ECONOMICS: ഭാഗം 33

economics

രചന: rinsi

"ആഖിബ് നിനക്ക് ഈ നിൽക്കുന്ന കുട്ടിയെ അറിയുമോ " കടുപ്പത്തിൽ ചോദിക്കുന്ന പ്രിൻസിയെ ഞാൻ ഒന്ന് ഉറ്റുനോക്കി.. "ടെൽ മീ " വീണ്ടും പ്രിൻസിയുടെ ശബ്ദം ഉയർന്നതും ഞാൻ ആമിയെ ഒന്ന് നോക്കിക്കൊണ്ട് "അറിയാം " എന്ന് പറഞ്ഞു.. "അത് ഏതായാലും നന്നായി.. എലീന ടീച്ചർക്ക് പകരം 2 മോന്ത്സ്‌ ആമിയ ആവും ഇംഗ്ലീഷ് എടുക്കുന്നത്.. " പ്രിൻസി പറഞ്ഞപ്പോൾ ഞാൻ ഒരു നെട്ടലോടെ അവളെ നോക്കോയപ്പോൾ അവൾ പുഞ്ചിരി തൂകിക്കൊണ്ട് നിൽക്കുകയാണ്... അവളുടെ പാഷൻ ഇതല്ലെന്ന് എനിക്ക് നല്ലത് പോലെ അറിയാം.. പിന്നെ എന്തിനാണവൾ?? ആ ചോദ്യം തന്നെ മനസ്സിൽ കിടന്നു കളിച്ചപ്പോൾ ഞാൻ അവളെ തന്നെ നോക്കി നിന്നു... ഈ സമയം പ്രിൻസിയോട് കണ്ണുകൊണ്ട് എന്നതൊക്കെയോ ഗോഷ്ടി കാണിച്ചു ആമി സുടുവയുടെ കയ്യിൽ തൂങ്ങിക്കൊണ്ട് അവനെയും വലിച്ചു പ്രിൻസിയുടെ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങി... "ഹായ് ആക്കി " തന്നെ നോക്കി പറയുന്നവളെ ഞാൻ ഒന്ന് ഉറ്റുനോക്കി.. എന്റെ നോട്ടത്തിൽ ഒന്ന് പതറി എങ്കിലും കഷ്ടപ്പെട്ട് ഒന്ന് പുഞ്ചിരിക്കുന്നവളെ കണ്ടപ്പോൾ തന്നെ അവളുടെ ഉദ്ദേശം ശെരിയല്ല എന്ന് എനിക്ക് മനസ്സിലായി...

എന്താണ് കാര്യം എന്ന് അറിയാത്തത് കൊണ്ട് തന്നെ അവളോട് നല്ലത് പോലെ പെരുമാറാൻ ഞാൻ തീരുമാനിച്ചു.. "വാട്ട്‌ എ സർപ്രൈസ് ആമി.. നീ എന്താ ഇവിടെ " തന്റെ കയ്യിൽ തൂങ്ങിയിരിക്കുന്ന അവളോട് ഞാൻ ഒരു നെട്ടലോടെ ചോദിച്ചപ്പോൾ എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ടവൾ പറഞ്ഞു.. "അച്ഛൻ സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ പറഞ്ഞെടാ.. അന്നം വേണെങ്കിലും ക്യാഷ് വേണ്ടേ.. So ഫ്രണ്ട് ന്റെ അങ്കിൾ ആണ് ഇവിടുത്തെ പ്രിൻസിപിൾ.. So ഒരു ടീച്ചറുടെ ഒഴിവ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ കയറിയതാണ് " അവൾ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിലും ഞാൻ ഒന്ന് തലയാട്ടിക്കൊണ്ട് നടന്നതും.. എന്റെ കയ്യിൽ പിടിച്ചവൾ നിർത്തിച്ചു.. "ആക്കി നമുക്ക് ഈ സ്കൂൾ ഒന്ന് ചുറ്റി കാണാം " പ്രധീക്ഷയോടെ അവൾ ചോദിച്ചതും എനിക്ക് എന്റെ പെണ്ണിന്റെ ക്ലസിൽ ഒന്ന് പോവാനുള്ളത് കൊണ്ട് തന്നെ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞു അവളെ കൈ വിടുവിച്ചു ഞാൻ അഫിയുടെ ക്ലാസ്സ്‌ ലക്ഷ്യം വച്ചു നടന്നു... ~~~~~~~~~ (ആമി)

'ആക്കിയെ എങ്ങനെ എങ്കിലും എന്റെ വരുത്തിയിൽ ആക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നത്.. എന്നാൽ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ ' എന്നൊക്കെ ആലോചിച്ചപ്പോൾ തല പെരുക്കുന്ന പോലെ തോന്നി... ശ്വാസം വലിച്ചു വിട്ടു ഒന്ന് കൂൾ ആയിക്കൊണ്ട് ഞാൻ തിരിച്ചു പ്രിൻസിയുടെ റൂമിർക്ക് നടന്നു... അനുവാദം ഒന്നും ചോദിക്കാതെ അവൾ ഇടിച്ചു കയറി പ്രിൻസിയിടെ മുന്നിലുള്ള ചെയറിൽ കാലിൽ കാൽ കയറ്റി വച്ചു ഇരുന്നു... അവൾ അകത്തേക്ക് കയറിയതും പ്രിൻസി താനെ എഴുനെറ്റിരുന്നു.. ഒന്ന് കോട്ടിച്ചിരിച്ചു കൊണ്ട് ആമി പറഞ്ഞു.. "ഡോണ്ട് വെറി..നിങ്ങളുടെ ഭാര്യയും മകളും സേഫ് ആണ്.."പ്രിൻസി ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു ആഞ്ഞു ശ്വാസം വലിച്ചു വിട്ടു.. "അപ്പോൾ പ്രിൻസിപിൾ സാറേ എനിക്ക് ഇപ്പോൾ എവിടെയാ ക്ലാസ്സ്‌ " പെട്ടെന്ന് എണീറ്റ് നിന്ന് ബഹുമാനത്തോടെ അവൾ ചോദിച്ചപ്പോൾ പ്രിൻസി ഒരു നിമിഷം അവളിലേക്കും ചുറ്റും നോക്കി... അപ്പോഴാണ് അരുൺ പുറത്ത് നിൽക്കുന്നത് അയാൾ കണ്ടത്.. മുഖത്തെ വിയർപ്പ് എല്ലാം തുടച്ചു കൊണ്ട് ആമിയോടായി പറഞ്ഞു.. "+2 കോമേഴ്‌സ് " "ഓക്കേ സർ.. Thank you "

ഇല്ലാത്ത വിനയം ഒക്കെ മുഖത്തു വരിവിധരിക്കൊണ്ട് അവൾ പറഞ്ഞു... അവൾ അവിടെ നിന്ന് നേരെ അഫിയുടെ ക്ലാസ്സിലേക്ക് നടന്നു... ഇതൊന്നും അറിയാതെ അഫി പൂര ഉറക്കത്തിലാണ് 😁 ~~~~~~~~~~ (അക്കു-സുടുവ ) പെണ്ണിനേയും ആലോചിച്ചു കൊണ്ട് ഞാൻ വരാന്തയിലൂടെ പെണ്ണിന്റെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു... നേരത്തെ അങ്ങനെ ഒക്കെ പെരുമാറിയതിൽ ക്ഷമ ചോദിക്കനാമെന്നും എന്റെ ഇഷ്ട്ടം തുറന്നു പറയണമെന്നും മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാൻ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു... ക്ലാസ്സിന്റെ ജനാലയിലൂടെ നോക്കിയപ്പോൾ പെണ്ണ് ഡെസ്കിൽ തല വച്ചു ഉറങ്ങുകയാണ്.. 'പടച്ചോനെ ഇത് ഉറക്ക പ്രാന്തി ആണോ ' മനസ്സിൽ ചോദിച്ചു പോയിരുന്നു... ക്ലാസ്സ്‌ ആണെന്ന് പോലും നോക്കാതെ കിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ ഒരു നിമിഷം എല്ലാം മറന്നു വരാന്തയിലെ തൂണിൽ ചാരിക്കൊണ്ട് ഞാൻ അവളെ നോക്കി നിന്നു... വളച്ചു വച്ച പുരികക്കൊടികളും ഇടതൂറന്ന കൺപീലികളും കുഞ്ഞു മൂക്കും മഞ്ചാടി അധരങ്ങളും എന്നെ മറ്റേതോ ലോകത്ത് എത്തിച്ചിരുന്നു... അവളെ തന്നെ നോക്കി അങ്ങനെ നിൽക്കുമ്പോഴാണ് പെണ്ണ് ഒന്ന് ചിണുങ്ങി കൊണ്ട് എണീറ്റത്..

ചുണ്ട് പിളർത്തിക്കൊണ്ട് സൈഡിലേക്ക് നോക്കി എന്തൊക്കെയോ കോക്രി കാണിച്ചു കൊണ്ട് വീണ്ടും കിടക്കാൻ നിന്ന അവളെ അവളുടെ ഫ്രണ്ട് നോക്കി പേടിപ്പിച്ചു.. ചിണുങ്ങി കൊണ്ട് അവളോട് എന്തൊക്കെയോ പറയുന്ന അവളെ കാണെ പ്രണയത്തിൽ പരം വാത്സല്യം തോന്നി പോയി... പെട്ടെന്ന് എല്ലാവരും എഴുനേറ്റ് നിന്നപ്പോൾ നഞാൻ ക്ലാസ്സിൽ ആരാ വന്നെന്ന് നോക്കിയപ്പോൾ ആമിയാണ്.. ഓഹ് അവൾ ഇവിടെ ആയിരുന്നോ.. ഇനി പെണ്ണിനോട് എപ്പോഴാ പറയാ... എന്തായാലും ലഞ്ച് ബ്രേക്ക് ആവട്ടെ... ************* ഒന്ന് ഉറങ്ങി എണീറ്റപ്പോ എന്തൊരു ആശ്വാസം... പണ്ടാര മിസിരി വിളിച്ചില്ലെങ്കിൽ കുറച്ചൂടെ ഉറങ്ങാമായിരുന്നു 😴 പിന്നെയും കിടക്കാൻ നിന്നപ്പോൾ പെണ്ണ് നോക്കി പേടിപ്പിക്ക.. "അങ്ങനെ ഒന്നും ഞാൻ പേടിക്കൂല മോളെ" എന്നും പറഞ്ഞു അവൾക്ക് കൊഞ്ഞനം കുത്തി കാണിച്ചപ്പോൾ ഹംക്ക് കിണിച്ചു കൊണ്ട് എന്റെ അടുത്തേക്ക് ഒട്ടിയിരുന്നതും.. "ഗുഡ് മോർണിംഗ് സ്റ്റുഡന്റസ് "

എന്ന് പരിചയമില്ലാത്ത ഒരു ശബ്ദം കേട്ടതും നങ്ങൾ എണീറ്റ് നിന്ന് ആരാണെന്ൻ നോക്കിയപ്പോൾ പകച്ചു പോയി നമ്മൾ... ഇത് അന്ന് സുടുവായിടെ കൂടെ കണ്ട പെണ്ണല്ലേ...??ഇവളെന്താ ഇവിടെ..?? ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു പോയതും ഇരിക്കാൻ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല... "ഡോ ഇരിക്കടോ "കളിയാക്കുന്ന പോലെയുള്ള ആ പെണ്ണിന്റെ ശബ്ദമാണ് ബോധത്തിൽ കൊണ്ട് വന്നത്... ഞാൻ അവിഞ്ഞൊരു ഇളി പാസ്സ് ആക്കിക്കൊണ്ട് ഇരുന്നു... പക്ഷെ മനസ്സ് എന്തോ ശാന്തമാവുന്നില്ല... എന്തൊക്കെയോ അവർ സംസാരിക്കുന്നുണ്ടെങ്കിലും മനസ്സിൽ ഇവളും സുടുവയും ചേർന്നിരുന്ന രംഗം മിഴിവോടെ വന്നു കൊണ്ടിരിന്നു... ഇറുക്കെ കണ്ണുകളടച്ചു ഇരിക്കുമ്പോഴാണ് ഡിഡ്ർർർർർർർർർർർർർ * ബെൽ അടിക്കുന്ന. ശബ്ദം കേട്ടതും ഒന്നും നോക്കാതെ ഞാൻ പുറത്തേക്കോടി... ************** ആമിയുടെ കാര്യങ്ങളെല്ലാം അരുണിനോട് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് *ഡിഡ്ർർർർർർർർർർർർർ * ബെൽ അടിച്ചത്.. അവനോട് അല്പം. തിരക്കുണ്ടെന്ന് പറഞ്ഞു ഞാൻ പെണ്ണിനെ തിരഞ്ഞു ഇറങ്ങി... ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട്........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story