ECONOMICS: ഭാഗം 30

economics

രചന: rinsi

"രജിയുമ്മാ ആരി എവിടെ ഇന്നലേം കണ്ടില്ലല്ലോ " സ്കൂളിൽ പോവാൻ റെഡി ആയിക്കൊണ്ട് ഞാൻ അടുക്കളയിൽ കാര്യമായ പണിയിൽ ആയ റജിയുമ്മാട് ചോദിച്ചു.. "ആ അത് പറയാൻ മറന്നു.. അവൾ പ്ലസ് വൺ അല്ലെ എന്തോ പരിവാടി ഉണ്ടത്രെ സ്കൂളിൽ അതിനുള്ള സാധനങ്ങളൊന്നും ഇവിടെ ഇല്ലെന്ന് പറഞ്ഞു ഇന്നലെ തന്നെ വീട്ടിലേക്ക് പോയി.." റജിയുമ്മ പറഞ്ഞപ്പോൾ ഇനി സുടുവയും പോയോ എന്ന് ചോദിക്കണം എന്ന് ഉണ്ടെങ്കിലും എന്ത് കരുതും എന്ന് വിചാരിച്ചു ചോദിച്ചില്ല.. "ആ മോള് റെഡി ആയോ " ഷാഫിപ്പ അടുക്കളയിലേക്ക് വന്നു കൊണ്ട് ചോദിച്ചതും ഞാൻ ഒന്ന് പുഞ്ചിരിച്ചു.. "മോള് അക്കുന്റെ കൂടെ സ്കൂളിൽ പൊക്കോട്ടോ " ഷാഫിപ്പ പറഞ്ഞതും ഞാൻ ഒന്ന് തലയാട്ടി കൊടുത്തു.. "ആ ഞാനും അത് പറയാൻ നിക്കേർന്നു.. ആ ചെക്കൻ ഇത് വരെ എണീറ്റില്ല എന്ന് തോന്നുന്നു.. മോളൊന്ന് പോയി നോക്കാ "റാജിയുമ്മയും ഷാഫിപ്പാടെ കൂടെ ഏറ്റു പറഞ്ഞതും അവസാനം സുടുവനെ പോയി നോക്കാൻ പറഞ്ഞപ്പോൾ നെഞ്ചിടിക്കാൻ തുടങ്ങി...

മറുതെങ്ങനെ എന്തെങ്കിലും പറയാ.. അന്നം തരുന്നവരല്ലേ എന്നും കരുതി ഞാൻ തലയാട്ടി കൊണ്ട് സ്റ്റൈർ കയറി.. അഫി സ്റ്റൈർ കയറുന്നതും നോക്കി ഷാഫിപ്പയും റാജിയുമ്മയും പരസ്പരം ഹൈ ഫൈ നൽകി.. (ലെ writer :- ബെസ്റ്റ് കെട്ട്യോനും കെട്ട്യോളും 😁) സുടുവയുടെ റൂമിന്റെ ഡോറിന്റെ മുന്നിൽ നിന്ന് തട്ടനോ വേണ്ടയോ എന്നും ആലോചിച്ചു കുറച്ചു നേരം നിന്നു.. ഇനിയും വൈകിയാൽ ബെൽ അടിച്ചാലേ ക്ലാസ്സിൽ എത്തു എന്നുള്ളത് കൊണ്ട് തന്നെ രണ്ടും കല്പിച്ചു കണ്ണടച്ചു ഒരു ദീർഖ നിശ്വാസം വിട്ടു ആത്മ വിശ്വാസം കൂട്ടിക്കൊണ്ട് ഡോറിൽ തട്ടാൻ നിന്നതും എന്തോ പോലെ തോന്നി... ഡോറിൽ ചാരി നിന്നു കൊണ്ട് എങ്ങനെ സംസാരിക്കണം എന്നും ആലോചിച്ചു നിൽക്കുമ്പോഴാണ് പെട്ടെന്ന് സുടുവ ഡോർ തുറന്നത്.. ബാലൻസ് കിട്ടാതെ ദാ പോവുന്നു.. 'പടച്ചോനെ കാത്തോളണേ ' മനസ്സിൽ പടച്ചോനെയും വിളിച്ചു കണ്ണടച്ച് നിന്നതും താഴെ എത്താത്തത് കണ്ടു ഒരു കണ്ണ് മെല്ലെ തുറന്നു നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന സുടുവയെ ആണ് കണ്ടത്... ആ കാന്ത കണ്ണുകളിലേക്ക് ഞാനും എത്രെ നേരമെന്നില്ലാതെ മതി മറന്നു നോക്കി നിന്നു... *************

സുബ്ഹി നിസ്കാരം കഴിഞ്ഞു ഇന്ന് ക്ലാസ്സിൽ പഠിപ്പിക്കേണ്ട പോർഷൻ ഒക്കെ ഒന്ന് നോക്കി ഫ്രഷ് ആയി വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും ഒക്കെ ഇട്ട് ഒന്ന് ചെത്തായി കൊണ്ട് ബ്രേക്ക്‌ ഫസ്റ്റ് കഴിക്കാനായി താഴെക്കിറങ്ങാൻ നിന്നപ്പോഴാണ് കാർത്തി കാളിങ് എന്നും പറഞ്ഞു ഫോൺ അടിച്ചത്.. 'ഇവന് എന്താ ഈ നേരത്ത് ' എന്നും വിചാരിച്ചു ഫോൺ എടുത്തതും ബുള്ളറ്റ് ഗേറ്റ് ന് മുന്നിൽ നിർത്തിയിട്ടുണ്ടെന്ന് പറഞ്ഞു..ഞാൻ ഓക്കേ പറഞ്ഞു വാതിൽ തുറന്നതും എന്തോ ഒരു സാധനം മേലേക്ക് വീഴാൻ നിന്നതും ഞാൻ കൈ കൊണ്ട് താങ്ങി പിടിച്ചു... നോക്കുമ്പോൾ അഫി ആണ്.. കണ്ണടച്ചാണ് പെണ്ണിന്റെ കിടത്തം.. ഒരു കടി വച്ചു കൊടുക്കാനൊക്കെ തോന്നുന്നുണ്ടെങ്കിലും സ്വയം കണ്ട്രോൾ ചെയ്തു നിൽക്കുമ്പോഴാണ് പെണ്ണ് ഒരു കണ്ണ് തുറന്നു എന്നെ നോക്കിയത്.. 'പടച്ചോനെ കണ്ട്രോൾ തരൂ ' അവൾ എന്നെ നോക്കി അങ്ങനെ കിടന്നതും ഞാനും അവളുടെ ആ കാപ്പി കണ്ണുകളിൽ നോക്കി നിന്ന് പോയിരുന്നു... പരസ്പരം അകലം കുറഞ്ഞത് അവളുടെ ചുടു നിശ്വാസം മുഖത്തു വന്നു തട്ടിയതും പേരറിയാത്ത എന്തോ വികാരം എന്നെ വന്നു പൊതിയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... ***💘

ഒരുപാട് നേരമായിട്ടും അവരെ കാണാത്തത് കൊണ്ട് ഷാഫിപ്പയും റജിയുമ്മയും അവരെ രണ്ട് പേരെയും തിരഞ്ഞു മുകളിലേക്ക് പോയപ്പോൾ കണ്ടത് പരസ്പരം കണ്ണും കണ്ണും നോക്കി സുടുവയുടെ കയ്യിൽ കിടക്കുന്ന അഫിയെ ആണ്... റജിയുമ്മ ഷാഫിപ്പാനെ നോക്കിയപ്പോൾ ഷാഫിപ്പ അവരെ തന്നെ സ്കാൻ ചെയ്യുന്ന തിരക്കിലാ... റജിയുമ്മ ഭദ്രകാളി ആയി ഷാഫിപ്പാടെ കയ്യിൽ പിച്ചിയതും ഓർക്കപ്പുറത് ആയത് കൊണ്ട് ഷാഫിപ്പ നിന്ന് അലറി... "ആാാ* " ************* മുഖങ്ങൾ തമ്മിൽ അടുത്ത് വരുന്നത് അറിഞ്ഞേങ്കിലും എന്തോ വിട്ടു മാറാൻ മനസ്സനുവദിക്കാത്ത പോലെ... നിശ്വാസം മുഖത്തു തട്ടിയതും കണ്ണുകൾ കൂമ്പി അടഞ്ഞു പോയിരുന്നു... "ആാാാ " ആരുടെയോ അലർച്ച കേട്ടപ്പോഴാണ് സത്യം പറഞ്ഞാൽ സ്വബോധം വന്നത്... സുടുവ അപ്പോൾ തന്നെ എന്നെ നിലത്തേക്കിട്ടിരുന്നു... ഊര ഉഴിഞ്ഞു കൊണ്ട് സുടുവയെ ദേഷ്യത്തോടെ നോക്കിയതും മുന്നിലേക്ക് നോക്കി

പരുങ്ങി കളിച്ചു കൊണ്ട് എന്തൊക്കെയോ കാട്ടി കൂട്ടി സുടുവ റൂമിൽ നിന്ന് ഇറങ്ങി പോയതും സുടുവക്ക് എന്ത് പറ്റി എന്നും വിചാരിച്ചു ഞാൻ മുന്നിലേക്ക് നോക്കിയപ്പോൾ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്ന റജിയുമ്മയെയും ഷാഫിപ്പാനെയും ആണ് കണ്ടത്... 'പടച്ചോനെ ഇവിടെ അറങ്റിയതൊക്കെ ഇവർ കണ്ടു കാണുമോ ' എന്നും വിചാരിച്ചു പെട്ടെന്ന് എണീറ്റ് ചമ്മിയ ഒരു ഇളിയും പാസ്സ് അക്കി വേഗം റൂമിലേക്ക് ഓടി.. 'പടച്ചോനെ എനിക്ക് എന്താ പറ്റിയെ.. ഞാൻ എന്താ സുടുവയെ തടയാഞ്ഞത് ' തലക്ക് അടിച്ചു എന്നെ തന്നെ പഴിക്കുമ്പോഴാണ് താഴെ നിന്ന് ഹോൺ കേട്ടത്.. എന്താണ് നോക്കിയപ്പോൾ സുടുവ ബൈക്കിൽ ഇരുന്നു ഹോൺ അടിക്കുകയാണ്.. ഞാൻ സമയം നോക്കിയപ്പോൾ ഒൻപത് ആവാനായിട്ടുണ്ട്.. വേഗം ബാഗും എടുത്തു സ്റ്റൈർ ഇറങ്ങി സലാം പറഞ്ഞു പുറത്തേക്കൊടി.. കഴിച്ചിട്ട് പോവാൻ പറഞ്ഞേങ്കിലും സമയമില്ലെന്ന് പറഞ്ഞു രണ്ടാൾക്കും ഒരു മുത്തം നൽകി ഞാൻ സുടുവയുടെ അടുത്തേക്ക് ഓടി... ഗേറ്റ് ന് അടുത്ത് ബുള്ളറ്റിൽ ഇരിക്കുന്ന സുടുവയെ കണ്ടപ്പോൾ ഞാൻ ഒന്ന് പരുങ്ങി.. എന്റെ പരുങ്ങൾ കണ്ടിട്ടാണെന്ന് തോന്നുന്നു സുടുവ "വേണെങ്കിൽ കയറി പോരെ..

അല്ലെങ്കിൽ ബസിന് വന്നോ "അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഒരു പ്രാവശ്യം കയറിയ എക്സ്പീരിയൻസ്ഇൽ ഞാൻ എങ്ങനെയൊക്കെയോ കയറി ഇരുന്നു... സുടുവയിൽ നിന്ന് വിട്ടു ഇരുന്നെങ്കിലും ബൈക്ക് ഒരു ചെറിയ കുഴിയിൽ ചാടി പൊങ്ങിയപ്പോൾ ഞാൻ സുടുവയുടെ പുറത്ത് സ്റ്റിക്കർ ഒട്ടിച്ചത് പോലെ ആയിരുന്നു.. കൈ ആണെങ്കിൽ സുടുവയുടെ വയറിലും.. അന്നത്തെ പോലെ വഴിയിൽ ഇറക്കും എന്ന് കരുതിയ എനിക്ക് തെറ്റി.. സുടുവ ഒന്നും പറയാതെ ഇരുന്നപ്പോൾ എന്റെ ചുണ്ടിലും അതൊരു ചിരി വിരിയിച്ചു.. പെട്ടന്ന് ബോധം വന്നപ്പോൾ സുടുവയിൽ നിന്ന് അല്പം വിട്ടിരുന്നു.. അപ്പോഴാണ് ഞാൻ സുടുവയെ ശ്രദ്ധിച്ചത്.. ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസ്സ്‌ ആണ്.. ഞാനും വൈറ്റ് ടോപ് ഉം ബ്ലാക്ക് പാന്റും സ്കാർഫും ആണ്... അത് തന്നെ നോക്കിയിരിക്കുമ്പോൾ പെട്ടെന്ന് സുടുവ ബ്രേക്ക് പിടിച്ചു.. വീണ്ടും സ്റ്റിക്കർ.. മിറാറിലൂടെ സുടുവയെ നോക്കിയപ്പോൾ ആ ചുണ്ടിൽ ഒരു ച്ചിരി ഉണ്ടോ.. ചിലപ്പോൾ തോന്നിയതാവും..

ചുറ്റും നോക്കിയപ്പോൾ ട്രാഫിക് ആണ്... ************* ഷാഫിപ്പ അലറിയിരുന്നെങ്കിൽ അവിടെ എന്തെങ്കിലും നടന്നിരുന്നു.. ചമ്മൽ മറക്കാനാണ് അവിടെ നിന്ന് വേഗം ഇറങ്ങിയത്... ടൈം നോക്കിയപ്പോൾ ഒൻപത് ആവാൻ ആയിട്ടുണ്ടെന്ന് കണ്ടപ്പോൾ അവളെ ഹോൺ അടിച്ചു വിളിച്ചു... അവൾ എന്റെ കൂടെ ബൈക്കിൽ കയറിയതും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആയിരുന്നു.. ഇതിന് മുൻപേയും അവൾ കയറിയിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു ഫീൽ ഇന്നെന്നെ വന്നു പൊതിഞ്ഞിരുന്നു.. ബ്രേക്ക്‌ പിടിക്കുമ്പോഴേല്ലാം എന്നോട് ചേർന്നിരിക്കുമ്പോൾ ഹൃദയ താളം ഉയർന്ന ഗതിയിൽ ആയിരുന്നു... പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കിയപ്പോഴാണ് എവിടേക്കോ കണ്ണ് പായിച്ചു ഇരിക്കുന്ന അവളെ കണ്ടത്.. ട്രാഫിക് ആയത് കൊണ്ട് തന്നെ അവൾ നോക്കുന്ന ഭാഗത്തേക്ക് ഞാനും നോക്കി.. ഞങ്ങളുടെ വാഹനത്തിന് രണ്ട് വാഹനത്തിനപ്പുറം ഒരു കാറിൽ ഇരിക്കുന്ന ആമിയെ കണ്ടപ്പോൾ ഇവളെന്തിനാ അവളെ നോക്കുന്നെ എന്ന് മനസ്സിൽ വിചാരിച്ചങ്കിലും എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി ആമിക്ക് ഒരു ഹേയ് പറഞ്ഞു... അപ്പോഴേക്കും ട്രാഫിക് കഴിഞ്ഞിരുന്നു..

വേഗം ബൈക്ക് എടുത്തു പറപ്പിച്ചു വിട്ടു.. മിറോറിൽ കൂടി പെണ്ണിനെ നോക്കിയപ്പോൾ എന്തോ കാര്യമായ ചിന്തയിലാണ്.. സ്കൂളിൽ എത്തിയതും അവൾ ഇറങ്ങാതത് കണ്ടു ഞാൻ അവളെ നോക്കിയപ്പോൾ ചിന്ത ഇപ്പോഴും കഴിഞ്ഞിട്ടില്ല...ഈ പെണ്ണിനെ കൊണ്ട് 🤦‍♂️ അവളെ തട്ടി വിളിച്ചതും ബോധം വന്നത് പോലെ പെട്ടെന്ന് ഇറങ്ങി എന്നെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൾ ക്ലാസ്സിലേക്ക് നടന്നിരുന്നു... അവൾ നോക്കാത്തതിന്റെ ദേഷ്യത്തിൽ തന്നെ ഞാൻ സ്റ്റാഫ് റൂമിലേക്കും നടന്നു... ************* ട്രാഫിക് ഇൽ ബൈക്ക് പെട്ടപ്പോൾ ഞാൻ വെറുതേ ഒന്ന് ചുറ്റും നോക്കിയതാണ് അപ്പോഴാണ് ഒരു കാറിൽ അന്ന് സുടുവയുടെ കൂടെ വന്ന ആ പെണ്ണിനെ കണ്ടത്.. ആ പെണ്ണാണെങ്കിൽ എന്നെ തന്നെ നോക്കി പേടിപ്പിക്കുകയാണ്..

ഇവൾ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ എന്നും കരുതി വീണ്ടും അവിടേക്ക് നോക്കിയപ്പോൾ അവൾ സുടുവയോട് ഹായ് പറയുന്നതാണ് കണ്ടത്.. സുടുവയും തിരിച്ചു പറഞ്ഞു.. ഹും ഉമ്മിക്കാൻ വരാൻ ഒക്കെ എന്നെ വേണം.. 😒 അവളും സുടുവയും തമ്മിൽ എന്താകും ബന്ധം ഇനി ഇഷ്ടത്തിലാവുമോ എന്നൊക്കെ ആലോചിച്ചു ഇരുന്നത് കൊണ്ട് സ്കൂളിൽ എത്തിയത് ഒന്നും അറിഞ്ഞില്ല.. സുടുവ തട്ടി വിളിച്ചപ്പോൾ ചമ്മിയ മുഖം കാണാതെ ഇരിക്കാൻ വേണ്ടി തിരിഞ്ഞു നോക്കാതെ നടന്നു... പെട്ടെന്ന് ആരെയോ പോയി തട്ടിയപ്പോൾ ഞാൻ മുഖമുയർത്തി നോക്കി... എന്നെ തന്നെ കൊല്ലാൻ പാകത്തിന് നോക്കി നിൽക്കുന്ന *നയനയെ * കണ്ടതും ഞാൻ ഇതിനെന്താ എന്ന നിലക്ക് അവളെ നോക്കി നിന്നു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story