ECONOMICS: ഭാഗം 34

economics

രചന: rinsi

ക്ലാസ്സിൽ പെണ്ണ് ഇല്ലെന്ന് കണ്ടതും ഇത്രയും വേഗം ഇവൾ ഇതെവിടെ പോയി എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ചുറ്റുപാടും നോക്കുമ്പോഴാണ് സ്റ്റൈറിന്റെ അവിടെ എന്തോ ആലോചിച്ചു നിൽക്കുന്ന പെണ്ണിനെ കണ്ടത്.. (ക്ലാസ്സ്‌ മുകളിലെ നിലയിലാണ്😌)ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ അവളെ അടുത്തേക്ക് നടക്കുമ്പോഴാണ് ആമി അവളുടെ പുറകിലൂടെ ചെല്ലുന്നത് കണ്ടത്.. ഇവൾ ഇതെന്താ ചെയ്യുന്നേ എന്നും വിചാരിച്ചു നടത്തത്തിന്റെ സ്പീഡ് കുറച്ചു കൊണ്ട് ഞാൻ അവരെ തന്നെ നിരീക്ഷിക്കുമ്പോഴാണ് ആമി അവളെ തള്ളാൻ പോവുകയാണെന്ന് മനസ്സിലായത്.. ഞാൻ വേഗം അവളുടെ അടുത്തേക്ക് പഞ്ചാടുത്തപ്പോഴേക്കും ആമി അവളെ തള്ളിയിരുന്നു... പെട്ടെന്ന് അവളുടെ കൈ എന്റെ ഷർട്ടിൽ പിടിച്ചതും പെട്ടെന്നായത് കൊണ്ട് തന്നെ ബാലൻസ് ഇല്ലാതെ ഞാനും അഫിയും കൂടെ സ്റ്റൈറ്റിന്റെ മുകളിൽ നിന്ന് താഴേക്ക് ഉരുണ്ടു വീണു... 🖤•♥•🖤°♥°🖤•♥•🖤°♥°🖤•♥•🖤°♥°🖤 സുടുവ മാത്രമേ മനസ്സിൽ ഒള്ളു.. അവളും(ആമി)

സുടുവയും ഇഷ്ടത്തിൽ ആയത് കൊണ്ടാവുമോ അവൾ ഇങ്ങോട്ട് വന്നത്?? എന്നിൽ നിന്ന് സുടുവയെ അകറ്റുമോ?? അതിന് എപ്പോഴാലെ അടുത്തെ.. ആലോചിച്ചു കൊണ്ട് തന്നെ സ്റ്റൈറിന്റെ അവിടെ എത്തിയിരുന്നു.. മിസിരി വരുന്ന വരെ ഇവിടെ നിൽക്കാം എന്ന് കരുതി സ്റ്റൈറിനോട് ചേർന്ന് നിന്ന് ഓരോന്നു ആലോചിക്കുമ്പോഴാണ് ആരോ പുറകിൽ നിൽക്കുന്ന പോലെ തോന്നിയത്... തിരിഞ്ഞു നോക്കാൻ ആഞ്ഞതും ആരോ എന്നെ തള്ളിയതും ഒരുമിച്ച് ആയിരുന്നു... വീഴാൻ പോവുമ്പോൾ ഒരാശ്രയത്തിന് എന്ന പോലെ എന്തിലോ പിടിച്ചതും അതും കൂടെ എന്റെ കൂടെ വന്നു... അത് ഒരു പുരുഷനാണെന്ന് എനിക്ക് മനസ്സിലായി.. അയാളെന്നെ ചേർത്ത് പിടിച്ചിരുന്നു... തല ഇടിക്കാതിരിക്കാനെന്നോണം കൈ എന്റെ തലയിലൂടെ പിറകിൽ പിടിച്ചിട്ടുണ്ട്.. കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു സ്റ്റൈറിലൂടെ ഉരുണ്ട് ഉരുണ്ട് പോവുമ്പോഴാണ് കയ്യിലേക്ക് എന്തോ ഒലിക്കുന്ന പോലെ തോന്നിയത്.. അപ്പോഴേക്കും സ്റ്റൈറിന് താഴെ എത്തിയിരുന്നു...

കണ്ണുകൾ വലിച്ചു തുറന്നു നോക്കുമ്പോൾ കഴുത്തിലേക്ക് മുഖമമർത്തി കിടക്കുന്ന സുടുവ.. കയ്യിൽ ഓയിൽ പോലെ തോന്നിയതും ഞാൻ കയ്യിലേക്ക് ഒന്ന് നോക്കി.. ബ്ലഡ്‌... പോരെ പൂരം എന്റെ ബോധം ഇപ്പോൾ വരാന്നും പറഞ്ഞു പോയി... ************* (ആമി) ആക്കി അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അവളോട് (അഫിനോട്) ആക്കിക്ക് എന്തോ അടുപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായി.. ആക്കിയോട് ഞാൻ അല്ലാതെ ആരും അടുക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല... അത് കൊണ്ട് തന്നെയാണ് ശല്യം ഇതോടെ തീരട്ടെ എന്ന് കരുതി സ്റ്റൈറിൽ നിന്ന് തള്ളിയത്... പക്ഷെ ആക്കി അപ്പോഴേക്കും എവിടെ നിന്ന് വന്നെന്ന് അറിയില്ല.. അവളുടെ കൂടെ അവനും കൂടെ സ്റ്റൈറിൽ നിന്ന് വീണപ്പോൾ ചെയ്തത് തെറ്റായോ എന്നൊരു നിമിഷം ചിന്തിച്ചു...

'എന്റെ ആക്കിക്ക് എന്തെങ്കിലും സംഭവിച്ചോ' മനസ്സിൽ നിന്ന് ആ ചോദ്യം വന്നതും ഞാൻ വേഗം തന്നെ താഴെക്കിറങ്ങി നോക്കിയപ്പോൾ എന്റെ ആക്കിയുടെ മേലെ ബോധമില്ലാതെ കിടക്കുന്ന അവളെ കണ്ടതും അവളെ കൊല്ലാൻ വരെ എനിക്ക് തോന്നി... അപ്പോഴേക്കും സ്റ്റുഡന്റസ് ഉം ടീച്ചേഴ്സും എല്ലാം രംഗത്ത് എത്തിയിരുന്നു.. ആരൊക്കെയോ ചേർന്ന് അവരെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പോവുന്നത് നോക്കി സംഘടത്തോടെയും പകയോടെയും ആമി നോക്കി നിന്നു... പിന്നെ എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ഫോൺ എടുത്തു ആർക്കോ വിളിച്ചു... ************* കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോൾ ഹോസ്പിറ്റൽ ആണ്.. 'പടച്ചോനെ എനിക്ക് ഇവിടെ നിന്ന് ഇറങ്ങാൻ നേരമില്ലേ 'ആത്മ പെട്ടെന്ന് ഇവിടെ എങ്ങനെ എത്തി എന്ന് ഓർമ വന്നതും ഞാൻ ചാടി എഴുനേറ്റു..

അപ്പോഴാണ് കയ്യിൽ ട്രിപ്പ്‌ ഇട്ടത് കണ്ടത്.. അതൊക്കെ വലിച്ചു ഊരി... "സ്സ്.. " വേദന കൊണ്ട് മുഖം ചുളിഞ്ഞേങ്കിലും സുടുവയെ കാണാനുള്ള വെപ്രാളം കൊണ്ട് അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് ഓടിയപ്പോൾ കുറച്ചു അപ്പുറത്തു icu വിന്റെ മുന്നിൽ ഷാഫിപ്പാനെ കണ്ടതും ഞാൻ വേഗം അവരുടെ അടുത്തേക്ക് ചുവടുകൾ വച്ചു.. ~~~~~~~~~ "ഷാഫിപ്പാ.. സുടുവ അല്ല അക്കുക്ക എവിടെ.. " കിതച്ചു കൊണ്ട് ചോദിക്കുന്ന അഫിയെ ഒരു നിമിഷം എല്ലാവരും വേദനയോടെ നോക്കി.. "പറ ഷാഫിപ്പ എവിടെ ന്റെ സുടുവ " അവരുടെ അടുത്ത് നിന്ന് പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ടതും അവൾ ഷാഫിപ്പാടെ ഷർട്ടിൽ പിടിച്ചു കൊണ്ട് ചോദിച്ചു... എല്ലാവരുടെയും കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ തന്നെ അഫിക്ക് ആകെ തല പെരുക്കുന്ന പോലെ തോന്നി... തലയും താഴ്ത്തി കരഞ്ഞു ഇരിക്കുന്ന ആരിയുടെ അടുത്തേക്ക് ചെന്നു അഫി ചോദിച്ചു "പറ ആരി.. എവിടെ സുടുവ.. പറ " ആരിയെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് അഫി ചോദിച്ചതും ആരി കരഞ്ഞു കൊണ്ട് അഫിയെ കെട്ടിപ്പിടിച്ചു...

എല്ലാവരുടെയും കരച്ചിൽ കേട്ടപ്പോൾ തന്നെ അവൾക്ക് മനസ്സിൽ അകാതമായ ഭയം നിറഞ്ഞു... "തലക്ക് നന്നായി പരിക്കേറ്റിട്ടുണ്ട്.. " "രക്ഷപ്പെടാൻ ചാൻസ് കുറവാ " "എന്താ ഉണ്ടായേ " "സ്റ്റൈറ്റിൽ നിന്ന് വീണപ്പോൾ എവിടെയോ തല ഇടിച്ചത് ആണത്രേ.. " "ബ്ലഡ്‌ നിറയെ പോയിട്ടുണ്ട് " ചുറ്റിലും നിന്നുമുള്ള എല്ലാവരുടെ സംസാരവും കൂടി കേട്ടപ്പോൾ അഫിക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി... ആാാാാ തലയിലുള്ള തട്ടമെല്ലാം വലിച്ചു മുടിയിൽ പിടിച്ചു കൊണ്ട് അഫി അലറി.. എല്ലാവരും കൂടെ അവളെ വന്നു നോക്കിക്കൊണ്ട് കണ്ണുനീർ വാർത്തു... റജിയുമ്മ അഫിയെ പൊതിഞ്ഞു പിടിച്ചു കൊണ്ട് ആശ്വാസം നൽകാൻ ശ്രമിച്ചേങ്കിലും അവൾ ആകെ ആസ്വസ്ഥമായിരുന്നു... "പെഷന്റിന് ബോധം വന്നിട്ടുണ്ട്.. ഒരാൾക്ക് കയറി കാണാം " icu വിന്റെ ഡോർ തുറന്നു കൊണ്ട് ഒരു മാലാഖ വന്നു പറഞ്ഞതും എല്ലാവരുടെയും മുഖം ആശ്വാസത്താൽ വിടർന്നു... എല്ലാവർക്കും കയറി കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അഫിയുടെ അവസ്ഥ കണ്ടപ്പോൾ അവളോട് കയറി കണ്ടോളാൻ പറഞ്ഞു.

സ്വർഗം കിട്ടിയ പോലെയാണ് അഫിക്ക് തോന്നിയത്.. കണ്ണെല്ലാം തുടച്ചു കൊണ്ട് അവൾ എല്ലാവരെയും നോക്കിക്കൊണ്ട് മാലാഖ നൽകിയ പച്ച വസ്ത്രം അണിഞ്ഞു icu വിലേക്ക് കയറി... ഓക്സിജൻ മാസ്ക് എല്ലാം വച്ചു കിടക്കുന്ന സുടുവയെ കണ്ടപ്പോൾ തൊണ്ടക്കുഴിയിൽ നിന്ന് തേങ്ങൽ പുറത്ത് വന്നു.. ശാസനയോടെ തടഞ്ഞു കൊണ്ട് അഫി സുടുവയുടെ അടുത്തേക്ക് നടന്നു.. കണ്ണടച്ചു കിടക്കുകയാണ് അക്കു..അവന്റെ വലതു കയ്യിൽ പിടിച്ചു കൊണ്ട് അഫി നെഞ്ചോട് ചേർത്തു... അടുത്ത് ആളനക്കം തോന്നിയതും അക്കു കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ കൈ നെഞ്ചോട് ചേർത്ത് നിൽക്കുന്ന അഫിയെ ആണ് കണ്ടത്... അവളുടെ കോലം കണ്ടപ്പോൾ അക്കുവിന് മനസ്സിൽ വേദന തോന്നി.. കരഞ്ഞു കലങ്ങിയ കണ്ണുകൾ ചീർത്ത് വന്നിട്ടുണ്ട്.. മൂക്കിൻ തുമ്പും കവിളും ആകെ കണ്ണുനീരിൽ കുതിർന്നിട്ടുണ്ട്...

"ഞാൻ പേടിച്ചു " കണ്ണ് തുറന്നു അഫിയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്ന ആക്കുവിനോട് അവൾ പറഞ്ഞു "എന്തിന് " ഒരു കുസൃതി ചിരിയോടെ അക്കു ചോദിച്ചു... അഫിയുടെ ചുണ്ടുകൾ കൂർത്തു വന്നു.. അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ അക്കുവിന് മറ്റെന്തൊക്കെയോ വികാരങ്ങൾ അവനെ തേടിയെത്തി... ഇനിയും കാത്തു നിൽക്കേണ്ട ആവശ്യമില്ല.. അവൾ എന്നെയും സ്നേഹിക്കുന്നുണ്ട് എന്ന് അവന് മനസ്സിൽ നിന്ന് ആരോ മന്ത്രിക്കുന്ന പോലെ തോന്നി... പിന്നെ ഒന്നും നോക്കാതെ സുടുവ അഫി ചേർത്ത് പിടിച്ചിരുന്ന കൈ കൊണ്ട് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചില്ലേ കൊണ്ട് ആ മഞ്ചാടി അധരങ്ങളിൽ അമർത്തി മുത്തി.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story