ECONOMICS: ഭാഗം 39

economics

രചന: rinsi

സുടുവ *അതും ബ്ലാക്ക് ഷർട്ട്‌ ഉം വൈറ്റ് മുണ്ടും ആണ് വേഷം ആര് കണ്ടാലും ഒന്ന് നോക്കിപ്പോവും ഉഫ് 😍 ഞാൻ പരിസരമെല്ലാം മറന്ന് സുടുവായെ തന്നെ നോക്കി നിൽക്കുമ്പോഴാണ് സുടുവാ എന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടന്നത്.. ഇവിടെ ഇപ്പൊ എന്താ നടക്കുന്നെ എന്നും വിചാരിച്ചു സുടുവായെയും ചുറ്റും നോക്കിയപ്പോൾ എല്ലാവരും ഞങ്ങളെ തന്നെ ഒരു സംശയത്തോടെ നോക്കുന്നതാണ് കണ്ടത്.. അള്ളോഹ് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്നും വിചാരിച്ചു മുന്നിലെക്ക് നോക്കിയപ്പോൾ അതാ മുറ്റത്തൊരു നയന.. പടച്ചോനെ എല്ലാ കുരിശും എന്റെ നെഞ്ചത്തേക്കാണല്ലോ എന്നും ആത്മാകിച്ചു കൊണ്ട് ചുറ്റും ഒന്നും നോക്കാതെ സുടുവനെ മാത്രം നോക്കി നടന്നു.. ലൈബ്രറിയുടെ മുന്നിലെത്തിയതും സുടുവ നിന്നു. ബെല്ലും ബ്രേക്കും ഇല്ലാതെ നടന്നത് കൊണ്ട് തന്നെ ഞാൻ സുടുവന്റെ പുറത്ത് ലാൻഡ് ആയി.. ശ്യെ മോശായി 😜

സുടുവാ എന്നെ നോക്കി എന്തോ പോലെ ഒരു ചിരി ചിരിച്ചതും ഞാൻ ആകമാനം എന്നെ തന്നെ ഒന്ന് നോക്കി.. "കുഴപ്പൊന്നൂല്ലല്ലോ പിന്നെന്താ 🙄" ഞാൻ എന്നെ തന്നെ ആകമാനം ഒന്ന് നോക്കി ക്കൊണ്ട് ആത്മാകിച്ചത് ആണെങ്കിലും സുടുവാ അത് നന്നായി കേട്ടു.. "തത്കാലം കുഴപ്പം ഒന്നുമില്ല ഇനി കുഴപ്പം വല്ലതും ഉണ്ടാക്കണോ "മീശ പിരിച്ചു കൊണ്ട് ഒരു കല്ലചിരിയോടെ പറയുന്ന സുടുവയെ ഞാൻ വല്ല പന്തം കണ്ട പേരുചാഴിയെ പോലെ നോക്കി നിന്നു.. സുടുവാ എന്നേം വലിച്ചു ലൈബ്രറിയുടെ അകത്തേക്ക് കടന്ന് കൊണ്ട് ഡോർ ലോക്ക് ചെയ്തു.. 'പടച്ചോനെ ഇതെന്തിനുള്ള പുറപ്പാടാ ' ആത്മ "എ.. എന്താ " വിക്കി വിക്കിക്കൊണ്ട് ഞാൻ എങ്ങനെ ഒക്കെയോ ചോദിച്ചതും സുടുവ ഒരു കല്ലചിരിയോടെ ഉടുത്തിരുന്ന മുണ്ട് (തുണി )മടക്ക് കുത്തി മീശയും പിരിച്ചു എന്റെ തൊട്ട് മുന്നിൽ വന്നു നിന്നു.. തൊണ്ട ഒക്കെ വരണ്ടു.. പടച്ചോനെ.. "വെ..ള്ളം "

എങ്ങനെ ഒക്കെയോ പറഞ്ഞതും സുടുവാ അതാ പടക്കത്തിന് തിരി കൊളുത്തിയ പോലെ നിന്ന് ചിരിക്കുന്നു.. പടച്ചോനെ പ്രാന്തായോ 🙄 ************** പെണ്ണ് വെള്ളം എന്ന് പറഞ്ഞതും എന്തോ കണ്ട്രോൾ കിട്ടിയില്ല.. "ഹ ഹ ഹ ന്താ വെള്ളമോ " ഞാൻ ചിരിച്ചു കൊണ്ട് തന്നെ ചോദിച്ചതും പെണ്ണ് ചുണ്ടെല്ലാം കൂർപ്പിച്ചു കൊണ്ട് എന്നെ നോക്കിയതും ഞാൻ ചിരി എല്ലാം നിർത്തി അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്ന്.. "എന്ത് ഭംഗിയാ ഈ ഹംക്കിനെ കാണാൻ " ആത്മിച്ചത് ആണെങ്കിലും പെണ്ണ് കേട്ടെന്ന് തോന്നുന്നു "എന്താ" "ഒന്നുല്ല " "ന്നാ പോട്ടെ " "പോവണ്ട " "അതെന്താ പോയാൽ " "അതെന്താ പോവാണ്ടിരുന്നാൽ " "അതെന്താ പോയാൽ " "അതെന്താ പോവാണ്ടിരുന്നാൽ " "ഒലക്ക " "കുന്തം " "ഈൗ 😬 ഞാൻ പോണ് " "ഏയ് പോവാതെ " അവളെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് ഞാൻ പറഞ്ഞതും' ഇനി എന്താ' എന്നൊരു ഭാവത്തിൽ അവൾ എന്നെ നോക്കി.. "നല്ലോണം പഠിച്ചില്ലേ " "കുറച്ചു " "അതെന്താ നല്ലോണം പഠിക്കാതെ "

"പഠിച്ചാലൊന്നും തലയിൽ കയറുന്നില്ല.. ഒന്നും മനസ്സിലാവുന്നും ഇല്ല " ചുണ്ട് പിളർത്തിക്കൊണ്ട് പറയുന്ന പെണ്ണിനെ കണ്ടതും ഇനിയും പിടിച്ചു നിൽക്കാൻ എന്നെ കൊണ്ട് ആവൂലന്നും മനസ്സിനോട് പറഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് വിട്ട് നിന്നു.. കിളി പോയ പോലെ നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ ചിരി വന്നു.. എങ്ങനെ ഒക്കെയോ കടിച് പിടിച്ചു കൊണ്ട് "എല്ലാം ശെരിയാക്കാം " എന്നും പറഞ്ഞു നെറ്റിയിൽ ഒന്ന് കൂടെ മുത്തി കൊണ്ട് ഞാൻ കവിളിൽ തട്ടിക്കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു.. ഒന്ന് തലയിട്ടിക്കൊണ്ട് ബോധമില്ലാതെ പോവുന്ന അവളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ പോയ വഴിയേ നോക്കി നിൽക്കുമ്പോഴാണ് അരുൺ കയറി വന്നത്.. "മഹാപാപി എന്റെ പെങ്ങളെ നീ എന്താ ചെയ്തേ " നെഞ്ചത്തടിച്ചു കൊണ്ട് പറയുന്ന അരുണിനെ ഞാൻ സംശയത്തോടെ നോക്കി.. "അല്ല നിന്റെ പെണ്ണ് എന്റെ പെങ്ങളാണല്ലോ "

ഇളിച്ചു കൊണ്ട് പറയുന്ന അരുണിന് ഞാനും ഇളിച്ചു കൊടുത്ത് അവന്റെ തോളിൽ കൈ ഇട്ട് കൊണ്ട് ഓഫീസ് ലക്ഷ്യമാക്കി നീങ്ങി.. ************** കിളി പോയ പോലെ ക്ലാസ്സിലേക്ക് കയറി വന്ന അഫിയെ അവളുടെ ഫ്രണ്ട്‌സ് നോക്കി നിന്നു..എന്താണെന്ന് ചോദിക്കാൻ അവളുടെ അടുത്തേക്ക് പോവാൻ നിന്നപ്പോഴേക്കും ബെൽ അടിച്ചിരുന്നു... ബെല്ലിന്റെ സൗണ്ട് കേട്ടപ്പോഴാണ് അഫിക്ക് ബോധം വന്നത്.. തല ഒന്ന് കുടഞ്ഞു കൊണ്ട് എക്സാം പാട് എല്ലാം എടുത്തു അവൾ എക്സാം എഴുതാൻ റെഡി ആയിരുന്നു.. എക്സാം കഴിഞ്ഞതും ആരോടും ഒന്നും പറയാതെ അവൾ സുടുവയുടെ അടുത്തേക്ക് നടന്നു.. അവളെയും കാത്തു സുടുവാ നിൽക്കുന്നുണ്ടായിരുന്നു... അവൾ കാറിൽ കയറിയതും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.. സുടുവയും അവളോട് ഒന്നും സംസാരിച്ചില്ല.. രണ്ട് പേർക്കും കിസ്സിന്റെ ഹാങ്ങ്‌ ഓവർ മാറിയില്ലെന്നേ 😜 അവളെ ഷാഫിപ്പാടെ വീട്ടിൽ ഇറക്കിക്കൊടുത്തു സുടുവാ പോയി.. അഫി സലാം പറഞ്ഞു കയറിയപ്പോൾ തന്നെ കണ്ടത് സോഫയിൽ തന്നെ നോക്കിയിരിക്കുന്ന ഇത്തയെ ആണ്.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story