ECONOMICS: ഭാഗം 36

economics

രചന: rinsi

"ഇഷ്ട്ടമാണ് പെണ്ണെ.. എൻ ജീവനിലേറെ.. പോരുന്നോ എന്റെ പെണ്ണായി എന്റെ കുഞ്ഞുങ്ങളെ ഉമ്മ ആയി ഉമ്മാക്ക് നല്ലൊരു മകളായി " സുടുവ ചെവിയിൽ വന്നു പറഞ്ഞപ്പോൾ ഒരു നിമിഷം എല്ലാം മറന്നു സുടുവയുടെ സാമിപ്യത്തിൽ ലയിച്ചു പോയി.. ആരോ ഡോർ തുറന്നു വരുന്ന ശബ്ദം കേട്ടപ്പോൾ സുടുവായിൽ നിന്ന് കുതറി മാറിക്കൊണ്ട് ഞാൻ കുറച്ചു വിട്ടു നിന്നു.. ഹാർട്ട്‌ ബീറ്റ് ഇപ്പോഴും നോർമൽ അല്ല.. ഹൈ സ്പീഡിൽ മിടിച്ചു കൊണ്ടിരിക്കുകയാണ്.. ഞാൻ നെഞ്ചിൽ കൈ വച്ചു ഡോറിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ ആരിയും കാർത്തി ഏട്ടനുമാണ്.. ഞാൻ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്ത് പുറത്തേക്ക് പോവാൻ നിന്നപ്പോൾ ആരി എന്റെ കൈ പിടിച്ചു അവിടെ തന്നെ നിർത്തിച്ചു.. ഞാൻ അവളെ ഒന്ന് ദയനീയമായി നോക്കി... എന്നെ ഒന്ന് മൈൻഡ് പോലും ആക്കാതെ ഹംക്ക് എല്ലാവരോടും സംസാരിചിരിക്കുകയാണ്.. ഞാൻ സുടുവയെ നോക്കിയപ്പോൾ ഒരു കൈ തലക്ക് കീഴിലായി വച്ചു കൊണ്ട് എന്നെ തന്നെ നോക്കി കിടക്കുകയാണ്.. ആകെ ചടച്ചു.. അപ്പോഴാണ് ഡോർ തുറന്ന് അരുൺ സർ കയറി വന്നത്.. "ഡിസ്റ്റർജ് ആയി നമുക്ക് പോവാം "അരുൺ "നാളെ ആവുകയുള്ളു എന്ന് പറഞ്ഞിട്ട് " കാർത്തി

"അറിയില്ലെടാ.. ഞാൻ കാൾ കഴിഞ്ഞ് റൂമിലെക്ക് കയറാൻ നിൽക്കുമ്പോൾ ഒരു നേഴ്‌സ് വന്നു ഡോക്ടറെ കാണാൻ പറഞ്ഞു.. അയാൾ അപ്പോൾ തന്നെ ഡിസ്റ്റർജ് ഉം തന്നു "അരുൺ "എന്നിട്ട് ഷാഫിപ്പാനെ വിളിച്ചു പറഞ്ഞോ " സുടുവ "അത് ഞാൻ മറന്നു "അരുൺ "ഞാൻ പറയാം " ആരി ഫോൺ എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി.. "എന്നാൽ എടുക്കാൻ ഉള്ളതൊക്കെ എടുത്തോളൂ.. ഞാൻ കാർ റെഡി ആക്കാം " കാർത്തി "ആഹ്.. " അരുൺ സർ ഉം ഞാനും കൂടെ എല്ലാം എടുത്ത് വച്ചു.. അബദ്ധ വശാൽ പോലും ഞാൻ സുടുവയെ ഒന്ന് നോക്കാൻ നിന്നില്ല.. എന്തോ ഒരു ചടപ്പ് പോലെ. ************** (ആരി ) നങ്ങൾ ഇവിടെ നിന്ന് ഇറങ്ങാണെന്ന് ഷാഫിപ്പാക്ക് വിളിച്ചു പറയാൻ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എന്നെ ആരോ പിടിച്ചു വലിച്ചു ഒരു റൂമിനുള്ളിൽ കയറ്റിയത്.. പേടിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോൾ ആരും ഇല്ല നല്ല ഇരുട്ട്.. കണ്ണടച്ചു ആഞ്ഞു ശ്വാസം വലിച്ചു മനസ്സിനെ ഒന്ന് കൂൾ ആക്കിക്കൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുന്ന ഇക്കാനെ കണ്ടതും ചൊടിയിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞെങ്കിലും ഞാൻ അതെല്ലാം മാറ്റി നിര്തിക്കൊണ്ട് കൂർപ്പിച്ചു നോക്കി.. ************* (അഫി)

ഒരുപാട് നേരമായിട്ടും ആരിയെ കാണാതായപ്പോൾ എനിക്ക് ആകെ പേടിയാവാൻ തുടങ്ങി.. ഞാനും അരുൺ സർ ഉം കൂടെ നോക്കിയിട്ട് വരാം എന്ന് സുടുവയോട് പറഞ്ഞപ്പോൾ ഞാനും കൂടെ വരാം എന്നും പറഞ്ഞു സുടുവയും ഞങ്ങളുടെ കൂടെ വന്നു.. മൂന്ന് പേരും മൂന്ന് വഴിക്ക് അന്നോഷിക്കാം എന്ന് തീരുമാനിച്ചു നങ്ങൾ എല്ലാവരും വേറെ വേറെ ഭാഗത്തു കൂടെ അനോഷിക്കാൻ തുടങ്ങി.. ഞാൻ ഓരോ വാർഡിലും കയറി ഇറങ്ങി കൊണ്ട് നടന്നെങ്കിലും ഇവിടെ ഒന്നും ആരിയുടെ പൊടി പോലും കാണാത്തത് കൊണ്ട് എനിക്ക് ആകെ പേടിയാവൻ തുടങ്ങി.. പ്രതീക്ഷ കൈ വിടാതെ തിരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അരുൺ സർ ന്റെ മുന്നിൽ ചെന്ന് പെട്ടത്.. "അവളെ കണ്ടോ " "ഇല്ലെടോ.. ഞാൻ പുറത്തെല്ലാം നോക്കി.. കാർത്തിയോട് ചുറ്റുപാടും ഒന്ന് നോക്കാൻ പറഞ്ഞിട്ടുണ്ട് " അരുൺ സർ "പടച്ചോനെ ഈ പെണ്ണ് ഇതെവിടെ പോയതാ" ഞാൻ ആത്മാകിച്ചതാണെങ്കിലും അരുൺ സർ നേരെ കേട്ടെന്ന് സർ ന്റെ മറുപടിയിൽ നിന്ന് മനസ്സിലായി "അറിയില്ലെടോ.. വായോ നമുക്ക് അനോഷിക്കാം " അതും പറഞ്ഞു സർ മുന്നിൽ നടന്നതും ഞാനും ചുറ്റും നോക്കിക്കൊണ്ട് സർ ന്റെ പിന്നാലെ ചുവടുകൾ വച്ചു..

പെട്ടെന്ന് അരുൺ സർ ന്റെ ഫോൺ റിങ് ചെയ്തതും എന്നെ ഒന്ന് നോക്കി "അക്കുവാണ് " എന്നും പറഞ്ഞു കാൾ എടുത്തു.. സർ ന്റെ മുഖഭാവം മാറുന്നത് കണ്ടതും എനിക്ക് ആകെ പേടിയാവൻ തുടങ്ങി.. ഞാൻ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ തന്നെ സർ "എന്റെ കൂടെ വായോ " എന്നും പറഞ്ഞു എന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ മുന്നിൽ നടന്നിരുന്നു.. ഞാൻ ആകെ പേടിച്ചു കൊണ്ട് സർ ന്റെ പിന്നാലെ വച്ച പിടിച്ചു... സുടുവ കിടന്നിരുന്ന മുറിയുടെ മുന്നിലെത്തിയതും അരുൺ സർ എന്നെ ഒന്ന് തിരിഞ്ഞ് നോക്കിക്കൊണ്ട് ഡോർ തുറന്ന് അകത്തേക്ക് കയറി.. ഞാൻ ഇനി ഇവിടെ നിന്നിട്ടെന്താ എന്നും കരുതി ഞാനും സർ ന്റെ കൂടെ അകത്തേക്ക് കയറി മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് കൈ മാറിൽ പിണച്ചു കെട്ടി നിൽക്കുന്ന സുടുവായെയും മുന്നിൽ കുറ്റവാളികളെ പോലെ തലയും താഴ്ത്തി നിൽക്കുന്ന ആരിയെയും ഒരു ചെക്കനെയുമാണ്... **************

(സുടുവ - അക്കു ) ആരിയെ ഒരുപാട് നേരം ആയിട്ടും കാണാതായതും നങ്ങൾ എല്ലാം എല്ലാസ്ഥലങ്ങളും അനോഷിച്ചു നടന്നു.. അതികം എല്ലാ സ്ഥലങ്ങളും നോക്കിയിട്ടും കാണാതായതും എനിക്ക് എന്തൊക്കെയോ പേടി മനസ്സിൽ മുളച്ചു പൊന്തിയെങ്കിലും ഒന്നുമില്ലെന്ന് സ്വയം ആശ്വസിച്ചു കൊണ്ട് ആരിയെ തിരഞ്ഞു അവസാനം ഞാൻ കിടന്നിരുന്ന റൂമിന്റെ കുറച്ചു അപ്പുറത്തുള്ള റൂമിന്റെ മുന്നിൽ എത്തിയതും അവിടെ നിന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ടതും എന്റെ മനസ്സ് അങ്ങോട്ട് പോകാൻ പറയുന്ന പോലെ തോന്നിയത് കൊണ്ടും ഞാൻ ആ റൂമിന്റെ മുന്നിൽ പോയി തുറക്കാനോ വേണ്ടയോ എന്നൊരു നിമിഷം ആലോചിച്ചു

വരുന്നത് വരട്ടെ എന്ന് കരുതി ഡോർ തുറന്നതും ആരിയെ ചുട്ടിപ്പിടിച്ചു നിൽക്കുന്ന ഒരുത്തനെ ആണ് കണ്ടത്... അടങ്ങാത്ത ദേഷ്യത്തിൽ തന്നെ അവനെ ചവിട്ടി വീഴ്ത്തിയതും ആരിയുടെ മുഖത്തെ ഭയം ഞാൻ കണ്ടെങ്കിലും കാണാത്ത പോൽ നടിച്ചു അവന്റെ മുഖത്തു നോക്കിയതും ഞാൻ നെറ്റിത്തരിച്ചു നിന്ന് പോയി... ഇവൻ...! ~~~~~~~~~ (ആമി ) ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി വേഗം ഒരു ടാക്സി വിളിച്ചു ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ ചെന്ന് അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു ബെഡിലേക്ക് മറിഞ്ഞു.. ആക്കിക്ക് ഇനി എന്തെങ്കിലും സംശയം തോന്നിയോ..? അവനെന്നെ കണ്ട് കാണുമോ..? മനസ്സിൽ ഓരോന്ന് ചോദിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് പെട്ടെന്ന് ഫോൺ അടിഞ്ഞത്.. നോക്കിയപ്പോൾ ഡാഡി ആണ്. 📞"ഹലോ ഡാഡ് " 📞"ഹായ് മോൾ " 📞"ഡാഡ്" 📞"എന്താടാ എന്താ പറ്റിയെ.. ശബ്ദം എല്ലാം വല്ലാതിരിക്കുന്നെ" 📞"ഡാഡ് ആക്കിക്ക് എന്നെ സംശയം ഉണ്ടെന്നൊരു തോന്നൽ" 📞"എന്തിന് മോളെ" 📞

"അത് അവളെ ഞാൻ ആ ദേഷ്യത്തിൽ സ്റ്റൈറിൽ നിന്ന് തള്ളിയിരുന്നു" 📞"വാട്ട്‌.. ആമി are യു mad.. അവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലൊ.. ആരുമില്ലാത്ത സ്ഥലത്ത് വച്ചു വേണം അവളെ തീർക്കാൻ " 📞"പെട്ടെന്ന് ആ സാഹചര്യത്തിൽ ഞാൻ അതൊന്നും ഓർത്തില്ല ഡാഡ്" 📞"എന്ത് സാഹചര്യം" 📞"ആക്കി അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു" 📞"അതൊക്കെ നമുക്ക് ശെരിയാക്കാം.. മോളിപ്പോൾ റസ്റ്റ്‌ എടുക്ക്.. അത്യാവശ്യം ഒരു മീറ്റിംഗ് ഉള്ളത് കൊണ്ടല്ലേ ഡാഡിന് മോളുടെ കൂടെ വരാൻ പറ്റാത്തിരുന്നേ.. ഇത് തീർന്നാൽ ഉടൻ ഡാഡി വരാം " 📞"ശെരി ഡാഡ് " 📞"എന്നാൽ മോൾ റസ്റ്റ് എടുത്തോ.. ഡാഡി പിന്നെ വിളിക്കാം" 📞"മ്മ്.. "ഒന്ന് മൂളിക്കൊണ്ട് ഞാൻ ഫോൺ വച്ചു കണ്ണടച്ച് കിടന്നു... ഇതേ സമയം അഫിക്കുള്ള കുരുക്കുകൾ ആലോചിക്കുകയായിരുന്നു അവർ മൂന്ന് പേരും...

(ആരൊക്കെ മൂന്ന് പേരെന്ന് പിന്നെ പറയാം😜) ************* ഷാഫിപ്പയും കൂട്ടരും വീട്ടിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് സുടുവയുടെ കാൾ വന്നത്.. ഒന്ന് സംശയിച്ചു എല്ലാവരെയും നോക്കിക്കൊണ്ട് ഷാഫിപ്പ കാൾ അറ്റൻഡ് ചെയ്തു.. 📞"ഹലോ" ഷാഫിപ്പ 📞"നിങ്ങൾ ഇങ്ങോട്ട് വരണ്ട.. നങ്ങൾ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്" 📞"അത് എന്താ പറ്റ്യേ പെട്ടെന്ന്" 📞"ഡിസ്റ്റർജ് ആയി " ഷാഫിപ്പാ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ തന്നെ കാൾ കട്ട്‌ ആയിരുന്നു... എല്ലാവരോടും സുടുവാ ഡിസ്റ്റർജ് ആയത് പറഞ്ഞു കൊണ്ട് അവർ സിറ്റ് ഔട്ടിലേക്ക് കയറി ഇരുന്നു.. അൽപ സമയത്തിന് ശേഷം അവരുടെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story