ECONOMICS: ഭാഗം 41

economics

രചന: rinsi

(അക്കു- സുടുവ) കഴിക്കൽ ഒക്കെ കഴിഞ്ഞ് ഞാൻ വേഗം കൈ കഴുകി ബൈക്ക് ന്റെ കീയും എടുത്തു അഫിനെ കാണാനായി പുറപ്പെട്ടു.. വീട്ടിൽ നിന്ന് കുറച്ചതികം ദൂരം തന്നെ ഷാഫിപ്പാടെ വീട്ടിലേക്ക് ഉണ്ടായിരുന്നു.. സൊ കുറച്ചു അതികം സ്പീഡിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് എന്തോ എന്റെ മുന്നിലേക്ക് ചാടിയത്.. നോക്കുമ്പോൾ ഒരു പൂച്ചയാണ്.. പൂച്ച വട്ടം ചാടുന്നത് നല്ലതല്ല എന്നൊക്കെ മനസ്സ് പറഞ്ഞേങ്കിലും എനിക്ക് ഇപ്പോൾ തന്നെ അവളെ കാണണം എന്നുള്ളത് കൊണ്ട് അതൊന്നും കാര്യമാക്കാതെ ഞാൻ ഷാഫിപ്പാടെ വീട്ടിലെത്തിച്ചേർന്നു.. നീട്ടി ശ്വാസം ഒന്ന് വലിച്ചു ഞാൻ നോക്കുമ്പോൾ ചുറ്റും ഇരുട്ടാണ്.. 'പടച്ചോനെ ഇവരെന്താ ലൈറ്റ് പോലും ഇടാത്തെ ' മനസ്സ് 'സമയം നോക്ക് മനുങ്കൂസെ.. ഈ നട്ട പാതിരക്കു ആണോ ലൈറ്റ് ' മനസ്സാക്ഷി 'എന്താ നട്ട പാതിരക്കു ലൈറ്റ് ഇട്ടൂടെ ' മനസ്സ് രണ്ട് ഭാഗം ചേർന്ന് തർക്കിച്ചു കൊണ്ടിരുന്നതും തല ഒന്ന് കുടഞ്ഞു പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ആക്കി മേലെ അഫിടെ മുറിയിലേക്ക് കയറാനുള്ള വല്ല വഴിയുമുണ്ടോ എന്നും ആലോചിച്ചു കൊണ്ട് ഞാൻ വീടിന് ചുറ്റും നടന്നു..

പെട്ടെന്ന് ആണ് നങ്ങൾ ഇവിടെ നിന്നിരുന്ന സമയത്ത് എന്റെ റൂമിന്റെ ബാൽക്കണി ഡോർ തുറന്ന് ഇടാറുള്ളത് എനിക്ക് ഓർമ വന്നത്.. ആ മുറിയിലേക്ക് ആരോടും കയറരുത് എന്ന് നിർബന്ധം പിടിച്ചത് കൊണ്ട് തന്നെ വൃത്തിയാക്കാൻ പോലും ആരും കയറാറില്ല..ആ ഒരു ധൈര്യത്തിൽ ഞാൻ എന്റെ റൂമിലേക്ക് ഏണി വച്ചും സ്ലൈഡിൽ കൂടിയൊക്കെ എങ്ങനെ ഒക്കെയോ കയറി പറ്റി.. "പടച്ചോനെ വാതിൽ അടക്കരുതേ.. " മനസ്സിൽ പടച്ചോനെ നല്ലോണം വിളിച്ചു കൊണ്ട് ഞാൻ ബാൽക്കണി ഡോരിൽ കൈ വച്ചതും അത് തുറന്ന് വന്നു.. താങ്ക് ഗോഡ്.. ഞാൻ റൂമിൽ കയറി ബെഡിൽ കുറച്ചു നേരം ഇരുന്ന് ആശ്വസിച്ചു.. പമ്മി പമ്മി ഡോർ തുറക്കാൻ നോക്കിയതും ലോക്ക്.. അള്ളോഹ് പെട്ടല്ലോ എന്നും വിചാരിച്ചു നിൽക്കുമ്പോഴാണ് ആരോ പുറത്ത് നിന്ന് ഡോർ തുറക്കാൻ ശ്രമിക്കുന്ന പോലെ തോന്നിയത്. ഇത് ഇപ്പൊ ആരാ എന്നും വിചാരിച്ചു ഞാൻ ഒരു ഭാഗത്തേക്ക് മറഞ്ഞു നിന്നു... ************

രാത്രി ഫുഡ്‌ എല്ലാം കഴിച്ചു കിടന്നപ്പോ ഇത്താനെ ഓർമ വന്നു.. ഞാൻ അവള് വന്നപ്പോ അവുടെ കയ്യിൽ നിന്ന് വാങ്ങിച്ച നമ്പരിൽ വിളിച്ചപ്പോൾ ആദ്യത്തെ റിങ് il ഫോൺ എടുത്തില്ല. ഒന്നുകൂടെ വിളിച്ചപ്പോൾ കാൾ കട്ട്‌ ആവാൻ നേരത്ത് എടുത്ത്..ആരോ തുന്നാൻ വന്നതാണെന്നും മറ്റും ഒക്കെ പറഞ്ഞു കുറച്ചു നേരം സംസാരിച്ചു... കാൾ വച്ചതിനു ശേഷം നാളേക്കുള്ള എക്സമിനു എന്തൊക്കെയോ മരിച്ചു നോക്കിക്കൊണ്ട് ഇരുന്നതും എനിക്ക് എന്തോ സുടുവായെ ഓർമ വന്നു.. അതൊക്കെ മൈൻഡ് ഇൽ നിന്ന് കളയാൻ എന്നോട് തന്നെ പറഞ്ഞേങ്കിലും അതൊന്നും തീരെ അനുസരിക്കാതെ ബ്ലഡി മനസ്സ് അത് തന്നെ ചിന്തിച്ചിരുന്നു... ആ പ്രെസെൻസ് ഒന്ന് അറിയണം എന്ന് തോന്നിയത്തും ഞാൻ സുടുവയുടെ റൂമിലേക്ക് പോവാൻ തീരുമാനിച്ചു..റൂമിന്റെ ഡോർ തുറക്കാൻ ശ്രമിച്ചതും അത് ലോക്ക് ആയിരുന്നു.. ഞാൻ പമ്മി പമ്മി പോയി ഹാളിലെ ഷെൽഫിൽ നിന്ന് കീ എടുത്ത് ഡോർ തുറന്നു..

ഡോർ തുറന്നതും എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ ബെഡിൽ ചെന്ന് കണ്ണടച്ച് കിടന്നു.. പെട്ടെന്ന് അടുത്ത് ആരോ ഉള്ള പോലെ തോന്നിയതും പൊടുന്നനെ കണ്ണ് തുറന്ന് ചുറ്റും നോക്കിയതും ആരെയും കണ്ടില്ല.. തോന്നിയതാവും എന്ന് കരുതി വീണ്ടും കണ്ണടച്ച് കിടന്നതും ആരോ തലയിൽ തലോടുന്ന പോലെ തോന്നി.. നെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒരു കറുത്ത രൂപം... പകച്ചു പോയില്ലേ നമ്മടെ ബാല്യം.. അലരാൻ വേണ്ടി വായ തുറന്നതും അത് മുൻകൂട്ടി കണ്ടത് പോലെ ആ രൂപം എന്റെ വായ പൊത്തി.. ******** പെണ്ണ് അലരാൻ നിന്നതും ഞാൻ അവളുടെ വായ പൊത്തിപ്പിടിച്ചു കൊണ്ട് ഫോൺ എടുത്ത് എന്റെ നേരെ അടിച്ചു കൊണ്ട് ഇത് ഞാനാ എന്ന് പറഞ്ഞു..അത് വരെ പിടഞ്ഞു കൊണ്ടിരുന്ന പെണ്ണ് പെട്ടെന്ന് ഒതുങ്ങി നിന്നു.. ഞാൻ കാറ്റ് പോയോ എന്നാ നിലയിൽ അവളുടെ മൂക്കിന് താഴെ കൈ വച്ചു നോക്കിയതും ശ്വാസം എടുക്കുന്നുണ്ട് ഭാഗ്യം 😁.. പെണ്ണ് കാറ്റ് പോയ ബലൂൻ പോയ നിൽക്കുന്നത് കണ്ടതും എനിക്ക് ഒരു കുസൃതി തോന്നി..ഞാൻ കുറച്ചു കൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.. പെണ്ണ് എന്തോ ബോധം വന്നത് പോലെ ബാക്കിലേക്ക് നീങ്ങി നിന്നു.

'അത്രക്കായോ കാണിച്ചു തരാം ' അതും മനസ്സിൽ വിചാരിച്ചു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് തന്നെ ഓരോ ചുവടുകളും വച്ചു.. അവളും ഞാൻ മുന്നിലേക്ക് നീങ്ങുന്നതിനനുസരിച്ചു പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു... ********** "എ.. എന്താ.. " വിക്കി വിക്കിക്കൊണ്ട് ഞാൻ എങ്ങനയോ ചോദിച്ചതും സുടുവാ മീശ പിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് കൂടുതൽ അടുക്കുകയാണ്.. പുറകിലേക്ക് നീങ്ങാൻ വേണ്ടി തിരിഞ്ഞ് നോക്കോയത് സുടുവാ എന്റെ കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ടിരുന്നു.. ഞാൻ പേടിച്ചു കൊണ്ട് അവനെ നോക്കോയതും ആ മുഖത്തു കുസൃതി ആവോളം കാണാൻ കഴിഞ്ഞ്.. അത് എന്റെ ബോഡിക്ക് അത്ര നല്ലതല്ലാത്തത് കൊണ്ട് തന്നെ ഞാൻ ഉമ്മനീറിറക്കിക്കൊണ്ട് സുടുവായെ നോക്കിയതും അവന്റെ നോട്ടം മുഴുവൻ എന്റെ ചുണ്ടിലേക്ക് ആയിരുന്നു..

ചുണ്ട് വായിലാക്കാൻ നോക്കുന്നതിന് മുന്നേ മുഖം ഉയർത്തി പിടിച്ചു കൊണ്ട് സുഡുവ ചുണ്ടോട് ചുണ്ട് ചേർത്തിരുന്നു... എന്റെ കണ്ണെല്ലാം മിഴിഞ്ഞു വന്നു.. (ആമി ) "ഡാഡ് " എയർപോർട്ടിൽ നിന്ന് അവളുടെ ഡാഡിനെ കണ്ട അവൾ ഉറക്കെ വിളിച്ചു.. അവളുടെ ശബ്ദം കേട്ടതും അയാൾ അവളുടെ അടുത്തേക്ക് വന്നു.. "യെസ് ബേബി " എന്നും വിളിച്ചു അവളെ അയാൾ ഹഗ് ചെയ്‌തു .. അവർ ഓരോന്നു മിണ്ടിയും പറഞ്ഞും വീട്ടിൽ എത്തിയതും അവൾ പറഞ്ഞു.. "എനിക്ക് ആക്കിയേ വേണം " വല്ലാത്തൊരു ഭവമായിരുന്നു അവൾക്കപ്പോൾ.. "അതൊക്കെ നമുക്ക് നേടാം.. ഇപ്പോൾ മോൾക്ക് ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം " എന്നും പറഞ്ഞു അയാൾ ആർക്കോ ഫോൺ ചെയ്‌തു... ആമി സംശയത്തോടെ അയാളെ നോക്കി നിന്നു......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story