ECONOMICS: ഭാഗം 40

economics

രചന: rinsi

വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കണ്ടത് ഇത്തയെ ആണ് (സ്വന്തം ഇത്ത ) പടച്ചോനെ ഞാൻ എങ്ങാനും വീട് മാറിയോ എന്നും വിചാരിച്ചു പുറത്ത് പോയി വീട് ഒന്ന് ആകമാനം നോക്കിയപ്പോൾ ഷാഫിപ്പാടെ വീട് തന്നെ ആണല്ലോ.. പിന്നെ ഇവളെന്താ ഇവിടെ 🙄 ഞാൻ അവളെ ഒന്ന് നോക്കി അകത്തേക്ക് കയറിയപ്പോൾ അതാ എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു പുന്നാര ഇത്ത.. കണ്ണൊന്നു തിരുമ്മി നോക്കിയപ്പോൾ അവൾ തന്നെയാണ്.. സ്വപ്നമൊന്നുമല്ല.. ഞാൻ അവളുടെ അടുത്തേക്ക് പോവാൻ നിന്നപ്പോഴാണ്.. "മേമാ " എന്നും വിളിച്ചു ഒരു മൂന്ന് നാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെക്കെൻ കുട്ടി ഓടി വന്നത്.. 'പടച്ചോനെ ഇവൾക്ക് കുട്ടിയുമുണ്ടോ 🙄 എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ' 'അതിന് അനക്ക് എന്താ അറിയാ ' മനസ്സ് 'അത് ശെരിയാ.. ന്നാലും ഞാൻ കണ്ടില്ലല്ലോ.. ഇനി ചെലപ്പോ ഞാൻ അവിടെന്ന് പോന്നിട്ട് ണ്ടായതാണോ ' 'അതേങ്ങനെ ഒരു മൂന്നാല് മാസം കൊണ്ട് കുട്ടിക്ക് നാല് വയസ്സൊക്കെ ആവോ ' പെട്ടെന്ന് കാലിൽ വന്നു എന്തോ വീണപ്പോൾ ചിന്തകളിൽ നിന്നെല്ലാം നെട്ടിക്കൊണ്ട് കാലിലേക്ക് നോക്കിയപ്പോൾ ഇത്തയാണ്..

ഞാൻ ബാക്കിലേക്ക് നിന്ന് പകച്ചു കൊണ്ടവളെ നോക്കി.. "എന്നോട് പൊറുക്കണം അഫി.. ഞാൻ ആ നീചന്റെ വലയിൽ വീണു പോയതാ.. അയാൾക്ക് ഞാൻ ഞാൻ മാത്രമല്ല ഒരുപാട് ഭാര്യമാരുണ്ട്.. പോരാതെ വഴിവിട്ട ബന്ധങ്ങൾ വേറെയും.. ഞാൻ അയാളെ ഡിവോഴ്സ് ആക്കി..എന്നോട് പൊറുക്കണം മോളെ " കരഞ്ഞു കൊണ്ട് പറയുന്ന ഇത്താനെ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു വന്നു.. ഞാൻ പോലും അറിയാതെ അവളെ പിടിച്ചു കരഞ്ഞിരുന്നു... പരസ്പരം കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു തീർത്തു അവർ... വിഷമം ഒന്ന് ക്ഷമിച്ചതും ഇത്താനെ പിടിച്ചു ഞാൻ സോഫയിൽ ഇരുത്തി.. അപ്പോഴാണ് ഞങ്ങലെ തന്നെ നോക്കി നിൽക്കുന്ന രജിയുമ്മാനെ കണ്ടത്.. രാജിയുമ്മടെ കയ്യിൽ കുറുമ്പനും ഉണ്ട്.. കണ്ണെല്ലാം തുടച്ചു ഞാൻ അവനെ പോയി എടുത്ത് ഒരുപാട് ചുംബനം നൽകി.. ഞാൻ ഫ്രഷ് ആയി വന്നപ്പോൾ ഇത്താനെ നിർബന്ധിച്ചു ഭക്ഷണം കഴിക്കാൻ ഇരുത്തുന്ന റജിയുമ്മയെ ആണ് കണ്ടത്..

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാനും അവരുടെ കൂടെ കഴിക്കാനിരുന്നു.. കഴിച്ചു കഴിഞ്ഞ് ഓരോന്നു സംസാരിച്ചിരിക്കുമ്പോഴാണ് ഇത്ത അത് പറഞ്ഞത്.. "മോളെ നീ എന്റെ കൂടെ വീട്ടിലേക്ക് വരണം "ഇത്ത പറഞ്ഞപ്പോൾ ഞാൻ നോക്കിയത് റജിയുമ്മയെ ആണ്.. അത്ര നേരം സന്തോഷത്തോടെ ഉണ്ടായിരുന്ന മുഖമിപ്പോൾ വാടിയിരുന്നു.. കുറുമ്പനെ എടുത്ത് മടിയിൽ വച്ചു കൊണ്ട് ഇത്തയോടായി ഞാൻ പറഞ്ഞു.. "ഇല്ല ഇത്ത.. ഞാൻ ഇല്ല.. ഇപ്പോൾ എനിക്ക് ഇവരാണ് എല്ലാം.. ആരും ഇല്ലാതായപ്പോൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചവരാണ്.. ഇവരെ വിട്ട് വരാൻ എനിക്ക് കഴിയില്ല.." യാതൊരു ഭാവപേതവും ഇല്ലാതെ ഞാൻ പറഞ്ഞതും ഇത്താക്ക് സങ്കടമയെന്ന് ആ മുഖത്തു നിന്ന് മനസ്സിലായി.. ഞാൻ ഇത്താടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "ഇത്താക്ക് എന്നെ കാണണം എന്ന് തോന്നുമ്പോൾ ഇങ്ങോട്ട് വരാം.. ഞാൻ ഇടക്ക് അങ്ങോട്ടും വരാം.. ഇനി എന്റെ ഇതൂസൊന്ന് ചിരിച്ചേ.. " ഞാൻ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു..

വീണ്ടും ഓരോന്നു സംസാരിച്ചു അവർ ഇറങ്ങി.. ഇപ്പോൾ ഉമ്മച്ചി ഉണ്ടെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ.. ഉമ്മാനെ കുറിച്ച് ഓർത്തപ്പോൾ എന്തോ കണ്ണെല്ലാം നിറഞ്ഞു.. റജിയുമ്മ കാണാതെ കണ്ണ് തുടച്ചു കൊണ്ട് രാജിയുംമാക്ക് ഒരു മുത്തം കൊടുത്ത് അകത്തേക്ക് കയറി പോയി.. ************* (സ്കൂളിൽ ) നയന ക്ലാസ്സിൽ നിന്ന് ഇറങ്ങിയതും അവളെ തന്നെ നോക്കിക്കൊണ്ടിരുന്ന അരുൺ സ്പോർട്സ് റൂമിന്റെ അകത്തേക്ക് കയറി.. അവൾ അവിടെ എത്തിയതും അവളെ അകത്തേക്ക് വലിച്ചു ചുമരിനോട് ചേർത്ത് നിർത്തി... പേടിച് കണ്ണുകളടച്ചു ഒരു പൂച്ചാക്കുഞ്ഞിനെ പോലെ ചുമരിനോട് ചാരി നിൽക്കുന്ന അവളെ കണ്ടതും അരുണിന്റെ കണ്ട്രോൾ നഷ്ടപ്പെടാൻ തുടങ്ങി... പതിയെ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു അവളുടെ ചെഞ്ചുണ്ടിൽ ചെറുതായി ഒന്ന് കടിച്ചു അവളിൽ നിന്ന് അവൻ കുറച്ചു മാറി നിന്നു.. ചുണ്ടിൽ ഏറ്റ നിശ്വാസത്തിന്റെയും ചെറിയ വേദനയുടെയും പരിനിതാഫലമായി ഇറുക്കെ അടച്ച കണ്ണുകൾ അവൾ തുറന്നു.

. മുന്നിൽ മുഖം മനസ്സിലാവാതെ നിൽക്കുന്ന ഒരു പുരിശ രൂപത്തെ കണ്ടതും അവൾ ആർക്കാൻ നിന്നതും അത് മുൻകൂട്ടി കണ്ടത് പോലെ അരുൺ അവളുടെ വായ പൊത്തിപ്പിടിച്ചു... പേടിച്ചു കൊണ്ട് നയന അരുണിനെ ഉറ്റുനോക്കിയതും അരുൺ പതിയെ അവളുടെ വായ പൊത്തിപ്പിടിച്ച കയ്യെടുത്തു അവളുടെ ഇടുപ്പിലൂടെ കൈ ഇട്ട് കൊണ്ട് തന്നോട് ചേർത്ത് നിർത്തി.. മുഖമവളുടെ ചെവിയോടടുപ്പിച്ചു "ഇഷ്ട്ടമാണ് പെണ്ണെ.. ഒരുപാട് ഒരുപാട്.. എന്റെ ജീവന്റെ പത്തിയായി പോരുന്നോ എന്റെ കൂടെ " അത്രയും പറഞ്ഞു കൊണ്ട് അവളിൽ നിന്ന് വിട്ട് നിന്നു... "ആലോചിച്ചു മറുപടി പറഞ്ഞാൽ മതി.. " അതും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടു അരുൺ സ്പോർട്സ് റൂമിൽ നിന്ന് പുറത്തേക്ക് പോയി.. ഇവിടെ ഇപ്പോ എന്താ ഉണ്ടായേ എന്നും ചിന്തിച്ചു കുറച്ചു നേരം അനങ്ങാതെ നിന്ന് കൊണ്ട് പിന്നെന്തോ സ്വബോധം വന്നത് പോലെ നയന പുറത്തേക്ക് ഓടി.. അവളുടെ ചുണ്ടിൽ അവനായി മാത്രം പുഞ്ചിരി വിടർന്നിരുന്നു... *************

"ഡാഡ് " ദേഷ്യത്തോടെ ആമി അലറി. "മോളെ നീ ഒന്ന് കൂൾ ആവൂ.. നമുക്ക് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം " ആശ്വസിപ്പിക്കാനെന്നവണ്ണം ആമിയുടെ ഡാഡ് പറഞ്ഞു കൊണ്ടൊരുന്നു.. "നോ ഡാഡ്.. അവനെ ആക്കിയേ എനിക്ക് വേണം വേണം ഡാഡ്.. അവളെ അവളെ എല്ലാരേം ഞാൻ കൊല്ലും " മുടിയിൽ പിച്ചിക്കൊണ്ടവൾ അലറി കരഞ്ഞു കൊണ്ട് പലതും പുലമ്പിക്കൊണ്ടിരുന്നു.. പതിയെ ആമി ഉറക്കത്തെ കൂട്ട് പിടിച്ചതും ഡാഡ് അവളെ എടുത്ത് നേരെ കിടത്തി പുതപ്പ് പുതച് കൊടുത്ത് കൊണ്ട് മുറിയിൽ വെളിയിലേക്ക് ഇറങ്ങി... മനസ്സിൽ പലതും കണക്ക് കൂട്ടിക്കൊണ്ട് അയാൾ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.. മറുവശത്തു നിന്ന് കാൾ കണക്ട് ആയതും "ഞാൻ ഫോട്ടോ അയച്ച ആ പെണ്ണിനെ അങ്ങ് തട്ടിയേക്ക്.. അധ്വാൻസ് തന്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്.. ബാക്കി കാര്യം നിരവഹിച്ചതിന് ശേഷം " "യെസ് ബോസ് " അതും പറഞ്ഞു മറുവശത്തു നിന്ന് കാൾ കട്ട്‌ ആയി.. ക്രൂരമായ ഒരു ചിരിയോടെ മദ്യം അയാൾ വായിലേക്ക് കമഴ്ത്തി... *************

"വേണ്ട നാദിക്കാ.. " ആരി കൊഞ്ചിക്കൊണ്ട് പറഞ്ഞു.. "വേണം നാദിക്ക " ആരി പറഞ്ഞ അതെ ട്യൂണിൽ നാദിയും പറഞ്ഞു.. "ആരെങ്കിലും കണ്ടാൽ പ്രേശ്നവും ഇക്കാ " "എന്ത് പ്രശ്നം.. നീ എന്റെ അല്ലേടി.. " പറയുന്നോടൊപ്പം നാദി അവളെ വലിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ടിരുന്നു.. "വേണ്ട നാധിക്കാ പോ.. ഇക്ക കണ്ട് കൊണ്ട് വന്ന പ്രേശ്നവും " ഡോറിലേക്ക് നോക്കിക്കൊണ്ട് നാദിയുടെ കയ്യിൽ നിന്ന് കുതരാൻ ശ്രമിച്ചു കൊണ്ട് ആരി പറഞ്ഞു.. "ഓക്കേ പോവാം. പക്ഷെ "ഒരു കല്ലചിരിയോടെ നാദി പറഞ്ഞതും "പക്ഷെ " ആരി സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.. നാദി ആരിയുടെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് "ഇത് പോലെ ഒന്ന് എനിക്കും തരണം " "ഇല്ല.. " "എന്നാ ഞാൻ പോവൂല "

"ആരി.. കഴിക്കാൻ വായോ "ഡോറിൽ കൊട്ടിക്കൊണ്ട് ആരിയുടെ ഉമ്മ വിളിച്ചതും അവൾ പേടിയോടെ നാദിയെ നോക്കി.. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്നുള്ള നിലയിൽ ഇരിക്കുന്ന നാദിയെ പല്ല് കടിച്ചു നോക്കിക്കൊണ്ട് അവനെ വലിച്ചു ബാൽക്കണി വാതിൽ തുറന്ന് പുറത്തേക്ക് ഉന്തിക്കൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി ഒന്ന് മുത്തിക്കൊണ്ട് പോവാൻ പറഞ്ഞു.. "പോ വേഗം പൊക്കോ " അവളെ ഡോറിലേക്ക് നോക്കിക്കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞതും മീശ ഒന്ന് പിരിച്ചു കൊണ്ട് "പോണോ " എന്ന് നാദി ചോദിച്ചതും അവനെ ഉന്തി ബാൽക്കണി ഡോർ അടച്ചു കൊണ്ട് പോടാ എന്നും പറഞ്ഞു കുഴപ്പമൊന്നുമില്ലല്ലോ എന്ന് സ്വയം ഒന്ന് നോക്കിക്കൊണ്ട് അവൾ ഡോർ തുറന്നു കഴിക്കാനായി താഴേക്ക് ചെന്നു........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story