ ഉപ്പാപ്പയും ഇരിക്കുന്നുണ്ട്.. "എന്തിനാ മൂസാ ഹാജിടെ പാത്തുമ്മ കരയുന്നെ " ഉമ്മുമ്മടെ കണ്ണ് തുടച്ചു കൊണ്ട് ഞാൻ ചോദിച്ചതും.. "ഡീ കാന്താരി " എന്നും വിളിച്ചു ഉപ്പുപ്പ എന്റെ തലക്കൊന്ന് തന്നതും ഞാൻ ചിരിച്ചു കൊണ്ട് അവരുടെ രണ്ട് പേരെയും നോക്കുമ്പോഴാണ് "ഉപ്പാ " ശബ്ദ ഗാഭീര്യമുള്ള ആ വിളിയിൽ ഉമ്മാമ്മയുടെ മുഖത്തു ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story