ECONOMICS: ഭാഗം 37

economics

രചന: rinsi

മുഖത്തു ആകമാനം ഗൗരവം നിറച്ചു കാറിൽ നിന്ന് ഇറങ്ങിയ അക്കുവിനെ പെട്ടെന്ന് ഇവനെന്താ പറ്റ്യേ എന്ന ഭാവത്തിൽ നോക്കി നിൽക്കുകയാണ് എല്ലാവരും.. പക്ഷെ അക്കു ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് കാറ്റ് പോലെ കടന്ന് പോയി... ************* (അക്കു ) ഹോസ്പിറ്റലിൽ നിന്ന് അവനെ പറഞ്ഞു വിട്ട് കൊണ്ട് ആരിയെയും കൂട്ടി നങ്ങൾ വീട്ടിലേക്ക് പോന്നു.. എന്തോ ആരെയും ശ്രദ്ധിക്കാൻ തോന്നാത്തത് കൊണ്ടാണ് ആരെയും മൈൻഡ് ആക്കാതെ മുറിയിലേക്ക് കയറിയത്.. അവൾ സ്നേഹിച്ചതിനല്ല ഒരു വാക്ക് എന്നോട് ഒന്ന് പറയുക അല്ലെങ്കിൽ ഒന്ന് സൂചിപ്പിക്കുക പോലും ചെയ്തില്ലല്ലോ എന്ന് ഓർക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.. റൂമിന്റെ ഡോർ എല്ലാം അടച്ചു ഞാൻ ബാത്‌റൂമിലേക്ക് കയറി ശവറിന് ചുവട്ടിൽ നിന്നു.. തണുപ്പുവെള്ളം ശരീരത്തെ തണുപ്പിച്ചേങ്കിലും മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞില്ല... എത്രെ നേരമെന്നില്ലാതെ ആരിയുടെ ചെറുതിലെ മുതലുള്ള കാര്യങ്ങൾ ഓർത്തു ശവറിന് ചുവട്ടിൽ നിന്നു.. ഡോർ തല്ലിപ്പൊളിക്കും വിധമുള്ള ശബ്ദമാണ് സ്വബോധത്തിൽ കൊണ്ട് വന്നത്..

വേഗം ഫ്രഷ് ആയി ഒരു തോർത്തു ചുറ്റിക്കൊണ്ട് റൂമിന്റെ വാതിൽ തുറന്നത് എല്ലാരും കൂടെ ഇടിച്ചു കയറി.. "എന്താ 🙄" എല്ലാവരെയും ഒന്ന് നോക്കി ചോദിച്ചതും എല്ലാതും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.. അപ്പോഴാണ് ഞാനും എന്നെ നോക്കിയത്.. ശോ പോയി മാനം പോയി.. സ്വയം മനസ്സിൽ പറഞ്ഞു ഞാൻ അഫിയെ നോക്കിയപ്പോൾ പെണ്ണ് തിരിഞ്ഞ് നിൽക്കുകയാണ്.എല്ലാവരെയും റൂമിൽ നിന്ന് പുറത്താക്കി ഡ്രസ്സ്‌ മാറി വാതിൽ തുറന്ന് ഞാൻ ഹാളിലേക്ക് ചെന്നു.. എല്ലാവരും അവിടെ ഉണ്ടായിരുന്നു തല താഴ്ത്തി ഇരിക്കുന്ന ആരിയെ കണ്ടപ്പോൾ ഒരു നിമിഷം സങ്കടം വന്നെങ്കിലും ലൈഫിൽ ഇത്രയും ഇമ്പോര്ടന്റ്റ്‌ ആയ കാര്യം എന്നോട് ഒന്ന് സൂചിപ്പിക്കുക പോലും ചെയ്‌തില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ അതൊന്നും ഒന്നുമല്ലെന്ന് തോന്നി.. ഷാഫിപ്പാ എന്തോ ചോദിക്കാൻ നിന്നതും ഞാൻ മുഖവര ഇല്ലാതെ കാര്യം പറഞ്ഞു "ആരിക്ക് ഒരു ചെക്കനെ ഇഷ്ട്ടമാണ്.. ചെക്കനും കൂട്ടരും ഇപ്പോൾ വരും " ഞാൻ പറഞ്ഞു നിർത്തിയതും എല്ലാവരും അന്തം വിട്ട് എന്നെ നോക്കി..

മോനെ അവൾ പ്ലസ് വൺ ആയതല്ലേ ഒള്ളു" ഷാഫിപ്പാ "ആ വിചാരം അവൾക്ക് ഇല്ലല്ലോ " ഗൗരവത്തോടെ തന്നെ ഞാൻ ആരിയെ നോക്കിക്കൊണ്ട് പറഞ്ഞു "എന്താ മോനെ നിനക്ക് പറ്റിയത്.. ഹോസ്പിറ്റലിൽ നിന്ന് വന്നത് മുതൽ ശ്രദ്ധിക്കാ കുട്ട്യോളെ മുഖമൊന്നും തെളിഞ്ഞിട്ടല്ല.. " റജിയുമ്മ "മ്മ്.. പുന്നാര മോൾക്ക് ഒരുത്തനോട് മുടിഞ്ഞ പ്രണയം.. ഇത് വരെ അവളുടെ ഒരു ആഗ്രഹത്തിന് പോലും എതിർ നിൽക്കാത്ത എന്നോട് പോലും അവൾക്ക് ഒന്ന് പറയാൻ തോന്നിയില്ല.. " ആദ്യമൊരു പുച്ഛത്തോടെയും പിന്നെ സങ്കടവും ദേഷ്യവും കലർന്നൊരു ഭാവത്തോടെയും പറഞ്ഞു നിർത്തിയതും അത് വരെ മിണ്ടാതെ ഇരുന്ന അക്കുവിന്റെ ഉമ്മയും ഉപ്പയും ആരിയെ ഒരു തരം പകപ്പോടെ നോക്കി.. "എന്താ ഉണ്ടായേ.. ഒന്ന് തെളിച്ചു പറയ് കുട്ട്യോളെ നിങ്ങൾ " റജിയുമ്മ ചോദിച്ചതും ഹോസ്പിറ്റലിൽ നിന്ന് ഉണ്ടായതെല്ലാം ഞാൻ പറഞ്ഞു കൊടുത്തു.. പെട്ടെന്നാണ് മുറ്റത്തൊരു കാർ വന്നു നിന്ന ശബ്ദം കേട്ടത് എല്ലാവരും അക്കുവിനെയും പുറത്തേക്കും മാറി മാറി നോക്കി.. അക്കു എല്ലാവരെയും ഒന്ന് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു..

അക്കു സിറ്റ് ഔട്ടിൽ ചെന്ന് പുറത്തേക്ക് നോക്കിയതും കാറിൽ നിന്ന് ഇറങ്ങുന്ന നാദിയെയും പ്രായം തോന്നിക്കുന്ന രണ്ട് പേരെയും വയസ്സായ ഒരു സ്ത്രീയെയും വീൽ ചെയറിൽ ഉള്ള ഒരു ഉപ്പാപ്പനെയും കണ്ടപ്പോൾ അവരെ അകത്തേക്ക് ക്ഷണിച്ചു.. അവർ എല്ലാവരും കയറി വന്നതും ഷാഫിപ്പ നെട്ടിക്കൊണ്ട് അഫിയെയും അവരെയും മാറി മാറി നോക്കി.. അഫി തല കുനിച്ചു നിൽക്കുകയാണ് ആദ്യത്തെ അമ്പരപ്പ് മാറിയതും ഷാഫിപ്പായും അക്കുവിന്റെ ഉപ്പയും ചേർന്ന് അവരെ സത്കരിച്ചു ഇരുത്തി.. സ്ത്രീകൾ എല്ലാം അവിടെ നിന്ന് അടുക്കള പുറത്തേക്ക് നടന്നു.. (ഹാളിൽ) നാദിയും അക്കുവും ഉപ്പുപ്പയും ഷാഫിപ്പായും അക്കുവിന്റെ ഉപ്പയും അവരുടെ ഒക്കെ പ്രായം തോന്നിക്കുന്ന രണ്ട് ആളുകളും സോഫയിൽ ഇരുന്നു.. "ഞാൻ നാദിയുടെ ഉപ്പയാണ് " അതിൽ ഒരാൾ സ്വയം പരിചയപ്പെടുത്തി.. "ഞാൻ അവന്റെ എളാപ്പയാ " അവർ സ്വയം പരിചയപ്പെടുത്തലെല്ലാം കഴിഞ്ഞ് "നമുക്ക് ഇത് അങ്ങ് ഉറപ്പിച്ചു വെക്കാം " അത് വരെ തല താഴ്ത്തി നിന്ന നാദി ഉപ്പാപ്പയുടെ സംസാരം കേട്ടതും വിശ്വസിക്കാനാവാതെ അമ്പരന്ന് നിന്നു "മ്മ്..

നങ്ങൾക്കും എതിർപ്പ് ഒന്നുമില്ല.. പക്ഷെ അന്ന് അഫിയെ അവിടേക്ക് ആക്കി തന്നപ്പോൾ അവടെ ഉണ്ടായത് പോലെ എന്റെ പെങ്ങൾക്ക് ഉണ്ടാവില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ പറ്റുമോ " അക്കു ചോദിച്ചതും അവർ എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.. "അല്ല അയാളാരാ നിങ്ങളെ " അക്കു അവരൊന്നും മിണ്ടുന്നില്ല എന്ന് കണ്ടതും ചോദിച്ചു.. "മ്മ്.. മോന്ക്ക് അയാളെ കുറിച് അറിയണമെങ്കിൽ ആദ്യം അഫി മോളെ ഉമ്മാനെ കുറിച് അറിയണം " ഉപ്പാപ്പ പറഞ്ഞു നിർത്തിയതും അക്കു എന്താണാവോ എന്നൊരു ഭാവത്തിൽ ഉപ്പാപ്പനെ നോക്കി... "എനിക്ക് അഞ്ചു മക്കളാണ്.. നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഒരുപാട് കാതിരിപ്പിന് ശേഷമാണ് ഒരു പെൺകുട്ടി ഉണ്ടായത്.. എന്റെ ഉപ്പക്കും മൂന്ന് ആൺകുട്ടികയായിരുന്നു.. പെൺകുട്ടി കുടുംബത്തിൽ ഇല്ലെന്ന് തന്നെ പറയാം.. അങ്ങനെ ഇരിക്കെയാണ് എന്റെ പാത്തുമ്മ ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയത്.. അത് വരെ കർശനക്കാരനായി മക്കളെ വളർത്തിയ ഞാൻ ഒരു പെൺകുട്ടി ഉണ്ടായ സന്തോഷത്തിൽ മക്കളെ സന്തോഷമനുസരിച്ചു വളർത്താൻ തുടങ്ങി..

എന്റെ ചെറിയ അനിയനാണ് മുഹമ്മദ്‌ ഹാജി.. അന്ന് ആ പ്രേശ്നമുണ്ടാക്കിയ ആൾ.. അവർക്ക് അഫിയുടെ ഉമ്മ എന്ന് വച്ചാൽ ജീവനായിരുന്നു.. താഴത്തും തലയിലും വെക്കാതെ ആണ് അവൻ കൊണ്ട് നടന്നത്.. അവൻ അന്ന് വയസ്സൊന്നും ഉണ്ടായിരുന്നില്ല.. എന്റെ ബീവിനെ അവൻ ഉമ്മാ എന്നും എന്നെ മൂസാപ്പാ എന്നുമാണ് വിളിച്ചിന്നെ.. എന്നേക്കായും 20 വയസ്സ് കുറവാണ് അവന്..അഫിടെ ഉപ്പ അടുത് ഒരു അനാഥാലയത്തിൽ ഉള്ളതായിരുന്നു.. അവന്റെ കൂടെ അവൾ പോയതിൽ പിന്നെ അവനാകെ തളർന്നു അന്ന് അവൻ 24 വയസ്സാണ് അഫിടെ ഉമ്മാക്ക് 19 ഒൻപത്തും " അത്രയും പറഞു അയാളൊന്ന് നെടുവീർപ്പിട്ടു.. "പിന്നെ അവന് എല്ലാവരോടും ദേഷ്യവും വാശിയും ഒക്കെ ആയിരുന്നു.. മദ്യപാനം തുടങ്ങി അങ്ങനെ അങ്ങനെ.. ആരോടും ബഹുമാനമില്ലാതായി മാറി.. " പെട്ടെന്നാണ് ആരോ ഡോർ തള്ളിതുറന്ന് അങ്ങോട്ട് കയറി വന്നത്.. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.. "മുഹമ്മദ്‌ ഹാജി " അക്കുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story