ECONOMICS: ഭാഗം 42

economics

രചന: rinsi

അഫിയുടെ വായ പൊത്തിപ്പിടിച്ചു കൊണ്ട് ഞാൻ അവളെ തന്നെ നോക്കി.. എന്റെ മുഖം തൂവാല കൊണ്ട് മറച്ചതിനാൽ ഞാൻ ആരാണെന്ന് പെണ്ണിന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.. പെണ്ണ് കയ്യിൽ കിടന്ന് കുത്തറുകയാണ്.. ഞാൻ അവളെ വായ പൊത്തിപ്പിടിച്ച കൈ കൊണ്ട് ഒന്നൂടെ അവളെ ചേർത്ത് പൊത്തിപ്പിടിച്ചു എന്റെ മുഖത്തു നിന്ന് തൂവാല മാറ്റി.. എന്നെ കണ്ടതും പെണ്ണ് ഒന്ന് അടങ്ങി.. ഹാവൂ.. സമാധാനായി പെണ്ണ് കയ്യിലൊക്കെ കടിച്ചു പറിച്ചിട്ടുണ്ട്.. പേപ്പട്ടിയുടെ ജന്മമാണെന്ന് തോന്നുന്നു.. 'സുടുവാ അന്നെന്നു കണ്ടപ്പോഴാണ് എന്റെ ഷ്വസം ഒന്ന് നേരെ വീണത്.. സത്യം പറഞ്ഞാൽ ശെരിക്ക് പേടിച്ചു പോയിരുന്നു.. കള്ളനാണെന്ന് വരെ കരുതി..' സുടുവയുടെ മുഖത്തു നോക്കി ഓരോന്നു ചിന്തിച്ചു നിൽക്കുമ്പോഴാണ് സുടുവാ ഒരു കൈ അരയിലൂടെ ഇട്ടെന്നെ ചേർത്ത് നിർത്തിയത്.. കാലിൽ നിന്ന് തലയിലേക്ക് ഒരു തരം തരിപ്പ് അങ്ങ് പോയ പോലെ.. ഞാൻ ഒന്ന് ഉയർന്നു പൊങ്ങി..

എന്നെ തന്നെ നോക്കി എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്ന അഫിയെ കണ്ടതും പെണ്ണിനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു ഞാൻ അവളെ അരയിലൂടെ കൈ ഇട്ട് കൊണ്ട് എന്നോട് ചേർത്ത് നിർത്തി.. ഔ എന്തൊരു ഫീലാ.. പെണ്ണ് ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ എന്ന് അറിയോ.. ഞാൻ അവളെ മുഖത്തേക്ക് നോക്കിയപ്പോൾ പെണ്ണ് ശ്വാസം എടുക്കാൻ മറന്നത് പോലെയാണ് നിൽക്കുന്നത്.. അത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരി വന്നു പോയി ... ഒന്നുകൂടെ അവളെ പേടിപ്പിക്കാം എന്ന് കരുതി അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചതും വിചാരിച്ചത് പോലെ തന്നെ പെണ്ണ് ഒരു തള്ളായിരുന്നു.. സുടുവ മുഖത്തോട് മുഖം കൊണ്ട് വന്നതും ശെരിക്കും ഞാൻ പേടിച്ചു പോയി.. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ ആഞ്ഞൊരു തള്ള് കൊടുത്തു.. രണ്ടടി പുറകോട്ട് മാറി നിന്ന് മാറിൽ കൈ കെട്ടി എന്നെ നോക്കി ചിരിക്കാണ് ബ്ലഡി സുടുവ... നമുക്ക് ഒന്ന് പുറത്ത് പോയാലോ.. ഈ സമയത്തോ..

എന്ത്യേ രാത്രി പുറത്ത് പോവാൻ പാടില്ലേ.. അതല്ല.. ആരെലും കണ്ടാലോ.. അതിനെന്താ.. അതിനെന്താന്നോ.. അതൊക്കെ വല്ല്യേ പ്രേശ്നാവും അതൊന്നുമില്ല പെണ്ണെ.. ആരേലും കണ്ടാൽ തന്നെ ഞാൻ കെട്ടാൻ പോവുന്ന പെണ്ണാണെന്ന് പറഞ്ഞോളാം.. വേണ്ട... വേണ്ട..അതൊന്നും ശെരിയാവില്ല.. ഏതൊന്നും.. എന്റെ അടുത്തേക്ക് നടന്നു കൊണ്ട് സുടുവാ ചോദിച്ചു.. അജിനനുസരിച് ഞാൻ പുറകോട്ട് പോയി കൊണ്ടിരുന്നു.. "ഞാൻ.. ഞാ.. ൻ വ.. രാം.. " പേടിച്ചു പേടിച്ചു ഞാൻ എങ്ങനയോ പറഞ്ഞൊപ്പിച്ചു.. സുടുവടെ മുഖഭാവം അത്ര നല്ലതൊന്നുമല്ല.. എന്നെ ചെലപ്പോ തല്ലിയാലോ.. അതാ ഞാൻ സമ്മതിച്ചേ.. അല്ലാതൊന്നുല്ല.. അങ്ങനെ വഴിക്ക് വാ മോളെ.. പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്‌ത് വായോ അതിന് ഞാൻ ഒന്ന് തലയിട്ടിക്കൊണ്ട് റൂമിലേക്കോടി... ഒരു ബ്ലാക്ക് ഷോർട് ടോപ് ഉം ജീനും ആഷ് കളർ ഷാൾ വെറുതെ കെട്ടാത്ത മുടിയുടെ മേലെ വെറുതെ ഇട്ടു... പയ്യെ സുടുവയുടെ റൂമിലേക്ക് പോയി.. സുടുവാ അവിടെ എന്നെയും പ്രധീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു...

നങ്ങൾ രണ്ടും പമ്മി പമ്മി താഴെക്കിറങ്ങി.. മെയിൻ ഡോർ തുറന്ന് ശബ്ദമുണ്ടാക്കാതെ ബുള്ളറ്റ് തള്ളിക്കൊണ്ട് പുറത്ത് വച്ചു സുടുവാ എന്നെ നോക്കി.. ഞാൻ സുടുവായെയും.. "കയറെഡി " ശബ്ദം കുറച്ചു ലേശം കനത്തിൽ സുടുവാ പറഞ്ഞത് ഞാൻ നല്ലൂട്ടി ആയി സുടുവയുടെ പിന്നിൽ കയറി 😌 പെണ്ണ് പിന്നിൽ കയറിയതും ഞാൻ ബുള്ളറ്റ് പറപ്പിച്ചു വിട്ടു.. സ്നേഹിക്കുന്ന പെണ്ണിന്റെ കൂടെ രാത്രി ഒരു യാത്ര.. ഹോ രോമാഞ്ഞിഫിക്കേഷൻ.. പക്ഷെ ഈ കിരിപ്പ് ഞാൻ ആണ് വല്ല കൊറോണ വൈറസ് എന്നത് പോലെ യാണ് ഇരിക്കുന്നത്.. മനസ്സിലായില്ലേ എന്നിൽ നിന്ന് എത്രെ വിട്ട് നിൽക്കാൻ പറ്റുമോ അത്രയും വിട്ടാണ് അവൾ ഇരിക്കുന്നത്.. മിററോറിൽ കൂടി ഒന്ന് നോക്കി ഇപ്പോൾ ശെരിയാക്കിത്തരാം എന്നും മനസ്സിൽ കരുതി സ്പീഡിൽ ഓടിച്ചു കൊണ്ട് കുറച്ചു എത്തിയപ്പോൾ ബ്രേക്ക്‌ അങ് പിടിച്ചു...

പെണ്ണ് എന്റെ മേലെ വന്നു ജാം ആയി.. ഞാൻ ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട് അവളെ നോക്കിയതും അവൾ എന്നിൽ നിന്ന് വീട്ടിരിക്കാൻ നോക്കിയപ്പോൾ ഞാൻ ബൈക്ക് ഇൽ നിന്ന് കൈ വിട്ട് കൊണ്ട് അവളുടെ കൈ പിടിച്ചു എന്റെ അരയിലൂടെ വച്ചു.. സുടുവാ പെട്ടെന്ന് അങ്ങനെ ഒക്കെ ചെയ്തപ്പോൾ ഒന്ന് നെട്ടിയെങ്കിലും പിന്നെ ഞാനും അങ്ങനെ ആ യാത്ര ആസ്വദിച്ചു കൊണ്ടിരുന്നു.. എവിടെയും നിർത്താതെ ഒന്നും സംസാരിക്കാതെ എത്രെ നേരമെന്നില്ലാതെ നങ്ങൾ ചുറ്റിക്കൊണ്ടിരുന്നു.. ചെറിയ തോതിൽ പ്രകാശം പരക്കാൻ തുടങ്ങിയത്തും നങ്ങൾ വന്ന വഴിയേ തന്നെ തിരിച്ചു വിട്ടു.. നേരം പരപര വെളുത്തിട്ടാണ് വീട്ടിൽ എത്തിയത്.. അത്രയും ദൂരം നങ്ങൾ സഞ്ചരിച്ചിരുന്നു... വീട്ടിലേക്ക് കയറാൻ നിന്നപ്പോഴാണ് മുറ്റത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഷാഫിപ്പാനെയും രജിയുമ്മനെയും സുടുവയുടെ ഉമ്മയെയും ഉപ്പയെയും കണ്ടത്.. ഞാനും സുടുവയും പരസ്പരം മുഖത്തോട് മുഖം നോക്കി മുന്നിലേക്ക് നോക്കി... 5 years later.. 👻 ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story