ECONOMICS: ഭാഗം 38

economics

രചന: rinsi

ഡോർ തള്ളിതുറന്ന് കയറിവരുന്ന മുഹമ്മദ്‌ ഹാജിയെ കണ്ടതും എല്ലാവരുടെയും മുഖത്തു നെട്ടൽ പ്രകടമായി.. ഉപ്പാപ്പയുടെയും അക്കുവിന്റെയും മുഖത്തെ ബാവമെന്തെന്ന് ആർക്കും മനസ്സിലായില്ല.. "എന്താ നിങ്ങടെ ഉദ്ദേശം " ഉപ്പാപ്പയുടെ മുന്നിൽ നിന്ന് ഹാജി (മുഹമ്മദ്‌ ഹാജി ഷോർട് 🤗) ചോദിച്ചതും മദ്യത്തിന്റെ രൂക്ഷഗന്ധം ഉപ്പാപ്പയുടെ മുഖത്തേക്ക് അടിച്ചു. ഉപ്പാപ്പ അറപ്പോടെ മുഖം തിരിച്ചു.. "ഉമ്മാ " ഉപ്പാപ്പയുടെ മൗനം കണ്ടതും ദേഷ്യത്തോടെ അലറിക്കൊണ്ട് ഹാജി അകത്തേക്ക് നോക്കി വിളിച്ചു.. ഹാജിയുടെ അലറൽ കേട്ടതും അടുക്കളയിൽ റജിയുമ്മയോടും അക്കുവിന്റെ ഉമ്മയോടും സംസാരിച്ചു കൊണ്ടിരുന്ന പാത്തുമ്മ നെട്ടിക്കൊണ്ട് അടുക്കളയിൽ നിന്ന് ഹാളിലേക്ക് ചെന്നു.. അവിടെ ഉറഞ്ഞു തുള്ളിക്കൊണ്ട് നിൽക്കുന്ന ഹാജിയെ കണ്ടതും പാത്തുമ്മയിൽ ചെറിയ തോത് പേടി തോന്നി തുടങ്ങി.. എന്നാലും പെറ്റില്ലെങ്കിലും സ്വന്തം മോനെ പോലെ നോക്കിയതല്ലേ തന്നെ ഒന്നും ചെയ്യില്ല എന്ന പ്രധീക്ഷയോടെ പാത്തുമ്മ മുഹമ്മദ്‌ ഹാജിയുടെ അടുക്കലേക്ക് ചെന്നു..

"ആ തന്തേം തള്ളേം ഇല്ലാത്തവന്റെ കുടുംബത്തിൽ നിന്ന് തന്നെ വേണോ ഉമ്മ നമ്മുടെ നാദിക്ക് ഇങ്ങനെ ഒരു ബന്ധം " ക്രോതത്തോടെ അവൻ അലറി.. അവന്റെ അലർച്ചയിൽ ഒന്ന് പേടിച്ചേങ്കിലും ധൈര്യം സംഭരിച്ചു അവർ പറഞ്ഞു "മോനെ ഇത് അവന്റെ കുടുംബമല്ല.. പിന്നെ ഉപ്പയും ഉമ്മയും ഇല്ലാത്തത് അവന്റെ കുറ്റമല്ലല്ലോ " "ഓഹോ ഇപ്പൊ അങ്ങനെ ആയല്ലേ.. ഞാൻ ആരാണെന്ന് എല്ലാവരെയും ഞാൻ അറിയിച്ചു തരാം " ഭീഷണി സ്വരത്തിൽ അതും പറഞ്ഞു ഹാജി ഇറങ്ങി പോയി.. പാത്തുമ്മ കരഞ്ഞു കൊണ്ട് അകത്തേക്കും.. ഉപ്പാപ്പയും ബാക്കിയുള്ളവരും അത് ഒന്നും ശ്രദ്ധിക്കാതെ കല്യാണ കാര്യത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.. ആരിക്ക് 18 വയസ്സായിട്ട് നിക്കാഹ് നടത്തം ഇപ്പോൾ നമുക്ക് വെറുതെ ഒന്ന് ഉറപ്പിച്ചു വെക്കാം എന്ന തീരുമാനത്തിൽ അവസാനം അവർ എത്തി ചേർന്നു.. അവർ യാത്ര പറഞ്ഞു പിരിഞ്ഞു ************** സ്ത്രീകൾ എല്ലാം അടുക്കള പുറത്ത് പോയപ്പോൾ എനിക്ക് അങ്ങോട്ട് പോവാൻ തോന്നാത്തത് കൊണ്ട് തന്നെ ഞാൻ റൂമിൽ പോയി ഹോസ്പിറ്റലിൽ നടന്നതൊക്കെ ഒന്നുകൂടെ ആലോചിച്ചു നോക്കി..

സുടുവായെ കിടത്തിയ റൂമിൽ എത്തിയ ഞാൻ കാണുന്നത് തല താഴ്ത്തി നിൽക്കുന്ന ആരിയെയും പുറം തിരിഞ്ഞ് നിൽക്കുന്ന ഒരാളെയും ആണ്.. അടുത്തു പോയി നോക്കിയപ്പോൾ നാദിക്കയാണെന്ന് മനസ്സിലായി.. ആരിയും നാദിക്കയും ഇഷ്ടത്തിലാണെന്ന് സുടുവാ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. രണ്ടാളും എന്നോട് ഒന്ന് പറഞ്ഞില്ലല്ലോ എന്നാ കുഞ്ഞി പരിഭവം മനസ്സിൽ ഉണ്ടായിരുന്നു.. പെട്ടെന്ന് സുടുവാ ദേഷ്യത്തോടെ വീട്ടിലേക്ക് പോവാൻ ഇറങ്ങി.. പെട്ടെന്ന് താഴെ നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടതും ഞാൻ അങ്ങോട്ട് പോയി നോക്കി.. "ആ തന്തേം തള്ളേം ഇല്ലാത്തവന്റെ കുടുംബത്തിൽ നിന്ന് തന്നെ വേണോ ഉമ്മ നമ്മുടെ നാദിക്ക് ഇങ്ങനെ ഒരു ബന്ധം " എന്ന് എന്നെ അന്ന് ഉപദ്രവിച്ച അയാൾ പറയുന്നത് കേട്ടപ്പോൾ തന്നെ എന്റെ ഉപ്പാനെ ആണെന്ന് മനസ്സിലായി.. കൈ തരിച്ചു വന്നെങ്കിലും സ്വയം നിയന്ത്രിച്ചു റൂമിൽ പോയി ബെഡിൽ കിടന്നു... 'എന്റെ ഉമ്മ ഉപ്പാനെ കുറിച്ച് ഒന്നും എന്നോട് പറഞ്ഞിട്ടില്ല.. ചോദിച്ചു വിഷമിക്കേണ്ട എന്ന് കരുതി ഞാനും ഒന്നും ചോദിക്കാൻ നിന്നിട്ടില്ല ' മനസ്സ് പല വഴിക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു.. പതിയെ ഉറക്കത്തെ പുൽകി...

ദിവസങ്ങൾ കഴിഞ്ഞ് പോയി... (അഫി ) ഇന്ന് പ്ലസ് ടു മോഡൽ എക്സാം ആണ്.. എന്തൊക്കെയോ പഠിച്ചിട്ടുണ്ട് എന്നാൽ ഒന്നും ഓർമ ഇല്ലാത്തത് പോലെ... എക്സാം പാടും പെൻ പെൻസിൽ അങ്ങനെ എല്ലാം എടുത്ത് റജിയുമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി സ്കൂട്ടിയിൽ കയറി പറപ്പിച്ചു വിട്ടു.. ഡ്രൈവിങ് ഒക്കെ നമ്മൾ പഠിച്ചുട്ടോ.. ഷാഫിപ്പാ ഒരു ബിസിനസ്‌ ടൂരിൽ ആണ്.. സുടുവയും ആരിയുമെല്ലാം അവരുടെ വീട്ടിലേക്ക് മാറി... സുടുവാ ഇപ്പോഴും ആരിയോട് അതികം സംസാരിക്കാറില്ല.. അതിന്റെ ഒരു ചെറിയ വിഷമം ആളിന്ണ്ട്.. സ്കൂളിൽ എത്തിയതും സ്കൂട്ടി നിർത്തി വേഗം ഇറങ്ങി കോമ്പൗണ്ടിലേക്ക് കയറി.. കുറച്ചു കുട്ടികൾ ഒക്കെ വന്നിട്ടുണ്ട്.. ഇന്നത്തെ വിഷയം ഇംഗ്ലീഷ് ആണ്.. എനിക്ക് ആണെങ്ങി ഇംഗ്ലീഷ് തീരെ ഇഷ്ട്ടമല്ല.. ഒന്നും തലയിൽ കയറില്ലെന്നേ... ബുക്ക്‌ എടുത്തു ബെഞ്ചിൽ പോയിരുന്നു ടെക്സ്റ്റ്‌ വെറുതെ വായിക്കുമ്പോഴാണ് അടുത്ത് ഒരു കാൽ പെരുമാറ്റം കേട്ടത്.. തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും എന്റെ കിളി എല്ലാം റ്റാറ്റാ ബൈ ബൈ പറഞ്ഞു അങ്ങ് അമേരിക്കയിലേക്ക് പറന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story