ECONOMICS: ഭാഗം 3

economics

രചന: rinsi

 ഉമ്മച്ചി തട്ടി വിളിച്ചാലോഴാണ് ഞാൻ ഉണർന്നത്.. വേഗം പോയി പല്ലൊക്കെ തേച്ചു വന്നപ്പോൾ സമയം ഒൻപത്അര 'ന്റെ പടച്ചോനെ ഉസ്‌കൂളിൽ പോവണ്ടേ ' പടച്ചോനെ മനസ്സിൽ വിളിച്ചു കൊണ്ട് വേഗം പോയി പല്ലുതേപ്പും കാക്കക്കുളിയുമെല്ലാം പാസ്സ് ആക്കി.. യൂണിഫോം എടുത്തു ഇട്ടു "ഉമ്മച്ചി പോവാണ് നേരം വൈകി " എന്നും പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ആ തുണിയില്ലാത്ത സത്യം ഞാൻ മനസ്സിലാക്കിയത് സമയം രാത്രി ഒൻപതര ആണെന്ന്.. പോവാനിറങ്ങിയ സ്പീഡിൽ തന്നെ അകത്തേക്ക് കയറി യൂണിഫോം അഴിച്ചിട്ട് ഇളം നീല നിറമുള്ള ഒരു ചുരിദാർ എടുത്തിട്ടു അടുക്കളയിൽ കയറി കഴിക്കാനുള്ള ചോർ രാവിലെ വച്ചത് ഉണ്ടായതോണ്ട് കൂട്ടാൻ ഉണ്ടാക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു.. മുട്ട കൊണ്ട് എന്തൊക്കെയോ കാട്ടി കൂട്ടി ഒരു കൂട്ടാനാക്കി. വയർ വേദന എടുക്കാൻ തുടങ്ങിയിരുന്നു.. ഉമ്മച്ചിക്ക് ഫുഡ്‌ കൊടുത്ത് മരുന്നും കഴിപ്പിച്ചു ഉമ്മച്ചിനെ കെട്ടിപ്പിടിച്ചു തന്നെ കിടന്നു.. ഉമ്മാടെ തലോടൽ കൊണ്ട് തന്നെ ഇത്ര നേരം ഉറങ്ങിയ ഞാൻ വീണ്ടും ഉറങ്ങി.. വയറു വേദന കാരണമോ ഒരുപാട് ഉറങ്ങിയത് കൊണ്ടോ നാലുമണിക്ക് മുൻപ് എഴുനേറ്റു..

വേദന കുറക്കാൻ വേണ്ടി തന്നെ കുറച്ചു ഉലുവ വെള്ളം ഉണ്ടാക്കി കുടിച്ചു(സത്യായിട്ടും കുറയും കേട്ടോ) വെറും വയറ്റിൽ ചൂടുള്ള വെള്ളം ചെന്നത് കൊണ്ട് തന്നെ വേദനക്ക് ഒന്ന് ശമനമുണ്ടായി.മുറ്റമെല്ലാം തൂത്തു വാരി അടുക്കളയിൽ കയറി ചായ ഇട്ടു.. ഇന്നലെ മാവ് ഒന്നും ശെരിയാക്കാത്തത് കൊണ്ട് ഇന്ന് പുട്ട് ഉണ്ടാക്കാം എന്ന് കരുതി പുട്ടും കുറ്റി തിരയുമ്പോഴാണ് ഓട്ട (ധ്വാരം) വന്നു പുട്ടുംകുറ്റി പൂച്ചട്ടിയാക്കിയത് ഓർമ വന്നത്.. ഇനി ആകെ ഒരു വഴിയുള്ളു അയലത്തെ സുമേച്ചിയോട് ചോദിക്കാം അതും കരുതി അടുക്കളപ്പുറത്തു നിന്നു മതിലിന്റെ ഓരത്തു ചേർന്നു നിന്ന് അടുക്കള പണിയിലായ സുമേച്ചിയെ വിളിച്ചു.. "സുമേച്ചി സുമേച്ചി.. ഇതാ ഇവിടെ "എന്റെ വിളി കെട്ട് ചുറ്റും നോക്കുന്ന സുമേച്ചിയെ ഞാൻ കൈ കാണിച്ചു കൊണ്ട് വിളിച്ചു.. എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.. "എന്താ അഫി കൊച്ചേ നേരത്തെ തന്നെ " "ചേച്ചി ആ പുട്ടുംകുറ്റി ഒന്ന് തരാവോ " "അതായിരുന്നോ.. ഇവിടെ നിൽക്ക് എടുത്തിട്ട് വരാം "അതും പറഞ്ഞു ചേച്ചി അകത്തു പോയപ്പോൾ ഞാൻ വെറുതെ അവരുടെ തൊടിയും പരിസരവും ഒക്കെ ഒന്ന് നോക്കി എന്തൊരു വൃത്തിയാണ് കാണാനും ഭംഗിയുള്ള വീട് എന്റെ വീട് ഒക്കെ കണ്ടാൽ ഗാന്ധിജിയുടെ കാലത്ത് ഉള്ളതന്നെ തോന്നുകയൊള്ളു..

"ഇതാ " പുട്ടുംകുറ്റി മുന്നിലേക്ക് നീണ്ടു വന്നപ്പോഴാണ് പെരടെ(വീടിന്റെ ) ഭംഗി നോക്കലൊക്കെ മതിയാക്കി അതും വാങ്ങി സുമേച്ചിക്ക് ഒന്ന് ചിരിച്ചു കൊടുത്ത് ഇപ്പോൾ തരാവേ എന്നും പറഞ്ഞു വീട്ടിലേക്ക് കയറിയത്.. പുട്ടെല്ലാം ഉണ്ടാക്കി കുറ്റി നല്ലത് പോലെ കഴുകി അവർ ഗ്യാസ് ഇൽ വെക്കുന്നതാണെന്ന് തോന്നുന്നു.ഈ പുകയടിപ്പിൽ വച്ചു ഞാൻ നാശമാക്കിയത്. 'എന്നോട് ചേച്ചി ഇനി ദേഷ്യപ്പെടുമോ ഇല്ല ചേച്ചി ഒരു പാവമാണ് ' സ്വയം ഓരോന്നു പറഞ്ഞു കുറ്റിയുടെ പഴയ നിറത്തിൽ തന്നെ മിനുക്കി എടുത്തു സുമേച്ചിക്ക് കൊണ്ട് കൊടുത്ത് സമയം നോക്കിയപ്പോൾ ഏഴര.. 'ഇന്നും വൈകിയാൽ പടച്ചോനെ സുന്ദരൻ കടുവ എന്നെ വെറുതെ വിടില്ല ' മനസ്സിൽ ഓർത്തു കൊണ്ട് വേഗം റെഡി ആയി ഉമ്മാക്ക് ഫുഡും മരുന്നും കൊടുത്ത് ഞാനും കഴിച്ചെന്നു വരുത്തി ഇറങ്ങി.. സമയം എട്ടു മണിയായി.. നടത്തയോട്ടം തന്നെ ശരണം അതും വിചാരിച്ചു pt ഉഷയെ മനസ്സിൽ ധ്യാനിച്ചു നടത്തയോട്ടം തുടങ്ങി രണ്ട് കിലോമീറ്റർ നടന്നു വേണം സ്കൂളിൽ എത്താൻ.. നേരം 9:15 ന് ഇന്ന് ഞാനും സ്കൂൾ കോംപൗണ്ട് ഇൽ കാലു കുത്തി സെക്യൂരിറ്റി ചേട്ടൻ എന്നെ ആശ്ചര്യത്തോടെ നോക്കുന്നു..

ഞാൻ സ്ഥിരം ഇളി ഇന്ന് ഒന്നൂടെ സ്‌ട്രോങ്ങിലാക്കി ക്ലാസ്സ്‌ റൂം ലക്ഷം വച്ചു കയറി.. ക്ലാസ്സിൽ ചെന്നു കയറിയപ്പോൾ ഞാൻ അല്ലാത്ത എല്ലാ എണ്ണവുമുണ്ട് അത് മിക്കവാറും സുന്ദരൻ കടുവയെ വായിനോക്കണവും എന്റെ മനസ്സ് എന്നെ തളർത്താതെ പറഞ്ഞു.. ഞാൻ ക്ലാസ്സിൽ കയറിയപ്പോൾ എല്ലാവരും ഇതാ എന്നെ അത്ഭുത ജീവിയെ പോലെ നോക്കുന്നു.. ഞാൻ ഒട്ടും കുറക്കാതെ കുറച്ചു ഗമയിൽ ബെഞ്ചിൽ പോയിരുന്നു. തുറന്നു വച്ച നസ്രിയുടെ വായ അടച്ചു കൊടുത്ത് രണ്ട് ഡേ ലീവ് ആയിരുന്ന മുതലിനെ ഒന്ന് നോക്കി അവളുടെ കിളിയും രാജ്യം വിട്ടു എന്ന് അവളുടെ കിളി പോയ ഇരുത്തം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.. ഞാൻ രണ്ട് പേരുടെയും തലക്ക് കൊട്ടിക്കൊണ്ട് നേരെ ഇരുന്നു.. ലോങ്ങ്‌ ബെൽ നീട്ടിയടിക്കലും പ്രയറും എല്ലാം കഴിഞ്ഞു ബെഞ്ചിൽ ഇരുന്നതും അതാ സുന്ദരൻ കടുവ കയറി വരുന്നു.. എണീക്കാൻ നോക്കിയപ്പോൾ വയർ കൊളുത്തി അവിടെ തന്നെ ഇരുന്നു പോയി.. വയറിൽ കൈ വച്ചു കണ്ണിൽ നിന്നെല്ലാം വെള്ളം കുടു കുടു ചാടി.. 'ന്റെ പടച്ചോനെ ' അറിയാതെ തന്നെ വിളിച്ച് പോയിരുന്നു.. ഒന്ന് ഓക്കേ ആയി എന്നീറ്റ് നിന്നപ്പോൾ എല്ലാവരും ഇരിന്നിട്ടുണ്ട് 'ഇന്നക്കുള്ള വകയായി

' ബ്ലഡി മനസ്സ് എന്നോട് തന്നെ പറഞ്ഞു.മനസ്സ് എന്റെയാ കൂറോ അത് നാട്ടുകാരോടും.. മനസ്സിനെയും പ്രാകി നിൽക്കുമ്പോഴാണ് ഡെസ്കിൽ ആരോ ശക്തിയായി അടിച്ചത് തല ഉയർത്തേണ്ട ആവശ്യമില്ലാതെ തന്നെ എനിക്ക് ആളെ മനസ്സിലായി.. എന്റെ ഒരു പവറെയ് ശ്യോ എനിക്ക് വജ്ജ അതും പറഞ്ഞു ഒരു ഇളം പുഞ്ചിരിയോടെ തല ഉയർത്തിയപ്പോൾ എന്നെ കൊല്ലാനുള്ള പകയോടെ മുന്നിൽ നിൽക്കുന്ന സുന്ദരൻ കടുവയെ കണ്ടപ്പോൾ എന്ത് ചെയ്യണം എന്ത് പറയണം എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ ആയിരുന്നു.. "എന്തിനാടോ ആളുകളെ മെനക്കെടുത്താനായി ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ" സുന്ദരൻ കടുവ അങ്ങനെ ചോദിച്ചപ്പോൾ സത്യം പറഞ്ഞാൽ ഒന്നും തോന്നിയില്ല എന്നാൽ സുന്ദരൻ കടുവയുടെ വായിൽ നിന്ന് വരുന്ന വാക്കുകൾക്ക് ഇത്തിരി ഇളവ് ലഭിച്ചാലോ എന്നും കരുതി സങ്കടവും ലോകത്ത് ആകാമാനമുള്ള നിഷ്കു ഭാവവും മുഖത്തു ഫിറ്റ്‌ ചെയ്തു സർ നെ നോക്കി.. എന്നെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് "എന്റെ ക്ലാസ്സ്‌ കഴിയുന്നത് വരെ ദാ ആ ബോഡിന്റെ സൈഡിൽ പോയി നിന്നോ "അതും പറഞ്ഞു ഐ ബ്ലഡ്‌ ഇല്ലാത്ത സുന്ദരൻ കടുവ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി..

ക്ലാസ്സിൽ എല്ലാവരും ചിരിക്കുകയാണ് അതിന് മാത്രം എന്തുണ്ടായി 🙄 അല്ലെങ്കിൽ എന്തെങ്കിലും കേട്ടാൽ ചിരി വരുന്നില്ലെങ്കിൽ വരുത്തിക്കുന്ന ജാതികളാണ് ഹാ പറഞ്ഞിട്ട് കാര്യമില്ല.. ഞാൻ ടെക്സ്റ്റ്‌ ബുക്കും എടുത്തു ബോഡിന്റെ സൈഡിൽ പോയി നിന്നു..കണ്ണിന് ടെസ്റ്റിൽ മാത്രം കൺസ്ട്രക്ഷൻ നൽകി അങ്ങനെ നിന്നു ഇടക്ക് സുന്ദരൻ കടുവയെ കാണാതെ കോട്ടുവ ഇടുന്നുണ്ട്.. എന്ത് ചെയ്യാൻ ഉറക്കം വരാണെന്നെ.. നീണ്ട നേരത്തെ ക്ലാസ്സിന് ശേഷം സുന്ദരൻ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് പോയി.. ഫീലിംഗ് പുച്ഛം അല്ല പിന്നെ.. ബാക്കിയുള്ള 3 പീരിയോടും അതിവേഗത്തിൽ കഴിഞ്ഞു. ലഞ്ച് ബ്രേക്കിന് ഏതോ പാർട്ടി സമരം പറഞ്ഞതിനാൽ സ്കൂൾ ഉച്ചക്ക് തന്നെ വിട്ടു.. വീട്ടിലെത്തി ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു അടുക്കള പണിക്കിറങ്ങി.. എന്റെ ഒരു അവസ്ഥ അല്ലെ.. ഹാ സാരല്ല എല്ലാം ശെരിയാവും പടച്ചോനല്ലേ വലുത്...രാവിലെ ഈ ഭാഗത്തേക്ക് വരാത്തത് കൊണ്ട് തന്നെ ഒരുപാട് പാത്രം കഴുകാനൊക്കെ ഉണ്ടായിരുന്നു.. അതെല്ലാം തീർത്തു വീട്ടിലെത്തിയപ്പോൾ മഗ്‌രിബ് ആയി.. ഉമ്മാക്ക് ഉള്ളതല്ലാം നൽകി വീട്ടിലെ പണിയും എടുത്തു.. ഇഷാ ബാങ്ക് വിളി കഴിഞ്ഞപ്പോൾ വെറുതെ ഒന്ന് കിടന്നു... സുന്ദരൻ കടുവായാണ് മനസ്സിൽ.. ഇത് വരെ ഉണ്ടായ എല്ലാ കാര്യങ്ങളും മനസ്സിലേക്ക് മിസൈൽ കണക്കെ പാഞ്ഞു വന്നു.. വേണ്ടാത്തെ ചിന്തകകളെ എല്ലാം ആട്ടി പായിച്ചു കണ്ണടച്ചു കിടന്നു.. അങ്ങനെ ഉറങ്ങി പോയി..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story