ECONOMICS: ഭാഗം 35

economics

രചന: rinsi

പിന്നെ ഒന്നും നോക്കാതെ സുടുവ അഫി ചേർത്ത് പിടിച്ചിരുന്ന കൈ കൊണ്ട് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചില്ലേ കൊണ്ട് ആ മഞ്ചാടി അധരങ്ങളിൽ അമർത്തി മുത്തി... കാറ്റ് പോയ ബലൂൺ പോലെ നിൽക്കുന്ന അഫിയെ കണ്ടപ്പോൾ സുടുവക്ക് ച്ചിരി വന്നെങ്കിലും ഈ സീനിൽ ചിരിക്കൽ ഇല്ലാത്തത് കൊണ്ട് തന്നെ ചിരി കടിച്ചു പിടിച്ചു കൊണ്ട് കണ്ണടച്ച് കിടന്നു... അഫിയെ തന്റെ വലതു കൈ കൊണ്ട് അവളുടെ ചുണ്ടിൽ തൊട്ട് കൊണ്ട് പകപ്പോടെ സുടുവയെ തന്നെ നോക്കി നിൽക്കുകയാണ്.. പെട്ടെന്ന് ഡോർ തുറന്നു കൊണ്ട് ഡോക്ടർ കയറി വന്നു.. അതൊന്നും അറിയാതെ അഫി സുടുവയെ തന്നെ നോക്കി നിൽക്കുന്നു.. "ഹേയ് പുറത്തേക്ക് നിൽക്കൂ രോഗിയെ ഒന്ന് പരിശോധിക്കണം " ഡോക്ടർ വന്നിട്ടും അനങ്ങാതെ സുടുവയെ തന്നെ ഒരു പ്രതിമ പോലെ നോക്കി നിൽക്കുന്ന അഫിയെ പിടിച്ചു കുലുക്കിക്കൊണ്ട് ഒരു നേഴ്‌സ് വന്നു പറഞ്ഞു... അപ്പോഴാണ് അഫിക്ക് ബോധം വന്നത്.. അഫി ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി ഓടി... അവൾ ഓടുന്നത് ഒളി കണ്ണുകൊണ്ട് കണ്ട സുടുവയിൽ അതൊരു ചിരി വിരിയിച്ചു... ഡോക്ടർ സുടുവയെ പരിശോധിച്ച് കൊണ്ട് icu വിനു പുറത്തേക്കിറങ്ങി...

"ഡോക്ടർ ഡോക്ടർ അക്കുവിന് എങ്ങനെ ഉണ്ട് " icu വിൽ നിന്ന് ഇറങ്ങി ആരെയും നോക്കാതെ ഓടി പോയ അഫിയെ തന്നെ നോക്കി നിൽക്കുമ്പോഴാണ് വീണ്ടും ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നത്.. വായ പൊത്തിപ്പിടിച്ചു ഓടുന്ന അഫിയെ കണ്ടപ്പോൾ എല്ലാവരിലും അതൊരു പേടി ഉണ്ടാക്കിയിരുന്നു..അത് കൊണ്ട് തന്നെ ഷാഫിപ്പ ഡോക്ടറോട് ആവലാതിയോടെ ചോദിച്ചു... "ഹി ഹിസ് അൽറൈറ്.. റൂമിലേക്ക് ഇപ്പോൾ തന്നെ ഷിഫ്റ്റ്‌ ചെയ്യും.. എന്നിട്ട് കയറി കണ്ടോളൂ.. " ഡോക്ടർ ഷാഫിപ്പാടെ തോളിൽ തട്ടി അതും പറഞ്ഞു കൊണ്ട് പോയതും എല്ലാവരിലും അതൊരു ആശ്വാസം നൽകി... *************❤️ (അക്കു - സുടുവ ) പെണ്ണിനെ ജസ്റ്റ്‌ ഒന്ന് കിസ്സിയിട്ട് ഒരു കുഞ്ഞു കടി കടിച്ചോള്ളൂ അതിനാ ഇമ്മാതിരി ഓട്ടം ഓടിയെ 😜 ഞാൻ ഒരു ഫ്രഞ്ച് വല്ലതും ആണ് അടിച്ചെങ്കിൽ ആളുടെ കാറ്റ് പോയിരുന്നു... ഓരോന്നു ആലോചിച്ചു ചിരിച്ചു കൊണ്ട് കിടക്കുമ്പോഴാണ് എന്നെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യുകയാണെന്ന് നേഴ്‌സ് പറഞ്ഞത്..

ഞാൻ ഓക്കേ പറഞ്ഞു... റൂമിലെത്തിയപ്പോൾ തന്നെ എല്ലാവരും കയറി വന്നു.. ഉമ്മ, ഉപ്പ, ഷാഫിപ്പ, റജിയുമ്മ, ആരി എല്ലാവരും ഉണ്ട്.. പക്ഷെ എന്റെ കണ്ണുകൾ എന്റെ പെണ്ണിനായ് പരതി പക്ഷെ നിരാശയായിരുന്നു ഫലം.. അപ്പോഴാണ് ഉമ്മ ചോദിച്ചത്.. "മോള് എന്തിനാ icu വിൽ നിന്ന് ഇറങ്ങി ഓടിയെ " "അത് എങ്ങനെ നങ്ങൾക്ക് അറിയാം " ആരി "ആ അതും ശെരിയാ.. അക്കു മോൾക്ക് എന്താടാ പറ്റിയെ " ഉമ്മ പടച്ചോനെ പെട്ടോ.. ഞാൻ ഇപ്പോൾ ഇവരോട് എന്താ പറയാ.. കിസ്സ് ചെയ്തതിന്റെ ആഫ്റ്റർ എഫക്ട് ആണെന്ന് പറയാൻ പറ്റോ 😜 "അത് ഇന്ക് അറീല ഉമ്മ.. എന്നെ കണ്ടപ്പോൾ തന്നെ കരഞ്ഞു കൊണ്ട് ഓടി പോയി " ഞാൻ ഇല്ലാത്ത നിഷ്കു ഭാവം എല്ലാം വാരി വിതറി പറഞ്ഞപ്പോൾ എന്റെ പരട്ട പെങ്ങൾ ഒഴിച്ച് എല്ലാവരും വിശ്വസിച്ച മട്ടുണ്ട്.. പക്ഷെ പെങ്ങൾ എന്ന് പറഞ്ഞ സാധനം എന്നെ നിരീക്ഷിക്കുന്ന തിരക്കിലാണ്.. അള്ളോഹ് പെണ്ണ് വല്ലതും കണ്ടോ? എന്ന തീർന്നു.. പെട്ടെന്ന് ആരോ ഡോർ തുറന്നു അകത്തേക്ക് വരുന്നത് പോലെ തോന്നിയപ്പോൾ ഞാൻ പ്രധീക്ഷയോടെ അങ്ങോട്ട് നോക്കി...

കയറി വരുന്ന കാർത്തിയെയും അരുണിനെയും കണ്ടപ്പോൾ ഇവരായിരുന്നോ എന്നൊരു എക്സ്പ്രേഷൻ ഇട്ട് കൊണ്ട് തിരിഞ്ഞു കിടക്കാൻ നിൽക്കുമ്പോഴാണ് വീണ്ടും ഒരു കാലൊച്ച.. പ്രധീക്ഷയോടെ തന്നെ വാതിലിലേക്ക് ഉറ്റു നോക്കി.... ************💜 (അഫി ) സുടുവയിൽ നിന്ന് അങ്ങനെ ഒന്ന് പ്രധീക്ഷിക്കാത്തത് കൊണ്ട് തന്നെ പെട്ടെന്ന് ഷോക്ക് ആയി പോയി.. നേഴ്‌സ് കുലുക്കി വിളിച്ചപ്പോഴാണ് പിന്നെ ബോധം വന്നത്.. ആകെ നാണക്കേടും ചമ്മലും കൊണ്ടാണ് വേഗം അവിടെ നിന്ന് ഓടി ബാത്‌റൂമിലെക്ക് വന്നത്... നന്നായി കിതച്ചു കൊണ്ട് നെഞ്ചിൽ കൈ വച്ചു ആഞ്ഞു ശ്വാസം വലിച്ചു.. ഒന്ന് കൂൾ ആയെന്ന് തോന്നിയതും ഞാൻ മുഗം കഴുകി... വെല്ലം ചുണ്ടിൽ തട്ടിയപ്പോൾ വല്ലാത്ത നീറ്റൽ ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ ചുണ്ട് ആകെ ചുവന്നു തുടുത്തിട്ടുണ്ട്.. ഒന്ന് തൊട്ട് നോക്കോയപ്പോൾ നല്ല നീറ്റൽ.. 'കുരങ്ങൻ പട്ടി തെണ്ടി മത്തങ്ങാ തലയൻ സുടുവ.. തെണ്ടി ഹംക്ക്.. ഒരു പെണ്ണിനോട് ചോയ്ക്കാണ്ട് അവളെ കിസ്സാൻ പറ്റുമോ പരട്ട സുടുവയെ.. പോരാത്തതിന് കടിച്ചു പൊട്ടിച്ചിരിക്കുന്നു..

എങ്ങനെ തോന്നി മിസ്റ്റർ ' സ്വയരൂപം കണ്ണാടിയിൽ നോക്കിക്കൊണ്ട് ഞാൻ എന്നോട് തന്നെ പറഞ്ഞു.. അല്ലാണ്ട് ആരോട് പറയാൻ.. 'മോള് എന്തിനാ അതിന് നിന്ന് കൊടുത്തെ ' പരട്ട മനസ്സ് അങ്ങനെ ചോദിച്ചപ്പോഴാണ് ഞാനും അതിനെ കുറിച്ച് ആലോചിച്ചത്.. അത് ശെരിയാണല്ലോ ഞാൻ എന്താ പ്രതികരിക്കാതിരുന്നത്.. ശ്യേ മോശായി... ഓരോന്നു ആലോചിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് പെട്ടെന്ന് ഡോറിൽ ആരോ തട്ടിയത്.. ഒന്ന് നെട്ടിക്കൊണ്ട് ചുണ്ട് പൊത്തിപ്പിടിച്ചു ഞാൻ ഒന്നൂടെ മുഖം കഴുകി ഡോർ തുറന്നപ്പോൾ ആരിയാണ്... ************💜 (അക്കു ) വാതിൽ തുറന്നു ചിരിച്ചു കൊണ്ട് വരുന്ന ആമിയെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചെള്ളക്ക് ഒന്ന് കൊടുക്കാനാണ് തോന്നിയത്.. ഞാൻ ഇവിടെ നിന്ന് ഒന്ന് എണീക്കട്ടെ മൂദേവി ബാക്കി അപ്പോഴൊള്ളു..

"ആക്കി ആർ യു ഓക്കേ " കൊഞ്ചിക്കൊണ്ട് എന്റെ തലയിൽ കൈ വച്ചു കൊണ്ട് അവൾ ചോദിച്ചതും എനിക്ക് അങ്ങ് എറിഞ്ഞു കയറി വരുന്നുണ്ടെങ്കിലും കണ്ട്രോൾ ചെയ്തു.. "Yeah.. Iam പെർഫെക്റ്റ്ലി അൽറൈറ്റ് "ഞാൻ വല്ല്യ താല്പര്യമില്ലാതെ പറഞ്ഞതും അവൾ എന്തോ പറയാൻ നിന്നപ്പോഴാണ് ഷാഫിപ്പ അത് പറഞ്ഞത്.. "മോള് പോയിട്ട് കുറെ നേരമായില്ലേ.. നീ ഒന്ന് പോയി നോക്ക് ആരി.. ഞാൻ ഞാനും അബ്‌ദുവും (അക്കൂസ് ഫാദർ ഇതിന് മുന്നെ വേറെ വല്ല നെയിം ഉം പറഞ്ഞേങ്കിൽ ഇൻക്ക് ഓർമ ഇല്ലാനിട്ടാ ) ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം" ആരിയോട് അതും പറഞ്ഞു ഷാഫിപ്പ ഉപ്പയെയും കൊണ്ട് പോയി.. ആരി നേരെ പുറത്തേക്കും.. ഉമ്മമാർ രണ്ടും എന്തൊക്കെയോ പറഞ്ഞു റൂമിൽ ഉള്ള ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ട്.. "എന്താടാ ഉണ്ടായേ.. "അരുൺ "സ്റ്റൈറിൽ നിന്ന് വീണതാ " അത് ഞാൻ ആമിയെ നോക്കിയായിരുന്നു പറഞ്ഞത്.. അവളുടെ മുഖത്തുള്ള പരിഭ്രമം കണ്ടതും എനിക്ക് എന്തോ ഒരു സന്തോഷം..

"അഫിയും ഉണ്ടായിരുന്നെന്ന് പറഞ്ഞല്ലോ നിന്റെ കൂടെ വീഴ്ചയിൽ " അരുൺ "അതെ "ഞാൻ "അതെങ്ങനെ " കാർത്തി "അവളെ ആരോ വേണം എന്ന് വച്ചു തള്ളിയതാ.. ആളെ ഞാൻ " പറഞ്ഞു മുഴുവനാക്കും മുന്നേ കാർത്തി ചോദിച്ചു "ആളെ നീ കണ്ടോ " "മ്മ് കണ്ടു " ഞാൻ അത് പറഞ്ഞപ്പോൾ ആമിയിൽ ഉണ്ടായ നെട്ടൽ തന്നെ മതിയായിരുന്നു അവൾ എന്തോ ഉദ്ദേശം വച്ചാണ് ചെയ്തത് എന്ന് തിരിച്ചറിയാൻ.. എന്നാലും ഞാൻ വിട്ടു കൊടുക്കാൻ പാടില്ലല്ലോ... "ആരാടാ "അരുൺ. "അത് " എന്നും പറഞ്ഞു ഞാൻ ആമിയെ നോക്കിയപ്പോൾ ആകെ വിയർത്തൊലിച്ചിട്ടുണ്ട്.. ഞാൻ എന്റെ സൈഡിൽ ഉള്ള ടേബിൾ ഇൽ നിന്ന് ഒരു ടിശു എടുത്തു അവൾക്ക് നേരെ നീട്ടി.. "നീ എന്താ ആമി ഈ എസി റൂമിൽ ഇങ്ങനെ വിയർക്കുന്നെ " കുറച്ചു പരിഹാസം കലർന്ന സ്വരത്തിൽ ഞാൻ ചോദിച്ചതും അവൾ പെട്ടെന്ന് എണീറ്റ് കൊണ്ട് "ഒരു അത്യാവശ്യ കാര്യമുണ്ട്.. നമുക്ക് പിന്നെ കാണാം " എന്നും പറഞ്ഞു ആരെയും നോക്കാതെ അവൾ ഇറങ്ങി പോയി.. അത് കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.. "എന്താടാ ആമിക്ക് പെട്ടെന്ന് പറ്റിയെ "

കാർത്തി അവൾ പോയ വഴിയേ നോക്കിക്കൊണ്ട് ചോദിച്ചതും ഞാൻ അഫിയെ അവൾ തള്ളിയതും ഞാൻ അവളെ പിടിച്ചതും രണ്ടാളും കൂടെ മറിഞ്ഞതുമെല്ലാം ഡീറ്റൈൽ ആയി പറഞ്ഞു കൊടുത്ത് കൊണ്ട് അവരെ നോക്കിയപ്പോൾ രണ്ടും താടിക്ക് കൈ കൊടുത്ത് കൊണ്ട് നിൽക്കുകയാണ്... ഡോർ തുറന്നു ആരോ കയറി വന്നപ്പോൾ നങ്ങൾ മൂന്ന് പേരും അങ്ങോട്ട് നോക്കിയപ്പോൾ ആരിയാണ്.. അവളുടെ പിറകെ നഖം കടിച്ചു ചുണ്ട് ചുളുക്കിക്കൊണ്ട് കയറി വരുന്ന പെണ്ണിനെ കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടിയെങ്കിലും എങ്ങനെ ഒക്കെയോ കടിച്ചു പിടിച്ചു നിന്നു... ************ സുടുവയെ നോക്കാനുള്ള ചമ്മൽ കൊണ്ട് ആദ്യം ഞാൻ ഇല്ലെന്ന് പറഞ്ഞേങ്കിലും നിർബന്ധിച്ചു കൊണ്ട് ആരി കയ്യും പിടിച്ചു നടന്നു.. അവൾ ഓരോന്നു പറയുന്നുണ്ടെങ്കിലും എനിക്ക് അതൊന്നും ശ്രദ്ധിക്കനായില്ല.. സുടുവ എന്തിനാ എന്നെ കിസ്സ് ചെയ്തേ എന്ന് ആലോചിച്ചു നടന്നപ്പോൾ റൂം എത്തിയതൊന്നും അറിഞ്ഞില്ല.. "നിങ്ങൾ ഇവിടെ ഉണ്ടാവോ മക്കളെ നങ്ങൾ ഒന്ന് വീട്ടിൽ പോയി വരട്ടെ " ഷാഫിപ്പാടെ സൗണ്ട് ആണ് സ്വബോധത്തിൽ കൊണ്ടെത്തിച്ചത്.. "ആ.. ഉണ്ടാവും അങ്കിൾ "

ഇതരപ്പോ നോക്കിയപ്പോൾ സുടുവയുടെ ഫ്രണ്ട്‌സ് ആണ്.. ഞാൻ സുടുവയെ നോക്കിയപ്പോൾ എന്നെ നോക്കി കിടക്കുകയാണ്.. "ആരിയും അഫിമോളും ഇവിടെ നിന്നോ നങ്ങൾ പോയി വന്നിട്ട് പോവാം " അതും പറഞ്ഞു അവർ ഇറങ്ങി പോയി.. അതിന് പിന്നാലെ തന്നെ അരുൺ ഏട്ടൻ ഒരു കാൾ ചെയ്യണം എന്ന് പറഞ്ഞു ഇറങ്ങി.. "ആരി എന്റെ കൂടെ ഒന്ന് വായോ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് " കാർത്തി "എന്നതാ കാർത്തിയേട്ടാ " ആരി അത് ചോദിച്ചപ്പോൾ "അതൊക്കെ ഉണ്ട് " എന്നും പറഞ്ഞു അവളെ കൈ വലിച്ചു കൊണ്ട് പോയി.. ഇവിടെ ഇത് ഇപ്പോൾ എന്താ നടക്കുന്നെ എന്നും ചിന്തിച്ചു മുന്നോട്ട് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി കിടക്കുന്ന സുടുവയെ ആണ് കണ്ടത്.. മെല്ലെ മുങ്ങാൻ നിന്നതും. "ഹാ " സുടുവ കുറച്ചു ഉച്ചത്തിൽ പറഞ്ഞപ്പോൾ ഞാൻ സുടുവയെ നോക്കി.. തലയിൽ പിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ ഞാൻ വെപ്രാളത്തോടെ സുടുവയുടെ അടുത്തേക് പാഞ്ഞു ചെന്നു.. ************* "എന്താ എന്താ പറ്റ്യേ "

വെപ്രാളത്തോടെയുള്ള പെണ്ണിന്റെ ചോദ്യം കേട്ടപ്പോൾ സത്യം പറഞ്ഞാൽ ച്ചിരി ആണ് വന്നത്.. എല്ലാവരെയും നമ്മൾ നൈസ് ആയി ഒഴിവാക്കിയതാണ് 😜 പെണ്ണ് മുങ്ങാൻ നിന്നപ്പോൾ തോന്നിയ ബുദ്ധി ആണ് ഈ വേദന അഭിനയിക്കൽ എന്തായാലും ഏറ്റു.. പെണ്ണ് എന്റെ അടുത്ത് വന്നതും ഞാൻ എണീറ്റിരുന്നു.. സത്യം പറഞ്ഞാൽ എനിക്ക് ഒരു കുഴപ്പവും ഇല്ല.. തലക്ക് ഒരു രണ്ട് സ്റ്റിച് അതെന്നുള്ളു.. ഇന്ന് ഒരു തീരുമാനം ഉണ്ടാക്കണം എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് പെണ്ണിന്റെ ഇടുപ്പിലൂടെ കൈ ഇട്ട് കൊണ്ട് ഞാൻ എന്നോടടുപ്പിച്ചു... പെണ്ണിന്റെ കണ്ണൊക്കെ ബുൾസൈ പോലെ ഇപ്പോൾ പുറത്ത് ചാടും എന്ന അവസ്ഥയിലാണ്.. ഞാൻ അതൊന്നും കാര്യമാക്കാതെ അവളുടെ ചെവിയുടെ അരികിൽ പോയി പറഞ്ഞു... "ഇഷ്ട്ടമാണ് പെണ്ണെ.. എൻ ജീവനിലേറെ.. പോരുന്നോ എന്റെ പെണ്ണായി എന്റെ കുഞ്ഞുങ്ങളെ ഉമ്മ ആയി ഉമ്മാക്ക് നല്ലൊരു മകളായി "......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story