ECONOMICS: ഭാഗം 29

economics

രചന: rinsi

"ഉപ്പാ " ശബ്ദ ഗാഭീര്യമുള്ള ആ വിളിയിൽ ഉമ്മാമ്മയുടെ മുഖത്തു ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു... ഇവരെല്ലാം എന്തിനാ ഇങ്ങനെ ഭയക്കുന്നത് എന്ന് അറിയാനായി ഞാൻ ഞങ്ങളിൽ നിന്ന് കുറച്ചു മാറി നിൽക്കുന്ന നാദിക്കാനെ നോക്കിയതും നാദിക്കയുടെ മുഖവും ഭയത്താൽ നിറഞ്ഞിരുന്നു.. "ഉമ്മാ" വീണ്ടും വിളി വന്നതും ഉമ്മുമ്മ ഇപ്പോൾ വരാം എന്നും പറഞ്ഞു ഉപ്പാപ്പയുടെ വീൽ ചൈരും ഉന്തിക്കൊണ്ട് അവിടെ നിന്ന് പോയി.. ഞാൻ നാദിക്കാനെ നോക്കിയപ്പോൾ നാദിക്ക എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്നതാണ് കണ്ടത്... ഞാൻ അടുത്ത് പോയി ബൗ എന്ന് പറഞ്ഞതും പെട്ടെന്ന് ഒന്ന് നെട്ടിക്കൊണ്ട് ചിരിച്ചെന്ന് വരുത്തി എന്നെയും കൂട്ടി ഒരു മുറിയിലേക്ക് പോയി ഫ്രഷ് ആവാൻ പറഞ്ഞു ഒരു കവരും കയ്യിൽ തന്നു.. റൂമെല്ലാം ഒന്ന് കണ്ണോടിച്ചു കൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് ഫ്രഷ് ആവാൻ കയറിയതും "ഉമ്മാ " ഞാൻ അറിയാതെ അലറിയിരുന്നു... ~~~~•~~~~~ മൂസാ ഹാജിയെയും കൊണ്ട് ഉമ്മുമ്മ ആ ശബ്ദത്തിനുടമയെ കാണാനായി ഹാളിലേക്ക് ചെന്നപ്പോൾ മൂട്ടിന് തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു

എന്തൊക്കെയോ ചിന്തിക്കുന്നതാണ് കണ്ടത്.. 'ഇനി ഇവിടെ എന്തൊക്കെ നടക്കുമെന്നാവോ പടച്ചോനെ ' എന്നും പറഞ്ഞു ഉമ്മുമ്മ അവന്റെ അടുത്ത് പോയി ഒന്ന് മുരടനക്കിയതും ആളനക്കം മനസ്സിലാക്കി എന്ന വണ്ണം അയാൾ തിരിഞ്ഞു നോക്കി... "എന്താ തന്തേടേം തള്ളേടേം വിചാരം ഞാൻ ഒന്നും അങ്ങ് അറിയില്ലെന്നോ.. വച്ചേക്കില്ല ഞാൻ ഒന്നിനെയും.. എവിടെ ആ നശൂലം പിടിച്ച സാധനം.. ആ തന്തേം തള്ളേം ഇല്ലാത്തവനുണ്ടായതല്ലേ.." അയാൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് മൂസാ ഹാജിയോടും ഭാര്യയോടും കയർത്തു കൊണ്ടിരിക്കുമ്പോഴാണ് ആരോ അയാളെ കൈ നീട്ടി അടിച്ചത്.. ഒരു പകപ്പോടെ അയാൾ മുന്നിലേക്ക് നോക്കിയതും കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന അഫിയെ കണ്ടതും രണ്ട് അടി പുറകോട്ട് വച്ചു പോയിരുന്നു... ~~~~~~~~~~ (നാദി) ഇനി എന്തൊക്കെ നടക്കും എന്ന് ആലോചിച്ചു നിന്നപ്പോഴാണ് അഫി വന്നു ബൗ എന്ന് പറഞ്ഞത്.. ഒന്ന് നെട്ടിയെങ്കിലും അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവളെ ഫ്രഷ് ആവാനായി ഷാഹിദ ആന്റിയുടെ റൂമിലേക്ക് പറഞ്ഞയച്ചു തിരിഞ്ഞു നടക്കുമ്പോഴാണ് അഫിടെ ഉമ്മാ എന്നുള്ള അലർച്ച കേട്ടത്..

ഞാൻ വേഗം തന്നെ ഓടിപ്പോയി നോക്കുമ്പോൾ മാറ്റാൻ കൊടുത്ത ഡ്രെസ്സും പിടിച്ചു ബാത്‌റൂമിൽ നിന്ന് ഓടി ഇറങ്ങി വരുന്ന അഫിനെ ആണ് കണ്ടത്.. "എന്താ.. എന്താ പറ്റ്യേ " "അത്.. അത് അവിടെ " "എന്താ കുഞ്ഞോളെ.. " അവളുടെ പേടി മനസ്സിലാക്കി ചേർത്ത് പിടിച്ചു കൊണ്ട് തലയിൽ തലോടി വാത്സല്യത്തോടെ ഞാൻ ചോദിച്ചതും കുറച്ചു നേരം നിന്ന് കിതച്ചു കൊണ്ട് ബാത്‌റൂമിലേക്ക് ചൂണ്ടിക്കൊണ്ട് എന്തോ പറയാൻ നിന്ന അവളെ തടഞ്ഞു കൊണ്ട് ഞാൻ അങ്ങോട്ട് പോയി നോക്കി.. കാര്യമായി ഒന്നും കാണാത്തത് കൊണ്ട് തന്നെ "ഇവിടെ ഇപ്പോൾ എന്താ " എന്ന് ഒരു സംശയത്തോടെ ചോദിച്ചു കൊണ്ട് അവളെ നോക്കിയതും അവൾ എന്റെ അടുത്ത് വന്നു ചുമരിലുള്ള രണ്ട് പല്ലിനെ കാണിച്ചതും ഞാൻ പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി.. "എനിക്ക് പേടിയാ " അവൾ പറഞ്ഞത് കെട്ട് നാല് പറയാൻ നിന്നപ്പോഴാണ് താഴെ നിന്ന് എന്തൊക്കെയോ വീണുടയുന്ന ശബ്ദം കേട്ടത്..

അവളെ കൊണ്ട് വേറെ ബാത്‌റൂമിൽ പോവാൻ നിൽക്കുമ്പോഴാണ് സ്റ്റൈറിന്റെ അവിടെ നിന്ന് താഴേക്ക് നോക്കുന്ന അവളെ കണ്ടത്.. ഞാനും അങ്ങോട്ട് നോക്കിയപ്പോൾ ഉമ്മുമ്മാടും ഉപ്പുപ്പനോടും എന്തൊക്കെയോ കയർത്തു സംസാരിക്കുന്ന അസി അങ്കിൾ നെ ആണ് കണ്ടത്... ഞാൻ അവളോട് വരാൻ പറഞ്ഞപ്പോൾ അവൾ എന്നെ ഒരു പകപ്പോടെ നോക്കിക്കൊണ്ട് താഴെക്കിറങ്ങി ചെന്നു... 'അല്ലാഹ് ' മനസ്സിൽ അറിയാതെ ഞാൻ വിളിച്ചു പോയി... ************* അയാൾ ഞാൻ ഇത് വരെ ഒന്ന് കാണുക പോലും ചെയ്യാത്ത ഉപ്പാനെ കുറിച്ച് ഓരോന്നു പറഞ്ഞപ്പോൾ എന്തോ സഹിച്ചില്ല.. അത് കൊണ്ട് തന്നെയാണ് വയസ്സിനു മുതിർന്നത് ആണെന്ന് പോലും നോക്കാതെ അയാളെ കരണം പുകച്ചത്... ഒരു തരം പകപ്പോടെ എന്നെ നോക്കി നിൽക്കുന്ന അയാളെയും പേടിയോടെ നോക്കുന്ന ചുറ്റുമുള്ളവരെയും കണ്ടതും ഞാൻ ചെയ്തത് കൂടിപ്പോയോ എന്ന് വരെ ഞാൻ ഒന്ന് സംശയിച്ചു.. എല്ലാവരുടെയും കണ്ണുകളിലും ഭയം മാത്രം..

അതിന് മാത്രം ഇയാളാരാ എന്ന് മാത്രമായിരുന്നു എന്റെ ചോദ്യം.. ഞാൻ ഉമ്മുമ്മനെയും ഉപ്പാപ്പനെയും നോക്കിയതും രണ്ട് പേരും തല താഴ്ത്തിയാണ് നിൽക്കുന്നത്.. എന്താണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല... "ഡീ നീ എന്നെ തല്ലിയല്ലേ.." അൽപ സമയത്തിന് ശേഷം അയാൾ എന്റെ നേരെ ചീറിക്കൊണ്ട് വന്നു എന്റെ മുടിക്കുത്തിൽ കുത്തി പിടിച്ചു കൊണ്ട് എന്നെ വലിച്ചു.. വേദന കൊണ്ട് പൊന്നീച്ച പരിയെങ്കിലും എങ്ങനെയൊക്കെയോ സഹിച്ചു കുതറാൻ നിന്നെങ്കിലും അയാളെ ശക്തിക്കും ബലാത്തിനും മുന്നിൽ ഒന്നുമല്ലാതായി.. എല്ലാവരും അയാളെ തടയാൻ നോക്കിയെങ്കിലും ആരെയും വക വെക്കാതെ അയാളെന്നെ കൊണ്ട് പോയി ഒരു റൂമിലേക്ക് തള്ളി വാതിൽ കൊട്ടിയടച്ചു.. "ആരെങ്കിലും ഈ വാതിൽ തുറക്കുകയോ അവൾക്ക് ഭക്ഷണം കൊടുക്കുകയോ ചെയ്‌താൽ പുത്തൻപുരക്കൽ അസീസ് ആരാണെന്ന് നിങ്ങളറിയും " പുറത്ത് നിന്ന് അയാളെ ശബ്ദം കേട്ടങ്കിലും തല വന്നു ചുമരിൽ ഇടിച്ചതിനാൽ തല പൊളിയുന്ന പോലെ തോന്നി..

ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് ചുമരിലേക്ക് ചേർന്നിരുന്നു... തലയിലൂടെ എന്തോ ഒലിച്ചിറങ്ങുന്ന പോലെ തോന്നിയതും ഞാൻ കൈ കൊണ്ട് തൊട്ട് നോക്കി.. ബ്ലഡ്‌ കണ്ടതും എന്റെ ബോധം പോയിരുന്നു... ************** "ഹലോ " കാറിന്റെ ചില്ലിൽ തട്ടിക്കൊണ്ട് ആരോ വിളിച്ചത് ചിന്തകളിൽ നിന്ന് നെട്ടിയുണർന്നു കൊണ്ട് ഞാൻ മുന്നോട്ടു നോക്കി... ഒരു ചെറുപ്പക്കാരൻ.. ഞാൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു.. അയാൾ ഒന്ന് ചിരിച്ചു കൊണ്ട് എന്താണ് പ്രോബ്ലം എന്ന് ചോദിച്ചതും ഞാൻ പെട്രോൾ കഴിഞ്ഞെന്ന് പറഞ്ഞു.. അയാളെ കയ്യിലുണ്ടായിരുന്ന ഒരു ബോട്ടിൽ പെട്രോൾ എന്റെ നേരെ നീട്ടി.. ഞാൻ അയാളെ സംശയത്തോടെ നോക്കി.. "വാങ്ങിക്കോള്ളു " അയാൾ പറഞ്ഞപ്പോൾ എനിക്ക് അത് ആവശ്യമായത് കൊണ്ട് തന്നെ ഞാൻ അത് വാങ്ങി പേഴ്സിൽ നിന്ന് അയാൾക്ക് കുറച്ചു ക്യാഷ് നീട്ടിയെങ്കിലും അയാൾ അത് സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് വീണ്ടും കാണണം എന്ന് പറഞ്ഞു പോയി..

എന്താ സംഭവം എന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ഞാൻ അതൊക്കെ വിട്ടു പെട്രോൾ ഒഴിച്ച് കാർ എടുത്തു കൊണ്ട് ആ സ്ഥലത്ത് നിന്ന് ആളുകളൊക്കെ ഉള്ള സ്ഥലത്തേക്ക് കടന്നു.. വീണ്ടും വീണ്ടും അഫ്നയെ ഓർമ വരാൻ തുടങ്ങിയതും എനിക്ക് എന്നെ തന്നെ നഷ്ടമാവുന്ന പോലെ തോന്നി.. ഞാൻ കാർ ഒരു ബീച്ച് സൈഡിൽ ഒതുക്കിക്കൊണ്ട് മണൽ പരപ്പിൽ ചെന്നു കിടന്നു... അവളെ ആദ്യമായി കണ്ടത് മുതലുള്ള ഓരോ കാര്യങ്ങളും മനസ്സിലേക്ക് വരാൻ തുടങ്ങി.. കണ്ണടച്ചു ഓർമകളിലേക്ക് ഒന്ന് എത്തി നോക്കിക്കൊണ്ട് കിടക്കുമ്പോഴാണ് എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടത്.. ആസ്വസ്ഥതയോടെ കണ്ണുകൾ വലിച്ചു തുറന്നു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും രാവിലെ അഫ്നയെ കൂട്ടിക്കൊണ്ട് പോയ ആ പയ്യനോട് കുറച്ചു ആളുകൾ ചൂടാവുന്നത് ആണ് കണ്ടത്.. അവനാണേൽ ഒന്നും മിണ്ടാത്തെ എല്ലാം കേൾക്കുന്നുമുണ്ട്.. എന്താ സംഭവം എന്ന് അറിയാൻ ഞാൻ അങ്ങോട്ട് പോയപ്പോൾ അവന്റെ ആ പാട്ട ബൈക്കും വേറെ ഒരു സ്കൂട്ടിയും നിലത്തു കിടക്കുന്നത് കണ്ടു..

അപ്പോൾ തന്നെ കാര്യം മനസ്സിലായി.. അവന്റെ മുഖഭാവം കണ്ടു എന്തോ പാവം തോന്നി.. ഞാൻ അവന്റെ അടുത്ത് ചെന്നു നിന്ന് ആ ഇടിച്ച വാഹനത്തിന്റെ ഉടമക്ക് ക്യാഷ് കൊടുത്തു.. അയാൾ അത് വാങ്ങി സ്കൂട്ടി എടുത്തു പോയതും ചുറ്റുമുള്ള ആളുകളും പിരിഞ്ഞു പോയി.. ഞാൻ അവനെ ഒന്ന് നോക്കി പോവാൻ നിന്നപ്പോഴാണ് എനിക്ക് അഫ്നയെ കുറിച്ച് ഓർമ വന്നത്.. ഞാൻ അവനോട് ചോദിക്കാം എന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്തോ ആലോചിച്ചു കൊണ്ട് കടലിലേക്ക് കണ്ണും നാട്ടിരിക്കുന്നതാണ് കണ്ടത്.. "ഹലോ " "........... " "അഫ്ന എവിടെ " അവന്റെ ഭാഗത്തു നിന്ന് റെസ്പോണ്ട് ഒന്നും ഇല്ലെന്ന് കണ്ടതും ഞാൻ അഫ്നയെ ചോദിച്ചപ്പോൾ അവൻ തല താഴ്ത്തി കരയുന്നത് കണ്ടതും എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.. അവന്റെ കോളറിൽ പിടിച്ചു എഴുനേൽപ്പിച്ചു കൊണ്ട് ഞാൻ അവൾ എവിടെ എന്ന് അലറിയതും അവൻ നടന്നതെല്ലാം എന്നോട് പറഞ്ഞു.. അവനെ അവിടെ ഇട്ട് കൊണ്ട് കാർ എടുത്തപ്പോഴാണ് വഴിയറിയില്ല എന്ന കാര്യം മനസ്സിലേക്ക് വന്നത്..

അവനെയും കാറിൽ പിടിച്ചിട്ട് കൊണ്ട് ഞാൻ അങ്ങോട്ടേക്ക് കാർ സ്പീഡിൽ ഓടിച്ചു വിട്ടു.. അവിടെ എത്തിയതും എനിക്ക് ആകെക്കൂടെ ദേഷ്യം വരുന്ന പോലെ തോന്നി.. "അഫ്നാ " ഞാൻ അലറിയതും ഒരു റെസ്പോണ്ടും ഇല്ലാതെ വന്നതും എനിക്ക് ആകെ കൂടെ എരിഞ്ഞു കയറി.. അവിടെ ഉണ്ടായിരുന്ന വേസ് എടുത്തു എറിഞ്ഞു കൊണ്ട് ആ പയ്യനെയും പിടിച്ചു അവൾ എവിടെ എന്ന് ചോദിച്ചതും അവൻ ഒരു ഭാഗത്തേക്ക് ചൂണ്ടി.. ഞാൻ അങ്ങോട്ട് ചെന്നതും പൂട്ടിയിട്ട ഒരു ഡോർ ആണ് കണ്ടത്.. ഒരുപാട് ചവിട്ടിയെങ്കിലും തുറക്കാതെ വന്നതും അവിടെ എല്ലാം ഒന്ന് കറങ്ങി കയ്യിൽ കിട്ടിയ ഇരുമ്പിന്റെ ഒരു ദണ്ട് എടുത്തു ലോക്ക് പൊളിച്ചു അകത്തേക്ക് കയറിയപ്പോൾ തലയിൽ നിന്ന് ബ്ലഡ്‌ ഒലിച്ചു കട്ടയായി നെറ്റിയിൽ പട്ടിപ്പിടിച്ചു കിടക്കുന്ന അവളെ കണ്ടതും നെഞ്ച് പിടയുന്ന പോലെ തോന്നി... ഓടിച്ചെന്ന് അവളെ വാരി എടുത്തു പുറത്തേക്കൊടിയതും ഒരാൾ എന്റെ മുന്നിൽ തടസ്സം സൃഷ്ഠിച്ചിരുന്നു... അയാളെ മുഖത്തുള്ള പുച്ഛം കണ്ടതും ഇവളെ അവിടെ പൂട്ടിയിട്ടത് അയാളാണെന്ന് എനിക്ക് മനസ്സിലായി..

ആഞ്ഞൊന്ന് അയാളെ നെഞ്ചിൽ ചവിട്ടിക്കൊണ്ട് അവളെ കൊണ്ട് കാറിൽ കിടത്തി ഡ്രൈവിങ് സീറ്റിൽ കയറാൻ നിന്നതും അയാളെന്നെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തിയിരുന്നു.. ഇയാളൊരു നടക്കൊന്നും പോവില്ല എന്ന് കണ്ടതും ഞാൻ അയാളെ നല്ലോണമിട്ട് അങ്ങ് പെരുമാറി.. "എന്റെ പെണ്ണിന്റെ മേലെ നിന്റെയോ നിന്റെ കുടുംബത്തിലുള്ളവരുടെയോ നിഴൽ വെട്ടം ഇനി കണ്ടാൽ " ഒരു ഭീഷണിയോടെ പറഞ്ഞു കൊണ്ട് വണ്ടിയെടുത്തു ഹോസ്പിറ്റൽ ലക്ഷ്യം വച്ചു ഞാൻ പറപ്പിച്ചു വിട്ടു.. ************* കണ്ണ് തുറന്നപ്പോൾ കറങ്ങുന്ന ഫാൻ ആണ് കണ്ടത്.. ഞാൻ ഇത് എവിടെയാ എന്ന് കരുതി ചുറ്റും നോക്കിയപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി.. 'പടച്ചോനെ എനിക്ക് ഇവിടെ നിന്ന് ഇറങ്ങാൻ നേരമില്ലേ ' എന്നും കരുതി ചുറ്റും നോക്കിയപ്പോൾ സുടുവ അതാ ചെയറിൽ കിടന്നു ഉറങ്ങുന്നു... അല്ല ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന സംശയം ഉദിച്ചെങ്കിലും ഒന്നും ഓർമ ഇല്ലാത്തത് കൊണ്ട് തലയിലും കൈ വച്ചു ആലോചിക്കുമ്പോഴാണ് നേഴ്‌സും ഡോക്ടർ ഒക്കെ അങ്ങോട്ട് വന്നു..

************** എന്തൊക്കെയോ ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ ഡോക്ടർ എല്ലാം റൂമിലുണ്ട് ഞാൻ ഡോക്ടറെ ഒന്ന് നോക്കിയപ്പോൾ ട്രിപ്പ്‌ കഴിഞ്ഞു വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു അവർ പോയി.. ഞാൻ പെണ്ണിനെ ഒന്ന് നോക്കിയതും എന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല എന്ന് കണ്ടതും ഞാൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു ഇടുപ്പിലൂടെ കൈ ഇട്ട് എന്നോടടുപ്പിച്ചു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story