ECONOMICS: ഭാഗം 43

economics

രചന: rinsi

5 years later 😜 "ഡാ മതിയെടാ.. " അരുൺ "അവൻ ഒരുങ്ങട്ടെ ഡാ.. അവന്റെ പെണ്ണ് വരുന്നതല്ലേ " കാർത്തി "അതിന്.. നാല് മണിക്കൂറായി കണ്ണാടിയുടെ മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ട്.. പെണ്ണുങ്ങളെ പോലെ " അരുൺ.. അവരോരോന്ന് പറയുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ അവിടെ ഒന്നും അല്ല.. അല്ല നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല അല്ലെ.. സാരല്ല ഞാൻ പറഞ്ഞു തരാം.. അന്ന് നങ്ങൾ പുറത്തെല്ലാം പോയി വന്നപ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു... അവളെ ഗേറ്റ് ന്റെ അവിടെ ഇറക്കി പോവാൻ നിൽക്കുമ്പോഴാണ് സിറ്റ് ഔട്ടിൽ പന പോലെ നിൽക്കുന്ന ഉമ്മയെയും ബാപ്പയെയും ഷാഫിപ്പാനെയും രാജിയുമ്മനെയും ഇളിച്ചു കൊണ്ട് നിൽക്കുന്ന ആരിയെയും കണ്ടത്.. ഇനി മുങ്ങിട്ട് കാര്യമില്ല എന്ന് മനസ്സിലായതും ബുള്ളറ്റ് ഇൽ നിന്നിറങ്ങി അവരെ തന്നെ ഒരു തരം പേടിയോടെ നോക്കി നിൽക്കുന്ന അഫിയുടെ കയ്യും പിടിച്ചു നെഞ്ചും വിരിച്ചു അവരുടെ മുന്നിൽ പോയി അങ്ങ് നിന്ന്... ഗൗരവത്തോടെ നോക്കിക്കൊണ്ടിരുന്നവർ അതാ ചിരിക്കുന്നു 🙄

പ്രാന്തായോ എന്ന് വിചാരിച് അഫിയെ നോക്കി അവരെ ഒന്ന് നോക്കോയപ്പോൾ ഉമ്മ വന്നു എന്റെ ചെവിയിൽ പിടിച്ചൊരുന്നു. "കള്ള തെമ്മാടി.. മോളേം കൂട്ടി അവൻ നാട് ചുറ്റി വന്നിരിക്കുകയാണ്.. നിങ്ങൾ പോവണത് ഷാഫി കണ്ടില്ലായിരുന്നെങ്കിൽ ഇപ്പൊ എന്താവുമായിരുന്നു " ഉമ്മ അത് പറഞ്ഞപ്പോൾ ഞാൻ നെട്ടിക്കൊണ്ട് ഷാഫിപ്പാനെ നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് റജിയുമ്മയുടെ തോളിൽ കൈ ഇട്ട് നിൽക്കുകയാണ്.. അപ്പോഴാണ് ഒന്ന് സമാധാനമായത്.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. മനസ്സിലായില്ലേ.. ചെറുതായി ഒരു എൻഗേജ്മെന്റ് നടത്തി.. കല്യാണം നടത്തി തരുമെന്നാണ് കരുതിയത്.. എന്റെ എല്ലാ പ്രധീക്ഷകളും അവർ തെറ്റിച്ചു.. ആ എൻഗേജ്മെന്റ് എങ്കിൽ അത് എന്നും കരുതി ഇണക്കുരുവികളെ പോലെ ഞാനും എന്റെ പെണ്ണും അടിച്ചു പൊളിച്ചു നടക്കുമ്പോഴാണ് ഞങ്ങളെ ഇങ്ങനെ വിട്ടാൽ ശെരിയാവില്ല എന്നും പറഞ്ഞു വീട്ടുകാരെല്ലാം കൂടെ അവളെ ബാംഗ്ലൂരിലേക്ക് നാട് കടത്തിയത്.. മനസ്സിലായില്ലേ.. പെണ്ണിനെ ഡോക്ടർ ആക്കാൻ വേണ്ടി അവിടെ ഫേമസ് ആയ ഒരു കോളേജിൽ അഡ്മിഷൻ എടുത്ത് ഞാനും അവളും പോലും അറിയാതെ.. അങ്ങനെ പെണ്ണ് അങ്ങ് പോയി 😌..

ഇന്ന് അവൾ വരുന്ന ദിവസമാണ്.. അതാണ് ഇത്ര സന്തോഷം..5 വർഷമായി നേരിട്ട് ഒന്ന് കണ്ടിട്ട്.. ഫോൺ കാൾ പോലും ചെയ്യാറില്ല... ഉപ്പയും ഉമ്മയും അറിയുമെല്ലാം സംസാരിക്കുമ്പോൾ അറിയാത്ത പോലെ അതിലൂടെ നടക്കും എന്നല്ലാതെ ഞാൻ അവളെ വിളിക്കാറില്ല.. എന്തോ വിളിച്ചാൽ ഞാൻ ഇവിടെ നിൽക്കില്ല എന്ന് എനിക്ക് നന്നായി അറിയാം.. അവളെ കാണാൻ കൊതിയാവുമ്പോൾ ഒരുമിച്ച് എടുത്ത ഫോട്ടോസ് എല്ലാം നോക്കിക്കൊണ്ട് ഇരിക്കും.. ഇന്ന് അവൾ ഒരു ഡോക്ടർ ആണ്.. Dr.അഫ്ന ജെബിൻ എംബിബിസ് 🤗 "ഡാ മതി ആലോചിച്ചത്.. ഇറങ്ങാൻ നോക്ക്" അരുൺ അത് പറഞ്ഞപ്പോഴാണ് ഞാൻ ഇത്ര നേരം പഴയത് എല്ലാം ആലോചിച്ചു ഇരിക്കുകയായിരുന്നെന്ന് ഓർമ വന്നത്.. ഞാൻ ആണ് അവളെ പിക് ചെയ്യാൻ പോവുന്നത്.. വേറെ ആരും വരണ്ടെന്ന് ഞാൻ തന്നെയാണ് പറഞ്ഞത്.. പെണ്ണിനെ ഒന്ന് ഒറ്റക്ക് കിട്ടാൻ 😜 "ഡാ "കാർത്തി "ആ ഇറങ്ങി.." വീട്ടിൽ ഞാനും കാർത്തിയും അരുണും മാത്രമേ ഒള്ളു.. ബാക്കിയുള്ളവരെല്ലാം ഷാഫിപ്പാടെ വീട്ടിൽ ആണ്..

അരുണിനെയും കാർത്തിയെയും ഷാഫിപ്പാടെ വീടിന്റെ മുന്നിൽ ഇറക്കി ഞാൻ എയർപോർട്ടിലേക്ക് വിട്ടു.. അരമണിക്കൂർ യാത്രക്ക് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഞാൻ ഇത് വരെ കാണാത്ത പോലെ ചുറ്റുമെല്ലാം വീക്ഷിച്ചു.. സമയം 12 ആയി..12 മണിയുടെ ഫ്ലൈറ്റ് ന് ആണ് അവൾ വരാ എന്ന് പറഞ്ഞിരുന്നത്.. ഞാൻ അവളെയും കാത്ത് നിന്ന്.. 12 30 ആയിട്ടും അവളെ കാണാതെ ആയതും ഞാൻ ചുറ്റും നോക്കുമ്പോഴാണ് ആരോ എന്റെ ചുമലിൽ കൈ വച്ചത്.. നോക്കുമ്പോൾ അതാ നമ്മടെ പെണ്ണ്.. ആകെ മാറി.. തടിച്ചിട്ടുണ്ട്.. കവിളെല്ലാം തുടുത്തിട്ടുണ്ട്.. നല്ലോണം നിറവും വച്ചു.. ഞാൻ അവളെ ആകമാനം വീക്ഷിക്കുമ്പോഴാണ് പെണ്ണെന്നോട് ചോദിച്ചത്. "അവരാരും വന്നില്ലേ.." എന്റെ ചുറ്റും നോക്കി അവൾ ചോദിച്ചു "ഇല്ല." വലിയ താല്പര്യമില്ലാത്ത മട്ടിൽ ഞാൻ മറുപടി പറഞ്ഞു.. എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ 🙁 "അതെന്ത്യേ" സംശയത്തോടെ വീണ്ടും അവളുടെ ചോദ്യം.. "ആവോ.." അതും പറഞ്ഞു അവളുടെ കയ്യിൽ നിന്ന് ലാഗ്വേജ് എല്ലാം വാങ്ങി ഞാൻ മുന്നിൽ നടന്നു... 💫💫💫💫💫💫💫💫💫💫💫💫💫💫 (അഫി)

'പടച്ചോനെ ഈ സുടുവക്ക് ഇതെന്ത് പറ്റി.. ഒന്ന് മൈൻഡ് ആക്കണേ പോലുല്ലല്ലോ.. ആ നോക്കിക്കോ ഞാനും ആക്കൂല.. ഒന്ന് വിളിക്കാൻ പോലും തോന്നാത്തതല്ലേ..' സുടുവയുടെ പിന്നാലെ ഓരോന്നു ആലോചിച്ചു നടക്കുമ്പോഴാണ് പെട്ടെന്ന് എവിടെയോ ചെന്ന് ഇടിച്ചത്.. തല ഉയർത്തി നോക്കിയപ്പോൾ സുടുവായെയാണ്.. സുടുവയുടെ ബാക്കിൽ ചെന്ന് ഇടിച്ചതാണ്.. "എന്താ നിനക്ക് കാണില്ലേ.. " ശബ്ദം താഴ്ത്തി കടുപ്പിച്ചു സുടുവ ചോദിച്ചതും എന്തോ നല്ല സങ്കടം വന്നു.. കണ്ണെല്ലാം നിറഞ്ഞു ഒഴുകി.. ഞാൻ തല താഴ്ത്തി നിന്നതും പെട്ടെന്ന് ആരോ മുഖം പിടിച്ചു ഉയർത്തിയതും നെട്ടിക്കൊണ്ട് ഞാൻ മുന്നിലേക്ക് നോക്കിയതും സുടുവ ഒരു കല്ലചിരിയോടെ നിൽക്കുന്നത് ആണ് കണ്ടത്.. 'പടച്ചോനെ ഇതെന്താ ഓന്തോ ' മനസ്സിൽ ചിന്തിച്ചു സുടുവായെ നോക്കിയപ്പോഴാണ് എന്നെ കൂടെ നെട്ടിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചത്.. കാലിൽ നിന്ന് തലയിലേക്ക് ഒരു റോക്കറ്റ് അങ് പോയപോലെ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 (അക്കു- സുടുവ) പെണ്ണിനെ ഒന്ന് വട്ടാക്കാൻ വേണ്ടി ചോദിച്ചതാണ് അവൾ കരയും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

കളിപ്പിച്ചത് ഒക്കെ മതിയാക്കി പെണ്ണിനെ കെട്ടിപ്പിടിച്ചതും അറിയാതെ തന്നെ അവളും എന്നെ തിരിച്ചു ഹഗ് ചെയ്തിരുന്നു... ഞാൻ പെണ്ണിന്റെ മുഖത് നോക്കിയപ്പോൾ ഷ്വസം അടക്കി നിർത്തിയ പോലെയാണ് നിൽക്കുന്നത്.. ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ മൂക്കിൽ ഒന്ന് തട്ടിക്കൊണ്ടു മാറി നിന്ന്.. അവളും ബോധം വന്നത് പോലെ എന്റെ അടുത്ത നിന്ന് മാറി നിന്നുകൊണ്ട് ചുറ്റും വീക്ഷിക്കുന്നുണ്ട്.. അവളുടെ കയ്യും പിടിച്ചു കാറിൽ കൊണ്ട് പോയിരുത്തി ഞാനും ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.. കാർ മുന്നോട്ടെടുത്തതും അവൾ ഒന്നും മിണ്ടാതെ പുറത്തേക്കും നോക്കിയിരുന്നു... ഞാനും പിന്നെ അത് ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുമ്പോഴാണ് പ്രധീക്ഷിക്കാതെ അവളിൽ നിന്ന് ചോദ്യമുയർന്നത്.. ഇവൾക്ക് ഇത്രയും ധൈര്യമൊക്കെ വന്നോ.. "എന്താ എനിക്ക് വിളിക്കാതെ ഇരുന്നേ... എന്നെ കാണാൻ അവർ വരുമ്പോ വരലും ഇല്ലല്ലോ " അഫി അവളുടെ ചോദ്യം കേട്ടപ്പോൾ എന്തോ പോലെ തോന്നിയെങ്കിലും കാർ ഒരു ഭാഗത്തേക്ക് മാറ്റി നിര്തിക്കൊണ്ട് അവളുടെ കൈ രണ്ടും എന്റെ കൈക്കുളിലാക്കി കൊണ്ട് ഞാനും പറഞ്ഞു "ഞാൻ വന്നാൽ ഒരു നിമിഷം നിന്നെ അവിടെ നിൽക്കാൻ സമ്മതിക്കില്ലായിരുന്നു... ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story