ECONOMICS: ഭാഗം 32

economics

രചന: rinsi

 പേടിച്ചു മുള്ളിയില്ല എന്നെ ഒള്ളു.. പേടിയോടെ തന്നെ ചുറ്റുപാടും നോക്കിയപ്പോൾ ആകെ ഇരുട്ടാണ്.. ഞാൻ പേടിച്ചു കൊണ്ട് ചുമരിനോട് ചേർന്ന് നിന്നതും പെട്ടെന്ന് എന്തോ വെളിച്ചം മുഖത്തേക്ക് അടിച്ചു.. നോക്കുമ്പോൾ ഒരു ജനാല മാത്രം തുറന്നിട്ട് എന്നെ നോക്കി വശ്യമായി ചിരിച്ചു അടുക്കലേക്ക് നടന്നു വരുന്ന സുടുവയെ ഞാൻ ഒരു പകപ്പോടെയും പേടിയോടെയും നോക്കി.... ചുമരിനോട് ചേർന്ന് നിന്ന് കൊണ്ട് ഞാൻ സുടുവയെ തന്നെ വീക്ഷിച്ചു.. ഇത് വരെ കാണാത്ത ഒരു ഭവമായിരുന്നു സുടുവായിൽ.. അത് തന്നെ എന്നേ ആകെ പരിഭ്രാമത്തിൽ ആക്കിയിരുന്നു.. ഞാൻ സുടുവയെ പേടിയോടെ നോക്കി.. എന്റെ അടുത്ത് വന്നു സുടുവ ചേർന്ന് നിന്നതും ശരീരമാകമാനം ഒരു തരം വിറയൽ അനുഭവപ്പെട്ടു.... അഫി പേടിച്ചു വിറച്ചു നിൽക്കുന്നത് കണ്ടതും സുടുവക്ക് ചിരി വന്നു പോയി.. എങ്ങനെയൊക്കെയോ കണ്ട്രോൾ ചെയ്തു കൊണ്ട് സുടുവ അവളെ മുഖത്തേക്ക് നോക്കി... വിറക്കുന്ന മഞ്ചാടി അധരങ്ങളും വിയർപ്പ് പൊടിഞ്ഞ വിരിഞ്ഞ നെറ്റിത്തടങ്ങളും ചുവന്നു തുടുത്ത കവിളുകളും സുടുവയെ മറ്റേതോ ലോകത്ത് എത്തിച്ച പ്രതീതി ആയിരുന്നു... മുഖത്തു ആകമാനം സുടുവയുടെ കണ്ണുകൾ ഓടി നടന്നു...

വിറക്കുന്ന അധരങ്ങളിൽ തങ്ങി നിന്നു.. കടിച്ചെടുക്കാൻ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു... വികാരത്തിന് അടിമപ്പെട്ടു പോയിരുന്നു അവൻ.. അഫി കണ്ണടച്ചു ചുമരിനോട് ചേർന്ന് തന്നെ നിന്നു... ശരീരം ആകെ കുഴയുന്ന പോലെയെല്ലാം അവൾക്ക് തോന്നി.. അവളെ ഒന്ന് പേടിപ്പിക്കണം എന്നേ കരുതിയിരുന്നുള്ളു.. പക്ഷെ ആ അധരങ്ങൾ എന്നെ മറ്റേതോ ലോകത്തു എത്തിച്ചു... ഇത് വരെ തോന്നാത്ത ഒരു വികാരം മനസ്സിനെ പിടിച്ചു കുലുക്കും പോലെ... അവളുടെ ചെഞ്ചുണ്ട് നുകരണം എന്ന ലക്ഷ്യത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും അവൾ കണ്ണ് തുറന്നതും ഒരുമിച്ചു ആയിരുന്നു... പിടിക്കുന്ന കണ്ണ് കാണും തോറും സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി.. അവളുടെ ചുണ്ടിലേക്ക് മുഖമടുപ്പിച്ചത് അവളുടെ നിശ്വാസം മുഖത്തു തട്ടിയപ്പോൾ വികാരത്തിൽ പൂത്തുലഞ്ഞു പോയിരുന്നു ഞാൻ... ചുണ്ടോട് ചുണ്ട് ചേർന്നതും അവൾ അവന്റെ ഷിർട്ടിൽ അള്ളിപ്പിടിച്ചു... "ഡിഡ്ർർർർർർർ" ബെൽ അടിച്ചപ്പോഴാണ് രണ്ട് പേർക്കും ബോധം വന്നത്..

പരസ്പരം നോക്കാൻ രണ്ട് പേർക്കും നന്നെ ബുദ്ധിമുട്ട് തോന്നി... സുടുവയെ പിടിച്ചു തള്ളിക്കൊണ്ട് അഫി പുറത്തേക്കോടി... തലക്ക് ഒരു കിഴുക്ക് കൊടുത്ത് കൊണ്ട് സുടുവ സ്റ്റാഫ് റൂമിലേക്കും.... (അഫി) ഞാൻ അവിടെ നിന്ന് ഓടി നേരെ പോയത് ലൈബ്രറിയിലേക്കാണ്.. പടച്ചോനെ എനിക്ക് ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് പോലും മനസ്സിലാവുന്നില്ല... ആകെ തല പെരുക്കും പോലെ... കണ്ണെല്ലാം നിറഞ്ഞു കവിഞ്ഞു.. എന്തിനെന്നു പോലും അറിയാതെ.. വീണ്ടും ബെൽ അടിച്ചതും കണ്ണെല്ലാം തുടച്ചു മുഖം ഒന്ന് കഴുകി കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് പോയി... മിസ്റി എവിടെ ആയിരുന്നു ഒരു പീരിയഡ് മുഴുവൻ എന്ന് ചോദിച്ചപ്പോഴാണ് ഒരു പീരിയഡ് മുഴുവൻ സുടുവയുടെ കൂടെ ആയിരുന്നെന്നു മനസ്സിലായത്.. മിസിരിയോട് തല വേദന ആണെന്ന് പറഞ്ഞു ഞാൻ ഡെസ്കിൽ തല വച്ചു കിടന്നു... മനസ്സ് ആകെ അസ്വസ്തമാണ്.. ഞാൻ സുടുവക്ക് വഴങ്ങി നിന്നല്ലോ എന്ന് ഓർക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നു....

കരഞ്ഞു കരഞ്ഞു ഡെസ്കിൽ കിടന്നു ഉറങ്ങി പോയിരുന്നു.... ************ 'ശ്യേ.. അവൾ എന്താ കരുതിയിട്ടുണ്ടാവാ.. ഞാൻ അങ്ങനെ ഒരുത്തൻ ആണെന്ന് കരുതിയിട്ടുണ്ടാവുമോ... ഒന്ന് പേടിപ്പിക്കണം എന്നെ കരുതിയൊള്ളു... തീരെ കണ്ട്രോൾ ഇല്ലാതായോ അക്കു നിനക്ക് ' സ്വയം കുറ്റപ്പെടുത്തി കൊണ്ടിരിക്കുമ്പോഴാണ് ആരോ ചുമലിൽ കൈ വച്ചത്.. നോക്കുമ്പോൾ അരുൺ ആണ്.. അവന്റെ അസുഖമെല്ലാം ബേധമായിട്ടുണ്ട്.. "എന്താടാ.. നീ ഓക്കേ അല്ലേ " അവന്റെ ചോദ്യത്തിന് ഞാൻ വെറുതെ ആണെന്ന രീതിയിൽ ഒന്ന് തലയാട്ടി കൊടുത്തു.. കള്ളം പറയണ്ട അക്കു... എന്താ പറ്റിയെ വീണ്ടും അവൻ ചോദിച്ചപ്പോൾ നടന്നതെല്ലാം ഞാൻ അവനോട് പറഞ്ഞു.. പറഞ്ഞു കഴിഞ്ഞതും അവന്റെ ഭാഗത്തു നിന്ന് റെസ്പോണ്ട് ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവനെ നോക്കിയതും താടിക്ക് കയ്യും കൊടുത്ത് എന്നെ തന്നെ മിഴിച്ചു നോക്കി ഇരിക്കുകയാണ് ഹംക്ക്.. അവനെ ഒന്ന് ദേഷ്യത്തോടെ നോക്കി തിരിഞ്ഞതും പ്യൂൺ വന്നു എന്നെ ഹെഡ് മാസ്റ്റർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു...

ഞാൻ അരുണിനെ നോക്കി ഒന്ന് അമർത്തി മൂളിക്കൊണ്ട് പ്യൂൺ ന്റെ കൂടെ ഓഫീസ് റൂം ലക്ഷ്യം അക്കി നടക്കുന്നതിന്റെ ഇടയിൽ അഫ്നയുടെ ക്ലാസ്സ്‌ റൂമിലേക്ക് എന്റെ ശ്രദ്ധ പോയി... ഡെസ്കിൽ തല വച്ചു കിടക്കുന്നത് കണ്ടപ്പോൾ ഞാൻ ചെയ്തത് കൂടിപ്പോയെന്ന് എനിക്ക് മനസ്സിലായി.. മനസ്സാകെ കുറ്റബോധം വന്നു നിറഞ്ഞു... അമർത്തി കണ്ണടച്ച് തുറന്നതും ഓഫീസ് റൂമിൽ എത്തിയിരുന്നു.. നിർവികരതയോടെ അകത്തേക്ക് കയറിയപ്പോൾ കണ്ടു എന്നെ തന്നെ നോക്കി നിൽക്കുന്ന പ്രിൻസിയെയും ആമിയെയും... അവളെ മൈൻഡ് ആക്കാൻ പറ്റിയ മൂഡിൽ അല്ല എന്ന് ഉള്ളത് കൊണ്ട് തന്നെ ഞാൻ പ്രിൻസിയെ നോക്കി... പ്രിൻസി എന്നെയും ആമിയെയും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ എനിക്കും എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് മണത്തു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story